മുംബൈ: അമേരിക്കയുമായുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ സർവകാല റിക്കാർഡുകൾ ഭേദിച്ച് തിരിച്ചുകയറി ഇന്ത്യൻ ഓഹരിവിപണി. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 3,600 പോയിന്റിലധികം കുതിച്ച് 85,000 എന്ന നാഴികക്കല്ല് പിന്നിട്ടു. നിഫ്റ്റിയാകട്ടെ 1,200 പോയിന്റ് നേട്ടത്തോടെ 26,000-ത്തിന് മുകളിലെത്തി. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമ്മതിച്ചതാണു വിപണിക്കു കരുത്തായത്. തിങ്കളാഴ്ച 81,666-ൽ അവസാനിച്ച സൂചിക 3,600 പോയിന്റ് ഉയർന്ന് 85,300-ന് മുകളിലെത്തി. നിഫ്റ്റി തിങ്കളാഴ്ചയിലെ 25,088-ൽ നിന്ന് 1,200 പോയിന്റ് കുതിച്ച് 26,300 കടന്നു. ഡോളറിനെതിരേ രൂപയുടെ മൂല്യം 1.2 ശതമാനം വർധിച്ച് 90.40 എന്ന നിലയിലെത്തി. റിയൽ എസ്റ്റേറ്റ് (4.47%), ഓട്ടോ (3.78%), കൺസ്യൂമർ ഡ്യൂറബിൾസ് (3.69%), ഐടി (3.04%) എന്നീ മേഖലകളിലാണ് ഏറ്റവും വലിയ മുന്നേറ്റം ദൃശ്യമായത്. കയറ്റുമതി…
Read MoreCategory: Loud Speaker
കോട്ടയത്ത് ബിജെപിക്ക് രണ്ടു സീറ്റില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികള്‍; പാലായിൽ ഷോൺ ജോർജ് സ്ഥാനാർഥിയാകും
കോട്ടയം: വോട്ടുനിലയില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കമുള്ള എ ക്ലാസ് അസംബ്ലി മണ്ഡലങ്ങളൊന്നും ജില്ലയിലില്ല. കഴിഞ്ഞ നിയമസഭയിലും ലോക്സഭയിലും ബിജെപി ഏറ്റവും കൂടുതൽ വോട്ടുകള്‍ നേടിയത് കാഞ്ഞിരപ്പള്ളിയിലാണ്. പരമാവധി 30,000 നും 35,000നും ഇടയിൽ വോട്ടുകള്‍ നേടാന്‍ ഇവിടെ ബിജെപിക്ക് സാധിക്കും. ബിജെപിക്ക് വോട്ടുബലം ഏറ്റവും കുറവുള്ളത് ചങ്ങനാശേരിയിലാണ്. പതിനയ്യായിരത്തില്‍ താഴെ വോട്ടുകളാണ് ഇവിടെ ലഭിക്കുക. 2021ല്‍ ചങ്ങനാശേരിയില്‍ ബിജെപിയിലെ ജി. രാമന്നായര് നേടിയത് 14,491 വോട്ടുകള്‍. സിപിഎം പരമ്പരാഗത വോട്ടുകളില്‍ വിള്ളലുണ്ടാക്കി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിലെ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് സാമുദായിക വോട്ടുകള്‍ പിടിച്ചെടുത്തത് കേരള കോണ്‍ഗ്രസ്-എമ്മിലും എല്‍ഡിഎഫിലും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഏറ്റുമാനൂരില്‍ തുഷാര്‍ 24,412, കോട്ടയത്ത് 24,214, വൈക്കത്ത് 27,515, പാലായില്‍ 22,505 വോട്ടുകള്‍ നേടിയിരുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പൂഞ്ഞാര്‍, വൈക്കം അസംബ്ലി സീറ്റുകളില്‍ ബിഡിജെഎസും മറ്റിടങ്ങളില്‍ ബിജെപിയുമാണു മത്സരിക്കുക. പൂഞ്ഞാറില്‍ കഴിഞ്ഞ നിയമസഭാ…
Read Moreഐക്യശ്രമങ്ങൾ ഉടൻ സാധ്യമാകും; തന്നെ ആക്രമിച്ചത് സമുദായത്തിലെ കുലംകുത്തികളെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: മത ന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭൂരിപക്ഷജനവിഭാഗം അവഗണിക്കപ്പെട്ടുവെന്നും സമാന ചിന്താഗതിക്കാർ ഒന്നിക്കണമെന്നും വെള്ളാപ്പള്ളി നടേശന്. എസ്എൻഡിപി യോഗം മുഖപത്രം യോഗനാഥത്തിലാണ് വെള്ളാപ്പള്ളിയുടെ ലേഖനം. ജാതി പറഞ്ഞ് പോരാടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകും. അത്തരം ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ഐക്യശ്രമങ്ങൾ. ഇത് വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. മനുഷ്യന്റെ വേദനയും സന്തോഷവും ഒന്നാണെന്ന തിരിച്ചറിവ് പലർക്കും ഇല്ല. അത് കേരളത്തിന്റെ ദുര്യോഗമാണ്. ഏറെക്കാലമായി ഭൂരിപക്ഷജനവിഭാഗം ഒറ്റപ്പെട്ട നിലയിലാണ്. ഒരുപാട് ആക്രമിക്കപ്പെട്ടവനാണ് താൻ. തന്നെ ആക്രമിച്ചത് സമുദായത്തിലെ കുലം കുത്തികളാണെന്നും വെള്ളാപ്പള്ളി നടേശന് ആരോപിക്കുന്നു.
Read Moreസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 6,640 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രാവിലെ ഗ്രാമിന് 830 രൂപയും പവന് 6,640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 13,890 രൂപയും പവന് 1,11,120 രൂപയുമായി. റിക്കാര്‍ഡ് വിലയില്‍ നിന്ന് ഗ്രാമിന് 2,505 രൂപയും പവന് 20,040 രൂപയുമാണ് ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞത്. അന്താരാഷ്ട്ര സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന വിലയായ ട്രോയ് ഔണ്‍സിന് 5,500 ഡോളറില്‍ എത്തിയതിനു ശേഷം വിലയിടിവ് തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,640 ഡോളര്‍ വരെ താഴ്ന്നശേഷം തിരിച്ചു കയറുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.അന്താരാഷ്ട്ര സംഘര്‍ഷങ്ങളും യുദ്ധസാഹചര്യങ്ങളും ഒക്കെ നിലനില്‍ക്കുകയാണ്. ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി കെവിന് വാര്‍ഷിനെ നാമനിര്‍ദ്ദേശം ചെയ്തതോടെ സ്വര്‍ണവില കുറഞ്ഞതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഡോളറിനെ കരുത്ത് ആര്ജിപ്പിക്കാന് ഇദ്ദേഹത്തിന്റെ വരവോടെ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണെന്ന് ഗോള്‍ഡ് ആന്‍ഡ്…
Read Moreടി.പി. വധക്കേസ് പ്രതികള്‍ക്ക് ചട്ടംലംഘിച്ചുള്ള പരോൾച; സഭയിൽ വാക്പോര്; നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; പരിഹസിച്ച് ഭരണപക്ഷം
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്കുൾപ്പടെ തുടർച്ചയായി പരോൾ അനുവദിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. ചട്ടം 50 പ്രകാരം, സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യാൻ പര്യാപ്തമായ അടിയന്തര പ്രാധാന്യമില്ലാത്തതിനാൽ പ്രസ്തുത നോട്ടീസ് പരിഗണിക്കാൻ നിർവാഹമില്ലെന്ന് സ്പീക്കർ അറിയിച്ചു. ആവശ്യമാണെങ്കിൽ നോട്ടീസ് നൽകിയ അംഗത്തിന് സബ്മിഷനായി വിഷയം ഉന്നയിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി. എന്നാൽ വലിയ ഗുരുതരമായ വിഷയമാണ് തന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ചട്ടം ലംഘിച്ച്, നിയമം ലഘിച്ച് പരോൾ കൊടുത്ത ക്രിമിനലുകൾ തെരുവിലിറങ്ങി കലാപം നടത്തുകയും ക്രിമിനൽ കുറ്റങ്ങൾ ചെയ്യുകയും ചെയ്യുന്ന ഗുരുതരമായ വിഷയങ്ങളാണ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്. സർക്കാരിന് സൗകര്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യില്ലെന്നാണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പോലീസിനെ സ്റ്റീൽ ബോംബെറിഞ്ഞിട്ട് കോടതി 20 വർഷം തടവിന് ശിക്ഷിച്ച ക്രിമിനലിനെ ഒരു മാസം…
