തിരുവനന്തപുരം: ശബരിമല സ്വർണക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് രണ്ടാമത്തെ കേസിലും ജാമ്യം. ഇതോടെ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങും. ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളി കേസിലാണ് ജാമ്യം ലഭിച്ചത്. കേസില്‍ പോറ്റിയുടെ ജാമ്യ ഹർജിയിലെ വാദം ബുധനാഴ്ച പൂർത്തിയായിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തെ, ദ്വാരപാലക പാളി കേസിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ച പോറ്റി പുറത്തിറങ്ങും.
Read MoreCategory: Loud Speaker
ശബരിമല സ്വര്‍ണക്കൊള്ള: സഭയിൽ ഫോട്ടോ വാർ; സഭാ കവാടത്തില്‍ കുത്തിയിരുന്ന് ബഹിഷ്കരിച്ച് പ്രതിഷേധിച്ചു
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. ഭരണപക്ഷവും പ്രതിപക്ഷവും വാക്പോരുകളും ചിത്രങ്ങളുമായി രംഗത്തെത്തി. പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.ഇന്നുരാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ദേവസ്വം മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ച് പ്രതിഷേധം തുടങ്ങി. സ്വര്‍ണം കട്ടത് സഖാക്കളാണേ അയ്യപ്പ എന്നെഴുതിയ ബാനറുമായി പ്രതിപക്ഷം സഭയിലെത്തി. കൂടാതെ ഉണ്ണികൃഷ്ണന് പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു.ഭരണപക്ഷം ഉണ്ണിക്കൃഷ്ണന് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി പ്രതിരോധിച്ചു. ഇന്നലെ സഭയില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി തെറ്റായ കാര്യങ്ങള്‍ പറഞ്ഞത് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ വാച്ച് ആൻഡ് വാര്‍ഡിനെ മര്‍ദിച്ചുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അവാസ്തവമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സ്പീക്കര്‍ പറഞ്ഞു. വാച്ച് ആൻഡ് വാര്‍ഡിനെ…
Read More‘മേരാ നാം മുഹമ്മദ് ദീപക്’: ബജ്റംഗ്ദൾ പ്രതിഷേധം തടഞ്ഞ യുവാവിനെതിരെയും കേസ്; കുടുംബത്തിനു ബജ്രംഗ്ദൾ ഭീഷണിയെന്ന് ദീപക് കുമാർ
ഡെറാഡൂൺ: മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം കൂട്ടിയ ബജ്രംഗ് ദൾ പ്രവർത്തകരെ ഒറ്റയ്ക്കു തുരത്തിയ ദീപക് കുമാർ എന്ന യുവാവിനെതിരേ കേസ് എടുത്തതിൽ വ്യാപക പ്രതിഷേധം. കടയ്ക്കു മുന്നിലെത്തിയ സംഘർഷമുണ്ടാക്കിയതിന് ബജ്രംഗ് ദൾ പ്രവർത്തകർക്കെതിരെ ആദ്യം കേസെടുത്തിരുന്നു. തുടർന്ന് ഇവരുടെ പരാതിയിലാണ് ഇവരെ തടയാൻ മുന്നിട്ടിറങ്ങിയ ദീപക് കുമാർ എന്ന യുവാവിനെതിരേയും കേസെടുത്തത്. കടയുടെ സമീപത്തെ ജിംനേഷ്യം ഉടമയാണ് ദീപക്. പൗരി ഗർവാളിലെ കോട്ദ്വാർ നഗരത്തിലെ ബാബാ ഡ്രസ് എന്ന തുണിക്കടയ്ക്കു മുന്നിൽ കഴിഞ്ഞ ജനുവരി 26നായിരുന്നു നാടകീയ സംഭവങ്ങൾ. 30 വർഷമായ പേര്ബാബാ സ്കൂൾ ഡ്രസ് എന്ന പേരിൽ 30 വർഷമായി കട പ്രവർത്തിച്ചുവരികയായിരുന്നു. ബാബ എന്ന പേരു ചേർത്ത കടകൾ വേറെയും ആ നഗരത്തിലുണ്ടായിരുന്നു. എന്നാൽ, രണ്ടു മാസം മുന്‍പ് ഒരു കടയുടെ പേരിലെ ബാബ മാറ്റണമെന്ന് ഒരു സംഘം…
Read Moreവൈക്കത്ത് സിപിഐ നിലപാടായില്ല; ആശ വന്നാല്‍ മൂന്നാമൂഴം; ആശയ്ക്ക് സീറ്റ് നല്കിയാല് ബിജിമോള്‍ സിപിഐ വിടുമെന്നാണ് സൂചന
