കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ലു​ള്ള​ത് മ​ധു​സൂ​ദ​ന​നോ​ടു​ള്ള പ​ക;​ പു​സ്ത​ക​പ്ര​കാ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് സി​പി​എം വി​രു​ദ്ധ​ർ; ഫ​ണ്ട് ത​ട്ടി​പ്പെ​ന്ന​ത് ഭാ​വ​നാ സൃ​ഷ്ടി​യെ​ന്ന് കെ.​കെ. രാ​ഗേ​ഷ്

ക​ണ്ണൂ​ർ: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ലു​ള്ള​ത് മ​ധു​സൂ​ദ​ന​നോ​ടു​ള്ള പ​ക​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് . പ​ക മൂ​ത്ത് അ​ന്ധ​ത ബാ​ധി​ച്ച​ത് പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ പു​സ്ത​ക​ത്തി​ലു​ള്ള​തെ​ന്നും രാ​ഗേ​ഷ് വി​മ​ർ​ശി​ച്ചു. ഫ​ണ്ട് ത​ട്ടി​യെ​ന്ന ആ​രോ​പ​ണം ഭാ​വ​നാ​സൃ​ഷ്ടി​യാ​ണെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. പു​സ്ത​ക​പ്ര​കാ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് സി​പി​എം വി​രു​ദ്ധ​രാ​ണെ​ന്നും അ​വി​ടെ ആ​ർ​എം​പി​ക്കാ​ർ വ​രെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും രാ​ഗേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​ന്‍റെ ല​ക്ഷ്യം ഏ​തൊ​രാ​ൾ​ക്കും മ​ന​സി​ലാ​കു​മെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ ക​രി​വ​ള്ളൂ​ർ ഏ​രി​യ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്. ആ ​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ ക​മ്മി​റ്റി​ക്ക് വേ​ണ്ടി താ​നും മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ.​പി സ​ഹ​ദേ​വ​ൻ, വി ​നാ​രാ​യ​ണ​ൻ, സി ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ മാ​റാ​റു​ണ്ട്. പു​തി​യ സെ​ക്ര​ട്ട​റി​യെ നി​ർ​ദേ​ശി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ ന​ട​ന്ന കൃ​ത്യ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്ന് പേ​ര് നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ ടി​ഐ മ​ധു​സൂ​ദ​ന​നെ…

Read More

മേ​ഘാ​ല​യ​യി​ലെ ഖ​നി​യി​ൽ സ്ഫോ​ട​നം: 18 മ​ര​ണം; മ​രി​ച്ച​വ​രെ​ല്ലാം ആ​സാം സ്വ​ദേ​ശി​ക​ൾ

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ അ​ന​ധി​കൃ​ത ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 18 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഈ​സ്റ്റ് ജ​യ​ന്തി​യ ഹി​ൽ​സ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​ര​വ​ധി പേ​ർ ഖ​നി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. ഖ​നി​ക്കു​ള്ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം. ഇ​തു​വ​രെ 16 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പ​രി​ക്കേ​റ്റ ഒ​രാ​ളെ ഷി​ല്ലോം​ഗി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. മ​രി​ച്ച​വ​രെ​ല്ലാം ആ​സാം സ്വ​ദേ​ശി​ക​ളാ​ണ്. അ​പ​ക​ട​സ​മ​യ​ത്ത് എ​ത്ര തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തു സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

Read More

മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ക​നെ ഡ്യൂ​ട്ടി​യി​ലി​രി​ക്കെ കാ​ണാ​താ​യ​താ​യി അ​മ്മ

