പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന വി​ക​സ​ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലേ​ക്ക് മന്ത്രി ​മു​ഹ​മ്മ​ദ് റി​യാ​സി​നെ ക്ഷ​ണി​ച്ചി​ല്ല;​ ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യെ ചൊ​ല്ലി പോ​ര്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ക്ഷ​ണ​മി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പു​റ​മെ മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷും കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​മാ​ണ് ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ​യാ​ണ് അ​റി​യി​പ്പ് കി​ട്ടി​യ​തെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ല്‍ വേ​റെ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ല്‍ ച​ട​ങ്ങി​നെ​ത്തി​ല്ലെ​ന്ന് എം.​ബി. രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി. അ​സൗ​ക​ര്യം കാ​ര​ണം ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി​യും വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന 10,800 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ഇ​ന്ന് കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഈ ​പ​രി​പാ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ബ​ഹി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍​ക്ക് ക്ഷ​ണ​മു​ണ്ട്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ ക്ഷ​ണി​ച്ച​തി​ലാ​ണ് സി​പി​എ​മ്മി​ന് നീ​ര​സം. ദേ​ശീ​യ​പാ​ത 66 ലെ ​ത​ല​പ്പാ​ടി-​ചെ​ങ്ക​ള ആ​റു​വ​രി​പ്പാ​ത, കോ​ഴി​ക്കോ​ട് ബൈ​പ്പാ​സി​ലെ വെ​ങ്ങ​ളം…

Read More

സർവം ചൂട്… അൾട്രാവയലറ്റ് രശ്മികൾ അപകടകാരികൾ! കൂടുതൽ പതിച്ചത് മൂന്നാറിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി സ്ഥാ​പി​ച്ച 14 സ്റ്റേ​ഷ​നു​ക​ളി​ലെ ത​ത്സ​മ​യ അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക പ്ര​കാ​രം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​തി​ച്ച​ത് ഇ​ടു​ക്കി ജി​ല്ല​യി​ലെ മൂ​ന്നാ​റി​ലാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യി​ൽ എ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ടെ ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കൊ​ല്ലം ജി​ല്ല​യി​ലെ കൊ​ട്ടാ​ര​ക്ക​ര (ആ​റ്), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി (ആ​റ്), കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി (ആ​റ്), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ തൃ​ത്താ​ല (ആ​റ്), വ​യ​നാ​ട് ജി​ല്ല​യി​ലെ മാ​ന​ന്ത​വാ​ടി (ആ​റ്) എ​ന്നി​വി​ട​ങ്ങ​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. അ​ൾ​ട്രാ​വ​യ​ല​റ്റ് സൂ​ചി​ക 11ന് ​മു​ക​ളി​ലാ​ണെ​ങ്കി​ൽ റെ​ഡ് അ​ല​ർ​ട്ടും എ​ട്ടു​മു​ത​ൽ 10 വ​രെ ഓ​റ​ഞ്ച് അ​ല​ർ​ട്ടും ആ​റു മു​ത​ൽ ഏ​ഴു​വ​രെ യെ​ല്ലോ അ​ല​ർ​ട്ടു​മാ​ണ് ന​ല്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി കൂ​ടു​ത​ൽ സ​മ​യം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ൾ ശ​രീ​ര​ത്തി​ൽ ഏ​ൽ​ക്കു​ന്ന​ത് സൂ​ര്യാ​ത​പ​ത്തി​നും ത്വ​ക്ക് രോ​ഗ​ങ്ങ​ൾ​ക്കും…

