ലാ​വ​ൻ​ഡ​ർ ബ്യൂ​ട്ടി ആൻഡ്രിയ;ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ന​ടി​യാ​യും ഗാ​യി​ക​യാ​യും പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ല്‍ ഇ​ടം നേ​ടി​യ താ​ര​മാ​ണ് ആ​ന്‍​ഡ്രി​യ ജെ​റീ​മി​യ. ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ വേ​ട്ട​യാ​ട് വി​ള​യാ​ട് എ​ന്ന ചി​ത്ര​ത്തി​ല്‍ ഒ​രു ഗാ​നം ആ​ല​പി​ച്ച ആ​ൻ​ഡ്രി​യ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ പ​ച്ചൈ​ക്കി​ളി മു​ത്തു​ച്ചു​രം എ​ന്ന സി​നി​മ​യി​ല്‍ നാ​യി​ക​യാ​യാ​ണ് ത​ന്‍റെ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത അ​ന്ന​യും റ​സൂ​ലും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലും അ​ര​ങ്ങേ​റ്റം ന​ട​ത്തി. തോ​പ്പി​ല്‍ ജോ​പ്പ​ന്‍ ആ​ണ് മ​ല​യാ​ള​ത്തി​ല്‍ ആ​ന്‍​ഡ്രി​യ അ​ഭി​ന​യി​ച്ച അ​വ​സാ​ന സി​നി​മ. ഇ​പ്പോ​ഴി​താ താ​രം പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.​ആ​ൻ​ഡ്രി​യ പ​ങ്കു​വ​യ്ക്കാ​റു​ള്ള ചി​ത്ര​ങ്ങ​ളെ​ല്ലാം അ​തി​വേ​ഗം വൈ​റ​ലാ​കാ​റു​ണ്ട്. ഫോട്ടോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

പി​രി​യാ​ൻ പ്രേ​രി​പ്പി​ച്ച​ത് കൂ​ട്ടു​കാ​രിയോ​; എല്ലാം മറച്ചുവച്ച സാമന്ത ഒടുവിൽ സത്യം തുറന്ന് പറയുകയാണോയെന്ന് ആരാധകർ

തെ​ന്നി​ന്ത്യ​ൻ സി​നി​മാ രം​ഗ​ത്തു കു​റ​ച്ചു​കാ​ല​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ വ്യ​ക്തി ജീ​വി​തം ച​ർ​ച്ച​യാ​യ ന​ടി​മാ​രി​ലൊ​രാ​ളാ​ണ് സാമ​ന്ത. വി​വാ​ഹ​മോ​ച​നം, മ​യോ​സി​റ്റി​സ് എ​ന്ന ഓ‌​ട്ടോ ഇമ്യൂ​ൺ ക​ണ്ടീ​ഷ​ൻ ബാ​ധി​ച്ച​തു തു​ട​ങ്ങി​യ​വ സാമ​ന്ത​യെ ത​ക​ർ​ത്തി​രു​ന്നു. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്തു മു​ന്നോ​ട്ടുനീ​ങ്ങാ​ൻ സാ​ധി​ച്ച സാ​മ​ന്ത​യെ ഏ​വ​രും അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത വാ​ർ​ത്ത​യാ​യി​രു​ന്നു സാമ​ന്ത-​നാ​ഗചൈ​ത​ന്യ വി​വാ​ഹ മോ​ച​നം. ന​ടി​യു​ടെ ക​രി​യ​റി​ലെ തി​ര​ക്കു​ക​ളാ​ണു വി​വാ​ഹ​ത്തെ ബാ​ധി​ച്ച​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ‌ സ​ാമ​ന്ത ത​യാ​റാ​യ​താ​ണ് നാ​ഗ ചൈ​ത​ന്യ​യെ ചൊ​ടി​പ്പി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും വ​ന്നു. വി​വാ​ഹ​മോ​ച​നം ന​ട​ന്നി​ട്ട് ഏ​റെ നാ​ളാ​യെ​ങ്കി​ലും ഇ​വ​രെ​ക്കു​റി​ച്ചു​ള്ള ഗോ​സി​പ്പു​ക​ൾ​ക്കു കു​റ​വി​ല്ല. ഇ​പ്പോ​ഴി​താ സാ​മ​ന്ത​യെ​ക്കു​റി​ച്ച് പു​തി​യൊ​രു റി​പ്പോ​ർ​ട്ടാ​ണ് തെ​ലു​ങ്ക് സി​നി​മാമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തുവ​ന്നി​രി​ക്കു​ന്ന​ത്. വി​വാ​ഹ​മോ​ച​ന​മെ​ന്ന തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഉ​റ്റ സു​ഹൃ​ത്ത് ന​ടി​യെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ഈ ​റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സാമ​ന്ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ഒ​രു ഫോ​ട്ടോ​യാ​ണ് ഇ​തി​നു കാ​ര​ണ​മാ​യ​ത്. എ​ന്‍റെ എ​ല്ലാ ന​ല്ല തീ​രു​മാ​ന​ങ്ങ​ൾ​ക്കും…

