ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് വഴി സംഗീത സംവിധായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതിനെതിരേ അദ്ദേഹത്തിന്റെ കുടുംബം രംഗത്ത്. തെലുങ്ക് സിനിമ കീട കോളയുടെ നിർമാതാക്കൾക്ക് എസ്. പി. ബിയുടെ കുടുംബം വക്കീൽ നോട്ടീസ് നൽകിയിരിക്കുകയാണ്. കീഡ കോള സിനിമയുടെ നിർമ്മാതാവിനോടും സംഗീതസംവിധായകനോടും ക്ഷമാപണം നടത്തണമെന്നും, നഷ്ടപരിഹാരം നല്‍കണമെന്നും, റോയൽറ്റി തുക പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ട് 2024 ജനുവരി 18നാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. എസ്.പി.ബിയുടെ മകൻ എസ്.പി കല്യാൺ ചരണാണ് നോട്ടീസ് അയച്ചത്. അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ അനശ്വരത നിലനിര്‍ത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടാകും. എന്നാല്‍ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അദ്ദേഹത്തിന്റെ ശബ്ദം ഉപയോഗിക്കുന്നതിൽ നിരാശരാണെന്ന് എസ്.പി.ബിയുടെ കുടുംബം പറഞ്ഞു. എസ്.പി.ബിയുടെ ശബ്ദം കുടുംബത്തിന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നത് വ്യക്തമാണ്. ഈ വിഷയത്തില്‍ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിക്കുന്നതില്‍ കുടുംബം…
Read MoreCategory: Movies
മലയാളത്തിലെ ജനപ്രിയ നടന്മാർ ആരൊക്കെ? ടോപ് 5 ലിസ്റ്റിൽ ഈ താരങ്ങൾ…
സിനിമ മേഖലയിലെ ജയപരാജയങ്ങൾ പ്രവചിക്കാൻ ബുദ്ധിമുട്ടാണ്. മാറ്റത്തിനനുസരിച്ച് പുതിയ പരീക്ഷണങ്ങൾ നടത്തുമ്പോൾ ചിലതൊക്കെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും. എന്നാൽ മറ്റ് ചിലതാകട്ടെ പ്രതീക്ഷിച്ച അത്രയും വിജയിക്കുകയുമില്ല. ഇപ്പോഴിതാ ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള അഞ്ച് മലയാളി നായക താരങ്ങളുടെ ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കള്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ജനുവരി മാസത്തെ വിലയിരുത്തല്‍ അനുസരിച്ചുള്ള പട്ടികയാണിത്. 2023 ഡിസംബറിലെ ഓര്‍മാക്സ് ലിസ്റ്റില്‍ നിന്നുള്ള പ്രധാന വ്യത്യാസം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ദുല്‍ഖര്‍ സല്മാന് ലിസ്റ്റില്‍ നിന്ന് പുറത്തുപോയി എന്നതാണ്. പൃഥ്വിരാജ് സുകുമാരന്‍ ആണ് പകരം എത്തിയിരിക്കുന്നത് . മറ്റ് നാല് പേരും പഴയ ലിസ്റ്റില്‍ ഉള്ളവര്‍ തന്നെയാണെങ്കിലും സ്ഥാനങ്ങളില്‍ ചെറിയ മാറ്റമുണ്ട്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടൊവിനോ നാലാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തുണ്ടായിരുന്ന ഫഹദ് ഫാസില്‍ മൂന്നാം സ്ഥാനത്തേക്കും എത്തി. ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല.…
Read Moreബച്ചന് ഇത്രയും ആസ്തിയോ? അമിതാഭ്-ജയ ദമ്പതികളുടെ ആസ്തി കേട്ട് കണ്ണ് തള്ളി ആരാധകർ