Read More

കേരളത്തിൽ മോദി ഉദ്ഘാടനം ചെയ്യുന്നത് 10,800 കോടി രൂപയുടെ പദ്ധതികൾ

കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​റ​ണാ​കു​ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക 10,800 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍. കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ​യു​ടെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മോ​ദി നാ​ളെ കു​റി​ക്കും. എ​ന്‍​ഡി​എ​യു​ടെ ശ​ക്തി​പ്ര​ക​ട​നം പോ​ലെ പ​തി​നാ​യി​ര​ത്തി​ല​ധി​കം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യും ന​ട​ത്തും. ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍ ഇ​വ​യൊ​ക്കെ: ബി​പി​സി​എ​ല്ലി​ന്‍റെ പോ​ളി​പ്രൊ​പ്പി​ലീ​ന്‍ യൂ​ണി​റ്റി​ന് ത​റ​ക്ക​ല്ലി​ടും ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ (ബി​പി​സി​എ​ല്‍) കൊ​ച്ചി എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ലെ പോ​ളി​പ്രൊ​പ്പി​ലീ​ന്‍ യൂ​ണി​റ്റി​നു പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ടും. 5,500 കോ​ടി രൂ​പ​യി​ല​ധി​കം നി​ക്ഷേ​പം വ​രു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ പ്ര​തി​വ​ര്‍​ഷ ഉ​ത്പാ​ദ​ന​ശേ​ഷി 400 കി​ലോ ട​ണ്‍ ആ​ണ്. പാ​ക്കേ​ജിം​ഗ്, ഓ​ട്ടോ​മോ​ട്ടീ​വ് ഘ​ട​ക​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, തു​ണി​ത്ത​ര​ങ്ങ​ള്‍, ഗാ​ര്‍​ഹി​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ വ​സ്തു​വാ​ണു പോ​ളി​പ്രൊ​പ്പി​ലീ​ന്‍. ഈ ​സൗ​ക​ര്യം ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര പോ​ളി​മ​ര്‍ ഉ​ത്പാ​ദ​ന​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക​യും ഇ​റ​ക്കു​മ​തി​യെ ആ​ശ്ര​യി​ക്കു​ന്ന​തു കു​റ​യ്ക്കു​ക​യും വ്യ​വ​സാ​യ…

Read More

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക ക്ഷാ​മം: കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലും വാ​ണി​ജ്യ​ സി​ലി​ണ്ട​റു​ക​ൾ​ക്കു ക്ഷാ​മം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ വാ​ണി​ജ്യ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ​ക്കു ക​ടു​ത്ത ക്ഷാ​മം. ബം​ഗ​ളൂ​രു, ചെ​ന്നൈ, മും​ബൈ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ൽ-​റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​ക​ൾ ആ​ശ​ങ്ക അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, എ​ൽ​പി​ജി ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ​ക്കു കേ​ന്ദ്രം നി​ർ​ദ്ദേ​ശം ന​ൽ​കി. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ത്തെ ന​ഗ​ര​ങ്ങ​ളി​ലും വാ​ണി​ജ്യ​സി​ലി​ണ്ട​റു​ക​ൾ​ക്കു ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ അ​റി​യി​ച്ചു. കൊ​ച്ചി​യി​ൽ റീ​ഫി​ല്ലിം​ഗ് നി​ർ​ത്തി​വ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്നു​ണ്ട്. വാ​ണി​ജ്യ​സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​മേ​രി​ക്ക-​ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം ഊ​ർ​ജ​ഗ​താ​ഗ​ത പാ​ത​ക​ളെ ബാ​ധി​ച്ച​തോ​ടെ ശ​നി​യാ​ഴ്ച സി​ലി​ണ്ട​റു​ക​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ​ക്ക് 60 രൂ​പ​യും വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് 115 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. പാ​ച​ക​വാ​ത​ക​വി​ത​ര​ണം നി​ല​ച്ച​തോ​ടെ ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്നു മു​ത​ൽ ത​ട​സ​പ്പെ​ടു​മെ​ന്ന് ഹോ​ട്ട​ൽ​സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. എ​ഴു​പ​തു ‌‌ദി​വ​സ​ത്തേ​ക്കു ത​ട​സ​മി​ല്ലാ​ത്ത വി​ത​ര​ണം എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും…

Read More

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കും പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​ർ​ബി​ഐ; 500 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് എ​സ്എം​എ​സ് അ​ല​ർ​ട്ട്