Read More

ഭ്രമയുഗത്തിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ ഒ​രു​പാ​ട് വി​ഷ​മ​മു​ണ്ട്; ആസിഫ് അലി

ഭ്ര​മ​യു​ഗം ഞാ​ൻ റി​ജ​ക്‌​ട് ചെ​യ്‌​ത​ത​ല്ല. ആ ​സി​നി​മ ന​മ്മ​ൾ പ്ലാ​ൻ ചെ​യ്‌​ത​തി​നേ​ക്കാ​ൾ പെ​ട്ടെ​ന്ന് ഉ​ണ്ടാ​യ​താ​ണെന്ന് ആസിഫ് അലി. കാ​ര​ണം മ​മ്മൂ​ക്ക ഒ​രു സി​നി​മ​യ്ക്കു​വേ​ണ്ടി താ​ടി വ​ള​ർ​ത്തു​ന്നു​ണ്ട്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ട് ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷെ എ​നി​ക്ക് ആ ​സ​മ​യ​ത്ത് വേ​റെ ക​മ്മി​റ്റ്മെ​ന്‍റ്സ് ഉ​ള്ള​തു​കൊ​ണ്ട് എ​നി​ക്ക് ആ ​സി​നി​മ ചെ​യ്യാ​ൻ പ​റ്റി​യി​ല്ല. അ​തി​ൽ ഒ​രു​പാ​ട് വി​ഷ​മ​മു​ണ്ട്. ആ ​ക​ഥാ​പാ​ത്രം മ​മ്മൂ​ക്ക ചെ​യ്യാ​ൻ സ​മ്മ​തി​ച്ചു​വെ​ന്ന​ത് സി​നി​മ​യോ​ട് അ​ദ്ദേ​ഹ​ത്തി​ന് എ​ത്ര​ത്തോ​ളം ആ​ത്മാ​ർ​ഥ​ത ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി. ആ ​സി​നി​മ ജ​ഡ്‌​ജ്‌ ചെ​യ്ത്‌​ത് മ​ന​സി​ലാ​ക്കി അ​ത് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കാ​ൻ അ​തി​നൊ​രു ധൈ​ര്യം വേ​ണം. അ​ദ്ദേ​ഹം അ​ത് കാ​ണി​ച്ചു എ​ന്നു​ള്ള​ത് ന​മു​ക്കൊ​ക്കെ ഒ​രു മാ​തൃ​ക​യാ​ണെന്ന് ആ​സി​ഫ് അ​ലി പറഞ്ഞു.

Read More

സ്‌​കി​ന്‍ കാ​ണി​ക്കു​മ്പോ​ള്‍ ഗ്ലാ​മ​ര്‍ കൂ​ടും എ​ന്നാ​ണ് പ​ല​രു​ടെ​യും ധാ​ര​ണ; ഗ്ലാ​മ​റ​സ് വേ​ഷം ധ​രി​ക്കാ​ൻ മ​ടി​യി​ല്ല: ശ്വേതാ മേനോൻ