അമിതാഭ് ബച്ചൻ-ജയ ബച്ചൻ ദമ്പതികളുടെ ആസ്തി കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ. തുടർച്ചയായി അഞ്ചാം തവണയും സമാജ്വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്ത് വിവരം വെളിപ്പെടുത്തിയത്. അമിതാഭ് ബച്ചന്റേത് ഉൾപ്പടെ 1,578 കോടി രൂപയുടെ സ്വത്തുവിവരമാണ് ജയ ബച്ചൻ സമർപ്പിച്ചത്. ചൊവ്വാഴ്ചയാണ് ജയാ ബച്ചൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. ജയാ ബച്ചൻ 2004 മുതൽ പാർട്ടി അംഗമാണ്. ജയ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 2022-23 സാമ്പത്തിക വർഷത്തിലെ സ്വന്തം ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ്. ജയ ബച്ചന്റെ ബാങ്ക് ബാലൻസ് പത്തുകോടിയിൽ പരം രൂപയും അമിതാഭ് ബച്ചന്റേത് 120 കോടി രൂപയിലധികവുമാണ്. താര ദമ്പതികളുടെ ജംഗമ വസ്തുക്കളുടെ ആസ്തി 849.11 കോടിയും സ്ഥാവര ആസ്തി 729.77 കോടിയുമാണ്. 40.97 കോടിയുടെ ആഭരണങ്ങളും 9.28 ലക്ഷം രൂപ വിലയുള്ള…
Read Moreമാനസികമായി പീഡിപ്പിക്കുന്നു; മുൻ ഭാര്യയ്ക്കെതിരേ പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്
മുൻ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പോലീസിൽ പരാതി നൽകി നടൻ നിതീഷ് ഭരദ്വാജ്. മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിതയ്ക്കെതിരെയാണ് താരം പോലീസിനെ സമീപിച്ചത്. ഏറെ നാളുകളായി തന്നെ സ്മിത മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് താരം പരാതിയിൽ പറയുന്നത്. മാനസികമായി പീഡിപ്പിക്കുക മാത്രമല്ല തന്റെ ഇരട്ട പെൺമക്കളെ കാണാനും മുൻ ഭാര്യ സമ്മതിക്കുന്നില്ലെന്നും നിതീഷ് പറയുന്നു. സംഭവത്തിൽ ഭോപ്പാൽ പോലീസ് കമ്മീഷ്ണർ ഹരിനാരായണാചാരി മിശ്രയ്ക്കാണ് നിതീഷ് പരാതി നൽകിയത്. താരത്തിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. 12 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേർപിരിയുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. വിവാഹമോചനത്തിന് പിന്നാലെ സ്മിത ഇൻഡോറിലേക്ക് താമസം മാറി. നടന്റെ ആദ്യ ഭാര്യയിലുണ്ടായ രണ്ട് കുട്ടികൾ അമ്മയോടൊപ്പമാണ്. മോനിഷ പട്ടേലാണ് ആദ്യ ഭാര്യ. 1991 ൽ വിവാഹിതരായ ഇവർ 2005 ൽ വേർപിരിഞ്ഞു. പിന്നീട് 2009 ൽ…
Read Moreമമ്മൂട്ടി പൊളിച്ചു, ഇത് മകന്റെ കരിയർ ബ്രേക്ക്; ‘ഭ്രമയുഗം’ കണ്ട ശേഷം ഹരിശ്രീ അശോകൻ
അർജുൻ അശോകന്റെ കരിയറിലെ മികച്ച പ്രകടനമാണ് ‘ഭ്രമയുഗ’ത്തിലേതെന്ന് ഹരിശ്രീ അശോകൻ. സിനിമ കണ്ട ശേഷം മകന്റെ അഭിനയം കണ്ട് അത്ഭുതം തോന്നിയെന്നും മമ്മൂട്ടിയുടെ വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘തീർച്ചയായിട്ടും മകന്റെ ബ്രേക്ക് തന്നെയാണ്. മമ്മൂക്കയ്ക്കൊപ്പം അവന് നിൽക്കാൻ പറ്റില്ല. