സോഷ്യല്‍ മീഡിയയില്‍ മലയാളികളുടെ പ്രിയപ്പെട്ട താരമായ മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഞൊടിയിടയിലാണ് വൈറലാകുന്നത്. ഇപ്പോഴിതാ വീണ്ടും ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് താരം . പുതിയ ഓരോ ലുക്കില്‍ വന്ന് ഞെട്ടിക്കുന്നത് മമ്മൂട്ടിക്ക് പുത്തിരിയല്ല. കഴിഞ്ഞ ദിവസം നടന്ന ‘കാതല്‍ ദി കോര്‍’, ‘കണ്ണൂര്‍ സ്ക്വാഡ്’ എന്നീ ചിത്രങ്ങളുടെ സക്സസ് സെലിബ്രേഷനിലാണ് നടന് വൈറ്റും വൈറ്റും അണിഞ്ഞ മാസ്സ് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്കില്‍ ഫോട്ടോസ് പങ്കുവെച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് എത്തുന്നത്. ‘എന്ത് മൊഞ്ച് ആണ് ഇക്ക’, ‘ലുക്ക് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്’, ‘ഇങ്ങേരിത് എന്ത് ഭാവിച്ചാ’, ‘ഇടയ്ക്ക് വരുന്നു ഒരു ഫോട്ടോ ഇടുന്നു സോഷ്യല്‍ മീഡിയ കത്തിക്കുന്നു’, ‘വല്ലാത്ത ജാതി മനുഷ്യന്’, ‘എജ്ജാതി ലുക്ക് ആണ്’, എന്നിങ്ങനെ നീളുന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്തായാലും പുതിയ ചിത്രങ്ങള്‍ എപ്പോഴത്തെയും പോലെ ആരാധകര്‍…
Read MoreCategory: Movies
രാമക്ഷേത്രത്തെക്കുറിച്ച് വീഡിയോ ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രമാണ് ഇത്രയും ഹെയ്റ്റ് കമന്റ്സ് വരുന്നത്, മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരത്തിൽ ഉണ്ടാകാറില്ല; സുജിത്ത് ഭക്തന്
ഏവർക്കും പ്രിയങ്കരനായ യൂട്യൂബ് വ്ളോഗറാണ് സുജിത്ത് ഭക്തന്. ഇത്രയധികം ആരാധകർ ഉണ്ടെങ്കിലും പലപ്പോഴും വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്നിനും സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയനാകാറുള്ള ഒരു ട്രാവല്‍ വ്ളോര്‍ കൂടിയാണ് അദ്ദേഹം. അയോധ്യാ രാമക്ഷേത്രത്തിന്റെ നിര്‍മാണം നടക്കുന്നതിനിടെ അവിടം സന്ദർശിക്കാനായി സുജിത് പോയിരുന്നു. അവിടുത്തെ കാഴ്ചകളും അദ്ദേഹം പ്രേക്ഷകർക്കായി പങ്കുവച്ചിരുന്നു. അതിനു പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണമാണ് സുജിത്ത് ഭക്തനെതിരേ വന്നിരുന്നത്. തന്റെ വീഡിയോയ്ക്ക് കീഴില്‍ ഇത്തരം ആളുകള്‍ നടത്തുന്ന ഹെയ്റ്റ് കമന്റുകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. ‘അയോധ്യയെപ്പറ്റി ധാരാളം വ്ളോഗര്‍മാര്‍ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ നെഗറ്റീവ് കമന്റ് വരുന്നത് കേരളത്തില്‍ നിന്നുള്ള വ്ളോഗര്‍മാരുടെ വീഡിയോയുടെ കീഴിലാണ്. മറ്റ് പല സംസ്ഥാനത്ത് നിന്നുള്ള ധാരാളം ആളുകള്‍ വീഡിയോ ചെയ്തിട്ടുണ്ട്.പക്ഷെ, അവര്‍ക്ക് നേരെ ഹെയ്റ്റ് കമന്റ്സ് ഒന്നും ഇതുപോലെ വരാറില്ല. അതൊരു സെന്‍സിറ്റീവ് ടോപ്പിക്കാണ്. അതിന്റെ ഭൂതകാലം തിരഞ്ഞ്…
Read Moreചിപ്പിയില്ലാതെന്ത് പൊങ്കാല; പതിവ് തെറ്റിച്ചില്ല, പൊങ്കാലയിടാൻ നടി ചിപ്പി എത്തി
തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാനുള്ള സ്ത്രീകളുടെ കാത്തിരിപ്പിന് ഇനി മിനിട്ടുകൾ മാത്രമാണ് ശേഷിക്കുന്നത്. പത്തരക്ക് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുക. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. പൊങ്കാല ഇടുന്നതിനായി നാനാദിക്കുകളിൽ നിന്നാണ് സ്ത്രീകൾ എത്തിയിരിക്കുന്നത്. എല്ലാവർഷവും മുടക്കം വരുത്താതെ പൊങ്കാലയിടുന്നവരാണ് അതിൽ ഭൂരിഭാഗവും. അവരിൽ ഒരാളാണ് നടി ചിപ്പി. ഇക്കുറിയും പൊങ്കാലയിടാനായി താരം എത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ പൊങ്കാല ഇടുന്നുണ്ട്. തടസങ്ങളെല്ലാം മാറി എല്ലാ കാര്യങ്ങളും നന്നായി വരണം എന്നുള്ള ആഗ്രഹങ്ങളാണ് പൊങ്കാലയിടുമ്പോഴുള്ള പ്രാർഥനയിലുള്ളതെന്ന് ചിപ്പി പറഞ്ഞു. കോവിഡ് സമയത്ത് ക്ഷേത്രത്തിൽ നിയന്ത്രണമുണ്ടായപ്പോൾ വീട്ടിലായിരുന്നു പൊങ്കാലയിട്ടത്. വീണ്ടും ക്ഷേത്രത്തിൽ ഇടാനുള്ള അവസരം വന്നപ്പോൾ ഇവിടെവന്നു എന്നും താരം കൂട്ടിച്ചേർത്തു. പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലുടനീളം വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ സമീപത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. റെയിൽവേയും കെഎസ്ആർടിസിയും…
Read Moreഅമ്മ വിടവാങ്ങിയിട്ട് ആറ് വർഷം; ശ്രീദേവിക്കും ജാൻവിക്കും ഒപ്പമുള്ള ബാല്യകാല ചിത്രം പങ്കുവച്ച് ഖുഷി
നടി ശ്രീദേവിയുടെ ചരമവാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ ഒരു പഴയ ചിത്രം പങ്കിട്ട് മകൾ ഖുഷി കപൂർ. ചിത്രത്തിൽ ഖുഷി ശ്രീദേവിയ്ക്കും സഹോദരി ജാൻവിക്കുമൊപ്പം പോസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിൽ നീല സാരിയിൽ ശ്രീദേവി അതീവ സുന്ദരിയായി കാണപ്പെടുന്നു. മറുവശത്ത്, ജാൻവി കപൂറും ഖുഷി കപൂറും അവരുടെ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് മനോഹരമായി പോസ് ചെയ്തിരിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ സിനിമകളിലെ അസാധാരണമായ പ്രകടനത്തിലൂടെ ശ്രീദേവി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ അവാർഡും ലഭിച്ച ‘മോം’ ആയിരുന്നു അവരുടെ അവസാന ചിത്രം. സോയ അക്തറിൻ്റെ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലാണ് ഖുഷി അഭിനയിച്ചത്. ആർച്ചി, ബെറ്റി, വെറോണിക്ക, ജുഗ്ഹെഡ്, റെജി, എഥൽ, ഡിൽട്ടൺ എന്നിവരുടെ ജീവിതത്തെ പിന്തുടരുകയും പ്രേക്ഷകരെ സാങ്കൽപ്പിക മലയോര പട്ടണമായ റിവർഡെയ്ലിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ഒരു മികച്ച സംഗീത…
Read Moreട്വിസ്റ്റുമായി മമ്മൂട്ടി; ‘ടർബോ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ടർബോ’യുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ തന്നെ കാതലിന്റേയും കണ്ണൂർ സ്ക്വാഡിന്റേയും വിജയാഘോഷ ചടങ്ങിലാണ് പുറത്തുവിട്ടത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണിത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജസ്റ്റിൻ വർഗ്ഗീസിന്റേതാണ് സംഗീതം. വിഷ്ണു ശർമ്മയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.പോസ്റ്റർ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreസിനിമയിലെ എന്റെ കഷ്ടപ്പാട് ചർച്ചയായില്ല; ദുര്‍ഗ കൃഷ്ണ
