മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റേത്. നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള നടന് ആണ് കൃഷ്ണ കുമാര്‍. അഭിനയത്തിന് ഒപ്പം തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും മുമ്പോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഈ താരകുടുംബം. നടനും ഭാര്യയും നാല് പെണ്മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയുമെല്ലാം നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇടക്കാലത്ത് കൃഷ്ണ കുമാറിന്റെ മക്കള്‍ക്ക് എതിരെ അധിക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ പോലും മക്കളെപ്പോലും പലരും അധിക്ഷേപിച്ചു. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ മുന്നോട്ട് പോകുകയാണ് ഇവരെല്ലാം. യൂട്യൂബ് ചാനലിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ സിന്ധു പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് സിന്ധു. മക്കളുടെ വിവാഹക്കാര്യത്തെ കുറിച്ചായിരുന്നു ആരാധകരുടെ ചോദ്യം. സാധാരണ ജോലിയൊക്കെയാണെങ്കില് ചിലപ്പോള്‍ മക്കള്‍ക്ക് കല്യാണ ആലോചന വന്നേനെയെന്നും എന്നാല്‍ ഫീല്‍ഡില്‍…
Read MoreCategory: Movies
‘എഐ’യുടെ കൈപിടിച്ച് യുവാവാകാന്‍ സത്യരാജ് ! ഒരു മുഴം മുമ്പേയെറിഞ്ഞ് ‘വെപ്പണ്‍’ ടീം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വികാസവും ഇതുകൊണ്ടുണ്ടാകുന്ന ഗുണഗണങ്ങളും ദോഷഫലങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വിവിധ മേഖലകളില്‍ ഇതിനോടകം നിര്‍മിതബുദ്ധി കയറിക്കൂടിയിരിക്കുന്നു.സിനിമാ മേഖലയില്‍ എ.ഐ സാങ്കേതികവിദ്യ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കും എന്ന ചിന്തയിലാണ് സംവിധായകരും നിര്‍മാതാക്കളും. ചിത്രീകരണം പുരോഗമിക്കുന്ന ‘വെപ്പണ്‍’ എന്ന തമിഴ് ചിത്രത്തില്‍ നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു രംഗം ചിത്രീകരിക്കുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സത്യരാജിനെ നായകനാക്കി ഗുഹന് സെന്നിയപ്പന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രമാണ് വെപ്പണ്‍. അതിമാനുഷികശക്തിയുള്ള മിത്രന് എന്ന കഥാപാത്രമായാണ് സത്യരാജ് ചിത്രത്തില്‍ എത്തുന്നത്. സത്യരാജിന്റെ ചെറുപ്പകാലം കാണിക്കുന്ന രംഗങ്ങളില്‍ എ.ഐ ടെക്നോളജി ഉപയോഗിച്ചുവെന്നാണ് സംവിധായകന് ഗുഹന് വ്യക്തമാക്കിയിരിക്കുന്നത്. ഇതേപ്പറ്റി ഗുഹന്റെ വാക്കുകള്‍ ഇങ്ങനെ…അതിമാനുഷിക ശക്തിയുള്ള കഥാപാത്രമാണ് സത്യരാജ് സാറിന്റേത്. എങ്ങനെയാണ് ഈ കഥാപാത്രത്തിന് ശക്തി ലഭിക്കുന്നതെന്ന് വിശദീകരിക്കുന്ന രംഗമുണ്ട് ചിത്രത്തില്‍. ഈ രംഗത്തിലാണ് ഞങ്ങള്‍ എ.ഐ ഉപയോഗിച്ച് അദ്ദേഹത്തിന്റെ ചെറുപ്പകാലം സൃഷ്ടിച്ചത്. എ.എ നിര്‍മിതമായ…
Read Moreഎന്റെ കാമുകിയെ തട്ടിയെടുത്തു; ആരോപണവുമായി രണ്‍വീര്‍ സിംഗ്
