അമ്പലപ്പുഴ: ഉഷാ ജോസഫിനും കുടുംബത്തിനുമൊപ്പം എന്നുമുണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ എംപി. വയറ്റിൽ അഞ്ചുവർഷം കത്രികയുമായി ജീവിച്ച പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനെ വീട്ടിൽ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉഷയ്ക്കുണ്ടായ അനുഭവം സങ്കടകരമാണ്. അഞ്ചു വർഷം വയറ്റിൽ കത്രികയുമായി നടന്നിട്ടും ഉത്തരവാദപ്പെട്ടവർ മനസിലാക്കിയില്ല. സർക്കാർ ലാഘവത്തോടെയാണ് പ്രശ്നം കണ്ടത്. കൂടുതൽ മെച്ചപ്പെട്ട ചികിത്സ 24 മണിക്കൂറിനകം നൽകാൻ ഇടപെടൽ നടത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഒരു പ്രതികരണവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതെ വന്നതോടെയാണ് താൻ ഇടപെട്ട് അമൃത ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർ കുഴപ്പക്കാരായി മാറിയെന്നും കെ.സി. പറഞ്ഞു. കോണ്‍ഗ്രസ് സഹായത്തോടെ ഉഷയ്ക്ക് വീടൊരുങ്ങുന്നുഅന്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് ഇടയില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന് കോണ്‍ഗ്രസിന്റെ സഹായത്തോടെ വീടൊരുങ്ങുന്നു.അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്ത ശേഷം വിശ്രമത്തില്‍ കഴിയുന്ന…
Read MoreCategory: Loud Speaker
സംഘർഷം തുടരുന്നു; വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, കൊച്ചിയില്‍ നിന്നും ഇന്ന് 12 സര്‍വീസുകള്‍ മാത്രം
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 12 സര്‍വീസുകള്‍ മാത്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിരുന്നു. എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന് അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുകയാണ്. കൊച്ചിയിലേക്ക് അഞ്ചു സര്‍വീസുകളും കൊച്ചിയില്‍ നിന്നും ഏഴു സര്‍വീസുകളുമാണ് ഇന്ന് നടക്കുക. എന്നാല്‍ ഇന്നലെ 24 സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നടന്നത്. കൊച്ചിയിലേക്ക് 14 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും നടന്നിരുന്നു. ഇന്ന് രാവിലെ 9.55ന് റാസല്‍ഖൈമയിലേക്കാണ് കൊച്ചിയില്‍ നിന്നും ആദ്യ സര്‍വീസ് നടന്നത്. ഉച്ചയ്ക്ക് 1.35ന് മസ്കറ്റില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയില്‍ ആദ്യം എത്തുക. 6.40ന് ദുബായില്‍ നിന്നുള്ള വിമാനവും 6.45ന് ഷാര്‍ജയില്‍ നിന്നുള്ള വിമാനവും 6.50ന് റിയാദില്‍ നിന്നുള്ള വിമാനവും 7.25ന് റാസല്‍ഖൈമയില്‍ നിന്നുള്ള വിമാനവും കൊച്ചിയിലെത്തും. ദുബായ്, മസ്കറ്റ്, ഷാര്‍ജ, റിയാദ്…
Read Moreവിരോധംകൊണ്ടു പറയുകയല്ല… കോണ്‍ഗ്രസ് കുറച്ചുകാലംകൂടി ഭരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി സജി ചെറിയാന്
