മലയാളസിനിമയ്ക്ക് ഇത് കൊയ്ത്തുകാലമാണ്. റിലീസാകുന്ന ചിത്രങ്ങളിൽ മിക്കതും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാകുന്നു. മലയാളസിനിമയ്ക്ക് തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലുമടക്കം ആരാധകരുണ്ടാകുന്നു. മിക്ക ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ ഇടം നേടുന്നു. ഇതൊക്കെ പോരേ മലയാളസിനിമയെ ആവോളം പ്രശംസിക്കാൻ. റിലീസ് ചെയ്ത് 11-ാം ദിനം വൈകുന്നേരത്തോടെയാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ കയറിയത്. ആദ്യമായാണ് ഒരു ഫഹദ് ഫാസിൽ ചിത്രം നൂറുകോടിയിലേയ്ക്കെത്തുന്നത്. കേരളത്തിൽ നിന്നു മാത്രം ചിത്രം വാരിയത് 39 കോടിയാണ്. കർണാടകയിൽ നിന്നും അഞ്ച് കോടി, തമിഴ്നാട്ടിൽ നിന്നും 4.9 കോടി, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ട് കോടി. ഇന്ത്യയിൽ നിന്നും 51 കോടിയാണ് ചിത്രം നേടിയത്. വിദേശത്തുനിന്നും 41 കോടിയും സിനിമ വാരിക്കൂട്ടി. ഇതോടെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിൽ ഏഴാം സ്ഥാനം ആവേശം സ്വന്തമാക്കി. റിലീസ് ചെയ്ത് അഞ്ചാം ദിവസം ചിത്രം അൻപത് കോടി…
Read MoreCategory: Movies
പേരിന് ഒരു വാൽ ഉണ്ടെങ്കില്‍ ഗ്രോത്ത് ഉണ്ടാകും: അങ്ങനെയാണ് പേരിൽ നമ്പ്യാർ എന്ന് കൂട്ടിച്ചേർത്തത്, അല്ലാതെ ജാതിയും മതവുമായിട്ടൊന്നും ഒരു ബന്ധവുമില്ല; മഹിമ നമ്പ്യാർ
ചുരുങ്ങിയ സമയംകൊണ്ട് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാർ. ഉണ്ണി മുകുന്ദനൊപ്പമുള്ള ജയ് ഗണേഷാണ് മഹിമയുടെ പുതിയ ചിത്രം. എന്നാൽ ജയ് ഗണേഷിന്റെ പ്രമോഷനായി ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം തന്റെ പേരിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഗോപിക എന്നായിരുന്നു നടിയുടെ യഥാർഥ പേര്. തമിഴിലേക്ക് അവസരം കിട്ടിയ പോയപ്പോഴാണ് താരം മഹിമ എന്ന പേര് സ്വീകരിച്ചത്. ഒരു വാലു കൂടിയുണ്ടെങ്കിൽ കരിയറിൽ വളർച്ചയുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് നമ്പ്യാർ എന്നും നടി പേരിനൊപ്പം ചേർത്തത്. ‘എന്റെ ശരിക്കുള്ള പേര് ഗോപിക പി.സി. എന്നാണ്. കാര്യസ്ഥാന്‍ ആയിരുന്നു ആദ്യത്തെ സിനിമ. അതില്‍ ഗോപിക എന്നു തന്നെയായിരുന്നു പേര്. പിന്നീട് തമിഴില്‍ അഭിനയിക്കുമ്പോഴാണ് പേര് മാറ്റുന്നത്. ആ സമയത്ത് ഗോപിക ചേച്ചി തമിഴില്‍ സജീവമായിരുന്നു. പ്രഭു സോളമന് സാറാണ് മഹിമ എന്ന പേര് സജസ്റ്റ്…
Read Moreപി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു; നടൻ രാഘവന് പുരസ്കാരം സമ്മാനിച്ചു
തിരുവനന്തപുരം: പി. ഭാസ്കരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. അയ്യൻകാളി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ തിരി തെളിയിച്ചു. ചടങ്ങിൽ പി. ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം നടൻ രാഘവന് അദ്ദേഹം സമ്മാനിക്കുകയും ചെയ്തു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. നാടകാചാര്യനും ശില്പിയുമായ ആർ.