ഏത് തരം കഥാപാത്രമാണെങ്കിലും തന്റെ അനായാസമായ അഭിനയ മികവിലൂടെ വിജയിപ്പിക്കുന്ന നടിയാണ് ഉർവശി. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരാണ് ഉർവശിക്കുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച് താരം പ്രേക്ഷക സ്വീകാര്യത നേടി. സിനിമാ വിശേഷങ്ങൾക്കൊപ്പം ഉർവശിയുടെ വ്യക്തി ജീവിതവും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സഹോദരി കല്പ്പനയുടെ മരണം ഉര്‍വശിയെ ഏറെ വിഷമിപ്പിച്ചിരുന്നു. ഉര്‍വശിയെയും കുടുംബത്തെയും ഏറെ വിഷമിപ്പിച്ച മറ്റൊരു സംഭവമായിരുന്നു സഹോദരന് പ്രിന്‍സിന്റെ ആത്മഹത്യ. അപ്രതീക്ഷിതമായ ഈ വിയോഗം ഉള്‍ക്കൊള്ളാന്‍ ഉര്‍വശിക്കും കുടുംബത്തിനും സമയമെടുത്തു. ഇതിനെക്കുറിച്ച് മുമ്പൊരിക്കല്‍ ഉര്‍വശി പറഞ്ഞ വാക്കുകള്‍ ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സഹോദരന്റെ മരണം ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ടെന്നും അന്ന് ഉര്‍വശി തുറന്ന് പറഞ്ഞിരുന്നു. ആത്മഹത്യക്കുള്ള കാരണത്തെക്കുറിച്ചും ഉര്‍വശി സംസാരിച്ചു. പതിനേഴ് വയസായിരുന്നു. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാന്‍…
Read MoreCategory: Movies
എന്തുകൊണ്ട് സണ്ണി വെയ്നൊപ്പം പ്രത്യക്ഷപ്പെടുന്നില്ല: മറുപടിയുമായി രഞ്ജിനി
സണ്ണി വെയ്നിന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ താൽപര്യമില്ലെന്നും ഡാൻസറെന്ന നിലയിൽ അറിയപ്പെടാനാണ് താൽപര്യമെന്നും തുറന്നുപറഞ്ഞ് രഞ്ജിനി. പരസ്പരം ബഹുമാനം നൽകുന്നവരാണ് തങ്ങളെന്നും തിരക്കുകൾ കാരണമാണ് ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതെന്നും അവർ പറയുന്നു. സണ്ണി വെയ്നിന്റെ ഭാര്യ എന്നതിനപ്പുറം ഡാൻസർ എന്ന നിലയിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് രഞ്ജിനി പറഞ്ഞത്. ഒരുമിച്ച് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ പ്രധാന കാരണം തിരക്കാണ്. ഞങ്ങള്‍ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. സണ്ണി വെയ്നിന്റെ ഭാര്യ എന്ന ടാഗ്ലൈൻ എന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്സ്പോഷര്‍ കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാൻ ഒന്നിച്ചുള്ള പോസ്റ്റ് ഇടാറുണ്ട്. പരമാവധി ഞാൻ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാഗ്ലൈനിലാണ് വരുക. തുടക്കത്തിൽ അത്തരം കമന്റുകൾ ഒരുപാട് കേട്ടിരുന്നു. ഒന്നരവര്‍ഷമായിട്ട് അങ്ങനെ സംഭവം…
Read Moreമണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയതെങ്കിൽ വിജയിക്കല്ലന്ന് ജാഫർ ഇടുക്കി; കാരണം ഇങ്ങനെ…
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. നിരവധി സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് മലയാള സിനിമയിലെ ക്ലാസിക് സിനിമകളില്‍ ഒന്നാണ്. ഇന്ത്യയിലെ ഒരു വിധം എല്ലാ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. 1993 ല്‍ ഇറങ്ങിയ ചിത്രം ഇന്നും പ്രക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുന്നിൽ തന്നെയാണ്. അതേ സമയം ഇന്ന് മണിച്ചിത്രത്താഴ് റിലീസായാല്‍ വിജയിക്കില്ലെന്ന് പറയുകയാണ് നടന് ജാഫര്‍ ഇടുക്കി. ഒരു അഭിമുഖത്തിലാണ് ജാഫര്‍ ഇടുക്കി ഇക്കാര്യം വ്യക്തമാക്കിയത്. ‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ അത് വിജയിക്കില്ല. കാരണം സിനിമയിലെ സസ്പെന്‍സ് എല്ലാവരും ഫോണില്‍ പകര്‍ത്തും. ശോഭനയാണ് നാഗവല്ലി എല്ലാവരും കാണണം എന്ന് പറയും. ഒളിച്ചും പാത്തും ഗുഹയില്‍ ചെന്ന് എടുക്കേണ്ടി വന്നെനെ. ഇങ്ങനെയൊരു പ്രശ്നമുണ്ട്. സിനിമ ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് വലിയ ശല്യമായി…
Read Moreഭ്രമയുഗം എഫക്ടോ? ബ്ലാക്ക് ആർഡ് വൈറ്റിൽ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി
സോഷ്യൽ മീഡിയയിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഭ്രമയുഗം എഫക്ടോ? എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർചോദിക്കുന്നത്. കേരളത്തിൽ ഇപ്പോൾ ‘ഭ്രമയുഗ’മാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ വന്ന സിനിമ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. അതിന് പിന്നാലെയാണ് ഐശ്വര്യയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പുറത്തു വരുന്നത്. നടിയും ഭ്രമയുഗം ട്രെൻഡിലാണോ എന്നാണ് ചോദ്യം. മോഡലിംഗിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ഐശ്വര്യ സിനിമിലേക്ക് എത്തുന്നത്.
