തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുറഞ്ഞ് തുടങ്ങി. കഴിഞ്ഞ ദിവസം വരെ 30 കിലോയുടെ ഒരു ബോക്സ് തക്കാളിക്ക് 1800 രൂപയായിരുന്നത് ഇന്ന് 1000 രൂപയായി കുറഞ്ഞിട്ടുണ്ട്. തക്കാളി ഒരു കിലോയ്ക്ക് 68 രൂപയായി. വിപണിയിൽ വില കൂടിയതിനെ തുടർന്ന് ഹോർട്ടികോർപ്പ് അന്യസംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ട് വാങ്ങി സംസ്ഥാനത്ത് വിൽപ്പന നടത്തിയിരുന്നു. ബീൻസ് 85 രൂപയായിരുന്നത് 40 രൂപയായി കുറഞ്ഞു. കത്തിരിക്ക 40, വഴുതനങ്ങ 50, സലാഡ് വെള്ളരിക്ക 10, കോളിഫ്ളവർ 35 , പാവയ്ക്ക 60, ചെറിയ ഉള്ളി 45 എന്നിങ്ങനെയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി പച്ചക്കറി വില കുതിച്ചുയർന്നിരുന്നു. തമിഴ്നാട്ടിൽ ശക്തമായ മഴയെ തുടർന്ന് കൃഷിയിടങ്ങളിൽ വെള്ളം കയറിയതോടെയാണ് പച്ചക്കറിക്ക് വില കൂടിയത്. കർഷകർ വില കൂട്ടി വിൽപ്പന നടത്തിയത് കേരളത്തിലും പ്രതിഫലിച്ചുവെന്നാണ് പച്ചക്കറി വ്യാപാരികൾ വ്യക്തമാക്കുന്നത്.ഹോർട്ടികോർപ്പ് അന്യസംസ്ഥാനങ്ങളിൽ നിന്നും…
Read MoreCategory: Loud Speaker
45,000 ഭക്തര്‍ക്ക് ശബരിമലയില്‍ പ്രതിദിന ദര്‍ശന സൗകര്യം; പത്തിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് സൗകര്യം; അയ്യപ്പ ഭക്തര്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതണം
ശബരിമല: ശബരിമല തീര്‍ഥാടകരുടെ ദര്‍ശന സൗകര്യം അടക്കം വിപുലപ്പെടുത്തി. ദര്‍ശനത്തിന് പ്രതിദിനം 40,000 ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂവഴിയും 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെയുമാണ് ദര്‍ശനത്തിന് എത്താനാകും. കൂടാതെ നിലയ്ക്കല്‍, എരുമേലി ഉള്‍പ്പെടെയുള്ള 10 സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളില്‍ അയ്യപ്പ ഭക്തര്‍ക്കായി ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസ് എടുത്ത സര്‍ട്ടിഫിക്കറ്റോ, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായോ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് സ്പോട്ട് ബുക്കിംഗിലൂടെ ദര്‍ശനത്തിനുള്ള അവസരം ലഭിക്കും. ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കൈയില്‍ കരുതണം. ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന ഭക്തര്‍ക്കായി അതിര്‍ത്തി പ്രദേശമായ കുമളിയില്‍ സ്പോട്ട് ബുക്കിംഗ് കേന്ദ്രമുണ്ട്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു പരിശോധനയും ഇല്ല. അഞ്ച് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ ദര്‍ശനത്തിന് സൗകര്യമുണ്ട്. കുട്ടികള്‍ക്ക്…
Read Moreമോഫിയ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണവും; സിഐയ്ക്കെതിരേയുള്ള ആരോപണം ചെറുതല്ല
തിരുവനന്തപുരം: നവവധുവായ നിയമവിദ്യാര്‍ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ആലുവ സിഐ സി.എല്‍. സുധീറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിക്കുക. സിഐയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോഫിയയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഭർതൃവീട്ടിലെ പീഡനം സംബന്ധിച്ചു മോഫിയ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതിനു പുറമെ ഒത്തുതീർപ്പിനു പോലീസ് സ്റ്റേഷനിലേക്കു വിളി പ്പിച്ച് ഇരയെ അവഹേളിച്ചെന്നുമാണ് സിഐക്കെതിരേയുള്ള ആരോപണം. കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽനിന്നു വീട്ടിലെത്തിയ ഉടൻ മോഫിയ ജീവനൊടുക്കു കയായിരുന്നു. പ്രതിഷേധത്തെ തുടർന്നു സിഐയെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്കു സ്ഥലംമാറ്റിയിരുന്നു.