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന്റെ ജന്മനാടാണ് വൈക്കം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിജയിച്ച വൈക്കം മണ്ഡലത്തില്‍ സി.കെ. ആശയ്ക്ക് സിപിഐ മൂന്നാമൂഴം നല്‍കുമോ എന്നത് വ്യക്തമായിട്ടില്ല. രണ്ടു തവണ വിജയിച്ചവരെ ഒഴിവാക്കാന്‍ 2021ല്‍ സിപിഐ സെക്രട്ടറിയായിരിക്കെ കാനം രാജേന്ദ്രന് അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത് പാര്‍ട്ടിക്കുള്ളില്‍ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കി. പീരുമേട്ടില്‍ തുടരെ രണ്ടു തവണ വിജയിച്ച ഇ.എസ്. ബിജിമോള്‍ പരസ്യമായി പാര്‍ട്ടി നിലപാടിനെ അന്നു വിമര്‍ശിച്ചിരുന്നു. മാത്രമല്ല സിപിഐയിലെ മുന്‍നിര നേതാവായ മുന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കാതെ മാറിനില്‍ക്കേണ്ടിവന്നു.ഇത്തവണ സി.കെ. ആശയ്ക്ക് മൂന്നാമതും സീറ്റ് നല്കിയാല് ബിജിമോള്‍ സിപിഐ വിടുമെന്നാണ് സൂചന. അതേസമയം പീരുമേട്ടില്‍ ബിജിമോളെ പരിഗണിച്ചേക്കുമെന്നും സംസാരമുണ്ട്. സിപിഐയുടെ മൂന്നാമൂഴം ഒഴിവാക്കല്‍ നയം 2021ല്‍ സിപിഎമ്മിലും ഭാഗികമായി നടപ്പാക്കി. എന്നാല്‍ പിണറായി വിജയനും കെ.കെ. ശൈലജയ്ക്കും മൂന്നാമൂഴം മത്സരിക്കുന്നതില്‍ പാര്‍ട്ടിനയം…
Read More‘അനേകം സ്ത്രീകളുടെ വിശ്വാസത്തേയും ആത്മാഭിമാനത്തെയും ജീവിതത്തെയും ചൂഷണത്തിലേക്ക് എത്തിച്ചവൻ എന്ന് ബോധ്യമായ ഒരുവനോടുള്ള പ്രധിഷേധം, അത് മാത്രമാണ് ആ സ്ക്രീൻഷോട്ട്’: ജെസ്ല മാടശേരി
തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന്റെ ചേതോവികാരം ബോധ്യപ്പെടുത്തി ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ ഒരു യുവ എംഎൽഎ ആണ് എന്നതാണ് ഏറ്റവും വലിയ വിഷയം. കാരണം, നാളെ ഇയാളെ നമ്പി അവന്റെ അടുക്കലേക്ക് സഹായ കരങ്ങൾ നീട്ടി അനേകം സ്ത്രീകൾക്ക് കടന്നു ചെല്ലേണ്ടി വരും. അവരുടെ സാഹചര്യം ചൂഷണം ചെയ്യുന്ന ഒരു എംഎൽഎ അല്ല നമുക്ക് വേണ്ടത്. സൗഹൃദങ്ങൾ തുടങ്ങി അത് ധാരാളം സ്ത്രീകളുടെ വിശ്വാസത്തേയും ആത്മാഭിമാനത്തെയും ജീവിതത്തെയും ചൂഷണത്തിലേക്ക് എത്തിച്ചവൻ എന്ന് ബോധ്യമായ ഒരുവനോടുള്ള പ്രധിഷേധം. അത് മാത്രമാണ് ആ സ്ക്രീൻഷോട്ട് എന്ന് ജെസ്ല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇന്നലെ രാവിലെ മുതൽ എനിക്ക് തീരെ വയ്യായിരുന്നു. പനി ജലദോഷം ചുമ. സത്യം പറഞ്ഞാൽ കൊറു ജീവനായിരുന്നു.…
Read Moreരമേശ് ചെന്നിത്തല നിർബന്ധിച്ചു; ഇ.എം.അഗസ്തി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു; നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് സൂചന
ഇടുക്കി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഇ.എം.അഗസ്തി വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച അദ്ദേഹം പരാജയപ്പെട്ടിരുന്നു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. രമേശ് ചെന്നിത്തല നിർബന്ധിച്ചതുകൊണ്ടാണ് വീണ്ടും സജീവമാകുന്നതെന്ന് ഇ.എം.അഗസ്തി ഫെയ്സ്ബുക്കിൽ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അഗസ്തിയുടെ തിരിച്ചുവരവെന്ന് സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും എം.എം.മണിയോട് പരാജയപ്പെട്ടിരുന്നു.