മാവേലിക്കര: കോണ്‍ഗ്രസ് കുറച്ചു കാലംകൂടി ഭരിക്കാതിരിക്കുന്നതാണ് നല്ലതെന്നു തനിക്കു തോന്നുന്നതെന്നും അത് കോണ്‍ഗ്രസിനോടുള്ള വിരോധംകൊണ്ടല്ലെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു. കല്ലുമല റെയിൽവേ മേല്‍പ്പാലം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ശേഷം പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. 1957ന് ശേഷം ഭരണ സ്ഥിരത കേരളത്തിന് ഇല്ലായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാകാതെ വന്നതിനാലാണ് കേരളം വികസനത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോയത്. ആയതിനാല്‍ത്തന്നെ ഭരണത്തുടര്‍ച്ച വികസനത്തിന് പ്രധാനമാണ്. ക്ഷേമപെന്ഷന് ഇന്ന് 600ല്‍ നിന്ന് 2000 ആയി. അത് 3000 ആകും, അതിലധികവുമാകും. സ്റ്റാര്‍ട്ടിംഗ് ട്രബിളുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഇല്ല. പണമില്ലായെന്ന പ്രശ്നം ഇപ്പോള്‍ ഇല്ല. അടുത്ത 25 വര്‍ഷത്തേക്കുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത്. ഭരണത്തുടര്‍ച്ചയുടെ ഭാഗമായി കടന്നുകയറാന്‍ സാധിക്കാത്ത ഒട്ടേറെ മേഖലകളില്‍ കടന്നുകയറാന്‍ സാധിച്ചു. ഭരണത്തക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും മോശം അഭിപ്രായങ്ങളൊന്നുമില്ല. മേല്പ്പാലംതന്നെ എത്രയോ ഗവണ്മെന്റുകള് വന്നിട്ടും നടക്കാത്ത കാര്യമായിരുന്നില്ലേയെന്നും…
Read Moreനിക്ഷേപകരുടെ ആസ്തിയില്‍ ഒരു ദിവസം കൊണ്ട് ആറു ലക്ഷം കോടി രൂപയുടെ വര്‍ധന
മുംബൈ: മൂന്നു ദിവസത്തെ നഷ്ടക്കണക്കുകള്ക്കുശേഷം ഓഹരി വിപണിയിലെ പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ശക്തമായ തിരിച്ചുകയറി. തങ്ങളുടെ ആണവപദ്ധതികള്‍ ഉപേക്ഷിക്കാന്‍ തയാറാണെന്ന ഇറാന് അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരിവിപണി അവസാന മണിക്കൂറില്‍ പോസിറ്റീവിലെത്തിയത്. കഴിഞ്ഞ മൂന്നു സെഷനുകളിലായി ഇരു സൂചികകളും ഏകദേശം നാലു ശതമാനം വീതം ഇടിവ് രേഖപ്പെടുത്തിയിരുന്നു. തങ്ങളുടെ ആണവപദ്ധതികള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയാറാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചി പറഞ്ഞതായി സ്കൈ ന്യൂസ് അറേബ്യ നടത്തിയ റിപ്പോര്‍ട്ടാണ് വിപണിക്ക് കരുത്തായത്. ഇതിനു പകരം യുഎസ് തൃപ്തികരമായ ബദല്‍ നിര്‍ദേശം മുന്നോട്ട് വയ്ക്കണമെന്നതാണ് ഇറാന്റെ പ്രധാന നിബന്ധന. യുഎസ്-ഇറാന് സംഘര്‍ഷം ലഘൂകരിക്കപ്പെട്ടേക്കാം എന്ന വാര്‍ത്ത വന്നത് നിക്ഷേപര്‍ക്കിടയില്‍ പ്രതീക്ഷ നല്കി. ഇതോടെ വെറും 20 മിനിറ്റിനുള്ളില്‍ ബിഎസ്ഇ സെന്‍സെക്സ് 1000 പോയിന്റിലധികം ഉയര്‍ന്നു. എന്നാല്‍, ഇറാന്റെ നിബന്ധനയോടു കൂടിയ…
Read More10 സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസഫ് ; ഏറ്റുമാനൂരില്‍ ചര്‍ച്ചയാകാം പകരം പൂഞ്ഞാര്‍ വേണം
കോട്ടയം: യുഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റ് ഇത്തവണയും വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ്. ശനിയാഴ്ച പുതുയുഗയാത്രയുടെ സമാപനത്തിനുശേഷം കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ഇരു പാര്‍ട്ടി നേതാക്കളും. കഴിഞ്ഞ തവണ തൊടുപുഴ, കടുത്തുരുത്തി, ഇടുക്കി, ചങ്ങാനാശേരി, ഏറ്റുമാനൂര്‍, തിരുവല്ല, കോതമംഗലം, തൃക്കരിപ്പൂര്‍, കുട്ടനാട്, ഇരിങ്ങാലക്കൂട സീറ്റുകളിലാണു മത്സരിച്ചത്. ഇതില്‍ തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണു വിജയിക്കാനായത്. ഇത്തവണ ഏറ്റുമാനൂര്‍, ഇടുക്കി, ഇരിങ്ങാലക്കൂട, കുട്ടനാട് സീറ്റുകളില്‍ കോണ്‍ഗ്രസിനു നോട്ടമുണ്ട്. ഇവ വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയാറാല്ല. സീറ്റുകള്‍ വച്ചുമാറുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യാമെന്നാണ് പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ കോണ്‍ഗ്രസിനു നല്കിയാല് പൂഞ്ഞാര്‍ വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. പൂഞ്ഞാറിൽ സ്ഥാനാർഥിനിർണയത്തിൽ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട് കോൺഗ്രസ്. ഏറ്റുമാനൂര്‍ സീറ്റ് സംസ്ഥാനനേതാവിനു വേണ്ടിയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഇടുക്കി…
