ഗായകൻ എം. ജി. ശ്രീകുമാറിനും ഭാര്യ ലേഖയും മൂകാംബിക ദേവിയെ സാക്ഷിയാക്കി ജീവിതത്തിൽ ഒന്നായിട്ട് ഇന്നേക്ക് 24 വർഷം. പതിനാലു വർഷത്തോളം ഇരുവരും ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നു. അതിനു ശേഷം 2000 ൽ ഇരുവരും വിവാഹിതരായി. “നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടും,ദൈവാധീനം കൊണ്ടും, ഇന്ന് ഞങ്ങളുടെ ആനിവേഴ്സറി ആണ്. ലവ് യൂ ഓൾ’ എന്ന് എം.ജി വിവാഹവാർഷിക ദിനത്തിൽ കുറിച്ചപ്പോൾ, എൺപതാം വയസിലും നിന്റെ കൈ ഇങ്ങനെ ചേർത്തു നിർത്തി എനിക്ക് പറയണം ഹാപ്പി ആനിവേഴ്സറി എന്ന് ലേഖ മറുപടി നൽകി. ഇരുവരുടേയും വാക്കുകളാണ് ഇന്ന് ശ്രദ്ധ നേടുന്നത്. രണ്ടു പേർക്കും വിവാഹ വാർഷിക ആശംസകൾ അറിയിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്.
Read MoreCategory: Movies
അടിച്ചു മോനേ… മലയാളികളുടെ ആശിർവാദത്തോടെ 100 കോടി ക്ലബിൽ നേരിന്റെ തേരോട്ടം: പോസ്റ്റ് പങ്കുവച്ച് ആശിർവാദ് സിനിമാസ്
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ നേര് വൻ സ്വീകാര്യത നേടി മുന്നേറുകയാണ്. നേര് നൂറ് കോടി ബിസിനിസ് സ്വന്തമാക്കിയതായി നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് അറിയിച്ച വാർത്തയാണ് ഇപ്പോൾശ്രദ്ധ നേടുന്നത്. മലയാളികളുടെ ആശിർവാദത്തോടെ ഈ കൂട്ട്കെട്ട് 100കോടിയിൽ എന്ന കുറിപ്പോടെ ആശിർവാദ് സിനിമാസ് അവരുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് പങ്കുവച്ചു. “എല്ലാ സ്നേഹത്തിനും നന്ദി! നേര് 100 കോടി ക്ലബിൽ എത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും സിനിമാപ്രവർത്തകർക്കും അണിയറ പ്രവർത്തകർക്കും നന്ദി’, എന്നാണ് ആശീർവാദ് സിനിമാസ് കുറിച്ചിരിക്കുന്നത്. പുലിമുരുകൻ, ലൂസിഫർ എന്നിവയ്ക്ക് പുറമെ മോഹൻലാലിന്റെ മൂന്നാമത്തെ നൂറ് കോടി ക്ലബ് ചിത്രമാണ് നേര്. സിദ്ധിഖ്, ജഗദീഷ്, പ്രിയാമണി, അനശ്വര രാജന്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍, നന്ദു, അദിതി രവി, ശ്രീധന്യ, രശ്മി അനില്‍, തുടങ്ങിയവരും പ്രധാന വേഷത്തില്‍ നേരിൽ എത്തിയിരുന്നു. പോസ്റ്റ് കാണാൻ ഇവിടെ…
Read Moreപൃഥ്വിരാജ് ‘അമ്മ’യുടെ അടുത്ത പ്രസിഡന്റാകണം; ഇടവേള ബാബു
മലയാളത്തിലെ താര സംഘടനയായ ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് ആവേണ്ടത് പൃഥ്വിരാജ് ആണെന്ന അഭിപ്രായവുമായി സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പൃഥ്വിരാജിന് അതിനുള്ള കഴിവുണ്ടെന്ന് പറഞ്ഞ ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായി കുഞ്ചാക്കോ ബോബന് വരണമെന്നും അഭിപ്രായപ്പെട്ടു. ‘അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. കാര്യങ്ങള്‍ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിന്റേതായ പൊളിറ്റിക്സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡന്റ് ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. കാരണം രാജുവിന് അത് കഴിയും. അതിനുള്ള കാര്യക്ഷമത ഉള്ള ആളാണ്. കാര്യങ്ങള്‍ വ്യക്തമായിട്ട് അറിയാം. രാജു നമ്മള് കാണുന്നതിന്റെ അപ്പുറത്തൊക്കെയുണ്ട്. ഒരാളുടെ വിഷമങ്ങളൊക്കെ തിരിച്ചറിയാന്‍ കഴിവുള്ള ഒരാളാണ്. എനിക്ക് ആഗ്രഹം രാജു ആ പൊസിഷനിലേക്ക് വരണം എന്നുള്ളതാണ്. ഷൂട്ടിംഗ് കാര്യങ്ങളൊക്കെ ആയിട്ട് തിരക്കിലാണ്. എന്നാല്‍ എപ്പോള്‍ വിളിച്ചാലും ആദ്യം ഫോണ്‍…