ഭു​വ​നേ​ശ്വ​ർ: മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. ഒ​ഡീ​ഷ​യി​ലെ ഭ​ദ്ര​ക് ജി​ല്ല​യി​ലെ കേ​സ്പു​ർ സ്വ​ദേ​ശി​യാ​യ സ​ർ​ത്ത​ക് മ​ഹാ​പ​ത്ര​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഫെ​ബ്രു​വ​രി മൂ​ന്നി​ന് മൗ​റീ​ഷ്യ​സി​ന​ടു​ത്ത് ക​പ്പ​ലി​ൽ ഡ്യൂ​ട്ടി​യി​ലി​രി​ക്കെ കാ​ണാ​താ​യെ​ന്നാ​ണു വി​വ​രം. 2025 ജൂ​ലൈ മു​ത​ൽ ഈ ​ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് സി​ങ്ക​പു​ർ വ​ഴി ചൈ​ന​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​പ്പ​ൽ എ​ന്നാ​ണ് സ​ർ​ത്ത​കി​ന്‍റെ അ​മ്മ ര​ശ്മി​ത മ​ഹാ​പ​ത്ര പ​റ​യു​ന്ന​ത്.​ പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്നും അ​മ്മ ര​ശ്‌​മി​ത പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് എ​ക്സി​ൽ ഇ​വ​ർ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. സം​ഭ​വ​ത്തി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​പ്പ​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കും

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 294 സീ​റ്റു​ക​ളി​ലും കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കും. കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡു​മാ​യി ബം​ഗാ​ളി​ലെ നേ​താ​ക്ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, ബം​ഗാ​ളി​ന്‍റെ ചു​മ​ത​ല​യു​ള്ള ഗു​ലാം അ​ഹ​മ്മ​ദ് മി​ർ, ബം​ഗാ​ൾ പി​സി​സി അ​ധ്യ​ക്ഷ​ൻ ശു​ഭാ​ങ്ക​ർ സ​ർ​ക്കാ​ർ, അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി, ഇ​ഷാ ഖാ​ൻ എം​പി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 2016, 2021 ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സും സി​പി​എം നേ​തൃ​ത്വം ന​ല്കു​ന്ന ഇ​ട​തു​മു​ന്നി​യും സീ​റ്റ് ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നു.

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ട്ട​യ​ത്ത് സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​ര്‍ വൈ​കാ​തെ പ്ര​ചാ​ര​ണം തു​ട​ങ്ങും; ഇ​രു​പ​തോ​ളം പേ​ർ സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ൽ

കോ​​ട്ട​​യം: യു​​ഡി​​എ​​ഫി​​ലും എ​​ല്‍​ഡി​​എ​​ഫി​​ലും സി​​റ്റിം​​ഗ് എം​​എ​​ല്‍​എ​​മാ​​ര്‍ മ​​ത്സ​​ര​​രം​​ഗ​​ത്ത് തു​​ട​​രും. യു​​ഡി​​എ​​ഫി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ കോ​​ട്ട​​യ​​ത്തും ചാ​​ണ്ടി ഉ​​മ്മ​​ന്‍ പു​​തു​​പ്പ​​ള്ളി​​യി​​ലും മാ​​ണി സി. ​​കാ​​പ്പ​​ന്‍ പാ​​ലാ​​യി​​ലും മോ​​ന്‍​സ് ജോ​​സ​​ഫ് ക​​ടു​​ത്തു​​രു​​ത്തി​​യി​​ലും വീ​​ണ്ടും മ​​ത്സ​​രി​​ക്കും. ക​​ഴി​​ഞ്ഞ ത​​വ​​ണ സ്വ​​ത​​ന്ത്ര ചി​​ഹ്ന​​ത്തി​​ല്‍ (ട്രാ​​ക്ട​​ര്‍) മ​​ത്സ​​രി​​ച്ച മാ​​ണി സി. ​​കാ​​പ്പ​​ൻ ഇ​​ത്ത​​വ​​ണ കേ​​ര​​ള ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ര്‍​ട്ടി​​ക്ക് അ​​നു​​വ​​ദി​​ച്ച ചി​​ഹ്ന​​ത്തി​​ല്‍ (ടെ​​ലി​​വി​​ഷ​​ന്‍) മ​​ത്സ​​രി​​ക്കും. 2021ല്‍ ​​പു​​തു​​പ്പ​​ള്ളി​​യി​​ല്‍ ഉ​​മ്മ​​ന്‍ ചാ​​ണ്ടി സി​​പി​​എ​​മ്മി​​ലെ ജെ​​യ്ക് സി. ​​തോ​​മ​​സി​​നെ 9044 വോ​​ട്ടു​​ക​​ൾ​​ക്കാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 2023 ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ലെ ചാ​​ണ്ടി ഉ​​മ്മ​​ന്‍ ജെ​​യ്ക് സി. ​​തോ​​മ​​സി​​നെ 37,719 വോ​​ട്ടു​​ക​​ള്‍​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 2021ല്‍ ​​കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന് സി​​പി​​എ​​മ്മി​​ലെ കെ. ​​അ​​നി​​ല്‍​കു​​മാ​​റി​​നെ​​ക്കാ​​ള്‍ 18,743 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ച്ചു. ആ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ക​​ടു​​ത്തു​​ത്തു​​രു​​ത്തി​​യി​​ല്‍ മോ​​ന്‍​സ് ജോ​​സ​​ഫി​​ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എ​​മ്മി​​ലെ സ്റ്റീ​​ഫ​​ന്‍ ജോ​​ര്‍​ജി​​നെ​​ക്കാ​​ള്‍ 4256 വോ​​ട്ടു​​ക​​ളു​​ടെ മേ​​ല്‍​ക്കൈ ല​​ഭി​​ച്ചു. പാ​​ലാ​​യി​​ല്‍ മാ​​ണി സി. ​​കാ​​പ്പ​​ന്‍…