പ​ര​വൂ​ർ: സ​ഹ​ക​ര​ണ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ൽനി​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ർ​ശ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ.അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കു​ക​ൾ​ക്കും ഗ്രാ​മീ​ണ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്കു​മാ​യി ത​യാ​റാ​ക്കി​യ പു​തി​യ ക​ര​ട് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ ആ​ർ​ബി​ഐ പു​റ​ത്തി​റ​ക്കി. ഡി​ജി​റ്റ​ൽ ബാ​ങ്കിം​ഗ് ഉ​പ​യോ​ഗം ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കു​റ്റ​മ​റ്റ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം.പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം, 500 രൂ​പ​യി​ൽ കൂ​ടു​ത​ലു​ള്ള എ​ല്ലാ ഇ​ല​ക്‌ട്രോണി​ക് ഇ​ട​പാ​ടു​ക​ൾ​ക്കും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ നി​ർ​ബ​ന്ധ​മാ​യും എ​സ്എം​എ​സ് അ​ലേ​ർ​ട്ടു​ക​ൾ അ​യ​ച്ചി​രി​ക്ക​ണം. ഇ-​മെ​യി​ൽ വി​ലാ​സം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​മെ​യി​ൽ വ​ഴി​യും അ​റി​യി​പ്പ് ന​ൽ​ക​ണം. സം​ശ​യാ​സ്പ​ദ​മാ​യ ഇ​ട​പാ​ടു​ക​ൾ ന​ട​ന്നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ത് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ്‌​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ ബാ​ങ്കു​ക​ൾ ഒ​രു​ക്ക​ണം. ടോ​ൾ ഫ്രീ ​ന​മ്പ​റു​ക​ൾ, ഐ​വി​ആ​ർ സം​വി​ധാ​ന​ങ്ങ​ൾ, എ​സ്എം​എ​സ്, പ്ര​ത്യേ​ക ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ൾ എ​ന്നി​വ…

Read More

ഡാ​റ്റാ ചോ​ര്‍​ച്ച; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​ന്ദേ​ശം അ​യ​ച്ച​തി​ല്‍ നി​യ​മ​വി​രു​ദ്ധ​ത​യി​ല്ല; സ​ന്ദേ​ശം ന​ല്ല ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഡാ​റ്റാ ചോ​ര്‍​ച്ച​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ​ന്ദേ​ശം അ​യ​ച്ച​തി​ല്‍ നി​യ​മ​വി​രു​ദ്ധ​ത​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ​ന്ദേ​ശം ന​ല്ല ഭ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നും സ്വ​കാ​ര്യ​താ ലം​ഘ​ന​മെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്ത് സ​ന്ദേ​ശം അ​യ​ച്ചു​വെ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മ​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​രു​ടെ ഭ​ര​ണ​ഘ​ട​നാ അ​വ​കാ​ശം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ നേ​ര​ത്തെ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. സ​ന്ദേ​ശം അ​യയ്​ക്കു​ന്ന​തി​നു​ള്ള സ​മ്പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഐ​ടി മി​ഷ​നെ​ന്ന് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ഐ​ടി മി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​യാ​ണ് ന​ട​പ​ടി​ക്ര​മം വി​ശ​ദീ​ക​രി​ച്ച​ത്. ഐ​ടി മി​ഷ​ന് നി​ര​വ​ധി സെ​ന്‍​ഡ​ര്‍ ഐ​ഡി ഉ​ണ്ട്, അ​തി​ലൊ​ന്നാ​ണ് സി​എം​ഒ കേ​ര​ള​യെന്നും മെ​റ്റ വെ​രി​ഫൈ ചെ​യ്ത ഐ​ഡി ആ​ണ് സ​ന്ദേ​ശ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

Read More

നൂ​റ​ല്ല, നൂ​റ്റി​പ്പ​ത്ത് ശ​ത​മാ​നം വി​ശ്വാ​സം; നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​സു​ധാ​ക​ര​ൻ. ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. എം​പി സ്ഥാ​ന​ത്തു​ള്ള​വ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കെ.​സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​ണ്. ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യും എ​ന്ന പ്ര​തീ​ക്ഷ 110 ശ​ത​മാ​നം ഉ​ണ്ടെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം കെ. ​സു​ധാ​ക​ര​ൻ നേ​ര​ത്തെ​യും പ​ങ്കു​വ​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി നി​ര്‍​ണ​യ​ത്തി​നാ​യി സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗം ഉ​ള്‍​പ്പെ​ടെ ചേ​രാ​നി​രി​ക്കെ​യാ​ണ് കെ.​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Read More