Read Moreശ്രീരാമ, ജയരാമ, ജയ ജയ രാമ… രാമപ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമമന്ത്രം ജപിക്കണം; കെ.എസ്. ചിത്ര
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന് ഗായിക കെ.എസ്. ചിത്ര. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ചിത്രയുടെ വീഡിയോ ഒരു തമിഴ് മാധ്യമമാണ് പുറത്തുവിട്ടിരിക്കുന്നത്. ‘എല്ലാവർക്കും എന്റെ സമസ്കാരം, അയോധ്യയിൽ ജനുവരി ഇരുപത്തിരണ്ടിന് പ്രതിഷ്ഠാദിനം നടക്കുമ്പോൾ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയ ജയ രാമ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം എല്ലാവരും. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പൂർണമായി ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നു. ലോകാസമസ്ത സുഖിനോ ഭവന്തു’ എന്നാണ് വീഡിയോയിൽ കെ.എസ്. ചിത്ര പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ചിത്ര ഏറ്റുവാങ്ങിയിരുന്നു.
Read Moreതന്റെ പേര് ഒരു ബ്രാന്‍ഡ് ആക്കിയത് മലയാള സിനിമയാണ്: ഇന്ന് മലയാള സിനിമയ്ക്ക് തന്നെ ഭയമാണ്; വെളിപ്പെടുത്തലുമായി ഷക്കീല
നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്നും ഇന്ന് മലയാള സിനിമയ്ക്ക് തന്നെ ഭയമാണെന്നും ഷക്കീല. ഒരു കാലത്ത് മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച നടിയാണ് ഷക്കീല. താരം അഭിനയിച്ച കിന്നാരത്തുമ്പികള്‍ അക്കാലത്തെ സൂപ്പര്‍ഹിറ്റുകളിൽ ഒന്നായിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിൽ ‘സദാചാരം എന്ന മിഥ്യ’ എന്ന വിഷയത്തില്‍ ഷക്കീല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഷക്കീല എന്ന വാക്ക് ഒരു ബ്രാന്‍ഡ് ആക്കിയത് മലയാള സിനിമയാണെന്നും പക്ഷേ ഇന്ന് മലയാള സിനിമയ്ക്ക് തന്നെ ഭയമാണെന്നും താരം പറഞ്ഞു. കിന്നാരത്തുമ്പികള്‍ എന്ന സിനിമയിൽ എനിക്ക് അഞ്ച് ദിവസത്തേക്ക് ലഭിച്ച പ്രതിഫലം 25000 രൂപയാണ്. പക്ഷേ, ആ സിനിമ വലിയ ഹിറ്റായി മാറി. അതിന് ശേഷം വന്ന കാതര എന്ന സിനിമ പത്ത് ദിവസത്തെ ഷൂട്ട് ആയിരുന്നു. കാതരയ്ക്ക് ഒരു ദിവസം തനിക്ക് ലഭിച്ചത് 10, 000 രൂപയാണ് എന്നും താരം…
Read Moreഡബ്ബിംഗിലെ മന്നൻ മമ്മൂക്ക തന്നെ: ബൈജു സന്തോഷ്
ഡബ്ബിംഗിന്റെ കാര്യത്തിൽ ഞാൻ കണ്ടതിൽ അതിന്റെ മന്നൻ മമ്മൂക്കയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. ഒരു കഥാപാത്രത്തിന്റെ കൃത്യമായ അളവ് അദ്ദേഹത്തിന് അറിയാമായിരിക്കും. ഒരു സീനിൽ എങ്ങനെ ശബ്ദം കൊടുക്കണം, എന്തൊക്കെ മോഡുലേഷൻ കൊടുക്കണം എന്നൊക്കെ കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടെന്നതാണ് പ്രത്യേകത. ആ കാര്യത്തിൽ മലയാളത്തിലെ ഏറ്റവും മിടുക്കൻ മമ്മൂക്ക തന്നെയാണ്. അദ്ദേഹത്തിന്റെ ഡബ്ബിംഗ് ഒരു പ്രത്യേക രീതിയാണ്. ചിലപ്പോൾ മൂന്ന്-നാല് ദിവസമൊക്കെ എടുത്താണ് അദ്ദേഹം ഡബ്ബിംഗ് തീർക്കാറുള്ളത്. പക്ഷേ അതൊക്കെ വളരെ കറക്റ്റായിരിക്കുമെന്ന് ബൈജു സന്തോഷ് പറഞ്ഞു.