Read Moreകേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച കർഷകസമരത്തിനു ഒരു വയസ്; 29ന് ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തികളിൽ ആരംഭിച്ച കർഷക സമരം ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. നിയമം പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയും സമരവേദികളിലേക്ക് ആയിരക്കണക്കിന് കർഷകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. സിംഗു, തിക്രി അതിർത്തികളിലെ സമരവേദികളിലേക്ക് വ്യാഴാഴ്ച പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് നിരവധി കർഷകരാണ് റോഡ്, റെയിൽ മാർഗം എത്തിയത്. പാസാക്കിയ മൂന്നു നിയമങ്ങളും പാർലമെന്റിൽ നിയമം വഴി പിൻവലിക്കണം, മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ വേണം, മരിച്ച കർഷകരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകണം, കർഷകർക്കെതിരേ ചുമത്തിയ കേസുകൾ പിൻവലിക്കണം, സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ സ്മാരകം പണിയണം എന്നിവയാണ് നിയമങ്ങൾ പിൻവലിച്ച ശേഷവും കർഷകർ സർക്കാരിനു മുന്നിൽ വച്ചിരിക്കുന്ന ഉപാധികൾ. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന 29ന് ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreതെറ്റ് ചെയ്തവർക്കൊപ്പം സർക്കാർ ഉണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ്;മോഫിയയുടെ വീട്ടുകാരെ വിളിച്ച് മുഖ്യമന്ത്രി നൽകിയ ഉറപ്പിങ്ങനെ…
കൊച്ചി: തെറ്റ് ചെയ്തവർക്കൊപ്പം സർക്കാർ ഉണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ്. മൊഫിയ പര്‍വീണിന്റെ ആലുവയിലെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഫിയയുടെ അച്ഛനോട് മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ മോഫിയയുടെ കുടുംബത്തിനൊപ്പമെന്നും മുഖ്യമന്ത്രി അറിയിച്ചതായി പി. രാജീവ് കൂട്ടിച്ചേർത്തു. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ അച്ഛൻ ദിൽഷാദ് മാധ്യമങ്ങളോട് പറഞ്ഞു. മോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു.
Read Moreവെല്ലുവിളിച്ചാൽ…! വിമതർ യോഗം വിളിച്ചു; എൽജെഡി പിളർപ്പിലേക്ക്; ശ്രേയാംസിന് അധികാരമില്ലെന്നു വിമത നേതാക്കള്‍
സ്വന്തംലേഖകന്‍ കോഴിക്കോട്: പൊതുജനമധ്യത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തെന്ന പേരിൽ സംസ്ഥാന ഭാരവാഹികള്‍ക്കെതിരേ സ്വീകരിച്ചതോടെ വിമതര്‍ അടിയന്തര യോഗം ചേരുന്നു. സുരേന്ദ്രന്‍പിള്ള കണ്‍വീനറായും ഷേക്ക് പി.ഹാരീസ് ജനറല്‍ കണ്‍വീനറായുമുള്ള 16 അംഗ സമിതിയാണ് ഇന്നു യോഗം ചേരുന്നത്. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗം സുരേന്ദ്രന്‍പിള്ളയ്ക്കും ഷേക്ക് പി. ഹാരീസിനുമെതിരേ നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഭാവി പരിപാടി തീരുമാനിക്കാന്‍ നേതാക്കള്‍ യോഗം ചേരുന്നത്. നോമിനേറ്റ് ചെയ്യപ്പെട്ടവർക്ക് അതേസമയം, ദേശീയ കൗണ്‍സില്‍ അംഗങ്ങളായവര്ക്കെതിരേ സംസ്ഥാനകമ്മിറ്റി നടപടി സ്വീകരിച്ചതിനെതിരേ വിമത വിഭാഗം രംഗത്തെത്തി. ശ്രേയാംസ്കുമാര്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റല്ലെന്നും ദേശീയ കമ്മിറ്റി നോമിനേറ്റ് ചെയ്തയാളാണെന്നും ഷേക്ക് പി. ഹാരീസ് രാഷ്ട്രദീപികയോടു പറഞ്ഞു. അതേ കമ്മിറ്റി തന്നെയാണ് തന്നെയും സുരേന്ദ്രന്‍പിള്ളയെയും നോമിനേറ്റ് ചെയ്തത്. നാഷണല്‍ എക്സ്ക്യൂട്ടീവ് അംഗങ്ങള്‍ കൂടിയാണ് ഞങ്ങള്‍. നടപടിയെടുക്കാനും നോട്ടീസ് അയയ്ക്കാനും അധികാരമുള്ളതു ദേശീയ…
Read Moreഹലാൽ ഭക്ഷണ വിവാദം! ഹോട്ടൽ മേഖലയെ തകർക്കാനുള്ള ഗൂഢാലോചന; കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പറയുന്നത് ഇങ്ങനെ…