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മൂന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഇത്രയും ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാം ഗംഭീരമായി ചെയ്തിട്ടുണ്ട്. അർജുനെ ഓർത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ഗംഭീരമായിട്ട് ചെയ്തതിൽ എനിക്ക് അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായി ചെയ്തു. മകൻ മാത്രമല്ല എല്ലാവരും നന്നായി ചെയ്തു. സംവിധാനവും തിരക്കഥയും സംഭാഷണവും പൊളിച്ചു. ആർട് ഒക്കെ ഗംഭീരം. മൂന്നോ നാലോ ആളുകളെ വച്ച് ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ചിത്രം…
Read More‘ഭ്രമയുഗ’ത്തിലും നടന താണ്ഡവമാടി മമ്മൂക്ക; വാപ്പച്ചിയെ ചുംബനങ്ങളാൽ പൊതിഞ്ഞ് ദുല്‍ഖര്‍
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ റിലീസ് ചെയ്തതിനു പിന്നാലെ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. കഥാപാത്രത്തിന്റെ മൂല്യം ഒരിറ്റു പോലും ചോരാതെ ബിഗ് സ്ക്രീനിൽ എത്തിച്ച് ഞെട്ടിച്ച മമ്മൂട്ടിക്ക് എങ്ങും ആശംസകളുടെ പ്രവാഹം ആണ്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ഫോട്ടോയും അതിന് ദുൽഖർ സൽമാൻ നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ഭ്രമയുഗം എന്ന ഹാഷ്ടാഗോട് ആണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കിസ് സ്മൈലിയാണ് ദുൽഖർ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ആരാധക വൃന്ദവും കമന്റുകളുമായി രംഗത്തെത്തി. ‘രാക്ഷസനടികർ, ഈ മഹാനടന്റെ ആരാധകൻ ആയതിൽ ഒത്തിരി അഭിമാനിക്കുന്നു, എല്ലാം ഒപ്പിച്ചുവച്ചേച്ച് സ്മൈലി ഇട്ടു ഇരിക്യാ… അങ്ങനെ നീളുന്നു കമന്റുകൾ. ഭ്രമയുഗത്തിലൂടെ കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മലയാളികളുടെ മമ്മൂക്ക ബിഗ് സ്ക്രീനിൽ നടന താണ്ഡവമാടുകയാണ്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ അർജുൻ…
Read Moreകാത്തിരിപ്പിന് വിരാമം; ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ 23ന്
മാതാ ഫിലിംസിന്റെബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വഹിച്ച എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ എന്ന ചിത്രം 23ന് തിയറ്ററുകളിലെത്തുന്നു. പത്മരാജ് രതീഷ്, രേണു സൗന്ദര്, പൗളി വത്സന്, ഷിജു പനവൂര്‍, അരിസ്റ്റോ സുരേഷ്, കണ്ണന് സാഗര്‍, ഷിബുലബാന്‍, സജി വെഞ്ഞാറമൂട്, അമ്പൂരി ജയന്, ജീന്‍ വി ആന്റോ, ശിവമുരളി, നാന്‍സി തുടങ്ങിയവർ ചിത്രത്തില്‍ അഭിനയിക്കുന്നു. നിര്‍മാണം-എ വിജയന്, ട്രിനിറ്റി ബാബു, ബല്‍രാജ് റെഡ്ഢി ആര്, ക്രിസ്റ്റിബായി സി, ഛായാഗ്രഹണം-ജഗദീഷ് വി വിശ്വം, എഡിറ്റിംഗ്-അരുണ്‍ ആര്‍എസ്, സംഗീതം-രാജ്മോഹന്‍ വെള്ളനാട്, ആലാപനം-നജിം അര്‍ഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹന്‍, റിലീസ്-മാതാ ഫിലിംസ്, പിആര്‍ഒ-അജയ് തുണ്ടത്തില്‍.