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ദുര്‍ഗാ കൃഷ്ണ. അടുത്ത കാലത്തിറങ്ങിയ ഉടല് എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം കൈയടി നേടിയിരുന്നു. എന്നാല്‍ ആ സിനിമയിലെ തന്റെ പ്രകടനത്തേക്കാളും ആശയത്തേക്കാളും ചര്‍ച്ചയായത് ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നുവെന്നു പറയുകയാണിപ്പോൾ ദുര്‍ഗ കൃഷ്ണ. ഒരഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമാണ് ഞാനെന്ന കലാകാരി ആഗ്രഹിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ഉണ്ടെന്നു മനസിലായപ്പോഴാണ് അതു സ്വീകരിച്ചത്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളിലൊന്നും എനിക്ക് ആ സ്പേസ് ലഭിച്ചിരുന്നില്ല. ഉടലിലേക്ക് എന്ന ആകര്‍ഷിച്ചത് അതായിരുന്നു. അതേസമയം ഉടലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കൂടുതലും വന്നത് ഇന്റിമേറ്റ് രംഗങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയിൽ വന്നതെല്ലാം ആ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങൾ മാത്രമായിരുന്നു. എനിക്ക് അറിയുക പോലും ചെയ്യാത്തവര്‍ മെസേജ് അയച്ചു തരുന്നുണ്ടായിരുന്നു. പക്ഷെ അതില്‍ എത്രമാത്രം സീനുകള്‍ ഞാന്‍ വളരെ കഷ്ടപ്പെട്ട് ചെയ്തതായിട്ടുണ്ട്. അങ്ങനെ…
Read Moreഅച്ഛൻ സോഷ്യൽ മീഡിയയിൽ ഇല്ല, ആരോ ആ വീഡിയോ വാട്സ്ആപ്പിൽ അച്ഛന് അയച്ചു കൊടുത്തു: അത് കണ്ടിട്ട് അച്ഛൻ അമ്മയോട് ചോദിച്ചത്…
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രൻ. ഫഹദിന്റെ മകളായി മാലിക്കിൽ അഭിനയിച്ചതിലൂടെ സിനിമയിലും മീനാക്ഷി സജീവമായി. വസ്ത്രധാരണത്തിന്റെ പേരിൽ നടിക്ക് നേരെ സെബറാക്രമണങ്ങളും ഉണ്ടാകാറുണ്ട്. കടകൻ എന്ന സിനിമയുടെ പ്രൊമോഷന് കഴിഞ്ഞ ദിവസം എത്തിയ മീനാക്ഷിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് വീഡിയോ തെറ്റായ ആംഗിളിൽ ഷൂട്ട് ചെയ്തതാണെന്ന് ആരോപിച്ച് മീനാക്ഷി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മീനാക്ഷി. ട്രോളുകളെ താൻ കാര്യമാക്കുന്നില്ലെന്ന് മീനാക്ഷി പറയുന്നു. എന്റെ ഡ്രസിംഗ് ഒന്നിലേക്കുമുള്ള യെസ് അല്ല. ഇത് പറഞ്ഞാൽ എത്ര പേർക്ക് മനസിലാകും എന്നറിയില്ല. അതുകൊണ്ടാണ് ഇതേക്കുറിച്ച് ആധികാരികമായി സംസാരിക്കാത്തത്. ട്രോളുകളിലൊന്നും തളർന്ന് ഇരിക്കാറില്ല. ഞാൻ വായിച്ച് ചിരിക്കും. എന്നെപ്പറ്റി ഇവർക്ക് അറിയില്ല. ഞാൻ കാമറയിലെന്താണെന്നും പുറത്ത് എന്താണെന്നും. ഞാനതും ആലോചിച്ച് വിഷമിക്കാറില്ല. ഞാൻ…
Read More‘രാം ലല്ലയ്ക്കുവേണ്ടി ഞാന്‍ ഭരതനാട്യം കളിച്ചു’; അയോധ്യ രാമക്ഷേത്രത്തില്‍ നൃത്തച്ചുവടുകളുമായി ഹേമ മാലിനി
അയോധ്യ രാമക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് ഹേമ മാലിനി. ഇൻസ്റ്റാഗ്രാമിലൂടെ ഹേമ മാലിനി തന്നെയാണ് വിവരം പങ്കുവച്ചത്. രാം ലല്ലയ്ക്കുവേണ്ടി അമ്പലത്തിനുള്ളില്‍ ഞാന്‍ ഭരതനാട്യം കളിച്ചു. വളരെ സന്തോഷം നൽകുന്ന ഒരു അനുഭവമായിരുന്നു ഇത്, ഞാന്‍ ആവേശത്തോടെ നൃത്തം ചെയ്തു, നിരവധി പേര് എന്നെ അഭിനന്ദിച്ചു.’ എന്നാണ് ഭരതനാട്യ ചിത്രങ്ങള്‍ പങ്കുവച്ച് ഹേമ മാലിനി കുറിച്ചത്. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ധാരാളം ആളുകളാണ് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായികയായി വിസ്മയിപ്പിച്ച താരം രാമന്റെ മുന്നിൽ നൃത്തം ചെയ്തും അതിശയിപ്പിച്ചെന്ന് ആരാധകർ പറഞ്ഞു. 1963ൽ ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറിയ താരം 2020ൽ പുറത്തിറങ്ങിയ ഷിംല മിർച്ചി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അയോധ്യ രാമക്ഷേത്രം കാരണം നിരവധി ആളുകൾക്ക് ജോലി ലഭിച്ചെന്ന് താരം പറഞ്ഞു. രാമക്ഷേത്രത്തിലെ ക്രമീകരണങ്ങളെല്ലാം മികച്ചതാണെന്നും, നന്നായി ദർശനം നടത്താൻ…
