പുതുമുഖ സംവിധായകന്‍ മോഹന്‍ലാല്‍; ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നി​ൽ അം​ഗ​ത്വം സ്വീകരിച്ചു

മ​ല​യാ​ള ച​ല​ച്ചി​ത്ര സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു‌​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​ഫ്ക​യു​ടെ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി‌​യ​നി​ൽ അംഗത്വമെടുത്ത് മോ​ഹ​ൻ​ലാ​ൽ. ബ​റോ​സ് സി​നി​മ​യി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി മോ​ഹ​ൻ​ലാ​ൽ മാ​റി​യ​തി​നാ​ലാ​ണ് ഫെ​ഫ്ക താ​ര​ത്തി​ന് അം​ഗ​ത്വം ന​ൽ​കി​യ​ത്.

ഫെ​ഫ്ക ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നി​ൽ അം​ഗ​മാ​യ​തി​ന്‍റെ സ​ന്തോ​ഷം താ​രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചു. ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും സ്വാ​ഗ​ത​ത്തി​നും ഫെ​ഫ്ക​യ്ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി. ഈ ​അ​വി​ശ്വ​സ​നീ​യ​മാ​യ കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ച​ത് ഒ​രു ബ​ഹു​മ​തി​യാ​യി കാ​ണു​ന്നു. മോ​ഹ​ൻ​ലാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലും മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ ചി​ത്രം മ​ഞ്ഞി​ൽ വി​ര​ഞ്ഞ പൂ​ക്ക​ളി​ലെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന സ്റ്റാ​ൻ​ലി​യും ചേ​ർ​ന്നാ​ണ് താ​ര​ത്തി​ന് അം​ഗ​ത്വം ന​ൽ​കി​യ​ത്.




Related posts

Leave a Comment