‘ആടുജീവിതം എന്ന കഥ, ആ പുസ്തകം, ആ ജീവിതം… ഇന്നിപ്പോള്‍ ഈ സിനിമ മലയാളിയുടേതായിരിക്കുന്നു. ഞങ്ങള്‍ ഒരു നിമിത്തമായെന്നേയുള്ളൂ. ഇതുപോലെ വളരെ ചുരുക്കം സിനിമകളാണ് ഒരു ഇന്‍ഡസ്ട്രിയുടെ സിനിമ അല്ലെങ്കില്‍ എല്ലാ മലയാളികളുടെയും സിനിമ എന്ന ഐഡന്റിറ്റിയിലേക്കു റിലീസിനു മുന്നേ എത്തിപ്പെടുക. ആടുജീവിതം എന്ന സിനിമയുടെ അനുഭവം എന്നെ സ്വാധീനിക്കാന്‍ പോകുന്നത് സിനിമാനടനോ സംവിധായകനോ നിര്‍മാതാവോ ആയിട്ടല്ല, ഒരു മനുഷ്യന് എന്ന രീതിയിലാണ്. ആ സ്വാധീനം വരുംകാലങ്ങളില്‍ എന്റെ അഭിനയത്തെയും സിനിമാനിരീക്ഷണത്തെയും ജീവിതനിരീക്ഷണത്തെയുമൊക്കെ സ്വാധീനിച്ചേക്കാം. ഇതൊരു ലൈഫ് എക്സ്പീരിയന്‍സാണെന്നു ഞാന്‍ കരുതുന്നു. നജീബ് എന്ന മനുഷ്യന് ജീവിച്ച ജീവിതവുമായും അദ്ദേഹം അനുഭവിച്ച യാതനകളുമായും യാതൊരുവിധ താരതമ്യവുമില്ല. പക്ഷേ, നമ്മുടേതായ രീതിയില്‍ വലിയൊരു യാത്രയായിരുന്നു. ആടുജീവിതം എന്ന സിനിമയുടെ മേക്കിംഗും നജീബായി ഞാന്‍ ജീവിച്ച കുറച്ചുനാളുകളുമായിരിക്കും ഇനി വലിയ സ്വാധീനമാകുന്നത്’ – ആടുജീവിതം പ്രസ് മീറ്റില്‍ പൃഥ്വിരാജ് പറഞ്ഞു.
Read MoreCategory: Movies
നോവലിന്റെ തനി പകർപ്പല്ല ആടുജീവിതം…
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്റിറ്റിയുണ്ടെന്നും സംവിധായകന് ബ്ലെസി. ‘ബെന്യാമിന് നോവലില്‍ പറയാതെ പോയ കാര്യങ്ങള്‍ കുടുതല്‍ പറയാനും അദ്ദേഹം കാണാതെപോയ മരുഭൂമിയുടെ ജീവിതം കൂടുതല്‍ കാണിക്കാനുമാണ് ഞാന്‍ ശ്രമിച്ചത്. എങ്കില്‍ മാത്രമേ സിനിമ ഒരനുഭവമാവുകയുള്ളൂ. അല്ലെങ്കില്‍ അതൊരു ഡോക്യുമെന്റേഷന് മാത്രമാകും’- ആടുജീവിതം പ്രസ് മീറ്റില്‍ ബ്ലെസി പറഞ്ഞു. ആദ്യത്തെ വെല്ലുവിളി കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട ഒരു നോവല്‍… ഞാന്‍ അതു സിനിമയായി കാണുന്നതുപോലെതന്നെ ഇതു വായിച്ചിട്ടുള്ളവരൊക്കെ അവരുടെ മനസില്‍ ഒരു വിഷ്വല്‍ കോറിയിട്ടിരിക്കുന്നു എന്ന വെല്ലുവിളിയാണ് എഴുത്തുകാരന് എന്ന നിലയില്‍ ഇതിനെ സമീപിച്ചപ്പോള്‍ ആദ്യമുണ്ടായത്. 43 അധ്യായങ്ങളിലായി മൂന്നര വര്‍ഷക്കാലത്തെ ജീവിതം പറഞ്ഞ ഒരു നോവല്‍ സിനിമയാക്കണമെങ്കില്‍ ഒമ്പതു പത്തു മണിക്കൂറുകള്‍ വേണ്ടിവരും. ഞങ്ങള്‍ ഷൂട്ട് ചെയ്തതിന്റെ ഫസ്റ്റ് എഡിറ്റ് തന്നെ മൂന്നര മണിക്കൂറാണ്. അത്രയും സമയം തിയറ്ററില്‍ ഇരിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളൊക്കെ…