ബോളിവുഡിലെ ഫാഷന്‍ ഐക്കണായ രണ്‍വീര്‍ സിംഗ് വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്. താരത്തിന്റെ ഫാഷനും സിനിമകളുമൊക്കെ ബി ടൗണിലെ സംസാര വിഷയങ്ങളാണ്. അവാര്‍ഡ് ഷോകളില്‍ തന്റേതായ ഒരു സ്റ്റൈലിലാണ് രണ്‍വീര്‍ പ്രത്യക്ഷപ്പെടാറുള്ളത്. രണ്‍വീറിന്റെ ഫാഷനും സിനിമയും പോലെ വ്യക്തിജീവിതവും ആരാധകര്‍ ആകാംഷയോടെ നോക്കികാണാറുണ്ട്. ഇപ്പോള്‍ ഇതാ മറ്റൊരു കൗതുക വാര്‍ത്തയാണ് താരം പുറത്തു വിട്ടിരിക്കുന്നത്. തനിക്ക് പ്രണയം തോന്നിയ പെണ്‍കുട്ടിയോട് ബോളിവുഡിലെ മറ്റൊരു യുവനടനായ ആദിത്യ റോയ് കപൂറിനും പ്രണയം തോന്നിയ രസകരമായ സംഭവമാണ് രണ്‍വീര്‍ പങ്കുവെച്ചിരിക്കുന്നത്. ‘അവന് ജൂനിയര്‍ സ്കൂളിലെ പെണ്‍കുട്ടികളുടെ സ്വപ്ന നായകനായിരുന്നു. എനിക്കൊരു പെണ്‍കുട്ടിയെ ഭയങ്കര ഇഷ്ടമായിരുന്നു എന്നാല്‍ ഞങ്ങള്‍ പിരിഞ്ഞു. അതൊരു ആദിത്യ റോയ് കപൂറുമായുള്ള പ്രണയത്തെ കാരണമായിരുന്നു’. രണ്‍വീറിന്റെ ഈ വാക്കുകള്‍ വാര്‍ത്തയായി മാറിയിരുന്നു. പിന്നാലെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആദിത്യ റോയ് കപൂര്‍ ഈ വിഷയത്തെ…
Read Moreഞങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ല, പിരിച്ചത് സോഷ്യൽ മീഡിയ; ഗോസിപ്പുകളോട് പ്രതികരിച്ച് സായ്കുമാറും ബിന്ദു പണിക്കരും
മലയാളത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത താരവിവാഹങ്ങള്‍ നടന്നിട്ടുണ്ടുണ്ട്. അതില്‍ ഒന്നാണ് സായ് കുമാര്‍- ബിന്ദു പണിക്കര്‍ ദമ്പതികളുടെ വിവാഹം. നിരവധി ഗോസിപ്പ് വാര്‍ത്തകള്‍ക്ക് ശേഷം 2009ലാണ് ഇരുവരും വിവാഹിതരായത്. ഇതിനിടയില്‍ ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സായ് കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണ് വ്യാജ വാര്‍ത്ത പ്രചരിച്ചത്. ഇപ്പോള്‍ ആ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് താര ദമ്പതികള്‍. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരും വിവാഹമോചന വാര്‍ത്തയെക്കുറിച്ച് സംസാരിച്ചത്. സ്വയം കേട്ട് ചിരിച്ച ഗോസിപ്പ് ഏതാണെന്ന ചോദ്യത്തിനായിരുന്നു ദമ്പതികള്‍ മറുപടി നല്‍കിയത്. തങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ ഏറ്റവും അവസാനമാണ് അറിയുന്നതെന്ന് ബിന്ദു പണിക്കര്‍ പറഞ്ഞു. ഒരു ദിവസം ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ക്ലൈമാക്സ് എത്താറായപ്പോഴാണ് മകള്‍ കയറി വന്നു പറയുന്നത് ‘നിങ്ങള്‍ അറിഞ്ഞോ നിങ്ങള്‍ വേര്‍പിരിഞ്ഞെന്ന്’ ഞങ്ങള്‍ വേര്‍പിരിഞ്ഞോന്ന് തിരിച്ച് ചോദിച്ചപ്പോള്‍…
Read Moreബീഡിവലിച്ച് കൈയിൽ മദ്യകുപ്പിയുമായി ലെന; ആർട്ടിക്കിൾ 21ലെ മേക്കോവർ വൈറലാകുന്നു
