കൊച്ചി: മദ്യലഹരിയിൽ യുവാവ് കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ യുവാവിനൊപ്പം ഉണ്ടായിരുന്ന സീരിയൽ നടിയുടെ വീട്ടിൽനിന്ന് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തു. സീരിയൽ നടി അശ്വതി ബാബുവിന്റെ കോട്ടുവള്ളി ഗാന്ധിനഗറിലുള്ള വീട്ടിൽനിന്നാണ് പറവൂർ എക്സൈസ് സംഘം അഞ്ചരഗ്രാം കഞ്ചാവ് കണ്ടെടുത്തത്. നടിക്കെതിരെ കേസെടുത്തു ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 6.45നായിരുന്നു അശ്വതി ബാബുവും സുഹൃത്ത് നൗഫലും സഞ്ചരിച്ചിരുന്നു കാർ അപകടമുണ്ടാക്കിയത്. മദ്യലഹരിയിലായിരുന്ന നൗഫലാണ് കാർ ഓടിച്ചിരുന്നത്. ആലുവ മുട്ടം മുതൽ തൃക്കാക്കരവരെയുള്ള യാത്രയിൽ ഒട്ടേറെ വാഹനങ്ങളിൽ ഈ കാർ തട്ടിയിരുന്നു. റോഡുവക്കിലെ പോസ്റ്റിൽ ഇടിച്ചാണ് നൗഫലിന്റെ കാർ ഒടുവിൽ നിന്നത്.
Read MoreCategory: Loud Speaker
എകെജി സെന്ററിനു നേരേ സ്ഫോടകവസ്തു എറിഞ്ഞ സംഭവം! അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല
തിരുവനന്തപുരം: എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. എകെജി സെന്ററിന് നേരെ ആക്രമണം നടന്നിട്ട് 26 ദിവസങ്ങൾ പിന്നിട്ടു. നാല് ദിവസം മുൻപാണ് അന്വേഷണം പോലീസിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ചിന് നൽകി സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ അന്വേഷണ സംഘത്തലവന്റെ കാര്യത്തിലും ടീം അംഗങ്ങളുടെ കാര്യത്തിലും ഇതുവരെക്കും അന്തിമ തീരുമാനമായിട്ടില്ല. സിപിഎം പാർട്ടി ആസ്ഥാനമായ എകെജി സെന്ററിന് നേരെ സ്കൂട്ടറിലെത്തിയ അക്രമി പടക്കമേറ് നടത്തിയ ശേഷം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടും അക്രമിയെയൊ വാഹനമൊ കണ്ടെ ത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. അതേ സമയം അക്രമിക്ക് സഹായം ചെയ്ത് കൊടുത്തെന്ന് ആരോപണം ഉയർന്നയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ പോലീസ് തയാറാകാത്തത് സിപിഎമ്മിന്റെ കള്ളക്കളി വെളിച്ചത്ത് വരുമെന്നുള്ളതിനാലാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പോലീസും സിപിഎമ്മും…
Read Moreഉപ്പുമുതൽ കശുവണ്ടി വരെ ! 14 ഇനങ്ങളുമായി ഇത്തവണയും സൗജന്യ ഓണക്കിറ്റ്; കിറ്റിനുള്ളിൽ…
കോട്ടയം: ഉപ്പുമുതൽ കശുവണ്ടിവരെ 14 ഇനം സാധനങ്ങളുമായി സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണയും. 425 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കിറ്റ് വിതരണം സർക്കാരിന്റെ ഓണസമ്മാനമായിട്ടാണ് നൽകുന്നത്. കോവിഡ് കാലത്ത് എല്ലാ മാസവും സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നൽകിയിരു ന്നു. 13 മാസം ഇങ്ങനെ കിറ്റ് വിതരണം നടത്തിയിരുന്നു. കിറ്റിനുള്ളിൽ കശുവണ്ടി പരിപ്പ് 50 ഗ്രാം, മിൽമ നെയ്യ് 50 ഗ്രാം, ശബരി മുളകുപൊടി 100 ഗ്രാം, ശബരി മഞ്ഞൾപൊടി 100 ഗ്രാം, എലയ്ക്ക 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 ഗ്രാം, ശബരി തേയില 100 ഗ്രാം, ശർക്കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോ, ചെറുപയർ 500 ഗ്രാം, തുവരപരിപ്പ് 250 ഗ്രാം, പൊടിയുപ്പ് ഒരു കിലോ, തുണി സഞ്ചി എന്നിങ്ങനെയാണ് 14 ഇനങ്ങൾ. ഓഗസ്്റ്റ്…