എസ്. മധു, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ഗായകനും സംഗീത സംവിധായകനുമായ രാജീവ് ഒഎൻവി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഫൗണ്ടേഷൻ ചെയർമാൻ സി.വി പ്രേംകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം ആർ മനോജ് സ്വാഗതമാശംസിച്ചു. സെക്രട്ടറി ഷൈനി നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് ഭാസ്ക്കരൻ മാഷിന്റെ ഗാനങ്ങൾ കോർത്ത്, ബിജു ഗോൾഡൻ വോയ്സ് നയിച്ച എങ്ങനെ നീ മറക്കും ഗാനസന്ധ്യ അരങ്ങേറി. 2025 ഫെബ്രുവരി 25 വരെ നീളുന്ന വിവിധ പ്രോഗ്രാമുകളാണ്…
Read Moreഹൽദി കളറാക്കി അപർണ ദാസ്; വൈറലായി വീഡിയോ
ഏവർക്കും പ്രിയപ്പെട്ട താരങ്ങളാണ് ദീപക് പറന്പോലും, അപർണ ദാസും. കഴിഞ്ഞ ദിവസമാണ് പ്രേക്ഷകർക്ക് മുഴുവൻ സർപ്രൈസ് നൽകി ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഹൽദി ആഘോഷങ്ങളുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അപർണ. ചുമപ്പും മഞ്ഞയും കോന്പിനേഷനിലുള്ള ദാവണിയാണ് അപർണയുടെ വേഷം. വളരെ സുന്ദരിയായാണ് താരം ഹൽദി ചടങ്ങിലെത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഹൽദിയില്‍ പങ്കെടുത്തത്. വടക്കാഞ്ചേരിയിൽ വച്ചാണ് ഏപ്രിൽ 24ന് വിവാഹം നടക്കുക. ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രണയ വിവാഹമാണ് ഇരുവരുടേയും.
Read Moreതാമസം മാറുന്നതിനെക്കുറിച്ചു ചിന്തിക്കാനാവില്ല; അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും പെറ്റ്സുമാണ് ലോകം; മഹിമ നമ്പ്യാർ
ഒരുപാട് ആഗ്രഹിച്ചാണ് ഞാന്‍ സിനിമയിലെത്തിയത്. ഞാനിതു വരെ സിറ്റിയിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടില്ല. കാസര്‍ഗോഡ് തന്നെയാണ് താമസിക്കുന്നത്. എനിക്ക് എന്റെ നാടും വീടും അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും എന്റെ പെറ്റ്സുമൊക്കെയാണ് ലോകമെന്ന് മഹിമ നമ്പ്യാർ. ഇവിടുന്നു മാറുകയെന്നത് എനിക്കു ചിന്തിക്കാന്‍തന്നെ ബുദ്ധിമുട്ടാണ്. സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായ ശേഷവും ചെന്നൈയിലേക്ക് മാറുന്നതിനെക്കുറിച്ചോ, കൊച്ചിയിലേക്ക് മാറുന്നതിനെക്കുറിച്ചോ ആലോചിച്ചിട്ടില്ല. അതുകൊണ്ട് പ്രൈവസി മിസാകുവെന്ന് തോന്നിയിട്ടില്ല. പിന്നെ സെലിബ്രിറ്റികളോട് ആരാധകര്‍ക്കുള്ളത് സ്നേഹമല്ലേ. നമ്മളുടെ വിശേഷം ചോദിക്കുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ ആ സ്നേഹം കൊണ്ടല്ലേ. അതില്‍ നിന്ന് ഓടാന്‍ ശ്രമിക്കുമ്പോഴാണല്ലോ ബുദ്ധിമുട്ടായി തോന്നാറുള്ളത്. എന്നോടുവന്നു സംസാരിക്കുന്നതും എന്നെയറിയാമെന്നു പറയുന്നതുമൊക്കെ വലിയ സന്തോഷമാണ്. ഞാനിപ്പോഴും എറണാകുളത്ത് വന്നാല്‍ ഷോപ്പിംഗിനൊക്കെ പോകുന്നത് ഒറ്റയ്ക്കാണ്. സൂക്ഷിക്കണമെന്ന് ഏട്ടന് പറയാറുണ്ട്. എങ്കിലും എനിക്കിതുവരെ അത്തരത്തിലൊരു ബുദ്ധിമുട്ട് വന്നിട്ടില്ല. എനിക്കിഷ്ടമാണ് ആളുകളെ കാണുന്നതും അവരോട് സംസാരിക്കുന്നതുമൊക്കെ. -മഹിമ നന്പ്യാർ
Read Moreജാൻവിയുടെ സമ്പാദ്യം കേട്ട് ഞെട്ടരുത്!