Read Moreസി. ജെ. റോയ്യുടെ മരണം; ഒമ്പത് പേജുള്ള ആത്മഹത്യാക്കുറിപ്പ് ; ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിക്കു കത്തയച്ചു
തിരുവനന്തപുരം: വ്യവസായി സി.ജെ. റോയ്യുടെ മരണത്തില്‍ ജൂഡീഷല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു.ഭരണഘടന കോടതിയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും സമയബന്ധിതമായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. ജൂഡീഷ്യല്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണം.’ നിയമപരമായ നടപടികളൊ പ്രോട്ടോക്കോളോ പാലിക്കാതെയാണ് ഇന്‍കംടാക്സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ രണ്ട് സാക്ഷികളുടെ സാന്നിധ്യം അനിവാര്യമാണ്. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല. ഐടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ എല്ലാം റോയ് സമര്‍പ്പിച്ചിട്ടും അദ്ദേഹത്തെ മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിച്ചത്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് റെയ്ഡ് നടത്തിയതെന്ന ഔദ്യോഗിക വിശദീകരണത്തില്‍ വിശ്വാസ്യതയില്ലെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.’ ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്ട്ട്ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി . ജെ. റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ…
Read Moreകേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാൻ കോൺഗ്രസ്; സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നീക്കം. എന്നാൽ 10 സീറ്റുകളിൽ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ്. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ, കോതമംഗലം എന്നീ സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കാണ് കൂടുതൽ വിജയസാധ്യതയെന്ന് പാർട്ടി അവകാശപ്പെടുന്നു. നിയമസഭാ നടപടികൾക്ക് ശേഷം ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടക്കും. സീറ്റുകൾ വെച്ചുമാറാൻ ലീഗ് അടക്കമുള്ള ഘടകകക്ഷികൾ തയാറാണെങ്കിലും പകരം ഏത് സീറ്റ് എന്ന കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസിന് നൽകണമെങ്കിൽ പകരം പൂഞ്ഞാർ സീറ്റ് നൽകണമെന്ന നിർദേശം കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. കോട്ടയത്ത് പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച 10…
Read More‘ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിൽ 50 ലക്ഷമിട്ട വ്യക്തി, എന്നെപ്പോലെ ഒരുപാട് പേര്‍ക്ക് സമ്മാനങ്ങള്‍ നല്കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്ന മനുഷ്യന്’: ഭൂമിയിൽ വേണ്ടെന്ന സ്വന്തം തീരുമാനത്തിന് കാരണമെന്ത്?’; അഖിൽ മാരാർ