Read Moreപുതുമുഖ സംവിധായകന് മോഹന്‍ലാല്‍; ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വം സ്വീകരിച്ചു
മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വമെടുത്ത് മോഹൻലാൽ. ബറോസ് സിനിമയിലൂടെ സംവിധായകനായി മോഹൻലാൽ മാറിയതിനാലാണ് ഫെഫ്ക താരത്തിന് അംഗത്വം നൽകിയത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായതിന്റെ സന്തോഷം താരം ഫേസ്ബുക്കിൽ പങ്കുവച്ചു. ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സംവിധായകൻ സിബി മലയിലും മോഹൻലാലിന്റെ ആദ്യ ചിത്രം മഞ്ഞിൽ വിരഞ്ഞ പൂക്കളിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സ്റ്റാൻലിയും ചേർന്നാണ് താരത്തിന് അംഗത്വം നൽകിയത്.
Read Moreമമ്മി സെഞ്ച്വറിയുടെ കാഡ്ബറീസിന്റെ ഓഡിയോ ലോഞ്ച്
കോളേജ് കാമ്പസ് പ്രണയത്തിന്റെ പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്നു. ബോളിവുഡ് താരങ്ങളായ രുദ്വി പട്ടേല്‍, പ്രീതി ഗോസ്വാമി എന്നിവര്‍ ചേര്‍ന്നാണ് കാഡ്ബറിസ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടത്തിയത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഉടന്‍ തിയറ്ററുകളിലെത്തും. സെഞ്ച്വറി വിഷനുവേണ്ടി മമ്മി സെഞ്ച്വറി സംവിധാനം ചെയ്യുന്ന കാഡ്ബറീസ് പുതുമയുള്ള ഒരു കാമ്പസ് സ്റ്റോറിയാണ് പറയുന്നത്. ബോബന് ആലുംമൂടന്‍ ഒരു പോലീസ് ഓഫീസറായി വേഷമിടുന്ന ചിത്രത്തില്‍, പുതുമുഖമായ സഹദ് റെജു നായകനാകുന്നു. സഫ്ന ഖാദര്‍ ആണ് നായിക. മമ്മി സെഞ്ച്വറി നിര്‍മിക്കുന്ന കാഡ്ബറീസ് എന്ന ചിത്രത്തിന്റെ കാമറ ഷെട്ടി മണി, തിരക്കഥ, സംഭാഷണം ഷിബു ആറമ്മുള, എഡിറ്റര്‍ ഷിബു പി.എസ്, ഗാനങ്ങള്‍ സന്തോഷ് കോടനാട്,സുധാംശു, വിപീഷ് തിക്കൊടി, സംഗീതം അന്‍വര്‍ അമന്, ബിജിഎം ജോയ് മാധവ്, ഡിഐ അലക്സ്…
Read Moreമീനയെ കണ്ട് ഞാന്‍ ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി രജനികാന്ത്
മീന-രജിനികാന്ത് ജോഡികള്‍ തമിഴ് സിനിമാ ലോകത്തെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ്. ഇപ്പോഴിതാ മീനയെ കുറിച്ച് രജിനികാന്ത് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. എങ്കയോ കേട്ട കുരല് എന്ന പേരില്‍ ഒരു കുടുംബ ചിത്രം അഭിനയിക്കുമ്പോഴാണ് മീനയെ കാണുന്നത്. അതില്‍ അഭിനയിക്കുമ്പോള്‍ മീനയ്ക്ക് 6-7 വയസേ ഉണ്ടാവുകയുള്ളു. എന്റെ മകളായിട്ടാണ് അഭിനയിച്ചത്. കരഞ്ഞു കൊണ്ടേ ഇരിക്കുന്ന