ആ ​പി​ണ​ക്ക​ത്തി​ന് കാ​ര​ണം അ​റി​യി​ല്ല…

വ​ര്‍​ഷം 16 എ​ന്ന സി​നി​മ 1988ലാ​ണ്. അ​തുക​ഴി​ഞ്ഞു ര​ണ്ടു വ​ര്‍​ഷം ഞാ​നും കാ​ർ​ത്തി​കും ഒ​രു​മി​ച്ച് സി​നി​മ ചെ​യ്തി​ല്ല. കാ​ര​ണം ഞാ​നും കാ​ര്‍​ത്തി​കും ത​മ്മി​ല്‍ അ​ന്നു വ​ലി​യ വ​ഴ​ക്കി​ലാ​ണ്. പ​ര​സ്പ​രം മി​ണ്ടി​ല്ല. അ​തെ​ന്തി​നാ​യി​രു​ന്നു വ​ഴ​ക്കെ​ന്ന് ഇ​ന്ന് ആ​ലോ​ചി​ച്ചാ​ല്‍ ര​ണ്ട് പേ​ര്‍​ക്കും ഓ​ര്‍​മ​യു​ണ്ടാ​വി​ല്ല. ആ ​വ​ഴ​ക്കി​ല്‍ ഞ​ങ്ങ​ള്‍ പ​ര​സ്പ​രം സം​സാ​രി​ക്കു​ന്ന​ത് വ​രെ നി​ര്‍​ത്തി. വ​ര്‍​ഷം 16 ഹി​റ്റാ​യ​തി​ന് ശേ​ഷ​വും വ​രു​ന്ന സി​നി​മ​ക​ളി​ല്‍ ഹീ​റോ കാ​ര്‍​ത്തി​ക് ആ​ണെ​ന്ന് അ​റി​ഞ്ഞാ​ല്‍, ഇ​ല്ല സ​ര്‍, ഡേ​റ്റ് ഇ​ല്ല എ​ന്നാ​യി​രു​ന്നു ഞാ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. കാ​ര്‍​ത്തി​ക്കും അ​ത് പോ​ലെ ത​ന്നെ​യാ​യി​രു​ന്നു. താ​നാ​ണ് ഹീ​റോ​യി​ന്‍ എ​ന്ന് അ​റി​ഞ്ഞാ​ല്‍ പ​ടം ക​മ്മി​റ്റ് ചെ​യ്യി​ല്ല. ഹീ​റോ​യെ മാ​റ്റി​ക്കോ​ളൂ എ​ന്നു പ​റ​യു​മാ​യി​രു​ന്നു. പി​ന്നീ​ടു കി​ഴ​ക്ക് വാ​സ​ല്‍ ചെ​യ്യു​മ്പോ​ള്‍ ഞ​ങ്ങ​ള്‍ മി​ണ്ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ണ്ടും അ​തി​നേ​ക്കാ​ള്‍ വ​ലി​യ അ​ടി​യാ​യി. കി​ഴ​ക്ക് വാ​സ​ല്‍ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത്, തേ​നി​യി​ല്‍ ഞ​ങ്ങ​ള്‍ ഷൂ​ട്ട് ചെ​യ്യു​ന്ന സ​മ​യ​ത്ത് ഒ​രാ​ള്‍ വ​ന്ന്…

Read More

രോ​മാ​ഞ്ചം ഹി​ന്ദി​യി​ൽ; മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു

സൗ​ബി​ന്‍ ഷാ​ഹി​റി​നെ നാ​യ​ക​നാ​ക്കി ജി​ത്തു മാ​ധ​വ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്ത രോ​മാ​ഞ്ചം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പാ​ണ് ക​പ്ക​പി. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സം​ഗീ​ത് ശി​വ​നാ​ണ് ചി​ത്രം ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു. ഹൊ​റ​ര്‍ കോ​മ​ഡി വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റി​ൽ ഓ​ജോ ബോ​ര്‍​ഡ് മു​ന്നി​ല്‍ വച്ച് ആ​ത്മാ​വി​നെ ക്ഷ​ണി​ക്കു​ന്ന ഒ​രു കൂ​ട്ടം യു​വ​ത്വ​ത്തെ​യാ​ണ് കാ​ണു​ന്ന​ത്. ബ്രാ​വോ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജ​യേ​ഷ് പ​ട്ടേ​ൽ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ലെ യു​വ​താ​ര​ങ്ങ​ളാ​യ ശ്രേ​യ​സ് ത​ൽ​പാ​ഡെ, തു​ഷാ​ർ ക​പൂ​ർ, സി​ദ്ധി ഇ​ദ്നാ​നി, സോ​ണി​യ റാ​ത്തി, ദി​ബേ​ന്ദു ഭ​ട്ടാ​ചാ​ര്യ, സാ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത് മെ​ഹ​ക്ക് പ​ട്ടേ​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ്. ഛായാ​ഗ്ര​ഹ​ണം ദീ​പ് സാ​വ​ന്ത്, തി​ര​ക്ക​ഥ സൗ​ര​ഭ് ആ​ന​ന്ദ് ആ​ൻ​ഡ് കു​മാ​ർ പ്രി​യ​ദ​ർ​ശി, മ്യൂ​സി​ക് അ​ജ​യ് ജ​യ​ന്തി, എ​ഡി​റ്റ​ർ ബ​ണ്ടി നാ​ഗി, പി​ആ​ർ​ഒ പി.…