Read Moreആ വോട്ട് എന്റെ തലയിൽ വയ്ക്കേണ്ട, ചതിയും വഞ്ചനയും തന്റെ നിലപാടല്ല! കേരളത്തിൽ നിന്നും ഒരു വോട്ട് ദ്രൗപദി മുർമുവിനു ലഭിച്ചതിനെച്ചൊല്ലി വിവാദം
കോട്ടയം: രാഷ്്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഒരു വോട്ട് എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനു ലഭിച്ചതിനെ ചൊല്ലി വിവാദം ഉയർന്നതിനിടയിൽ ആ വോട്ട് തന്റേതല്ലെന്ന് തുറന്നു പറഞ്ഞ് മാണി സി. കാപ്പൻ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ താൻ യുഡിഎഫ് നയത്തിന്റെ ഭാഗമായി തന്നെയാണ് വോട്ടു ചെയ്തത്. ചതിയും വഞ്ചനയും തന്റെ നിലപാടല്ല. ദ്രൗപദി മുർമുവിന് വോട്ടു ചെയ്തെങ്കിൽ അത് തുറന്നു പറയാനുള്ള ആർജ്ജവം തനിക്കുണ്ടെന്നും മാണി സി. കാപ്പൻ രാഷ്്ട്രദീപികയോടു പറഞ്ഞു. എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് ചെയ്തത് മാണി സി. കാപ്പനാണെന്ന വിധത്തിൽ സോഷ്യൽ മീഡിയായിലും ഓണ്‍ലൈൻ മാധ്യമങ്ങളിലും വാർത്ത വന്നതിനു പിന്നലെയാണ് മാണി സി. കാപ്പന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് എമ്മിലെ ഒരു എംഎൽഎയാണ് എൻഡിഎ സ്ഥാനാർഥിക്ക് വോട്ടു ചെയ്തതെന്ന രീതിയിൽ വ്യാപക പ്രചാരം സോഷ്യൽ മീഡിയായിൽ വന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് തന്റെ പേര് വലിച്ചിഴച്ചതെന്നും വ്യാജ…
Read Moreപൂർവവൈരാഗ്യം പറഞ്ഞു തീർക്കാന്‍ മൂന്നുപേരും എത്തി, പക്ഷേ..! സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിക്കിടെ കുളത്തിൽ വീണ യുവാവ് മരിച്ചു
കൊരട്ടി: മുരിങ്ങൂരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിക്കിടെ കുളത്തിൽ വീണ യുവാവ് മരിച്ചു. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടുപേരെ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. മേലൂർ – പുഷ്പഗിരി കണ്ണമ്പിള്ളി ഷൈജു (42) ആണ് കുളത്തിൽ വീണു മരിച്ചത്. സുഹൃത്തുക്കളായ മേലൂർ തൊടുകുളം വിത്സൻ (46), മുരിങ്ങൂർ മണ്ടിക്കുന്നിൽ തെക്കൻ ഷിജിൽ (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. മരിച്ച ഷൈജു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വിത്സനുമായി ഷൈജുവിനുള്ള പൂർവവൈരാഗ്യം പറഞ്ഞു തീർക്കുന്നതിനാണ് മൂന്നുപേരും ആറ്റപ്പാടത്തുള്ള മല്ലഞ്ചിറയിലെ കുളത്തിന് സമീപം ഒത്തുകൂടിയത്. മദ്യപിച്ച ശേഷം സംസാരിച്ചിരുന്ന ഇവർ വീണ്ടും തമ്മിൽ തർക്കവും ബഹളവുമായി. തുടർന്നുണ്ടായ അടിപിടിയ്ക്കിടെ ഷൈജു കുളത്തിലേക്ക് തെന്നി വീഴുകയായിരുന്നു. ഇതോടെ ഷിജിലും വിത്സനും സ്ഥലംവിട്ടു. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഷൈജുവിനെ കുളത്തിൽ നിന്ന് കയറ്റുന്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം…
Read Moreവിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം ! ഹൈസ്കൂള്‍ അധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി…
വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ അധ്യാപകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി. അത്തോളിയിലെ ഹൈസ്കൂള്‍ അധ്യാപകനായ വി.കെ. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. അധ്യാപകന് നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് കാണിച്ച് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികളാണ് പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രധാനാധ്യാപികയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പ്രധാനാധ്യാപിക അത്തോളി പോലീസിന് പരാതി കൈമാറുകയായിരുന്നു. സംഭവത്തില്‍ മൂന്ന് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ നിയമപ്രകാരമാണ് അധ്യാപകനെതിരേ കേസെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അധ്യാപകന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
Read Moreപ്രസവത്തെത്തുടര്‍ന്നുള്ള മരണം വീണ്ടും ! ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം; ആശുപത്രിയ്ക്കെതിരേ ബന്ധുക്കള്‍ രംഗത്ത്…
കൊല്ലത്ത് പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും ആശുപത്രിയ്ക്കുമെതിരേ ആരോപണവുമായി യുവതിയുടെ കുടുംബം. കൊല്ലം വടക്കേ മൈലക്കാട് ഉഷസില്‍ വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ച സംഭവത്തിലാണ് മേവറത്തെ അഷ്ടമുടി ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തുവന്നത്. ഹര്‍ഷ ജന്മം നല്കിയ നവജാതശിശു ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രസവത്തിനായി കഴിഞ്ഞ ദിവസമാണ് ഹര്‍ഷയെ കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലേബര്‍ റൂമില്‍ ഒരു മണിക്കൂര്‍ കിടത്തിയ ശേഷം സിസേറിയന് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. സിസേറിയന് നടത്തി കുട്ടിയെ പുറത്തെടുത്ത ശേഷം കുഞ്ഞിന് അണുബാധയുണ്ടെന്ന കാരണത്താല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്കി. കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹര്‍ഷയ്ക്ക് ജീവന് നഷ്ടമായി. ഡോക്ടറുടെ അനാസ്ഥ മൂലമാണ് യുവതിയുടെ മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreസ്കൂൾ കഴിഞ്ഞ് പഠിച്ചിട്ടില്ല..! വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായി; നവദമ്പതികളെ യുവതിയുടെ പിതാവ് വെട്ടിക്കൊന്നു
ചെന്നൈ: വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായ നവദമ്പതികളെ പിതാവ് വെട്ടിക്കൊന്നു. കൃത്യത്തിനു ശേഷം ഇയാൾ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തൂത്തുക്കുടി ജില്ലയിലെ തുറമുഖ നഗരമായ തൂത്തുക്കുടിയിലായിരുന്നു സംഭവം. മകളെ വിവാഹം ചെയ്ത യുവാവിന് വിദ്യാഭ്യാസമില്ലെന്ന കാരണത്താലാണ് വീട്ടുകാർ എതിർത്തത്. വിവാഹത്തിനു ശേഷം യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവും യുവതിയും പോലീസ് സ്റ്റേഷനിൽ ഹാജരായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതായി അറിയിച്ചു. സ്റ്റേഷനിൽ നിന്ന് വീഡിയോ കോളിൽ യുവതിയുടെ മാതാപിതാക്കളുമായും ദമ്പതികൾ സംസാരിച്ചു. ഗ്രാമത്തിലെ മുതിർന്നവരും ഇടപെട്ട് വീട്ടുകാരോട് ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകളെയും ഭർത്താവിനെയും അവർ താമസിച്ചിരുന്ന വാടകവീട്ടിൽ കയറി പിതാവ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാൾ പോലീസിൽ കീഴടങ്ങി. യുവതി കോളജ് വിദ്യാർഥിനിയാണ്. എന്നാൽ അവളുടെ ഭർത്താവ് സ്കൂൾ കഴിഞ്ഞ് പഠിച്ചിട്ടില്ല. ഇതായിരുന്നു യുവതിയുടെ വീട്ടുകാരുടെ എതിർപ്പിന് കാരണമെന്ന് പോലീസ്…
Read Moreഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണം ! ഫിയോക്ക് യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്നു കൊച്ചിയില്‍ നടക്കും. തീയറ്റര്‍ റിലീസ് കഴിഞ്ഞ് 42 ദിവസത്തിന് ശേഷം ഒടിടിക്ക് നല്കുന്ന സമയ പരിധി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം യോഗത്തില്‍ ചര്‍ച്ച ചെയ്യും. തീയറ്റര്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ നിലവില്‍ 42 ദിവസം കഴിഞ്ഞാല്‍ ഒടിടിയില്‍ എത്തും. ചില സിനിമകള്‍ കരാര്‍ ലംഘിച്ച് ഇതിലും കുറഞ്ഞ ദിവസങ്ങളില്‍ ഒടിടിക്ക് നല്കുന്ന സ്ഥിതിവിശേഷവും ഇന്നുണ്ട്. ഇത് തീയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കെജിഎഫ്, വിക്രം തുടങ്ങി മികച്ച തീയറ്റര്‍ അനുഭവം നല്കുന്ന സിനിമകള്‍ക്ക് മാത്രമാണ് ആളുകള്‍ തീയറ്ററില്‍ വരുന്നത്. ഇങ്ങനെപോയാല്‍ തീയറ്ററുകള്‍ അടച്ചു പൂട്ടേണ്ടി വരുമെന്നാണ് ഫിയോക്ക് ഭാരവാഹികള്‍ പറയുന്നത്. സിനിമകള്‍ ഒടിടിക്ക് നല്കുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം നേരത്തെ ഫിലിം ചേംബര്‍ പരിഗണിച്ചിരുന്നില്ല. പാപ്പന്, തല്ലുമാല, സോളമന്റെ തേനീച്ചകള്‍,…
Read Moreമയക്കുമരുന്നുമായി ആറംഗ സംഘം അറസ്റ്റിലായ കേസ്; മയക്കുമരുന്ന് വാങ്ങുന്നത് ഡാർക്ക് വെബ് വഴി; വിൽപന നഗരത്തിലെ കോളജ് യുവാക്കൾക്കിടയിൽ
കൊച്ചി: വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നു വില്പന നടത്തിയ കേസിൽ അറസ്റ്റിലായ ആറംഗ സംഘം മയക്കുമരുന്ന് വാങ്ങിയിരുന്നത് ഡാർക്ക് വെബ് വഴി. ഇവർ ഡാർക്ക് വെബ് വഴി ഓണ്‍ലൈനിലൂടെ മയക്കുമരുന്ന് വാങ്ങി നഗരത്തിലെ കോളജുകളിലും യുവാക്കൾക്കിടയിലുമായിരുന്നു വില്പന നടത്തി വരികയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ആറംഗ സംഘം പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഫോർട്ട്കൊച്ചി വെളി സ്വദേശി എറിക് ഫ്രെഡി (22), മട്ടാഞ്ചേരി സ്വദേശി റിഷാദ് (22), അരൂർ സ്വദേശി സിജാസ് (28), ഫോർട്ട്കൊച്ചി സ്വദേശി മാത്യൂ മാനുവൽ(21), തോപ്പുംപടി നോർത്ത് സ്വദേശി ബെൻസണ്‍ (21), ഫോർട്ട്കൊച്ചി സൗത്ത് സ്വദേസി വിഷ്ണു(24)എന്നിവരാണ് അറസ്റ്റിലായത്. കൂട്ടാളിയായ ഫോർട്ടുകൊച്ചി സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിൽ കണ്ടെടുത്തിരുന്നു. മട്ടാഞ്ചേരി സ്റ്റാച്യൂ ജംഗ്ഷനിൽ നടത്തിയ പരിശോധനയിൽ റിഷാദ്, ബെൻസണ്‍, സിജാസ്, മാത്യൂ മാനുവൽ…
Read More