കുട്ടിയായിരുന്നു. അത് കഴിഞ്ഞ് 1982ല്‍ അന്‍പുള്ള രജിനികാന്ത് എന്ന പേരില്‍ ഒരു സിനിമ. എംജിആറിനെ ആലോചിച്ചായിരുന്നു ആ സിനിമ എഴുതിയത്. എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രിയായില്ലേ. ഇനി ഇത് എന്നോട് ചെയ്യൂ എന്ന് പറയുകയായിരുന്നു. അപ്പോഴാണ് മീനയെ വീണ്ടും കാണുന്നത്. മീനയെ കാണാന്‍ തടിച്ച്, ഒരു പാവക്കുട്ടി പോലെ ഇരിക്കുന്നുണ്ടായിരുന്നു. ആ സിനിമയല്‍ തന്നോട് അടുപ്പം കാണിക്കുന്ന ഹാന്‍ഡികാപ്പ്ഡ് ആയ ഒരു കുട്ടിയുടെ കഥയായിരുന്നു അത്. ആ സിനിമ വലിയ ഹിറ്റായി. അതുകഴിഞ്ഞ് വര്‍ഷങ്ങള്‍…
Read Moreആദിത്യയ്ക്കിത് സ്വപ്ന സാക്ഷാത്കാരം; സിനിമയിലേക്കൊരു പുതിയ കാൽവയ്പ്പ്
ഋതം എന്ന മലയാള സിനിമയിലൂടെ മലയാള സിനിമയില്‍ പുത്തന്‍ താരോദയം കൂടി, ആദിത്യജ്യോതി. ചെറുപ്പകാലം തൊട്ടേ മാതാപിതാക്കള്‍ക്കൊപ്പം കുറെയേറെ സിനിമകൾ കണ്ടു. ഓരോ സിനിമകള്‍ കണ്ടു കഴിയുമ്പോഴും ആദിത്യയുടെ അഭിനയമോഹം കൂടിക്കൊണ്ടേയിരുന്നു. സിനിമയുടെ മായിക ലോകത്ത് എത്തിച്ചേരണം, വെള്ളിത്തിരയില്‍ നിറഞ്ഞാടണം, എല്ലാവരും അറിയപ്പെടുന്ന ഒരു നടനാകണം ഇങ്ങനെ നിരവധി ആഗ്രഹങ്ങളായിരുന്നു ചെറുപ്പകാലം മുതല്‍ മനസു നിറയെ. ഒരു നല്ല കഥാപാത്രം കിട്ടിയാല്‍ മാത്രമേ സിനിമയില്‍ അരങ്ങേറ്റം നടത്തൂ എന്ന ചിന്ത മനസ് ഉറച്ച കാലം മുതലേ ഉണ്ടായിരുന്നതിനാല്‍ ചെറുതും വലുതുമായ പല വേഷങ്ങളും പലപ്പോഴായി വേണ്ടെന്നുവച്ചു. കാലം എനിക്ക് വേണ്ടി കാത്തുവെച്ച വേഷത്തിലൂടെ ആയിരുന്നു തുടക്കം, അതു ലാല്‍ജി ജോര്‍ജിന്റെ ഋതം സിനിമയിലൂടെ… സിനിമയില്‍ വളരെ പ്രാധാന്യമുള്ള വേഷം. കുറ്റം ചെയ്യാതെ കുറ്റവാളിയായി സ്വന്തം കുടുംബത്തില്‍പ്പോലും പരിഹസിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ വേഷം. ആദ്യ സിനിമയിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയനായ…
Read Moreപതിനാല് വർഷത്തെ ആവേശം; ആടുജീവിതത്തിന് ആശംസയുമായി സൂര്യ
പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ആടുജീവിതത്തിന് ആശംസയുമായി തെന്നിന്ത്യൻ താരം സൂര്യ. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒന്നാണ് ആടുജീവിതമെന്ന് സൂര്യ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതിജീവനത്തിന്റെ കഥ പറയാനായി 14 വർഷത്തെ ആവേശം, ആടുജീവിതത്തിന്റെ ഈ മാറ്റത്തിന് വേണ്ടിയും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടിയുമുള്ള പരിശ്രമം ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സംഭവിക്കുക. സംവിധായകൻ ബ്ലെസി ആൻഡ് ടീം, പൃഥ്വിരാജ്, എ. ആർ. റഹ്മാൻ സാർ എന്നിവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ – എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്. മാർച്ച് 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും. നജീബായി വേഷപ്പകർന്നാട്ടത്തിലൂടെ പൃഥ്വിരാജ് വിസ്മയിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമല പോൾ, ശോഭ മോഹൻ, അപർണ ബാലമുരളി, എന്നിവരാണ്…
Read Moreശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോള്‍, എന്റെ അമ്മയാണോ ഇത് എന്ന് തോന്നിപ്പോയി; തേജാലക്ഷ്മി
നിരവധി ആരാധകരുള്ള നടിയാണ് ഉർവശി. മലയാളത്തിൽ മാത്രമല്ല താരത്തിന് ആരാധകരുള്ളത്. നടിയായും വില്ലത്തിയായും സഹനടിയായും ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനും ഉർവശി കഥാപാത്രങ്ങൾക്ക് കഴിഞ്ഞു. ലേഡി സൂപ്പർസ്റ്റാർ എന്ന ടാഗ് ഈ അടുത്തകാലത്താണ് കൂടുതൽ കേട്ടത് എങ്കിലും പുതിയ തലമുറ അവിടെയും പറയുന്നു ലേഡീ സൂപ്പർ സ്റ്റാർ..അത് ഉർവശി തന്നെ. കാലമെത്ര കഴിഞ്ഞാലും ഓർത്തിരിക്കാൻ പാകത്തിനുള്ള ശക്തമായ കഥാപാത്രങ്ങളാണ് ഉർവശി സമ്മാനിച്ചത്. സഹപ്രവർത്തകർക്കിടയിലും ആരാധകരെ സൃഷ്ടിക്കാൻ ഉർവശിയുടെ അഭിനയ മികവിന് സാധിച്ചു. ഉർവശിയുടെ മകൾ തേജാലക്ഷ്മി അമ്മയുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വരാനുള്ള തയാറെടുപ്പിലാണ്. സോഷ്യൽ മീഡിയയിൽ താരപുത്രി ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ആദ്യമായി ഉർവശിയും തേജാലക്ഷ്മിയും ഒന്നിച്ച് ഒരു അഭിമുഖത്തിൽ പങ്കെടുത്തിരിക്കുകയാണ്. ഒരു തമിഴ് മീഡിയയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. അഭിമുഖത്തില്‍ ഇവർ പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമാ രംഗത്തേക്ക് വരാനുള്ള തീരുമാനത്തെക്കുറിച്ച് തേജാലക്ഷ്മി…
Read Moreദേ ചേട്ടൻ പിന്നെയും; യുവതിക്കൊപ്പം പുതിയ ഫോട്ടോയുമായി ഗോപി സുന്ദർ; ഇതാരെന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
