തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ ട്രെയിന്‍ പദ്ധതി (ആര്‍ആര്‍ടി)യുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി.ആദ്യപടിയായി മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതിക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. ഡിപിആര്‍ തയാറാക്കാനുള്ള ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കഴിഞ്ഞമാസമാണ് പുതിയ അതിവേഗ ട്രെയിന്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇ.ശ്രീധരന് പുതിയ അതിവേഗ ട്രെയിന്‍ പദ്ധതിയുടെ കാര്യങ്ങള്‍ പറഞ്ഞതിന് ബദലായാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രീധരന്റെ പദ്ധതിയെ തള്ളി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ആര്‍ആര്‍ടി പദ്ധതി അപ്രായോഗികമാണെന്നാണ് ഇ.ശ്രീധരന് വ്യക്തമാക്കിയത്. ഇതില്‍ മുഖ്യമന്ത്രി ശ്രീധരനെ നിശിതമായി വിമര്‍ശിച്ചിരുന്നു.
Read MoreCategory: Loud Speaker
മൂന്ന് കോടി ഐആർസിടിസി ഐഡികൾ റദ്ദാക്കി: 13,000 ഇമെയിൽ ഡൊമെയ്നുകൾക്കും നിരോധനം
ന്യൂഡൽഹി: റെയിൽവേ ടിക്കറ്റ് ബുക്കിംഗിലെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി ഐആർസിടിസി ഉപയോക്തൃ അക്കൗണ്ടുകൾക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. കൃത്രിമ മാർഗങ്ങളിലൂടെ ടിക്കറ്റുകൾ കൈക്കലാക്കുന്ന വ്യാജ ഐഡികൾ കണ്ടെത്തി ഏകദേശം മൂന്ന് കോടി യൂസർ ഐഡികളാണ് റെയിൽവേ റദ്ദാക്കിയത്. കൂടാതെ, സംശയാസ്പദമായ രീതിയിൽ പ്രവർത്തിച്ചിരുന്ന 13,000 ഇമെയിൽ ഡൊമെയ്നുകളെ ബ്ലോക്ക് ചെയ്യുകയും ചെയ്തു. റെയിൽവേ ടിക്കറ്റുകൾ അനധികൃതമായി ബുക്ക് ചെയ്യുന്നതിനും കരിഞ്ചന്തയിൽ വിൽക്കുന്നതിനും വേണ്ടി സൃഷ്ടിക്കപ്പെട്ട ‘ബോട്ടുകളെ’യും വ്യാജ അക്കൗണ്ടുകളെയും ഇല്ലാതാക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. സാധാരണ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഐടി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ വൻ തട്ടിപ്പ് കണ്ടെത്തിയത്. അനധികൃത സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് തത്കാൽ ടിക്കറ്റുകൾ ഉൾപ്പെടെ ബുക്ക് ചെയ്യുന്ന സംഘങ്ങളെയും സംഘം നിരീക്ഷിച്ചു വരികയാണ്. സാധാരണ യാത്രക്കാരുടെ ബുക്കിംഗ് പ്രക്രിയ സുതാര്യമാക്കാൻ…
Read Moreബാങ്ക് വായ്പ എടുക്കുന്നവർക്ക് ആശ്വാസം: തിരിച്ചടവ് സുതാര്യമാക്കാൻ ആർബിഐ
മുംബൈ: വായ്പയെടുത്തവർക്ക് ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ നിയമങ്ങൾ പുറപ്പെടുവിച്ചു. വായ്പ തിരിച്ചുപിടിക്കുന്നതിലെ മോശം പ്രവണത തടയുന്നതിനും വായ്പ എടുത്തവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആർബിഐ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. കൊമേഴ്സ്യൽ ബാങ്കുകൾക്കും ഹൗസിംഗ് ഫിനാൻസ് കന്പനികൾക്കും റിക്കവറി ഏജന്റിനെ ചുമതലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളാണ് ആർബിഐ നൽകിയിരിക്കുന്നത്. ആർബിഐയുടെ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിർദേശങ്ങൾ എല്ലാ വാണിജ്യ ബാങ്കുകൾക്കും സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും റീജിയണൽ റൂറൽ ബാങ്കുകൾക്കും ബാധകമാണ്. സമയക്രമവും സന്ദർശനവുംവായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട് പണമെടുക്കുന്നവരെയോ ഗ്യാരന്ററെയോ രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ. രാത്രികാലങ്ങളിൽ റിക്കവറി വിളികൾ നടത്തുന്നത് പൂർണമായും നിരോധിച്ചു. വായ്പ എടുത്ത വ്യക്തിയുമായി ഏജന്റ് നടത്തുന്ന എല്ലാ ഫോണ്‍ സംഭഷണങ്ങളും രേഖപ്പെടുത്തുകയും റിക്കാർഡ് ചെയ്യുകയും വേണം.…
Read Moreകെപിസിസിക്കു പുതിയ അധ്യക്ഷൻ ഉടൻ? ആന്റോ ആന്റണിക്ക് വിനയായി പോറ്റി വിവാദം; ബെന്നി ബെഹനാനു സാധ്യത
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ഥിപ്പട്ടികക്കൊപ്പം പുതിയ കെപിസിസി പ്രസിഡന്റിനെയും പ്രഖ്യാപിക്കാനുള്ള നീക്കവുമായി നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണു സാധ്യത. നിലവിൽ പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്. അതിനാൽ തന്നെ മുൻഗണനയും ബെന്നി ബഹനാനാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനാണു തീരുമാനം. ആന്റോ ആന്റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റി വിവാദം വിനയായെന്നാണു സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്. അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോ എന്നതൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതു ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വി.ഡി.…
Read Moreബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ്: താരിഖ് റഹ്മാന് ആശംസകളറിയിച്ച് മോദി
ന്യൂഡൽഹി: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കും താരിഖ് റഹ്മാനും ആശംകളറിയിച്ച് പ്രധാനമന്ത്രി മോദി. അയൽരാജ്യത്ത് ജനാധിപത്യ ഭരണക്രമത്തിന് ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് മോദി ഉറപ്പുനൽകി. തന്റെ എക്സ് അക്കൗണ്ടിലാണ് പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചത്. “പുരോഗമനപരവും ജനാധിപത്യപരവുമായ ബംഗ്ലാദേശിനൊപ്പം ഇന്ത്യ നിലകൊള്ളും. ഇരുരാജ്യങ്ങളുടെയും പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും താരിഖ് റഹ്മാനോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ കാത്തിരിക്കുന്നു’ -മോദി കുറിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ ബന്ധം പൂർവസ്ഥിതിയിലാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായാണ് മോദിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ത്യയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം പരിഗണിച്ച്, പുതിയ ബിഎൻപി സർക്കാരിന്റെ നിലപാടുകളെ അതീവ ജാഗ്രതയോടെയാണ് നയതന്ത്ര വിദഗ്ധർ നിരീക്ഷിക്കുന്നത്.