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​ര​മാ​ണ് ശ്വേ​താ മേ​നോ​ൻ. മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി അ​ന​ശ്വ​രം എ​ന്ന മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച് കൊ​ണ്ടാ​ണ് ശ്വേ​ത മേ​നോ​ന്‍ ശ്ര​ദ്ധേ​യാ​വു​ന്ന​ത്. എ​ന്നാ​ല്‍ അ​തി​നും മു​ന്‍​പ് കാ​മ​സൂ​ത്ര​യു​ടെ പ​ര​സ്യ​ത്തി​ല​ഭി​ന​യി​ച്ച് ഇ​ന്ത്യ​യി​ലാ​കെ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു താരം. ബി​ക്കി​നി വേ​ഷ​ത്തി​ലും അ​ല്ലാ​തെ​യു​മാ​യി ഗ്ലാ​മ​റ​സ് ലു​ക്കി​ലൊ​ക്കെ അ​ഭി​ന​യി​ക്കാ​ന്‍ തീ​രെ മ​ടി​യി​ല്ലെ​ന്ന് ശ്വേ​ത പ​ല​പ്പോ​ഴും പ​റ​യാ​റു​ണ്ട്. ഇ​നി​യും അ​ത്ത​രം അ​വ​സ​ര​ങ്ങ​ള്‍ വ​ന്നാ​ല്‍ ത​നി​ക്ക് മ​ടി​യി​ല്ലെ​ന്നാ​ണ് ന​ടി പ​റ​യു​ക​യാ​ണ് താ​രം. ബോ​ളി​വു​ഡി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ഴും ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ള്‍ ആ​ണ് ഞാ​ന്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ഒ​രി​ക്ക​ലും ആ​ളു​ക​ളെ പേ​ടി​ച്ച് വ​സ്ത്ര​ധാ​ര​ണ രീ​തി ഞാ​ന്‍ മാ​റ്റി​യി​ട്ടി​ല്ല. ഹോ​ട്ട് ലു​ക്കി​ല്‍ എ​ന്നും അ​ഭി​മാ​നി​ച്ചി​രു​ന്ന ആ​ളാ​ണ് ഞാ​ന്‍. പ​ക്ഷെ കേ​ര​ള​ത്തി​ല്‍ വ​ന്ന​പ്പോ​ള്‍ ഇ​വി​ടെ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ള്‍ അ​ത്ര​യു​മി​ല്ല. ഇ​ന്നും അ​ങ്ങ​നെ​യി​ല്ലെ​ന്ന​താ​ണ് സ​ത്യം. സ്റ്റോ​റി ഓ​റി​യെന്‍റഡ് ​ ഗ്ലാ​മ​ര്‍ മാ​ത്ര​മേ ഇ​വി​ടെ വ​രു​ന്നു​ള്ളൂ. ഇ​വി​ടെ വ​ന്നി​ട്ട് ഗ്ലാ​മ​റ​സ് ആ​കാ​ന്‍ ഞാ​ന്‍ കു​റ​ച്ചു ബു​ദ്ധി​മു​ട്ടി. ന​മ്മ​ള്‍…

Read More

മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ പീ​ഡി​പ്പി​ച്ചു; ക​ന്ന​ഡ ന​ട​നെ​തി​രേ കേ​സ്

ബം​ഗ​ളൂ​രു: വി​വാ​ഹ വാ​ഗ്ദാ​നം​ചെ​യ്തു പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ക​ന്ന​ഡ ന​ട​ൻ സ​ന്തോ​ഷി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഒ​ട്ടേ​റെ ക​ന്ന​ഡ, ത​മി​ഴ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സ​ന്തോ​ഷി​നെ​തി​രേ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റാ​യ 27 വ​യ​സു​കാ​രി​യാ​ണു പ​രാ​തി ന​ൽ​കി​യ​ത്. സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്താ​ണു സ​ന്തോ​ഷ് യു​വ​തി​യു​മാ​യി അ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. തു​ട​ർ​ന്നു വി​വാ​ഹ വാ​ഗ്ദാ​നം ചെ​യ്ത് ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ളി​ൽ കൊ​ണ്ടു​പോ​യി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു. അ​തി​നി​ടെ ന​ട​ൻ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്തു. ഇ​തു ചോ​ദ്യം​ചെ​യ്ത​തി​നു സ​ന്തോ​ഷ് മ​ർ​ദി​ച്ച​താ​യും സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

‘കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ഫീ​സ് പോ​ലും ന​ൽ​കി​യി​ട്ടി​ല്ല’; നി​തീ​ഷ് ഭ​ര​ദ്വാ​ജി​ൻ്റെ പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ ഭാ​ര്യ