Read Moreമെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തിയിരുന്ന സമരം ഒരാഴ്ചത്തേക്ക് നിർത്തിവച്ചു; ഒ.പി, അധ്യയനം, ശസ്ത്രക്രിയകൾ പുനരാരംഭിക്കും
തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തിലും ആശുപത്രികളുടെ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന്, രോഗികളുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി നീട്ടിവയ്ക്കാൻ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) തീരുമാനിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കെ.ജി.എം.സി.ടി.എ സംസ്ഥാന ഭാരവാഹികൾ നടത്തിയ ചർച്ചകളിലാണ് അനുകൂല തീരുമാനമുണ്ടായത്. 18 മാസത്തെ കുടിശിക ഇപ്പോൾ തന്നെ അനുവദിക്കുവാനുള്ള നടപടികൾ എടുക്കാമെന്നും, ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ഗവൺമെന്റിനുവേണ്ടി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകി. 18 മാസത്തെ കുടിശിക നൽകുന്നതിന് മറ്റ് നിയമപരമായ തടസങ്ങളില്ലെന്ന് വ്യക്തമാക്കിയ അഡീഷണൽ ചീഫ് സെക്രട്ടറി, തുക എത്രയും വേഗം ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും…
Read Moreപയ്യന്നൂരിൽ കോൺഗ്രസ് പിന്തുണ വി. കുഞ്ഞികൃഷ്ണന്? എൽഡിഎഫിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം മാത്രം
കണ്ണൂർ: സിപിഎം സ്ഥാനാർഥിയായി ടി.ഐ. മധുസൂദനൻ രംഗത്തെത്തുമെന്ന് ധാരണയായി. ഇതോടെ പയ്യന്നൂരിലെ സിപിഎം ഫണ്ടുതട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ മുൻ ജില്ലാകമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുമെന്നും ഉറപ്പായി. ഈ സാഹചര്യത്തിൽ സിപിഎമ്മിന്റെ പരാജയത്തിന് കളമൊരുക്കാൻ കോൺഗ്രസ് കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള നീക്കമാണ് ഉന്നതങ്ങളിൽ നടക്കുന്നത്. കോൺഗ്രസിനും യുഡിഎഫിനും ബാലികേറാമലയായ പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന് പിന്തുണ നൽകുന്നതോടെ എൽഡിഎഫിനെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണ് കോൺഗ്രസ് നേതൃത്വത്തിന്. ഉന്നതതലങ്ങളിൽ നടന്ന ചർച്ചകളിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് സൂചന. ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ രണ്ടും മൂന്നും പേരുകൾ യുഡിഎഫിന്റെ സ്ഥാനാർഥിത്വത്തിലേക്ക് ഉയർന്നുവന്നുവെങ്കിലും പയ്യന്നൂരിൽനിന്നും ആരുടേയും പേരുകളുയർന്നിരുന്നില്ല. വെള്ളൂർ, കരിവെള്ളൂർ, രാമന്തളി, പെരിങ്ങോം എന്നിവിടങ്ങളിൽ ഇ തിനകം കുഞ്ഞികൃഷ്ണൻ അനുകൂല തരംഗം രൂപപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കുഞ്ഞികൃഷ്ണന് പിന്തുണ നൽകുന്നതിലൂടെ പയ്യന്നൂരിൽ നിലനിന്നുവന്ന സിപിഎമ്മിന്റെ കുത്തകയായിരുന്ന വിജയത്തിന് തടയിടാനുള്ള സുവർണാവസരമായാണ് യുഡിഎഫ് നേതൃത്വം കാണുന്നത്.