Read More

ഞാ​ൻ പേ​ടി​ച്ച് വി​റ​യ്ക്കു​ക​യാ​യി​രു​ന്നു! സെ​ക്സി​യാ​വു​ക എ​ന്ന​ത് എ​നി​ക്കു പ​റ്റു​ന്ന​താ​യി​രു​ന്നി​ല്ല; സാ​മ​ന്ത

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ മു​ൻ​നി​ര നാ​യി​ക​യാ​ണ് സാ​മ​ന്ത റൂ​ത്പ്ര​ഭു. തെ​ലു​ങ്ക് ന​ട​ന്‍ നാ​ഗചൈ​ത​ന്യ​യു​മാ​യുള്ള പ്ര​ണ​യ​വും വി​വാ​ഹ​വും വേ​ർ​പി​രി​യ​ലുമൊ​ക്കെ​യാ​ണു ന​ടി​യു​ടെ ജീ​വി​തം വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ച്ച​ത്. വി​വാ​ഹ​ശേ​ഷം നാ​ലു വ​ര്‍​ഷ​ത്തോ​ളം ഒ​ന്നി​ച്ചു ജീ​വി​ച്ച​തി​നു ശേ​ഷം നാ​ഗചൈ​ത​ന്യ​യു​മാ​യി സാ​മ​ന്ത വേ​ര്‍​പി​രി​ഞ്ഞി​രു​ന്നു. നി​ല​വി​ല്‍ ര​ണ്ടു പേരും സി​നി​മ​യും മ​റ്റു തി​ര​ക്കു​ക​ളു​മൊ​ക്കെ​യാ​യി മു​ന്നോ​ട്ടുപോ​വു​ക​യാ​ണ്. വി​വാ​ഹ​മോ​ച​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് സാ​മ​ന്ത കൂ​ടു​ത​ലും വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​ട്ടു​ള്ള​ത്. ഇ​വ​ർ വേ​ര്‍​പി​രി​ഞ്ഞ​തി​ന്‍റെ​കാ​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ല. എ​ന്നി​രു​ന്നാ​ലും ഊ​ഹാ​പോ​ഹ​ങ്ങ​ളും ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ ന​ടി ഒ​രു സി​നി​മ​യി​ൽ ഐ​റ്റം ഡാ​ന്‍​സ് ചെ​യ്ത​തോ​ടെ വി​മ​ര്‍​ശ​നം ഇ​ര​ട്ടി​യാ​യി. അ​ല്ലു അ​ര്‍​ജു​ന്‍റെ സി​നി​മ​യി​ലെ ഹി​റ്റ് സോം​ഗി​ന് കോ​ടി​ക​ള്‍ പ്ര​തി​ഫ​ലം വാ​ങ്ങി​യാ​ണ് സാ​മ​ന്ത എ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​നി അ​ങ്ങ​നെ ഒ​ന്ന് ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ ന​ടി വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ ന​ടി ഐ​റ്റം സോം​ഗി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ ചി​ല കാ​ര്യ​ങ്ങ​ള്‍ കൂ​ടി വൈ​റ​ലാ​വു​ക​യാ​ണ്. ഒ​രു അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ കൂ​ടു​ത​ല്‍…