Read Moreഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ അദ്ദേഹമാണ്; തുറന്നു പറച്ചിലുമായി ധ്യാൻ ശ്രീനിവാസൻ
സിനിമകളിലൂടെ നേടിയ സ്വീകാര്യതയെക്കാളും തന്റെ അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് വൈറലാകുന്നത്. ശ്രീനിവാസനെന്ന വ്യക്തിയെ ഏറ്റവും അടുത്ത് മനസിലാക്കിയാൾ ഞാനാണെന്ന് ധ്യാൻ പറഞ്ഞു. ഞാൻ മനസിലാക്കിയിടത്തോളം എന്റെ അച്ഛനെ നിങ്ങള്‍ മനസിലാക്കിക്കാണില്ല. എന്തൊക്കെ പറഞ്ഞാലും ലോകത്തില്‍ എനിക്ക് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യൻ എന്റെ അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടേയുള്ളൂ ലോകത്തില്‍ എനിക്ക് ആരും. പക്ഷെ, അച്ഛനായാലും മോനായാലും അഭിപ്രായങ്ങളില്‍ വ്യത്യാസം ഉണ്ടാകും. അച്ഛൻ പറഞ്ഞ പല കാര്യങ്ങളിലും എനിക്ക് എതിരഭിപ്രായമുണ്ട്. അത് ഞാൻ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അച്ഛനും ഇത്തരത്തില്‍ തുറന്ന പറയുന്ന ആളാണെന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
Read Moreഇത്തിരി ഹോട്ടും ഒത്തിരി ക്യൂട്ടും; മാലാഖയെ പോലെ കിടിലൻ ലുക്കിൽ മാളവിക
സ്റ്റൈലൻ ലുക്കിലെത്തി ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന താരമാണ് മാളവിക മോഹനൻ. സാരിയിൽ വീണ്ടും സെൻസേഷണലാവുകയാണ് മാളവിക. ഇൻസ്റ്റാഗ്രാമിൽ പുത്തൻ ലുക്കിൽ ഏവരെയും ഞെട്ടിക്കുകയാണ് താരം. എന്നത്തേയുംപോലെ ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്റുമായി ചിത്രങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു. വെള്ള സാരിയിൽ ശരിക്കും മാലാഖയെപ്പോലെയാണ് നടി വന്നിരിക്കുന്നത്. സ്ലീവ് ലെസ് ബ്ലൗസും ഫ്ലവർ ഡിസൈനുകളുള്ള നെറ്റഡ് സാരിയുമാണ് മാളവിക ധരിച്ചിരിക്കുന്നത്.കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഉദ്ഘാടനം ചെയ്ത് ചെയ്ത് ആ അവാർഡ് ഹണി റോസ് തൂക്കി! തനിക്കെതിരെയുള്ള ട്രോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി ഹണി റോസ്
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് ഹണി റോസ്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചും ഹണി പ്രേക്ഷകമനസിൽ ഇടംനേടി. സമീപകാലത്ത് ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള വ്യ ക്തി കൂടിയാണ് ഹണിറോസ്. തുടരെത്തുടരെയുള്ള ഉദ്ഘാടനങ്ങൾ കാരണമായിരുന്നു അവയെല്ലാം. ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളെല്ലാം വളരെ ലാഘവത്തോടെ എടുക്കുന്ന ഹണി ഇപ്പോൾ പങ്കുവച്ചൊരു ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധ നേടിയിരിക്കുകയാണ്. തനിക്കെതിരെയുള്ള ഒരു ട്രോൾ ആണ് ഹണി റോസ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കൊടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ ഉബൈദ് ഇബ്രാഹിം ആണ് ഈ ട്രോൾ വീഡിയോയ്ക്ക് പിന്നിൽ. ഈ വീഡിയോയുടെ ലിങ്ക് സഹിതമാണ് ഹണി ഷെയർ ചെയ്തത്. മികച്ച ഉദ്ഘാടക അവാർഡ് ഹണി റോസ് തൂക്കി!’എന്ന കാപ്ഷനോടെയാണ് ട്രോൾ വീഡിയോ പുറത്തുവന്നിരിക്കുന്നത്. കട ഉദ്ഘാടനത്തിന് ഞാന്‍ എത്തുന്നു എന്നു ഹണിറോസ് പറയുന്ന പല…
Read More