Read Moreടീനേജ് ഇപ്പോൾ ആസ്വദിക്കുന്നുണ്ട്
എട്ടിലും ഒമ്പതിലും പത്തിലും ഗേൾസ് സ്കൂളിലാണ് പഠിച്ചത്. അത് കഴിഞ്ഞ് കോളജിലും ഗേൾസ് തന്നെയായിരുന്നു. കോളജിൽ പഠിക്കുന്ന സമയത്ത് ബസ് സ്റ്റോപ്പിൽ ഒരു പയ്യൻ സ്ഥിരമായിട്ട് നിൽക്കും. ക്ഷമ കെട്ട് പയ്യനെ ഞാൻ പേടിപ്പിച്ചു. അച്ഛനെ വിളിക്കുമെന്ന് പറഞ്ഞു. ഒരു ദിവസം അച്ഛൻ വന്ന് ഇവനാണോ എന്ന് ചോദിച്ചു. ഇയാൾ തന്നെയാണെന്ന് പറഞ്ഞപ്പോൾ ഭംഗിയുണ്ടല്ലോ എന്ന് അച്ഛൻ. വിളിച്ചോണ്ട് വന്നത് പ്രൊട്ടക്ഷനാണ്. പക്ഷെ അച്ഛനും സുഹൃത്തും ഇരുന്ന് സംസാരിക്കുന്നു. പക്ഷെ ഇന്ന് ഒരു ടീനേജറുടെ അമ്മയായിരിക്കുമ്പോൾ കുറച്ച് കൂടെ ഞാൻ എന്റെ ടീനേജ് ആസ്വദിക്കുന്നുണ്ട്. കാരണം ആ സമയത്ത് നമ്മുടെ മാതാപിതാക്കളാണ് എല്ലാം. നമ്മൾ ചെയ്യുന്നത് തെറ്റാണോ എന്ന കൺഫ്യൂഷനിൽ ആ കാലമങ്ങ് കഴിഞ്ഞുപോയി. പക്ഷെ ഇന്ന് മക്കളിലൂടെയാണ് നമ്മൾ നമ്മളെ കാണുന്നത്. -പൂർണിമ ഇന്ദ്രജിത്ത്
Read Moreഗ്രാന്റായി നടത്താനുള്ള കപ്പാസിറ്റിയില്ല; വിവാഹത്തെ കുറിച്ച് സുദേവ് നായർ
ഞങ്ങൾ പരിചയപ്പെട്ടത് ബോംബെയിൽ വച്ചാണ്. മൂന്ന് വർഷത്തെ പരിചയമുണ്ട്. രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. കേരളത്തിൽ വച്ചു വിവാഹം നടത്തണമെന്നത് അമർദീപിന്റെ നിർബന്ധമായിരുന്നു. കേരളത്തിൽ വച്ചുള്ള വിവാഹം നല്ലൊരു അനുഭവമായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും അത് വലിയ സന്തോഷം നൽകി. വിവാഹശേഷം ഹാപ്പി മൂഡിലാണ്. സിനിമയിലേക്ക് എത്താനുള്ള ശ്രമത്തിലാണ് അമർദീപ്. മുംബൈയിൽ ഒരു വർക്കിനിടെയാണ് അമർദീപിനെ കണ്ടുമുട്ടിയത്. ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ ആദ്യമായാണ് കാണുന്നത്. സ്വഭാവികമായും ഞാൻ ഫ്ലാറ്റായി. വളരെ ഓർഗാനിക്കായിട്ടാണ് റിലേഷൻഷിപ്പ് പ്രോഗ്രസായത്. അതുപോലെ കേരളത്തിലുള്ള ആളുകളുടെ സ്നേഹമാണ് അമർദീപിന് ഏറ്റവും ഇഷ്ടമായത്. ആരോടും പറയാതെയായിരുന്നു വിവാഹം നടത്തിയത്. എന്നിട്ടും ഗുരുവായൂരിൽ ഒരുപാടു പേർ വന്ന് ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നു. റിസപ്ഷൻ മുംബൈയിൽ വച്ചാണ്. പിന്നെ ഗ്രാന്റായി ഇവന്റ് നടത്താനുള്ള കപ്പാസിറ്റിയില്ല. ഞാനുമായി അടുപ്പമുള്ള എല്ല താരങ്ങളെയും റിസപ്ഷനിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഫ്രീയായിട്ടുള്ളവർ അവിടെ തീർച്ചയായും…
Read Moreദീപിക പദുക്കോണ്‍ അമ്മയാകുന്നു?
ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായിട്ട് അഞ്ചു വർഷം പിന്നിട്ടു. എന്നിട്ടും താരദമ്പതികൾക്കു കുട്ടികൾ പിറക്കാത്തതിൽ ആരാധകർ ആശങ്കയിലായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ആരാധകരെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നു. ബോളിവുഡ് മാധ്യമങ്ങള്‍ നല്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണ്. വമ്പന്‍ ചിത്രങ്ങളുടെ ഭാഗമാണ് ദീപിക ഇപ്പോള്‍. നാഗ് അശ്വിന്റെ പ്രഭാസ് ചിത്രമായ കല്‍ക്കിയിലെ നായിക വേഷമാണ് ദീപിക ഇപ്പോള്‍ ചെയ്യുന്നത്. സിംഗം സീരീസില്‍ നിര്‍ണായക വേഷവും ദീപികയെ കാത്തിരിക്കുന്നുണ്ട്. ഇതിനിടയിലാണ് നടി ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരുവരും ആദ്യത്തെ കണ്മണിയെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നത്. ദീപിക ഗർഭിണി ആണെന്ന കാര്യത്തിൽ നേരത്തെതന്നെ ആരാധകര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ദീപിക അമ്മയാവാന്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടും ചെയ്തിരുന്നു. നാല് മാസം ഗര്‍ഭിണിയാണ് ദീപികയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. അതേസമയം രണ്‍വീറും…
Read Moreമറക്കാനാവാത്ത ചിരിമാല; സുബി സുരേഷ് വിട പറഞ്ഞിട്ട് ഒരു വർഷം
ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേക്ക് എത്തിയത്. ഇരുപതിലേറെ സിനിമകളിലും സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബിയുടെ ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്കൂള്‍-കോളജ് വിദ്യാഭ്യാസം. സ്കൂള്‍ പഠനകാലത്തു നല്ലൊരു നർത്തകിയായിരുന്നു സുബി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. ഇതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനി സ്ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെയാണ് സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളില് വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയിലൂടെ അവതാരകയായും സുബി തിളങ്ങി.…
Read Moreഎയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ് എടുത്തു നിന്നപ്പോളാണ് അറിയുന്നത് ആ അവസരം പോയി എന്ന്; വെളിപ്പെടുത്തലുമായി മധു ബാലകൃഷ്ണൻ
പാടിയ പാട്ടിന് പ്രതിഫലം കിട്ടാതിരുന്ന സംഭവങ്ങള്‍ ജീവിതത്തില്‍ ഏറെ ഉണ്ടായിട്ടുണ്ടെന്ന് മധു ബാലകൃഷ്ണൻ. പ്രത്യക്ഷത്തില്‍ എന്നെ ഒതുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കും അറിയില്ല. പരോക്ഷത്തില്‍ അങ്ങനെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് നേരിട്ട് ഒരു അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടെന്ന് പലരും പറഞ്ഞു കേട്ടിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പാടാന്‍ വിളിച്ചിട്ടും പിന്നീട് പല പാട്ടുകള്‍ നഷ്ടപ്പെട്ടിട്ടുള്ള അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ഏതൊക്കെ പാട്ടുകള്‍ ആണെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ് എടുത്തു നിന്നപ്പോള്‍ ആണ് അറിയുന്നത് ആ അവസരം പോയെന്ന്. അങ്ങനെ തിരിച്ചു വരേണ്ടി വന്ന ആള് കൂടിയാണ് ഞാൻ. ചിലര്‍ അവരുടെ അവസ്ഥകള്‍ പറയുമ്പോള്‍ പൈസ വാങ്ങാതെ ഞാന്‍ പാടി കൊടുത്തിട്ടുമുണ്ട്. ഇന്ത്യയ്ക്കു പുറത്തുള്ള ചില പരിപാടികള്‍ക്ക് പങ്കെടുത്തതിന്റെയടക്കം പൈസ കിട്ടാതിരുന്ന അവസ്ഥകളും എനിക്ക് ഉണ്ടായിട്ടുണ്ട്. എന്ന് കരുതി…
Read Moreചിരിച്ച് മരിക്കാൻ തയാറായിക്കോ; അനൂപ്, ധ്യാൻ, ഷീലു ചിത്രം പൂർത്തിയായി; റിലീസ് കാത്ത് ആരാധകർ
അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. തീർത്തും ഹ്യൂമറിനു പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ. ഹരി നാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും അവരെ ചുറ്റിപ്പറ്റിയുമുള്ള കഥ പറയുന്ന ചിത്രത്തിന്റെ ലൊക്കേഷൻ എറണാകുളവും പരിസര പ്രദേശങ്ങളുമാണ്. അസീസ് നെടുമങ്ങാട്, ജോണി ആന്റണി, സെന്തിൽ, സജിൻ ചെറുകയിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം -മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ്…
Read More