Read Moreബിസിനസ് ക്ലാസ് ബസ് , കണ്ടക്ടർക്കു പകരം ബസ് ഹോസ്റ്റസ്; ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകളിറക്കാൻ കെഎസ്ആർടിസി
നെടുമങ്ങാട്: പാൻട്രിയും ടോയ്ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെഎസ്ആർടിസി ഉടൻ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി ബി. ഗണേഷ് കുമാർ. ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യംകൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്റെയും നെടുമങ്ങാട് – പറശിനിക്കടവ്, നെടുമങ്ങാട് – മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബസിൽ കുടിവെള്ളം വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് സ്കൂൾ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ ഹെവി മോട്ടോർ വാഹന പരിശീലനത്തിനും ലൈറ്റ് മോട്ടോർ വാഹന പരിശീലനത്തിനും 9000…
Read Moreയുഡിഎഫ് സ്ഥാനാര്‍ഥി ചർച്ച അടുത്തയാഴ്ച: ജനപിന്തുണയില്ലാത്തവരെ സ്ഥാനാര്‍ഥികളാക്കരുതെന്ന് കേന്ദ്ര നിര്‍ദേശം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ഉറപ്പാക്കാന്‍ യുഡിഎഫ് നേതാക്കള്‍ അടുത്തയാഴ്ച മുതല്‍ മണ്ഡലംതല യോഗങ്ങള്‍ കൂടും. വരുംദിവസങ്ങളിലെ പഞ്ചായത്ത് ഗ്രാമസഭകളില്‍ സജീവമായി പങ്കെടുക്കാനും വികസനപദ്ധതികള്‍ ആവിഷ്കരിക്കാനും യുഡിഎഫ് മെംബര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം വാര്‍ഡ് യോഗങ്ങള്‍ സമ്മേളിച്ചു പ്രാദേശിക തലത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ റാലി ജില്ലയില്‍ എത്തുന്നതിനു മുന്നോടിയായി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും സ്ഥാനാര്‍ഥിയെ വേദിയില്‍ അവതരിപ്പിക്കാനുമാണ് തീരുമാനം. വിജയസാധ്യത മാത്രം പരിഗണനയ്ക്കെടുത്താല്‍ മതിയെന്നും ജനപിന്തുണയില്ലാത്തവരെ സ്ഥാനാര്‍ഥികളാക്കരുതെന്നും കേന്ദ്ര നിര്‍ദേശമുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയത് വൈക്കം അസംബ്ലി മണ്ഡലത്തില്‍ മാത്രമാണ്. എല്‍ഡിഎഫിലെ തോമസ് ചാഴികാടന് യുഡിഎഫിലെ ഫ്രാന്‍സിസ് ജോര്ജിനെക്കാള് 5196 വോട്ടുകള്‍ അധികം നേടി. എന്‍ഡിഎയില്‍ തുഷാര്‍ വെള്ളാപ്പള്ളി 27,515 വോട്ടുകള്‍ നേടി. തദ്ദേശ തെരഞ്ഞെടുപ്പിലും ആകെ വോട്ടുകളില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം ലഭിച്ചത് വൈക്കത്തു…
Read Moreസിന്ധു നദീജല തർക്കം: ഹേഗിലെ കോടതി നടപടികൾ തള്ളി ഇന്ത്യ
ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നൽകിയ പരാതിയിൽ ഹേഗിലെ സ്ഥിരം മാധ്യസ്ഥ കോടതി നടത്തുന്ന നടപടികൾ ഇന്ത്യ ഔദ്യോഗികമായി തള്ളി. കോടതിയുടെ നിയമസാധുത അംഗീകരിക്കുന്നില്ലെന്നും അതിനാൽ നടപടികളിൽ പങ്കാളികളാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ഈ നിലപാട് നിലനിൽക്കെത്തന്നെ കോടതി വാദം കേൾക്കലുമായി മുന്നോട്ടുപോകുകയാണ്. ഇന്ത്യയുടെ കിഷൻഗംഗ, ബഗ്ലിഹാർ ജലവൈദ്യുത പദ്ധതികളിലെ പ്രവർത്തന രേഖകൾ ഹാജരാക്കാൻ കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇന്ത്യ ജലസംഭരണ കണക്കുകളിൽ മാറ്റം വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാനായി പാക്കിസ്ഥൻ ഉന്നയിച്ച ആവശ്യപ്രകാരമാണിത്. എന്നാൽ, കോടതിയുടെ ആവശ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. 2025 ഏപ്രിലിൽ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഭീകരവാദവും ചർച്ചകളും ഒരുമിച്ചു പോകില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് 1960ന് ശേഷം ആദ്യമായി ഇന്ത്യ കരാർ…
Read Moreനിയമസഭയില്‍ നാടകീയ രംഗങ്ങൾ, സംഘർഷം; സ്പീക്കര്‍ മുന്‍കൈയെടുത്ത് പ്രതിപക്ഷത്തെ ഭരണഘടന പഠിപ്പിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സമരം കടുപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സഭാ നടപടികളോടു സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. മുദ്രാവാക്യം വിളികളോടെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറ .സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. സ്വര്ണംകട്ടത് ആരപ്പാ എന്ന ബാനറുമായാണ് പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങുകയാണെന്നും എസ്ഐടി നോക്കുകുത്തിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. കേസന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എസ്ഐടി സമയബന്ധിതമായി കുറ്റപത്രം നല്‍കാത്തതിനാലാണ് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയും ഇക്കണക്കിനാണെങ്കില്‍ ഉടന്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്ഐടിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതുകൊണ്ടാണ് കുറ്റപത്രം നല്കാൻ വൈകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വര്‍ണക്കേസ് അട്ടിമറിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ…
Read More