Read More

ന​യ​ൻ​താ​ര​യ്ക്ക് ഞാൻ മേ​ക്ക​പ്പ് ഇ​ട്ടു; മാ​ല പാ​ര്‍​വ​തി

മു​മ്പു ഞാ​നൊ​രു ചാ​ന​ലി​ല്‍ വ​ര്‍​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് മേ​ക്ക​പ്പ് റൂ​മി​ന്‍റെ ഇ​ന്‍ ചാ​ര്‍​ജും എ​നി​ക്കു കി​ട്ടാ​റു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും അ​ണി​യി​ച്ചൊ​രു​ക്കാ​ന്‍ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. അ​തു​കൊ​ണ്ട് പ​ല​ര്‍​ക്കും മേ​ക്ക​പ്പ് ഇ​ട്ടു കൊ​ടു​ത്തി​ട്ടു​ണ്ട്. അ​ങ്ങ​നൊ​രു ദി​വ​സം ഡ​യാ​ന മ​റി​യം കു​ര്യ​ന്‍ എ​ന്ന പെ​ണ്‍​കു​ട്ടി​ക്കും മേ​ക്ക​പ്പ് ചെ​യ്തി​രു​ന്നു. ച​മ​യം എ​ന്ന ഷോ ​ചെ​യ്യാ​ന്‍ വ​ന്ന​പ്പോ​ഴാ​ണ് ന​യ​ന്‍​താ​ര​യ്ക്ക് ഞാ​ന്‍ മേ​ക്ക​പ്പ് ഇ​ട്ടു കൊ​ടു​ത്ത​ത്. അ​ന്ന് കാ​ഷ്വ​ലാ​യി കു​റ​ച്ചൊ​ക്കെ സം​സാ​രി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് ത​ന്നെ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് സാ​റി​ന്‍റെ​യും ലെ​നി​ന്‍ സാ​റി​ന്‍റെ​യും സി​നി​മ​യി​ലേ​ക്കു​ള്ള അ​വ​സ​രം അ​വ​ള്‍​ക്കു കി​ട്ടി​യി​രു​ന്നു. മോ​ള്‍​ക്ക് ഇ​ങ്ങ​നെ ര​ണ്ട് സി​നി​മ​ക​ള്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും ഏ​ത് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​ന്ന് ന​യ​ന്‍​താ​ര​യു​ടെ അ​മ്മ​യും അ​ച്ഛ​നും എ​ന്നോ​ട് ചോ​ദി​ച്ചി​രു​ന്നു. സ​ത്യ​ന്‍ സാ​റി​ന്‍റെ സി​നി​മ എ​ടു​ത്തോ​ളൂ എ​ന്നാ​ണ് അ​ന്ന് ഞാ​നൊ​രു സ​ജ​ഷ​നാ​യി പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ഴും അ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഓ​ര്‍​മ​യു​ള്ള​ത് കൊ​ണ്ടാ​ണോ എ​ന്ന​റി​യി​ല്ല, അ​ന്ന​പൂ​ര്‍​ണി എ​ന്ന പു​തി​യ സി​നി​മ​യു​ടെ സെ​റ്റി​ല്‍…

Read More

മ​ക​നോ​ടൊ​പ്പം വേ​ദി​യി​ലേ​ക്ക്: പ​ര​സ്പ​രം ചും​ബി​ച്ച് എ​മി​യും വെ​സ്റ്റ്‌​വി​ക്കും; എ​ൻ​ഗേ​ജ്മെ​ന്‍റ് പാ​ർ​ട്ടി ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ന​ടി എ​മി ജാ​ക്സ​ണും സം​ഗീ​ത​ജ്ഞ​നു​മാ​യ എ​ഡ് വെ​സ്റ്റ്‌​വി​ക്കും വി​വാ​ഹി​ത​രാ​കു​ന്നു എ​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യാ​ലാ​ണ് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി ഇ​രു​വ​രും സം​ഘ​ടി​പ്പി​ച്ച എ​ൻ​ഗേ​ജ്മെ​ന്‍റ് ഡി​ന്ന​ർ പാ​ർ​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. വെ​ള്ള നി​റ​ത്തി​ലു​ള്ള ഗൗ​ണി​ൽ അ​തീ​വ സു​ന്ദ​രി​യാ​യാ​ണ് എ​മി പാ​ർ​ട്ടി​ക്കെ​ത്തി​യ​ത്. സിം​പി​ൾ ആ​ക്സ​സ​റീ​സാ​ണ് താ​രം ധ​രി​ച്ചി​രു​ന്ന​ത്. വെ​സ്റ്റ്‌​വി​ക്ക് വെ​ള്ള നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും കോ​ട്ടം പാ​ന്‍റു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. എ​മി മ​ക​നൊ​പ്പ​മാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. സോഷ്യൽ മീഡിയയിൽ എമി തന്നെയാണ് എൻഗേജ്മെന്‍റ് ഡിന്നർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്. എമി ജാക്സണും എഡ് വെസ്റ്റ്‌വിക്കും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തേ പ്രചരിച്ചിരുന്നു. ഇ​രു​വ​രും 2023 ൽ ​പ്ര​ണ​യം തു​റ​ന്ന് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​മി ജാ​ക്സ​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്.  ഹോ​ട്ട​ൽ വ്യ​വ​സാ​യി ജോ​ർ​ജ് പ​ന​യോ​റ്റൂ ആ​യി​രു​ന്നു ന​ടി​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്. 2015 ൽ ​ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ഈ…