ന​ട​ൻ നി​തീ​ഷ് ഭ​ര​ദ്വാ​ജി​ൻ്റെ പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രെ മുൻ ഭാര്യയും ഐ​എ​എ​സ് ഓ​ഫീ​സ​റു​മാ​യ സ്മി​ത ഭ​ര​ദ്വാ​ജ് രം​ഗ​ത്ത്. തെ​റ്റും ദു​രു​ദ്ദേ​ശ്യ​പ​ര​വും വ​സ്തു​ത​ക​ളി​ല്ലാ​ത്ത​തു​മാ​യ ആ​രോ​പ​ണ​മാ​ണ് നി​തീ​ഷി​ന്‍റെ​തെന്ന് സ്മി​ത പ്ര​തി​ക​രി​ച്ചു. ത​ൻ്റെ ഭ​ർ​ത്താ​വ് ജോ​ലി ഉ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് സ്മി​ത പ​റ​ഞ്ഞു, വി​യോ​ജി​പ്പു​ണ്ടാ​യ​പ്പോ​ൾ അ​ദ്ദേ​ഹം വി​വാ​ഹ​മോ​ച​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തെ​ന്നും സ്മി​ത കൂ​ട്ടി​ച്ചേ​ർ​ത്തു. “ഞാ​ൻ ജോ​ലി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് നി​തീ​ഷ് ആ​ഗ്ര​ഹി​ച്ചു. ഞാ​ൻ സ​മ്മ​തി​ക്കാ​തെ വ​ന്ന​പ്പോ​ൾ അ​വ​ൻ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​ൻ വി​വാ​ഹ​മോ​ച​ന​ത്തി​ന് ത​യ്യാ​റാ​യ​പ്പോ​ൾ, സ​മ്മ​ത വി​വാ​ഹ​മോ​ച​ന​ത്തി​ന് പ​ണം ചോ​ദി​ച്ചു, അ​ത് ഞാ​ൻ നി​ര​സി​ച്ചു’. സ്മി​ത​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ. അ​തേ​സ​മ​യം ജ​നി​ച്ച​നാ​ൾ മു​ത​ൽ കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​നു​ള്ള ചെ​ല​വി​ലേ​ക്ക് പി​താ​വ് എ​ന്ന നി​ല​യി​ൽ നി​തീ​ഷ് ഒ​രു ധ​ന​സ​ഹാ​യ​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും നി​യ​മ​പ​ര​മാ​യ ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്നി​ട്ടും, അ​ദ്ദേ​ഹം ഇ​തു​വ​രെ സ്കൂ​ൾ ഫീ​സോ, മെ​യി​ൻ്റ​ന​ൻ​സ് തു​ക​യോ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും സ്മി​ത പ​റ​ഞ്ഞു. കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ന​ട​ൻ നി​തീ​ഷ് ഭ​ര​ദ്വാ​ജ് ത​ൻ്റെ മുൻ…

Read More

ഞങ്ങളുടെ റീൽസിന് വിജയ് ദേവരകൊണ്ട കമന്‍റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’: പെണ്‍കുട്ടികളുടെ പോസ്റ്റിന് കിടിലൻ മറുപടിയുമായി താരം