കായംകുളം : ഹലാൽ ഭക്ഷണ വിവാദം ഹോട്ടൽ മേഖലയെ തകർക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മൂലയിൽ സി ദിലീപ് പറഞ്ഞു. വൃത്തിയായ അന്തരീക്ഷത്തിൽ രുചികരമായ ഭക്ഷണം നൽകുക എന്നതാണ് ഹോട്ടലുകളുടെ അജണ്ട. ഭക്ഷണത്തിന്റെ പേരിൽ സമൂഹത്തെ സാമുദായിക പരമായും രാഷ്്ട്രീയപരമായും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ അപലപനീയമാണ് . കോവിഡാനന്തരം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയെ ഹലാൽ പേര് പറഞ്ഞ് തകർക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കുവാൻ ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ മുന്നിലുണ്ടാകും. ഭക്ഷണത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം കുപ്രചാരണങ്ങളെ കേരള സമുഹം ഒറ്റക്കെട്ടായിതള്ളികളയണമെന്നും സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാർ തയാറവണമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ കായംകുളം യുണിറ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. യുണിറ്റ് പ്രസിഡന്റ് രമേശ് ആര്യാസ് അധ്യക്ഷത വഹിച്ചു.…
Read Moreസിപിഎം ജില്ലാ സമ്മേളനം അടുത്ത മാസം മുതൽ ! സമ്മേളനം നടത്താൻ പിണറായിയും കോടിയേരിയും രണ്ടു ടീമായി എത്തും
ജിബിൻ കുര്യൻ കോട്ടയം: ഏരിയാ സമ്മേളനങ്ങൾ പൂർത്തിയാക്കി സിപിഎം ജില്ലാ സമ്മേളനത്തിലേക്ക് കടക്കുന്നു. പാർട്ടി കോണ്‍ഗ്രസിനു വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ ജില്ലാ സമ്മേളനം. ഡിസംബർ 10നാണ് കണ്ണൂരിൽ സമ്മേളനം തുടങ്ങുന്നത്. ജില്ലാ സമ്മേളന നടത്തിപ്പിനായി പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ടു ടീമായി നേതാക്കൾ എത്തും. ഇന്നു ചേരുന്ന സിപിഎം അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം ഇതു സംബന്ധിച്ചുള്ള തീരുമാനമെടുക്കും. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളത്ത് ഡിസംബർ 14ന് ജില്ലാ സമ്മേളനം ആരംഭിക്കും. കണ്ണൂരിലും എറണാകുളത്തും കോഴിക്കോടും എല്ലാ നേതാക്കളും സമ്മേളത്തിനെത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ ടീമിൽ സംസ്ഥാന ആക്്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയുമുണ്ടാകും. കോടിയേരി ബാലകൃഷ്ണന്റെ ടീമിൽ മറ്റൊരു പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും പങ്കെടുക്കും.കേന്ദ്രകമ്മറ്റിയംഗങ്ങളായ പി. കരുണാകരൻ, പി.കെ. ശ്രീമതി, കെ.…
Read Moreതോല്‍വിയില്‍ പാഠം പഠിച്ചു … ബിജെപി ബൂത്ത് പുനഃസംഘടന: അഭ്യസ്തവിദ്യര്‍ക്കു മുന്‍ഗണന
കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ബൂത്തുകളില്‍ ശുദ്ധീകരണവുമായി ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലുള്‍പ്പെടെ പുനഃസംഘടന നടത്തി പുതിയ നേതൃത്വത്തിന് ചുമതല നല്കി അടിത്തറ ശക്തമാക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. അഭ്യസ്ഥവിദ്യരായ യുവതി -യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടാണ് ബൂത്തുകള്‍ പുനഃസംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് വിദ്യാഭ്യാസ യോഗ്യത മുന്‍നിര്‍ത്തി സംഘടനാ ഭാരവാഹികളെ നിയമിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതുവഴി കൂടുതല്‍ യുവജനവിഭാഗത്തെ പാര്‍ട്ടിയിലേക്ക് ആകൃഷ്ടരാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ജില്ലാ പുനഃസംഘടന ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മണ്ഡലം പുനഃസംഘടനയാണിപ്പോള് നടക്കുന്നത്. അടുത്താഴ്ചയോടു കൂടി ബൂത്ത്തല പുനഃസംഘടന നടത്താനും ഡിസംബര്‍ 30 ഓടെ എല്ലാ ബൂത്തുകളിലും പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്നുമാണ് സംസ്ഥാന കമ്മറ്റി തീരുമാനം. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ പോരായ്മകളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്ക് ആക്കംകൂട്ടിയതെന്നാണ് നേതൃത്വം കരുതുന്നത്. ഈ സാഹചര്യം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പാടില്ല.…
Read Moreആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്! അവനെ സ്വന്തം കുഞ്ഞിനെപോലെ നോക്കി; ആന്ധ്രാ ദമ്പതികളോട് നന്ദിയുണ്ടെന്ന് അനുപമ
തിരുവനന്തപുരം: മൂന്നുമാസത്തോളം തന്റെ മകനെ സ്വന്തം കുഞ്ഞിനെപോലെ നോക്കിവളര്‍ത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്ന് അനുപമ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ട്. കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു. ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു.
Read More