Read More

ജി​സി​സി രാ​ജ്യ​ങ്ങ​ളു​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര​ച​ർ​ച്ച: നി​ബ​ന്ധ​ന​ക​ളി​ൽ ഒ​പ്പു​വ​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ണ്‍​സി​ലു​മാ​യി (ജി​സി​സി) സ്വ​ത​ന്ത്ര വ്യാ​പാ​ര ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ ധാ​ര​ണ​യി​ലെ​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര​ക്ക​രാ​റി​നു​വേ​ണ്ടി​യു​ള്ള (എ​ഫ്ടി​എ) നി​ബ​ന്ധ​ന​ക​ളി​ൽ ഒ​പ്പു​വ​ച്ചു. കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജി​സി​സി രാ​ജ്യ​ങ്ങ​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന ജി​സി​സി​യു​മാ​യി എ​ഫ്ടി​എ ഒ​പ്പി​ടു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ ഇ​ന്ത്യ 2004 മു​ത​ൽ ആ​രം​ഭി​ച്ച​താ​ണ്. 2006ലും 2008​ലും ര​ണ്ടു റൗ​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ന്ന​താ​ണെ​ങ്കി​ലും 2011ൽ ​എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും സാ​ന്പ​ത്തി​ക സ​ഖ്യ​ങ്ങ​ളു​മാ​യും വ്യാ​പാ​ര ച​ർ​ച്ച​ക​ൾ മ​ര​വി​പ്പി​ക്കാ​നാ​യി ജി​സി​സി തീ​രു​മാ​ന​മെ​ടു​ത്ത​തി​ലൂ​ടെ എ​ഫ്ടി​എ​യും സ്തം​ഭി​ച്ചു. എ​ന്നാ​ൽ, 2022ൽ ​ജി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച​തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും ച​ർ​ച്ച​ക​ൾ ന​ട​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ജീ​വ​ൻ വ​ച്ച​ത്. ജി​സി​സി​യു​മാ​യി എ​ഫ്ടി​എ ഒ​പ്പി​ടു​ന്ന​ത് ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷ​യെ​യും ഊ​ർ​ജ​സു​ര​ക്ഷ​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും പീ​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. സ്വ​ന്തം ലേ​ഖ​ക​ൻ