മലയാളത്തിലെ മികച്ച സംഗീത സംവിധായകരില്‍ ഒരാളാണ് ഗോപി സുന്ദര്‍. ഗോപിയുടെ പാട്ടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദപരമായ ചര്‍ച്ചാവിഷയമാകാറുമുണ്ട്. കഴിഞ്ഞ ദിവസം ഗോപി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. ഏവർക്കും ഹോളി ആശംസകൾ അറിയിച്ചുകൊണ്ടാണ് പുതിയ ഫോട്ടോ താരം പങ്കുവച്ചത്. ആ ഫോട്ടോയിൽ ഗോപിക്കൊപ്പം ഒരു പെൺകുട്ടി കൂടിയുണ്ട്. എന്നാൽ അത് ആരാണെന്ന് ഗോപി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗോപി സുന്ദർ പുതിയതായി പങ്കുവച്ച ചിത്രത്തിലെ പെൺകുട്ടി അദ്വൈത പത്മകുമാർ ആണെന്നും അവരൊരു നർത്തകിയും ഗായികയും ആണെന്നുമാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ടെത്തൽ. ഗായിക അഭയ ഹിരണ്മയിയുമൊത്ത് പത്ത് വര്‍ഷത്തോളം ലിവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. എന്നാൽ ആ ബന്ധം വേര്‍പിരിഞ്ഞ് ഗായിക അമൃത സുരേഷുമൊത്ത് ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്. പിന്നീട് ഇവര്‍ വേർ പിരിഞ്ഞ വാർത്തയും പ്രചരിച്ചു. അതിനു ശേഷം ഗോപി സുന്ദര്‍…
Read Moreഅതു കാണാൻ ഞാനെന്റെ സ്വന്തം കാറില്‍… ഇന്നസെന്റ് ഓർമയായിട്ട് ഇന്ന് ഒരാണ്ട്
“ഞാനൊരു സത്യം പറഞ്ഞാ അത് വിശ്വസിക്ക്യോ?”“ആ, പറ!’’ “ന്നാ, എനിക്കത് ഓർമയില്യ’’ എന്ന് കിട്ടുണ്ണിയേട്ടൻ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളികളുടെ ഓർമയിൽനിന്ന് ചിരിയുടെ ചങ്ങാതി മറഞ്ഞിട്ടേയില്ല. കിട്ടുണ്ണിയടക്കമുള്ള നൂറുകണക്കിനു കലക്കൻ കഥാപാത്രങ്ങൾക്കു ജീവനേകിയ, പിന്നീടു ജനപ്രതിനിധിയും എഴുത്തുകാരനുമായ ഇരിങ്ങാലക്കുടയുടെ സ്വന്തം ഇന്നസെന്റിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്! പേരുപോലെ നിഷ്കളങ്കമായി ചിരിച്ച്, ചിന്തിപ്പിച്ച് കഴിഞ്ഞവർഷം മാർച്ച് 26നാണ് അദ്ദേഹം യാത്രയായത്. 1948 മാര്‍ച്ച് നാലിന് തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയില്‍ ജനിച്ച ഇന്നസെന്റ് എട്ടാം ക്ലാസിൽ പഠനം നിർത്തി മദ്രാസിലേക്കു വച്ചുപിടിച്ചതാണ്. മലയാളികളുടെ മനസു മൊത്തം പിടിക്കാനുള്ള യാത്രയായിരുന്നു അത്. അവിടെ സിനിമകളില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവായി കുറച്ചുകാലം ജോലി. ആ സമയത്തു ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ട് സിനിമാഭിനയത്തിനു തുടക്കമിട്ടു. 1972 സെപ്റ്റംബര്‍ ഒന്പതിനു റിലീസ് ചെയ്ത നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. ബന്ധുക്കളോടൊപ്പം ദാവണ്‍ഗരെയില്‍ കുറച്ചുകാലം തീപ്പെട്ടിക്കമ്പനി…
Read More