Read Moreജനമനസുകൾ കീഴടക്കാൻ വീണ്ടും തിയേറ്ററുകളിലേക്ക്, 4 കെ ദൃശ്യമികവോടെ റി റിലീസിനൊരുങ്ങി ദേവദൂതൻ
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തിയ ചിത്രം ദേവദൂതൻ റീ റിലീസിന് ഒരുങ്ങുന്നു. സംവിധായകൻ സിബി മലയിൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാരിവില്ലിൻ ഗോപുരങ്ങള്‍ എന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയില്‍ ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് പറഞ്ഞത്. ആരാധകരെ പോലെ ചിത്രം വീണ്ടും കാണാൻ താനും കാത്തിരിക്കുകയാണ്. സിനിമ 4 കെയിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ എന്നത്തേക്ക് റീ റിലീസ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിർമ്മാതാവ് സിയാദ് കോക്കറും സിനിമയുടെ റീ റിലീസിന്റെ സന്തോഷം പങ്കുവച്ചു. കാലത്തിന് മുന്നേ സഞ്ചരിച്ച ചിത്രമാണ് ദേവദൂതൻ. ടെലിവിഷനിൽ എപ്പോൾ പ്രദർശിപ്പിച്ചാലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും സിയാദ് പറഞ്ഞു. ജനങ്ങൾ തിയേറ്ററുകളിലേക്ക് ആകർഷിക്കപ്പെടുമോ എന്നതിൽ വ്യക്തതയാകും വരെ സിനിമ വ്യാപകമായി എത്തിക്കാൻ ഒരു പദ്ധതിയുമില്ലെന്നും സിയാദ് കോക്കര്‍ കൂട്ടിച്ചേർത്തു. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ മിസ്റ്ററി…
Read Moreപുറത്തിറങ്ങുന്ന ഓരോ സിനിമയും എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയാണെന്നാണ് ഇവർ കരുതുന്നത്: വിമർശനത്തിനു മറുപടിയുമായി ഉണ്ണി മുകുന്ദൻ
ജയ് ഗണേഷ്’ സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ. നിങ്ങളുടെ പരിഹാസം ഏപ്രിൽ 11ന് വീണുടയുമെന്നും ഇത്തരം വീഡിയോകളിലൂടെ ഇവർ സ്വയം വിഡ്ഢികളായി മാറുകയാണെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ജയ് ഗണേഷ് സിനിമയ്ക്കു കൃത്യമായ പൊളിറ്റിക്കൽ അജൻഡയുണ്ടെന്നു പറഞ്ഞുള്ള യൂട്യൂബ് വ്ലോഗറുടെ വീഡിയോ പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ജയ് ഗണേഷ് എന്ന സിനിമ എന്താണെന്ന് ഇദ്ദേഹത്തിന് കൃത്യമായൊരു വ്യക്തതയില്ല. ഇവരുടെ രാഷ്ട്രീയ വീക്ഷണവുമായി എന്റെ സിനിമകളെ ബന്ധിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം എനിക്കു മനസിലാക്കാനാകും. പുറത്തുവരുന്ന ഓരോ സിനിമയും എന്റെ രാഷ്ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയല്ലാതെ മറ്റൊന്നുമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇവർ കഠിനമായി ശ്രമിക്കുന്നുണ്ട്. അതിനെ ഞാൻ തികച്ചും അഭിനന്ദിക്കുന്നു. കേരളത്തിലും അതിന്റെ ചുറ്റുപാടുകളിലുമായി നടക്കുന്ന എല്ലാ കാര്യങ്ങളെയും ജയ് ഗണേഷ് സിനിമയുമായി ബന്ധിപ്പിക്കാൻ തീവ്രമായി ശ്രമിക്കുന്ന ഒരാളുടെ വീഡിയോ ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു. ഈ സംഭവിക്കുന്നതെല്ലാം എന്റെ…
Read More