Read More

‘സൂ​പ്പ​ർ​ഫാ​സ്റ്റ്’ അ​ത്ര ഫാ​സ്റ്റ​ല്ല: സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​ൻ സ​ർ​വീ​സ് 55 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ വേ​ഗ​ത്തി​ൽ; സ്റ്റോ​പ്പു​ക​ൾ കൂ​ട്ടി​യ​പ്പോ​ൾ വേ​ഗം കു​റ​ഞ്ഞെ​ന്ന് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന 478 സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നു​ക​ളി​ൽ 123 എ​ണ്ണ​ത്തി​ന്‍റെ​യും വേ​ഗം 55 കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യാ​ണെ​ന്ന് പ​ബ്ലി​ക് അ​ക്കൗ​ണ്ട്സ് ക​മ്മി​റ്റി (പി​എ​സി). രാ​ജ്യ​ത്തെ സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നു​ക​ൾ​ക്കു പേ​രി​ൽ മാ​ത്ര​മേ വേ​ഗ​മു​ള്ളൂ എ​ന്നും പി​എ​സി വി​മ​ർ​ശി​ച്ചു. ട്രെ​യി​നു​ക​ളു​ടെ സ​മ​യ​നി​ഷ്ഠ​യും യാ​ത്രാ സ​മ​യ​വും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് പ​രാ​മ​ർ​ശം. മ​ണി​ക്കൂ​റി​ൽ 55 കി​ലോ​മീ​റ്റ​റാ​ണ് സൂ​പ്പ​ർ​ഫാ​സ്റ്റ് ട്രെ​യി​നു​ക​ൾ​ക്കു വേ​ഗം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വീ​സ് തു​ട​ങ്ങി​യ കാ​ല​ത്ത് 55 കി​ലോ​മീ​റ്റ​ർ വേ​ഗ​മു​ണ്ടാ​യി​രു​ന്ന ട്രെ​യി​നു​ക​ൾ​ക്കു പി​ന്നീ​ട് കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ച​പ്പോ​ൾ വേ​ഗം കു​റ​യ്ക്കേ​ണ്ടി​വ​ന്നു എ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം.വേ​ഗ​മി​ല്ലാ​ത്ത ട്രെ​യി​നു​ക​ൾ​ക്ക് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ന്നു പേ​രി​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന നി​ര​ക്ക് ടി​ക്ക​റ്റി​ന് ന​ൽ​കേ​ണ്ടി വ​രു​ന്നു​വെ​ന്നും പി​എ​സി ചൂ​ണ്ടി​ക്കാ​ട്ടി. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​ർ വേ​ഗ​മെ​ങ്കി​ലു​മു​ള്ള ട്രെ​യി​നു​ക​ൾ​ക്കേ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ന്ന പേ​രു​ന​ൽ​കാ​വൂ. ഈ ​വേ​ഗം ഏ​തെ​ങ്കി​ലും ചി​ല സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ മാ​ത്രം പോ​രെ​ന്നും പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നും യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ന്ന സ്റ്റേ​ഷ​നും ഇ​ട​യി​ൽ…

Read More

യ​ഥാ​ർ​ഥ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പോ​യി ക​ണ്ട​വ​രെ​ല്ലാം ഉ​ൾ​പ്പെ​ടും; സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കോ​പ്രാ​യ​ങ്ങ​ൾ ഇ​തു​കൊ​ണ്ടെ​ന്ന് എം.​ബി.​രാ​ജേ​ഷ്

തിരുവനന്തപുരം: നി​രാ​യു​ധ​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നാ​ട​ക​മാ​ണ് നി​യ​മ​സ​ഭ​യി​ൽ കാ​ണു​ന്ന​തെന്ന് മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. ശ​ബ​രി​മ​ല സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സി​ൽ കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം ഇ​വി​ടെ ന​ട​ക്കു​ക​യാ​ണ്. നി​സാ​ര വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ശ​രി​യ​ല്ല എ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​ത് പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ടും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നോ​ടു​മാ​ണ് എ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു. കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച​തുകൊ​ണ്ട് ഒ​രു പ്ര​തി​യും ര​ക്ഷ​പ്പെ​ടില്ല എ​ന്നു പ​റ​യു​ന്ന​ത് ദേ​വ​സ്വം ബെ​ഞ്ചാ​ണ്. അ​തി​ന് മു​ക​ളി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നാ​ണ് അ​ദ്ദേ​ഹം ക​രു​തു​ന്ന​ത്. യ​ഥാ​ർ​ഥ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു പോ​ക​ണ​മെ​ന്ന​താ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​വ​ശ്യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സി​ൽ കോ​ട​തി മ​റ്റൊ​രു കാ​ര്യം കൂ​ടി പ​റ​ഞ്ഞു. ധൃ​തി​പി​ടി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു പോ​കും. അ​താ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെയും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ആ​വ​ശ്യം. ​യ​ഥാ​ർ​ഥ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്ത​രു​ത് എ​ന്ന​താ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. യ​ഥാ​ർ​ഥ പ്രതിക​ളി​ലേ​ക്ക് എ​ത്തി​യാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പോ​യി…