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു അകാലത്തിൽ പൊലിഞ്ഞ ശ്രീദേവി. ശ്രീദേവിക്കു പിന്നാലെ മകൾ ജാൻവി കപുറും സിനിമാരംഗത്തേക്കു വന്നു. ശ്രീദേവിയെപ്പോലെ മികച്ച നടിയായി മാറാൻ ജാൻവിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം അഭിനയത്തിന്റെ പേരിൽ വലിയ വിമർശനങ്ങൾ ജാൻവിക്ക് കേൾക്കേണ്ടി വന്നിട്ടില്ല. നിർമാതാവായ ബോണി കപുറാണ് ജാൻവിയുടെ അച്ഛൻ. കുടുംബ സ്വാധീനം കൊണ്ടു മാത്രമാണ് തുടരെ പരാജയ സിനിമകളുണ്ടായിട്ടും ജാൻവി ബോളിവുഡിൽ നിലനിൽക്കുന്നതെന്നാണു വിമർശകർ പറയുന്നത്. ജാൻവിയുടെ സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിചർച്ചയാകുന്നത്. റിപ്പോർട്ടുകൾ പ്രകാരം 82 കോടിയുടെ ആസ്തി ജാൻവിക്കുണ്ട്. ഒരു സിനിമയ്ക്ക് അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് ജാൻവി വാങ്ങുന്ന പ്രതിഫലം. ഒരുപിടി ബ്രാൻഡുകളുടെ പരസ്യത്തിലും ജാൻവി അഭിനയിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ പരസ്യങ്ങൾക്ക് വാങ്ങുന്നു. മുംബൈയിൽ നിരവധി പ്രോപ്പർട്ടികളും ജാൻവിക്കുണ്ട്. മുംബൈയിൽ നടി താമസിക്കുന്ന…
Read More‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍…’; ഒരു ജനപ്രതിനിധി എന്ന നിലയിൽ മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങള്‍ ചെറുതൊന്നുമല്ല’; ഹൈബി ഈഡന്
എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മമ്മൂട്ടിയുടെ വസതിയിലെത്തി വോട്ടുതേടി ഹൈബി ഈഡൻ. നടൻ രമേശ് പിഷാരടിയും ഹൈബി കാണാനെത്തിയ സമയത്ത് മമ്മൂട്ടിയുടെ വസതിയില്‍ ഉണ്ടായിരുന്നു. മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങൾ ഹൈബി ഫേസ്ബുക്കിൽ പങ്കുവച്ചു. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായാണ് മമ്മുക്കയെ കാണാൻ ഇത്രയും വൈകി എത്തുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാക്കാലത്തും മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങൾ ചെറുതൊന്നുമല്ലന്ന് ഹൈബി ഈഡൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ‘ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേന്‍…’ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് കാലത്ത് മമ്മുക്കയെ കാണാൻ ഇത്ര വൈകിയെത്തുന്നത്. ഒരു ജനപ്രതിനിധി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാക്കാലത്തും മമ്മുക്ക തന്ന സ്നേഹവാത്സല്യങ്ങൾ ചെറുതൊന്നുമല്ല.