Read More

അസാധ്യ മേക്കിംഗും, ഗംഭീര പ്രകടനവും; വൈറലായി ആടുജീവിതം ട്രെയിലറിന്‍റെ പുനരാവിഷ്കരണം; വീഡിയോ കാണാം

പൃ​ഥ്വി​രാ​ജ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ൽ എ​ത്തു​ന്ന ‘ആ​ടു​ജീ​വി​ത​ത്തി​ന്‍റെ’ ഔ​ദ്യോ​ഗി​ക ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. മ​ല​യാ​ളി സി​നി​മാ​പ്രേ​മി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന ബ്ലെ​സി ചി​ത്ര​മാ​ണ് ആ​ടു​ജീ​വി​തം. ഒ​ന്ന​ര മി​നി​റ്റു​ള്ള ട്ര​യി​ല​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ​ത്. വി​ഷ്വ​ൽ റൊ​മാ​ൻ​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ട്ര​യി​ല​ർ റി​ലീ​സ് ചെ​യ്ത​ത്. ആ​ടു​ജീ​വി​തം ട്ര​യി​ല​റി​നോ​ട് സ​മാ​ന​മാ​യി ഇ​പ്പോ​ൾ യു​ട്യൂ​ബി​ൽ വൈ​റ​ലാ​വു​ക​യാ​ണ് ട്രെ​യി​ല​റി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണം. യ​ഥാ​ർ​ഥ ട്ര​യി​ല​റി​നോ​ട് എ​ന്തു​കൊ​ണ്ടും ആ​ത്മാ​ർ​ഥ​ത പു​ല​ർ​ത്തു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പു​ന​രാ​വി​ഷ്ക​ര​ണ​വും. മേ​ക്കിം​ഗ് കൊ​ണ്ടും വി​ഷ്വ​ലു​ക​ൾ കൊ​ണ്ടും ശ​രി​ക്കും വി​സ്മ​യം തീ​ർ​ത്തു എ​ന്ന് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പ​റ​യാം. കാ​ർ​ബ​ൺ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ആ​ടു​ജീ​വി​തം ട്രെ​യി​ല​ർ പു​ന​രാ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ട്രെ​യ്‌​ല​ർ എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​തും ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും ജ​യ​ശ​ങ്ക​റാ​ണ്. ഷെ​ബി​ൻ ഷ​രീ​ഫ്, അ​ഭി​നേ​ഷ് എ​ന്നി​വ​രാ​ണ് ഇ​തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ വീ​ഡി​യോ ര​ണ്ട് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ന്‍റെ നോ​വ​ലാ​യ ആ​ടു​ജീ​വി​ത​ത്തെ…