Read More

അ​നി​യ​ന്‍റെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് കൈ​യി​ട്ടു വാ​രി​യ​വ​രു​ടെ കൂ​ടെ ഇ​നി​യി​ല്ല; വ​ഞ്ചി​യൂ​രി​ലെ സി​പി​എം ര​ക്ത​സാ​ക്ഷി വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ൻ കോ​ൺ​ഗ്ര​സി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​രി​ലെ സി​പി​എം ര​ക്ത​സാ​ക്ഷി വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​ൻ വി​നോ​ദ് കോ​ൺ​ഗ്ര​സി​ലേ​ക്ക്. ഉ​ച്ച​യ്ക്ക് 12 ന് ​കെ​പി​സി​സി ഓ​ഫീ​സി​ൽ വ​ച്ച് അം​ഗ​ത്വം ന​ൽ​കും. വി​ഷ്ണു​വി​ന്‍റെ പേ​രി​ൽ പി​രി​ച്ച ര​ക്ത​സാ​ക്ഷി ഫ​ണ്ട് നേ​താ​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി വി​നോ​ദ് ആ​രോ​പി​ച്ചി​രു​ന്നു. ഫ​ണ്ട്‌ ത​ട്ടി​പ്പി​ന് ത​രം താ​ഴ്ത്തി​യ നേ​താ​വി​ന് വീ​ണ്ടും പ​ദ​വി ന​ൽ​കി​യെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് ആ​രോ​പ​ണം. ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ നി​ന്ന് മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ അ​ഞ്ച് ല​ക്ഷം വ​ക​മാ​റ്റി​യെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​രം താ​ഴ്ത്തി​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്ക് സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി പ​ദ​വി ന​ല്‍​കു​ക​യും ചെ​യ്തു. 2008 ലാ​ണ് വി​ഷ്ണു കൊ​ല്ല​പ്പെ​ട്ട​ത്. വി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി ഫ​ണ്ട് സ്വ​രൂ​പി​ച്ച​ത്. പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് ര​ക്ഷ​സാ​ക്ഷി ഫ​ണ്ടാ​യി സ്വ​രൂ​പി​ച്ചി​രു​ന്നെ​ന്ന് സ​ഹോ​ദ​ര​ൻ വി​നോ​ദ് പ​റ​ഞ്ഞു. അ​ഞ്ചു ല​ക്ഷം രൂ​പ അ​മ്മ​യു​ടെ പേ​രി​ൽ ന​ൽ​കി. ബാ​ക്കി അ​ഞ്ചു​ല​ക്ഷം പാ​ർ​ട്ടി​യു​ടെ അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചു.…

Read More

പോ​റ്റി​യും പു​റ​ത്തേ​ക്ക്; ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ലെ ര​ണ്ടാ​മ​ത്തെ കേ​സി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം. ഇ​തോ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പു​റ​ത്തി​റ​ങ്ങും. ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ല്‍ പോ​റ്റി​യു​ടെ ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദം ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ, ദ്വാ​ര​പാ​ല​ക പാ​ളി കേ​സി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ര​ണ്ട് കേ​സി​ലും ജാ​മ്യം ല​ഭി​ച്ച പോ​റ്റി പു​റ​ത്തി​റ​ങ്ങും.

Read More