എണ്ണവില ഉയരുന്നു: ഓഹരിവിപണികൾ ഇടിഞ്ഞു

മും​ബൈ: ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​യ കു​തി​ച്ചു​ചാ​ട്ടം ഏ​ഷ്യ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സ​ന്പ​ദ്്‌​വ്യ​വ​സ്ഥ​യാ​യ ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യെ​യും പ​ണ​പ്പെ​രു​പ്പ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യ​തോ​ടെ, ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി ഇ​ന്ന​ലെ ഒ​രു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ർ​ച്ച നേ​രി​ട്ടു. ഇ​തോ​ടെ വി​പ​ണി ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ. ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത് വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​ണ്. ഇ​ത് പ​ണ​പ്പെ​രു​പ്പം ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്നു മാ​ത്ര​മ​ല്ല, യു​എ​സ് ഡോ​ള​റി​നെ​തി​രേ റി​ക്കാ​ർ​ഡ് താ​ഴ്ച​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ന്മേ​ലു​ള്ള സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. യു​എ​സ്- ഇ​സ്ര​യേ​ൽ സ​ഖ്യ​ത്തി​ന്‍റെ ഇ​റാ​നെ​തി​രേ​യു​ള്ള യു​ദ്ധം പ​ത്താം ദി​വ​സ​ത്തേ​ക്കു ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ എ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു. 2022ലെ ​റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി എ​ണ്ണ വി​ല…

Read More

ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ​ക്കെ​തി​രേ അ​വി​ശ്വാ​സ​പ്ര​മേ​യം: : ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഇ​ന്ന്; പ​ത്തു​മ​ണി​ക്കൂ​ർ ച​ർ​ച്ച

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം ഇ​ന്ന് ക​ടു​ത്ത രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കും. ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യെ നീ​ക്കം ചെ​യ്യാ​നു​ള്ള പ്ര​മേ​യം പ്ര​തി​പ​ക്ഷം ഇ​ന്നു സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ത​ന്നെ 118 അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട നോ​ട്ടീ​സ് പ്ര​തി​പ​ക്ഷം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് കൂ​ടി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​രാ​ട്ടം മു​റു​കി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ത്തെ സ​ഭാ​ന​ട​പ​ടി​ക​ളി​ലെ ഏ​ക അ​ജ​ണ്ട സ്പീ​ക്ക​ർ​ക്കെ​തി​രെ​യു​ള്ള പ്ര​മേ​യ​മാ​ണ്. ച​ട്ട​പ്ര​കാ​രം, അ​ന്പ​ത് അം​ഗ​ങ്ങ​ൾ എ​ഴു​ന്നേ​റ്റു​നി​ന്നു പി​ന്തു​ണ അ​റി​യി​ച്ചാ​ൽ മാ​ത്ര​മേ പ്ര​മേ​യം ച​ർ​ച്ച​യ്ക്കാ​യി സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. തു​ട​ർ​ന്ന് ച​ർ​ച്ച​യും വോ​ട്ടെ​ടു​പ്പും ന​ട​ക്കും. പ​ത്തു മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ൽ​ക്കു​ന്ന ച​ര്‍​ച്ച​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മേ​യ​ത്തെ നേ​രി​ടാ​ൻ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും പി​ന്തു​ണ​യ്ക്കാ​ൻ കോ​ൺ​ഗ്ര​സും ത​ങ്ങ​ളു​ടെ എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം സ​ർ​ക്കാ​രി​നൊ​പ്പ​മാ​യ​തി​നാ​ൽ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന യു​ദ്ധ​സാ​ഹ​ച​ര്യ​വും അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​വും ഇ​ന്ത്യ​യെ…

Read More

ട്വ​ന്‍റി ട്വ​ന്‍റി ലോ​ക ക​പ്പ് വിജയം; സ​ഞ്ജു സാം​സ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വീകരണം നല്കുമെന്ന് മന്ത്രി ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം : ട്വ​ന്‍റി ട്വ​ന്‍റി ലോ​ക ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ വി​ജ​യ​ശി​ൽ​പി​യും പ്ളേ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്‍റുമാ​യ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ സ​ഞ്ജു സാം​സ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ൽ​കു​മെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി

Read More