ഹൈ​ദ​രാ​ബാ​ദ്: അ​ര്‍​ജു​ന്‍ റെ​ഡ്ഡി എ​ന്ന ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ തെ​ന്നി​ന്ത്യ​യി​ല്‍ ത​രം​ഗ​മാ​യി മാ​റി​യ താ​ര​മാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട. തെ​ലു​ങ്ക് സി​നി​മ രം​ഗ​ത്താ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​തെ​ങ്കി​ലും ഇ​ന്ന് ഇ​ന്ത്യ മു​ഴു​വ​ന്‍ ഫാ​ന്‍​സു​ള്ള വ്യ​ക്തി​യാ​ണ് വി​ജ​യ്. സ്ത്രീ​ക​ള്‍ ഉ​ൾ​പ്പെ​ടെ വ​ലി​യൊ​രു വി​ഭാ​ഗം ഫാ​ന്‍​സി​നെ ആ​ക​ര്‍​ഷി​ക്കാ​റു​ണ്ട് താ​രം. ഇ​പ്പോ​ഴി​താ ത​ന്‍റെ ആ​രാ​ധി​ക​മാ​രാ​യ ര​ണ്ട് വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് വി​ജ​യ്ക്കു​ള​ള ക​രു​ത​ലാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഹ​ര്‍​ഷി​ദ റെ​ഡ്ഡി എ​ന്ന പ്രൊ​ഫൈ​ലി​ല്‍ നി​ന്ന് ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​രു റീ​ൽ​സ് പ​ങ്കു​വ​ച്ചു. “വി​ജ​യ് ദേ​വ​ര​കൊ​ണ്ട ഈ ​വീ​ഡി​യോ​യി​ൽ ക​മ​ന്‍റ് ഇ​ട്ടാ​ല്‍ ഞ​ങ്ങ​ൾ പ​രീ​ക്ഷ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പ് ആ​രം​ഭി​ക്കും എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ൾ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വ​ള​രേ വേ​ഗ​ത്തി​ൽ ത​ന്നെ റീ​ല്‍​സ് വൈ​റ​ലാ​യി. വീ​ഡി​യോ ക​ണ്ട​താ​രം അ​തി​നു ക​മ​ന്‍റും ന​ൽ​കി.”90% നേ​ടൂ, ഞാ​ൻ നി​ങ്ങ​ളെ കാ​ണും”​എ​ന്നാ​ണ് വി​ജ​യ് ദേ​വ​ര​കൊ​ണ്ട ക​മ​ന്‍റ് ചെ​യ്ത​ത്. എ​ന്താ​യാ​ലും ആ​രാ​ധ​ക​രോ​ട് താ​ര​ത്തി​നു​ള്ള ക​രു​ത​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ർ​ച്ച​യാ​ണ്. അ​തേ​സ​മ​യം, ‘ഖു​ഷി’​യു​ടെ…

Read More

വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക്; അവാർഡ് സമ്മാനിച്ച് ​ഗവർണർ

സു​രേ​ഷ് ഗോ​പി​ക്ക് വെ​ൺ​പാ​ല​വ​ട്ടം ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ ശ്രീ​ച​ക്ര പു​ര​സ്കാ​രം. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ആ​ണ് അ​വാ​ർ​ഡ് താ​ര​ത്തി​ന് സ​മ്മാ​നി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ​യും പ​ഞ്ച​ലോ​ഹ​നി​ർ​മ്മി​ത​മാ​യ ശ്രീ ​ച​ക്ര​മേ​രു​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. പു​ര​സ്കാ​രം സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ചി​ത്രം സു​രേ​ഷ് ഗോ​പി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പ​ങ്കു​വ​ച്ചു. ‘ന​ന്ദി​യു​ള്ള​വ​ൻ’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സു​രേ​ഷ് ഗോ​പി നീ​തി വാ​ങ്ങി​ന​ൽ​കു​ന്ന ഭ​ര​ത്ച​ന്ദ്ര​ൻ ഐ​പി​എ​സ് എ​ന്ന സി​നി​മാ ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്ന് ഭാ​ര​ത​പു​ത്ര​ൻ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി​യെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു. സാ​ധാ​ര​ണ​ക്കാ​രോ​ടു​ള്ള അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യും അ​ദ്ദേ​ഹ​ത്തെ വേ​റി​ട്ട​താ​ക്കു​ന്നു. ജ​ന​ങ്ങ​ളെ സേ​വി​ക്കാ​ൻ അ​ധി​കാ​രം ആ​വ​ശ്യ​മാ​ണ്. രാ​ഷ്‌​ട്രീ​യ അ​ധി​കാ​ര​മ​ല്ല, മ​റി​ച്ച് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള ശ​ക്തി​യാ​ണ്. യ​ഥാ​ർ​ത്ഥ ശ​ക്തി ഉ​ണ്ടാ​വു​ന്ന​ത് അ​റി​വ് നേ​ടി സ്വ​യം തി​രി​ച്ച​റി​യു​മ്പോ​ഴാ​ണെ​ന്നും ഗ​വ​ർ​ണ‍​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ഗാ​യ​ക​രാ​യ പി.​ജ​യ​ച​ന്ദ്ര​ൻ, ജി. ​വേ​ണു​ഗോ​പാ​ൽ,എം.​ജി…