Read Moreനടനാകാൻ അസിസ്റ്റന്റ് ഡയറക്ടറായി: കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയാല്‍ ദിലീപിനെ പോലെ നടനാകാമെന്ന് തോന്നി; ഷൈൻ ടോം
സംവിധായകനാവാന്‍ വേണ്ടിയാണ് അസിസ്റ്റന്റ് ഡയറക്ടറാവുന്നതെന്ന് ഷൈൻ ടോം ചാക്കോ. പക്ഷേ എന്റെയുള്ളില്‍ നടനാവണമെന്ന ആഗ്രഹമാണ് ഉണ്ടായിരുന്നത്. കമല്‍ സാറിന്റെ അസിസ്റ്റന്റ് ആയാല്‍ ദിലീപിനെ പോലെ നടനാകാമെന്ന് തോന്നി, അദ്ദേഹത്തിന്റെ ലൊക്കേഷനിലേക്ക് പോയി. സാറിനോട് ചാക്കോ ചേട്ടന്റെയും മരിയ ചേച്ചിയുടെയും മകനാണെന്നും പൊന്നാനിയിലുള്ള ഷൈന്‍ ആണെന്നും പരിചയപ്പെടുത്തി. അദ്ദേഹം അടുത്ത സിനിമയില്‍ നോക്കാമെന്നും പോയി പരീക്ഷ എഴുതാനും പറഞ്ഞു. അങ്ങനെ പ്ലസ്ടുവിലെ പരീക്ഷ എഴുതിയതിന് ശേഷം നമ്മള് എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് വന്നു. വീണ്ടും എന്നെ കണ്ടതോടെ ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചു. അസിസ്റ്റന്റ്ഡയറക്ടറായി വന്നോളാന്‍ പറഞ്ഞിരുന്നെന്ന് പറഞ്ഞപ്പോള്‍ ആള് കൂടുതലാണെന്നും വേറൊരാള് വന്നിട്ടുണ്ടെന്നും കമല്‍ സാര്‍ പറഞ്ഞു. എനിക്ക് വേണ്ടി വേറെ ചിലവൊന്നും നോക്കേണ്ടതില്ലെന്നും ഒരു കുഴപ്പവും ഉണ്ടാക്കാതെ ഇവിടെ നിന്നോളാമെന്നുമൊക്കെ പറഞ്ഞ് അവിടെ കൂടി എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
Read Moreപിന്നിൽ ഒരാൾ 19ന് തിയറ്ററിൽ: കാത്തിരുന്ന് പ്രേക്ഷകർ
വ്യത്യസ്തമായ ഹൊറർ ത്രില്ലർ ചിത്രമാണ് പിന്നിൽ ഒരാൾ. അനന്തപുരി രചനയും സംവിധാനവും, ഗാനരചനയും നിർവഹിക്കുന്ന ഈ ചിത്രം 19ന് തയറ്ററിലെത്തും. വിശ്വശിൽപി പ്രൊഡക്ഷൻസിനു വേണ്ടി അഡ്വ. വിനോദ് എസ്. നായർ, യു.വി. ജയകാന്ത് എന്നിവർ നിർമിക്കുന്ന ഈ ചിത്രം കൃപാനിധി സിനിമാസാണ് തിയറ്ററിലെത്തിക്കുന്നത്. കാമറ – റിജു ആർ.അമ്പാടി, എഡിറ്റിംഗ് – എ, യു. ശ്രീജിത്ത് കൃഷ്ണ, സംഗീതം – നെയ്യാറ്റിൻകര പുരുഷോത്തമൻ, ആലാപനം -ജാസി ഗിഫ്റ്റ്, അശ്വിൻ ജയകാന്ത്, അർജുൻ കൃഷ്ണ ,പ്രൊഡക്ഷൻ കൺട്രോളർ- ജെ.പി മണക്കാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജൻ മണക്കാട്, ഫിനാൻസ് മാനേജർ -സൻ ജയ്പാൽ, ആർട്ട് – ജയൻ മാസ്, ബിജിഎം- ബാബു ജോസ്, കോസ്റ്റ്യൂം – ഭക്തൻ, മേക്കപ്പ് -രാജേഷ് രവി, അസോസിയേറ്റ് ഡയറക്ടർ – അയ്യംപള്ളി പ്രവീൺ, മഹേഷ് വടകര, ഷാൻ അബ്ദുൾ വഹാബ്, സ്റ്റിൽ –…
Read Moreകാത്തിരുന്ന ആളെത്തി: പേളി മാണിക്കും ശ്രീനിഷിനും രണ്ടാമതും പെൺകുഞ്ഞ്; കുടുംബത്തിലെ നാലാമത്തെ കൺമണിയെന്ന് ആരാധകർ