Read Moreകൂട്ടുകാരികൾ പ്രണയിച്ചത് ഒരാളെ, എങ്ങനെയും കാമുകനെ സ്വന്തമാക്കണമെന്ന വാശി: 19-കാരിയെ യുവതി വെടിവച്ചു കൊന്നു
മുംബൈ: പ്രണയപ്പകയെത്തുടർന്ന് 19കാരിയെ 25കാരി വെടിവച്ചുകൊന്നു. മുംബൈയിലാണു സംഭവം. ശിവാജി നഗർ സ്വദേശിയായ ഷിഫ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടത്. “ത്രികോണ പ്രണയ’മാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും 23-കാരനായ യുവാവിനെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഷിഫയും പ്രതിയായ യുവതിയും ഒരേ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയോടെ ശിവാജി നഗറിലെ ഫുർഖാനിയ മസ്ജിദ് പരിസരത്തായിരുന്നു സംഭവം. യുവാവുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടു യുവതികൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് 25കാരി ഷിഫയുടെ മുഖത്തേക്ക് നിറയൊഴിക്കുകയുമായിരുന്നു. കവിളിലൂടെ തുളച്ചുകയറിയ വെടിയുണ്ട തലയ്ക്കുള്ളിലേക്കു തറച്ചുകയറിയതാണു മരണകാരണം. ഉടൻ തന്നെ ഘാട്കോപ്പറിലെ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൃത്യം നടത്തി 12 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ പിടികൂടി.
Read Moreദേശീയഗാനത്തിനു പകരം ദേശീയഗീതത്തിനു പ്രാധാന്യം നൽകുന്ന ഉത്തരവ് പിൻവലിക്കണം: ഇത് ഭരണഘടനയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതല്ല; സിപിഎം
ന്യൂഡൽഹി: ദേശീയഗാനത്തിനു പകരം ദേശീയഗീതത്തിനു പ്രാധാന്യം നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതു ഭരണഘടനയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും സിപിഎം. ഭരണഘടനയുടെ ആർട്ടിക്കിൾ 51എ (എ) ദേശീയ പതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ബിജെപി സർക്കാർ ഗൂഢലക്ഷ്യങ്ങളോടെയുള്ള പുതിയ ഉത്തരവിലൂടെ ദേശീയഗീതത്തെയും ദേശീയഗാനത്തെയുംകുറിച്ച് അനാവശ്യമായ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയുടെ ആത്മാവ് ഉയർത്തിപ്പിടിച്ച് ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Read Moreയുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാനാവില്ല; ആദ്യ ബലാത്സംഗ കേസിലും രാഹുലിന് മുൻകൂർ ജാമ്യം
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. ആദ്യ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 16 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, മൂന്ന് ദിവസം രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ ചോദ്യം ചെയ്യപ്പെടണം, ആ കാലയളവിൽ കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണമെന്നും ഉപാധിയിൽ പറയുന്നു. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുത് എന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.
Read Moreകൊച്ചി മെട്രോ രണ്ടാം ഘട്ടം; 1016.24 കോടി രൂപ വായ്പയ്ക്ക് അനുമതി നൽകി മന്ത്രിസഭ
കൊച്ചി: ജെ.എല്‍.എന്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ നിന്നും 1016.24 കോടി രൂപ വായ്പ എടുക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്കി. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കുമായുള്ള വായ്പാ കരാറിലും പദ്ധതി കരാറിലും ഏര്‍പ്പെടുന്നതിന് കെ.എം.ആര്.എല്‍ നെ ചുമതലപ്പെടുത്തി.
Read Moreനല്ലോണം കലക്കിക്കൊടുക്കാം… പ്രണയദിനമധുരം പങ്കിടാന്‍ ഒരു കിലോ പഞ്ചസാരയ്ക്ക് 14 രൂപയുമായി സപ്ലൈകോ
കൊച്ചി: വാലന്റൈന്‍സ് ഡേ ആയ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്ന് 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. അന്ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്.
Read More