വ്യവസായിയും സിനിമാ നിർമാതാവുമായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ്യെ അനുസ്മരിച്ച് സംവിധായകൻ അഖിൽ മാരാർ. അറിഞ്ഞോ അറിയാതെയോ തന്നെ അനുഗ്രഹിച്ച റോയിയെ കുറിച്ച് സംസാരിക്കുകയാണ് എന്ന് പറഞ്ഞ് അഖിൽ വീഡിയോ പങ്കുവച്ചു. അഖിലിന്റെ വാക്കുകൾ… ‘എത്രയൊക്കെ നമ്മൾ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും തേടിവരും. പക്ഷേ നമുക്കത് ഒരിക്കലും ഉൾക്കൊള്ളാനോ ആ യാഥാർഥ്യത്തെ അംഗീകരിക്കാനോ കഴിയില്ല. പല മരണങ്ങളും നമുക്ക് മുന്നിലൂടെ സംഭവിക്കുമ്പോൾ അതെല്ലാം നമ്മളെ ഞെട്ടിപ്പിക്കുകയാണ്. പല മരണങ്ങൾ കേൾക്കുമ്പോഴും നമ്മൾ പറയാറുണ്ട് ‘അയ്യോ സത്യത്തിൽ ഞെട്ടിപ്പോയി’ എന്നൊക്കെ യഥാർഥ്യത്തിൽ കുറെയൊക്കെ നമ്മൾ അങ്ങനെ പറയുകയാണ്. പക്ഷേ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയ,ഷോക്കായി പോയ മരണമായിരുന്നു ഡോ. റോയ് സിജെ സാറിന്റെ ആത്മഹത്യ. മുൻപ് സുശാന്ത് സിംഗിന്റെ മരണം എന്നെ ഞെട്ടിച്ചിട്ടുണ്ട്. സ്വാഭാവികമായിരുന്നുവെങ്കിലും അബ്ദുൾ കലാം സാറിന്റെ മരണവും എന്നെ വേദനിപ്പിച്ചിട്ടുണ്ട്. ഇവരൊന്നും…
Read Moreകേരളത്തിനും തമിഴ്നാടിനും നേട്ടം; റെയർ എർത്ത് മൈനിംഗിനായി പ്രത്യേക ഇടനാഴി പദ്ധതി
ന്യൂഡൽഹി: കേരളത്തിനും തമിഴ്നാടിനും നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ റെയർ എർത്ത് മൈനിംഗിനായി പ്രത്യേക ഇടനാഴി പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാൽപതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവയ്ക്കുന്നത്. അപൂർവ ധാതുക്കളുടെ ഖനനം, സംസ്കരണം എന്നിവ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. ഇത് ഈ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലയ്ക്ക് വലിയ കരുത്താകും.സാമ്പത്തിക വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഉത്പാദന മേഖലയെ ശക്തിപ്പെടുത്തി ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുകയാണ് ഈ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Read Moreവലിക്കാൻ കുറച്ച് പാട്പെടും… സിഗരറ്റ് വില ഇന്നുമുതൽ കൂടും
മുംബൈ: ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണം എന്നിവ വരുന്നതോടെ ഇന്നു മുതൽ സിഗരറ്റ് വില കുത്തനെ ഉയരും. കൂടാതെ പാൻ മസാലയ്ക്കും മറ്റ് പുകയില ഉത്പന്നങ്ങൾക്കും ഹെൽത്ത് സെസ് ഏർപ്പെടുത്തും. ഏതാണ്ട് ഏഴു വർഷത്തിനുശേഷമാണ് സിഗരറ്റുകൾക്ക് വലിയ നികുതി വർധനയുണ്ടാകുന്നത്. ഇത് ആഗോള പൊതുജനാരോഗ്യ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതിനാണിത്. ഇന്നുമുതൽ സിഗരറ്റിനും പുകയില ഉത്പന്നങ്ങൾക്കും ഏറ്റവും ഉയർന്ന ജിഎസ്ടി സ്ലാബായ 40 ശതമാനത്തിനു പുറമെ അധിക എക്സൈസ് തീരുവയും സെസും നല്‍കേണ്ടിവരും. നിലവിലുള്ള 28 ശതമാനം ജിഎസ്ടിയും നഷ്ടപരിഹാര സെസിനും പകരമാണിത്. സിഗരറ്റുകളുടെ നീളവും തരവുമനുസരിച്ച് വിലയിൽ 15 മുതൽ 30 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ വിൽപ്പനയുള്ള, 65 മില്ലിമീറ്ററിൽ താഴെ നീളമുള്ള സിഗരറ്റുകൾക്ക് നോണ്‍ ഫിൽട്ടർ സിഗരറ്റുകൾക്ക് ഓരോ സ്റ്റിക്കിനും 2.05 രൂപ അധികതീരുവ ഏർപ്പെടുത്തും. ഇതേ നീളത്തിലുള്ള ഫിൽട്ടർ സിഗരറ്റുകളിൽ ഓരോ…
Read More