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് പേളിമാണി. ആരാധകർ കാത്തിരുന്ന സന്തോഷ വാർത്ത താരത്തെയും കുടുംബത്തെയും തേടി എത്തിയിരിക്കുകയാണ്. പേളിമാണിക്കും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ് ദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്. “പേളി പ്രസവിച്ചു അതൊരു പെൺകുട്ടിയാണ്’ എന്ന കുറിപ്പോടെ ഭർത്താവ് ശ്രീനിഷ് ആണ് സന്തോഷ വാർത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. താരത്തിനും കുടുംബത്തിനും ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. താര ദന്പതികളുടെ ആദ്യത്തെ കൺമണി നിള ശ്രീനിഷ് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റവും കൂടുതലുള്ള കുട്ടി താരമാണ്. 2019 മെയ് അഞ്ചിനാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായത്. ഇരുവരും ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹം ചെയ്യുകയായിരുന്നു. താരത്തിന്റെ സഹോദരി റെയ്ച്ചൽ മാണിക്കും രണ്ട് കുട്ടികളാണ്. കുടുംബത്തിലെ നാലാമത്തെ കൺമണിയെ വരവേറ്റ് ആരാധകരും ആശംസകൾ നേർന്നു.
Read Moreരശ്മിക മന്ദാനയ്ക്ക് ഇത്രയധികം ആഡംബരമോ: ഞെട്ടിത്തരിച്ച് ആരാധകർ
ചുരുങ്ങിയ കാലം കൊണ്ട് രാജ്യം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് രശ്മിക മന്ദാന. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അനിമലിലെ പ്രകടനവും രശ്മികയ്ക്കു കൈയടി നൽകി. തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ മുന്‍നിര നടിമാരില്‍ ഒരാളായി മാറിയ രശ്മിക ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. വെറും ഏഴ് വര്‍ഷം കൊണ്ടാണ് ഇന്ത്യന്‍ സിനിമയില്‍ രശ്മിക തന്റേതായ സ്ഥാനം കണ്ടെത്തിയത്. പുഷ്പ, അനിമല്‍ എന്നീ സിനിമകള്‍ക്കായി റിക്കാർഡ് പ്രതിഫലമാണ് താരം വാങ്ങിയതെന്നു വാര്‍ത്തകളുണ്ടായിരുന്നു. സിനിമകള്‍ പോലെ തന്നെ താരത്തിന്റെ ഫാഷന്‍ സെന്‍സും ഏറെ ശ്രദ്ധ നേടാറുണ്ട്. വരുമാനത്തില്‍ വലിയൊരു ഭാഗം മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി രശ്മിക ചെലവഴിക്കാറുണ്ട്. ഫാന്‍സി ഹാന്‍ഡ് ബാഗുകള്‍ തൊട്ട് ആഡംബര വില്ലകള്‍ വരെ താരത്തിനുണ്ട്. രശ്മിക മന്ദാനയ്ക്ക് ഹാന്‍ഡ്ബാഗുകള്‍ ഏറെ ഇഷ്ടമാണെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. പല പൊതുപരിപാടികളിലും രശ്മിക ഹാന്‍ഡ് ബാഗുമായാണ് എത്താറുള്ളത്. ബ്രൗണ്‍,…
Read More