Read Moreജി.സുധാകരന് നേരിടേണ്ടി വന്ന അവഗണനയും പരാമർശങ്ങളും അത്യന്തം ദൗർഭാഗ്യരം; സ്വാഗതം ചെയ്ത് കൊടിക്കുന്നിൽ സുരേഷ് എംപി
ചാരുംമൂട്: മുൻ മന്ത്രിയും ദീർഘകാലം സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന ജി. സുധാകരനു കഴിഞ്ഞ കുറേ വർഷങ്ങളായി സിപിഎം നേതൃത്വത്തിൽനിന്ന് നേരിടേണ്ടിവന്ന അവഗണനയും അപമാനകരമായ പരാമർശങ്ങളും അത്യന്തം ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ആറു ദശാബ്ദത്തിലേറെ നീണ്ട പാർട്ടി പ്രവർത്തന ചരിത്രവും നാല്പതു വർഷത്തിലധികം സംസ്ഥാന കമ്മിറ്റിയംഗത്വവുമുള്ള ഒരാളോട് ഇത്തരത്തിൽ പെരുമാറുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആത്മാവിനോടുള്ള അവഗണനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയുടെ കാലത്ത് നിരോധനം ലംഘിച്ച് സമരം നടത്തി അറസ്റ്റും ജയിൽവാസവും ഉൾപ്പെടെ സഹിച്ചിട്ടുള്ള ഒരാളുടെ രാഷ്ട്രീയ ജീവിതാനുഭവങ്ങളെ പരിഗണിക്കാതെയും പൊതുപരിപാടികളിൽനിന്ന് പോലും വിട്ടുനിർത്തിയും പ്രവർത്തിക്കുന്നത് ആരോഗ്യകരമായ രാഷ്ട്രീയ സംസ്കാരമല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ജി. സുധാകരൻ കൈപിടിച്ച് വളർത്തിയ ജില്ലയിൽനിന്നുള്ളഎംഎൽഎമാരും മന്ത്രിമാരും അടക്കമുള്ളവർ ഇപ്പോൾ കാണിക്കുന്നത് അവഗണനയും അധിക്ഷേപവും വഞ്ചനയുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് രൂക്ഷമായി വിമർശിച്ചു. രാഷ്ട്രീയത്തിൽ വളർച്ച കൈവരിക്കാൻ…
Read Moreഅംഗത്വം പുതുക്കണം; താൻ ചിരിച്ചതെന്തിനെന്ന് ജി. സുധാകരനോട് വിശദീകരിച്ച് എം.വി. ഗോവിന്ദൻ
ആലപ്പുഴ: ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജി. സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്. വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്.
Read Moreഇന്ധനക്ഷാമം ഉണ്ടാകില്ല: ആശങ്ക വേണ്ടെന്ന് കേന്ദ്രം
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഊർജസുരക്ഷയ്ക്കു നിലവിൽ ഭീഷണിയില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ, ഇന്ധന ശേഖരം ഉണ്ടെന്നും പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയ്ക്ക് ഉടനടി ക്ഷാമമുണ്ടാകില്ലെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടത് ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയോളം ഈ പാതയിലൂടെയാണ് എത്തിയിരുന്നത്. എന്നാൽ, നിലവിൽ റഷ്യ, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായി 40-ഓളം രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ ഹോർമുസ് പാതയെ ആശ്രയിക്കുന്നത് 40 ശതമാനമായി കുറയ്ക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇതു വിതരണ തടസം നേരിടാൻ…
Read More