Read More

അഭിനയത്തിൽ നിന്ന് ഇനി രാഷ്ട്രീയത്തിലേക്കോ… നടി നേഹ ശർമ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കും; സൂചന നൽകി പിതാവ്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബോ​ളി​വു​ഡ് താ​രം നേ​ഹ ശ​ർ​മ മ​ത്സ​രി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. കോ​ണ്‍​ഗ്ര​സ് നേ​താ​വും ബീ​ഹാ​റി​ലെ ബാ​ഗ​ല്‍​പൂ​രി​ലെ എം​എ​ല്‍​എ​യു​മാ​യ അ​ജ​യ് ശ​ര്‍​മ​യു​ടെ മ​ക​ളാ​ണ് നേ​ഹ ശ​ര്‍​മ. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് മ​ക​ളു​ടെ രാ​ഷ്ട്രി​യ പ്ര​വേ​ശ​ന​ത്തെ പ​റ്റി സൂ​ച​ന ന​ൽ​കി​യ​ത്. കോ​ണ്‍​ഗ്ര​സ് ആ​ര്‍​ജെ​ഡി​യു​മാ​യി ഈ ​സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള ധാ​ര​ണ​യ്ക്കൊ​ടു​വി​ൽ ഭ​ഗ​ൽ​പു​ർ സീ​റ്റ് കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​ക​ളെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ‘ഭ​ഗ​ൽ​പു​ർ കോ​ൺ​ഗ്ര​സി​ന് ല​ഭി​ക്ക​ണം. ഞ​ങ്ങ​ൾ അ​വി​ടെ മ​ത്സ​രി​ച്ച് വി​ജ​യി​ക്കും. കോ​ൺ​ഗ്ര​സി​ന് ഭ​ഗ​ൽ​പു​ർ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ന്‍റെ മ​ക​ളെ അ​വി​ടെ മ​ത്സ​രി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. കാ​ര​ണം ഞാ​ൻ എം​എ​ൽ​എ​യാ​ണ​ല്ലോ, പാ​ർ​ട്ടി പ​ക്ഷേ എ​ന്നോ​ടു​ത​ന്നെ മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ഞാ​ൻ തീ​ർ​ച്ച​യാ​യും മ​ത്സ​രി​ക്കും’ എ​ന്ന് അ​ജ​യ് ശ​ർ​മ പ​റ‍​ഞ്ഞു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യെ ബീ​ഹാ​റി​ൽ​നി​ന്ന് ഇ​ന്ത്യ മു​ന്ന​ണി തു​ട​ച്ചു​മാ​റ്റു​മെ​ന്നും അ​ധി​കാ​ര​ത്തി​ൽ നി​ന്ന് മോ​ദി​യെ താ​ഴെ​യി​റ​ക്കു​ന്ന​തി​ൽ ബീഹാ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം…

Read More

ആടുജീവിതം പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നജീബിനെ തേടിയെത്തിയത് അപ്രതീക്ഷിത വാർത്ത; കൊച്ചു മകൾ സഫ വിട പറഞ്ഞു

ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി ന​ജീ​ബ് അ​നു​ഭ​വി​ച്ച ദു​രി​ത​ജീ​വി​തം ‘ആ​ടു​ജീ​വി​തം’ എ​ന്ന സി​നി​മ​യാ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കെ ന​ജീ​ബി​നേ​യും കു​ടും​ബ​ത്തേ​യും തേ​ടി അ​പ്ര​തീ​ക്ഷി​ത ദു​ര​ന്തം. ന​ജീ​ബി​ന്‍റെ മ​ക​ൻ സ​ഫീ​റി​ന്‍റേ​യും മു​ബീ​ന​യു​ടെ​യും ഏ​ക മ​ക​ൾ ഒ​ന്ന​ര വ​യ​സു​കാ​രി സ​ഫ മ​റി​യം അ​ന്ത​രി​ച്ചു. ജ​ന്മ​നാ രോ​ഗ​ബാ​ധി​ത​യാ​യ സ​ഫ​യെ ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ഞ്ഞു സ​ഫ വി​ട പ​റ​ഞ്ഞ​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. മ​സ്ക​റ്റി​ലെ വാ​ദി ക​ബീ​റി​ലെ നെ​സ്റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യ സ​ഫീ​ർ ഞായർ പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം പ​ടി​ഞ്ഞാ​റെ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ കു​ട്ടി​യു​ടെ ക​ബ​റ​ട​ക്കം ന​ട​ക്കും. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ ആ​ടു​ജീ​വി​തം നോ​വ​ലി​ന്‍റെ എ​ഴു​ത്തു​കാ​ര​ൻ ബെ​ന്യാ​മി​ൻ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

Read More

‘കോ​ടി​ക​ള്‍ ത​ന്നാ​ലും വി​വാ​ഹ​ച്ച​ട​ങ്ങി​ൽ ഐ​റ്റം ഡാ​ൻ​സ് ക​ളി​ക്കി​ല്ല, പ്ര​ശ​സ്തി​യും പ​ണ​വും വേ​ണ്ടെ​ന്നു വയ്​ക്കാ​ന്‍ ശ​ക്ത​മാ​യ വ്യ​ക്തി​ത്വ​വും അ​ന്ത​സും വേ​ണം’; ക​ങ്ക​ണ റ​ണാ​വ​ത്ത്