Read Moreഒരിക്കൽ ധരിച്ച വസ്ത്രങ്ങൾ വീണ്ടും ധരിക്കാറുണ്ട്; ഇത്രയ്ക്ക് സിന്പിളായിരുന്നോ! മൃണാൾ ഠാക്കൂർ എന്ന് ആരാധകർ
അടിപൊളി വസ്ത്രങ്ങൾ അണിഞ്ഞാണ് സിനിമാ താരങ്ങൾ പൊതുപരിപാടികളിലും സ്റ്റേജ് പരിപാടികളിലുമൊക്കെ പങ്കെടുക്കാറുള്ളത്. വലിയ വിലയുള്ള വസ്ത്രങ്ങളാവും മിക്കവരും ധരിക്കുക. ചില താരങ്ങൾ ഒരിക്കൽ ഉപയോഗിച്ച വസ്ത്രം പിന്നെ ധരിക്കുന്നത് കുറവായിരിക്കും. എന്നാൽ നടി മൃണാൾ ഠാക്കൂർ ഇക്കാര്യത്തിൽ ഇത്തിരി വ്യത്യസ്തയാണ്. വസ്ത്രങ്ങൾക്ക് വേണ്ടി അമിതമായി പണം ചെലവാക്കാത്ത ആളാണ് മൃണാൾ. വസ്ത്രങ്ങൾക്ക് വേണ്ടി അമിതമായി പണം ചെലവിടാൻ തനിക്കു താല്പര്യമില്ല എന്ന് മൃണാൾ വ്യക്തമാക്കിയിരിക്കുന്നു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് മൃണാൾ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞത്. വീണ്ടും ധരിക്കാൻ പറ്റാത്ത വസ്ത്രമാണെങ്കിൽ അതിനായി കൂടുതൽ പണം ചെലവഴിക്കേണ്ട കാര്യമില്ലെന്നാണ് മൃണാൾ പറയുന്നത്. ഞാൻ ഒരു ടോപ്പിനായി ചെലവാക്കിയ പരമാവധി തുക 2,000 രൂപയാണ്. അത് പോലും വളരെ കൂടുതലാണ് എന്നാണ് എനിക്ക് തോന്നുന്നത്. പലപ്പോഴും അഭിമുഖങ്ങളിൽ വരുമ്പോൾ വസ്ത്രം കടം വാങ്ങാറാണ് പതിവ്. വസ്ത്രത്തിനായി ഒരുപാട് പണം ചെലവാക്കേണ്ടതില്ല. ആ…
Read Moreപ്രായം വെറും അക്കം മാത്രം; മലൈക അറോറയെ കണ്ടാൽ ഇപ്പോഴും ചെറുപ്പം; പുതിയ ചിത്രങ്ങളുമായി താരം
ദിൽ സേ എന്ന സിനിമയിൽ ഷാരൂഖ് ഖാനൊപ്പമുള്ള ഛയ്യ ഛയ്യ… എന്ന ഗാനരംഗത്തിലൂടെ ബി ടൗൺ ആരാധകരുടെ മനസിൽ ഇടം നേടിയ നടിയാണ് മലൈക അറോറ. ദിവസം കഴിയുന്തോറും ചെറുപ്പമായി കൊണ്ടിരിക്കുകയാണെന്ന് തോന്നും ബോളിവുഡ് നടി മലൈക അറോറയെ കണ്ടാൽ. പ്രായം 50 ആയെങ്കിലും ഇന്നും ബി ടൗണിലെ ഫിറ്റ് താരങ്ങളിലൊരാളാണ് മലൈക. ഏതു ഔട്ട്ഫിറ്റിലും താരത്തെ കണ്ടാൽ പ്രായം തോന്നില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. വൈറ്റ് ഗൗണിലുള്ള മലൈകയുടെ പുതിയ ചിത്രങ്ങളും ഫാഷൻ പ്രേമികളെ ഞെട്ടിച്ചിരിച്ചിരിക്കുകയാണ്. സമ്മർ വൈറ്റ് എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഎം.എ. നിഷാദിന്റെ ‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രീകരണം ആരംഭിച്ചു
എം.എം നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിന്റെ പ്രമേയം പിതാവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീന്റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആന്റണി, കോട്ടയം നസീർ, സ്വാസികാ, അനുമോൾ, ശിവദ, ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ, ബിജു സോപാനം, സംമിനു സിജോ,…
Read More