Read More

നിലാവും താരകവും!! വല്യേച്ചിയുടെ കൈകളിൽ സുരക്ഷിതമായി കുഞ്ഞു നിതാര; മക്കളുടെ ഫോട്ടോ പങ്കുവച്ച് പേളി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ വ​ള​രേ സ​ജീ​വ​മാ​യ വ്യ​ക്തി​യാ​ണ് പേ​ളി മാ​ണി. എ​ന്നും ത​ന്‍റേ​യും കു​ടും​ബ​ത്തി​ന്‍റേ​യും വി​ശേ​ഷ​ങ്ങ​ൾ താ​രം സോ​ഷ്യ​ൽ മീ​ഡ‍ി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. താ​ര​ത്തി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ് ഇ​രു കൈ​ക​ളും നീ​ട്ടി​യാ​ണ് ആ​രാ​ധ​ക​ർ സ്വീ​ക​രി​ക്കാ​റു​ള്ള​ത്. ക​ഴി​ഞ്ഞ മാ​സ​മാ​ണ് താ​രം ര​ണ്ടാ​മ​തും ഒ​രു പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ​ത്. കു​ഞ്ഞി​ന്‍റെ നൂ​ല്കെ​ട്ട് ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പേ​ളി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രു​ന്നു. പേ​ളി പ​ങ്കു​വ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​വു​ന്ന​ത്. ചേ​ച്ചി​യാ​യ നി​ലു​ബേ​ബി​യു​ടെ മ​ടി​യി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന നി​താ​ര​യു​ടേ​താ​ണ് പു​ത്ത​ന്‍ ഫോ​ട്ടോ​ക​ള്‍. ‘സെ​യി​ഫ് ഇ​ന്‍ ഹെ​ര്‍ ചേ​ച്ചീ​സ് ആം’ ​എ​ന്നാ​ണ് പേ​ളി ഫോ​ട്ടോ​ക്ക് ക്യാ​പ്ഷ​നാ​യി കു​റി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. നീ​യൊ​ന്ന് ന​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് വേ​ണം ന​മു​ക്ക് ര​ണ്ടു​പേ​ര്‍​ക്കും വീ​ട് ഒ​ന്നു മ​റി​ച്ചി​ടാ​ന്‍, ‘നി​ലാ​വും താ​ര​ക​വും’ അ​ങ്ങ​നെ പോ​കു​ന്നു ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ.

Read More

നടൻ സുദേവ് നായരും, മോഡൽ അ​മ​ർ​ദീ​പ് കൗ​റും വിവാഹിതരായി

ച​ല​ച്ചി​ത്ര താ​രം സു​ദേ​വ് നാ​യ​ർ വി​വാ​ഹി​ത​നാ​യി. മോഡലായ അ​മ​ർ​ദീ​പ് കൗ​ർ ആ​ണ് വ​ധു. ഗു​രു​വാ​യൂ​ര്‍ അ​മ്പ​ല​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സൗ​മി​ക് സെ​ൻ സം​വി​ധാ​നം ചെ​യ്ത ഗു​ലാ​ബ് ഗാം​ഗ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സു​ദേ​വ് വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. മ​ല​യാ​ളി ആ​ണെ​ങ്കി​ലും മും​ബൈ​യി​ൽ ആ​ണ് സു​ദേ​വ് നാ​യ​ര്‍ ജ​നി​ച്ചു വ​ള​ർ​ന്ന​ത്. അ​നാ​ർ​ക്ക​ലി, ക​രി​ങ്കു​ന്നം 6’എ​സ്, എ​സ്ര, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ, മി​ഖാ​യേ​ൽ, അ​തി​ര​ൻ, മാ​മാ​ങ്കം, വ​ൺ, ഭീ​ഷ്മ​പ​ർ​വ്വം, പ​ത്തൊ​ൻ​പ​താം നൂ​റ്റാ​ണ്ട്, തു​റ​മു​ഖം തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളിൽ സു​ദേ​വ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തി. മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വ് കൂ​ടി​യാ​ണ് സു​ദേ​വ് നാ​യ​ർ. അ​ഭി​ന​യ​ത്തി​ന് പു​റ​മേ ബ്രേ​ക്ക് ഡാ​ൻ​സ്, ബോ​ക്സിം​ഗ്, ക​രാ​ട്ടെ, ജൂ​ഡോ, ക​ള​രി പ​യ​റ്റ് തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം പ​രി​ശീ​ല​നം നേ​ടി​യ ആ​ള് കൂ​ടി​യാ​ണ് താ​രം.…

Read More