മു​കേ​ഷ് അം​ബാ​നി​യു​ടെ മ​ക​ന്‍ അ​ന​ന്ത് അം​ബാ​നി​യു​ടെ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്കുനേ​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്. പ്ര​ശ​സ്തി​യും പ​ണ​വും വേ​ണ്ട​ന്നുവയ്ക്കാ​ന്‍ വ്യ​ക്തി​ത്വ​വും അ​ന്ത​സും വേ​ണ​മെ​ന്ന് ക​ങ്ക​ണ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. “സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ പ​ല​ത​വ​ണ ക​ട​ന്നു പോ​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ എ​ത്ര പ്ര​ലോ​ഭ​ന​മു​ണ്ടാ​യാ​ലും വി​വാ​ഹച്ചട​ങ്ങു​ക​ളി​ല്‍ ഐ​റ്റം ഡാ​ന്‍​സ് ചെ​യ്യി​ല്ല. പു​ര​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍പോ​ലും വേ​ണ്ടാ​യെ​ന്നു വ​ച്ചി​ട്ടു​ണ്ട്. പ്ര​ശ​സ്തി​യും പ​ണ​വും വേ​ണ്ടെ​ന്നു വയ്​ക്കാ​ന്‍ ശ​ക്ത​മാ​യ ഒ​രു വ്യ​ക്തി​ത്വ​വും അ​ന്ത​സും വേ​ണം’- ക​ങ്ക​ണ റ​ണാ​വ​ത്ത് കു​റി​ച്ചു. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​റി​ല്‍ മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ന്ന പ്രീ ​വെ​ഡ്ഡിംഗ് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബോ​ളി​വു​ഡി​ലെ താ​ര​ങ്ങ​ളാ​യ അ​മി​താ​ഭ് ബ​ച്ച​ന്‍, ഷാ​രൂ​ഖ് ഖാ​ന്‍, സ​ല്‍​മാ​ന്‍ ഖാ​ന്‍, ആ​മി​ര്‍ ഖാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. 

Read More

മീ​നാ​ക്ഷി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി കാ​വ്യ; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

കാ​വ്യാ മാ​ധ​വ​ന് മീ​നാ​ക്ഷി ത​ന്നെ​യാ​ണ് മൂ​ത്ത മ​ക​ൾ. കാ​വ്യ മാ​മാ​ട്ടി​യെ കൊ​ഞ്ചി​ക്കു​ന്ന​തി​നും മു​ൻ​പേ മീ​നാ​ക്ഷി​യെ ക​ണ്ടു​തു​ട​ങ്ങി​യ​താ​ണ്. മീ​നാ​ക്ഷി​യു​ടെ 24-ാം ജ​ന്മ​ദി​ന​മാ​ണി​ന്ന്. മീ​നാ​ക്ഷി​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കാ​വ്യ മാ​ധ​വ​ൻ പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. മീ​നാ​ക്ഷി ചേ​ച്ചി​യും അ​നു​ജ​ത്തി മാ​മാ​ട്ടി​യും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് കാ​വ്യ​യു​ടെ ഈ ​പി​റ​ന്നാ​ൾ പോ​സ്റ്റി​ൽ ഉ​ള്ള​ത്. ത​ന്‍റെ അ​മ്മ​യു​ടെ സ്ഥാ​ന​ത്ത് കാ​വ്യ എ​ത്തു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷി​ച്ച മ​ക​ൾ കൂ​ടി​യാ​ണ് മീ​നാ​ക്ഷി എ​ന്നും ദി​ലീ​പ് മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു. ദി​ലീ​പ്, കാ​വ്യാ മാ​ധ​വ​ൻ വി​വാ​ഹ​ദി​വ​സം, കാ​വ്യ​യെ ചു​റ്റി​പ്പ​റ്റി നി​ന്ന മീ​നാ​ക്ഷി​യു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. വി​വാ​ഹ​ത്തി​നു ശേ​ഷ​മു​ള്ള യാ​ത്ര​യ്ക്കും മീ​നാ​ക്ഷി​യെ ഒ​പ്പം കൂ​ട്ടി​യാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും യാ​ത്ര. ചെ​ന്നൈ​യി​ൽ എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ മീ​നാ​ക്ഷി ഇ​പ്പോ​ൾ ഹൗ​സ് സ​ർ​ജ​ൻ​സി ചെ​യ്യു​ക​യാ​ണ്. അ​ഭി​ന​യ​ത്തോ​ട​ല്ല, ഡോ. ​മീ​നാ​ക്ഷി എ​ന്ന​റി​യ​പ്പെ​ടാ​നാ​ണ് മ​ക​ൾ​ക്ക് താ​ല്‍​പ​ര്യ​മെ​ന്ന് ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ദി​ലീ​പ് പ​റ​ഞ്ഞു.  

Read More