ആർട്ടിക്കിൽ 21ലെ താമരൈ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നല്ല രീതിയിൽ ബുദ്ധിമുട്ടി. സിനിമയ്ക്ക് വേണ്ടി ശരീരഭാരം നന്നായി കുറക്കേണ്ടി വന്നു. സാജൻ ബേക്കറി എന്ന സിനിമയിലെ ബെറ്റ്സി എന്ന കഥാപാത്രം ചെയ്തുകഴിഞ്ഞ് അഞ്ച് ദിവസത്തെ മാത്രം ഇടവേളയിലാണ് താമരൈ എന്ന കഥാപാത്രം ചെയ്യേണ്ടി വന്നത്. അഞ്ച് ദിവസം മാത്രം സമയമുള്ളതുകൊണ്ട് പട്ടിണികിടക്കുകയല്ലാതെ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. വെള്ളം മാത്രം കുടിച്ചായിരുന്നു അഞ്ച് ദിവസം കഴിഞ്ഞത്. അതിനുശേഷം മേക്കപ്പ്മാൻ റഷീദ് അഹമ്മദ് എന്നിൽ നടത്തിയ മേക്കോവർ അപാരമായിരുന്നു. റെയിൽവേ ട്രാക്കിനരികിലെ മണ്ണിൽ മുഖമടിച്ച് വീണുകിടക്കുന്ന ഒരു രംഗം സിനിമയിലുണ്ട്. അത് ചെയ്യുമ്പോൾ നന്നായി ബുദ്ധിമുട്ടി. മാലിന്യം നിറഞ്ഞ മണ്ണിൽ ഏറെ നേരം കിടക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ അറിയാമല്ലോ. ബീഡിവലിയും മുറുക്കലും ശീലമാക്കിയ ഒരു കഥാപാത്രമാണ് താമരൈ. അതുകൊണ്ടുതന്നെ താമരയെ അവതരിപ്പിക്കാനും വല്ലാതെ കഷ്ടപ്പെട്ടു. രണ്ടുമൂന്ന് മണിക്കൂറിനുള്ളിൽ പത്തുപതിനഞ്ച് ബീഡിയാണ് വലിക്കേണ്ടി വന്നത്.…
Read Moreആ നടിയുമായുള്ള രൂപസാദൃശ്യം കരിയര്‍ തകര്‍ത്തു; സെറിന്റെ വാക്കുൾ ബോളിവുഡിൽ ചർച്ചയാകുന്നു
സല്മാന് ഖാന് നായകനായ വീര്‍ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സെറീന് ഖാന്. കത്രീന കെയ്ഫുമായുള്ള രൂപസാദൃശ്യമാണ് സെറീന് ശ്രദ്ധ നേടിക്കൊടുത്തത്. കത്രീന കെയ്ഫുമായുള്ള താരതമ്യങ്ങളെക്കുറിച്ചു സെറീന് തുറന്നു പറഞ്ഞ കാര്യങ്ങളാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. സെറീന്റെ വാക്കുകൾ ഇങ്ങനെ… കത്രീനയുമായുള്ള രൂപ സാദൃശ്യത്തിന്റെ പേരിലുള്ള താരതമ്യങ്ങള്‍ ഞാന്‍ തുടക്കത്തില്‍ ആസ്വദിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് കരിയറിനുതന്നെ തിരിച്ചടിയായി. ഞാന്‍ ഇന്ഡസ്ട്രിയിലേക്ക് വന്നപ്പോള്‍ വഴിതെറ്റിപ്പോയൊരു കുട്ടിയുടെ അവസ്ഥ ആയിരുന്നു എന്റേത്. ഞാന്‍ സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്നിന്നുമല്ല വരുന്നത്. കത്രീനയുമായുള്ള താരതമ്യം എനിക്ക് ഇഷ്ടപ്പെട്ടു. ഞാന്‍ അവരുടെ വലിയ ആരാധികയാണ്. പക്ഷെ ആ താരതമ്യം ചെയ്യൽ എന്റെ കരിയറിനുതന്നെ തിരിച്ചടിയായി. ഇന്‍ഡസ്ട്രിയിലുള്ളവര്‍ എന്റെ വ്യക്തിത്വം തെളിയിക്കാന്‍ എനിക്ക് അവസരം നല്‍കിയില്ല. ബോളിവുഡില്‍ ആളുകള്‍ കഴിവ് നോക്കിയല്ല സൗഹൃദം നോക്കിയാണ് അവസരങ്ങള്‍ നല്‍കുന്നത്. സിനിമാ കുടുംബത്തിലെ അംഗം അല്ലാത്തതിനാല്തന്നെ…
Read Moreമേലേടത്ത് രാഘവന് നായരുടെ വാത്സ്യമേറ്റുവാങ്ങാൻ തുടങ്ങിയിട്ട് മുപ്പത് വർഷം
ഋഷി മലയാളക്കര ആ വാത്സല്യമേറ്റുവാങ്ങാന് തുടങ്ങിയിട്ട് ഇപ്പോള്‍ മുപ്പതുവര്ഷമാകുന്നു. മേലേടത്ത് രാഘവന് നായര്‍ മലയാള സിനിമയ്ക്ക് നല്കിയ വാത്സല്യം!! വാത്സല്യം എന്ന് ഗൂഗിളില്‍ മലയാളത്തില്‍ ടൈപ്പു ചെയ്തു കൊടുത്താല്‍ വാത്സല്യം എന്ന സിനിമയെക്കുറിച്ചാണ് ആദ്യം തെളിയുക. പിന്നീടുമാത്രമേ ശബ്ദതാരാവലിയും മറ്റും വരുന്നുള്ളു. അതാണ് മലയാളത്തില്‍ വാത്സല്യം എന്ന സിനിമക്കുള്ള സ്ഥാനം. എത്രവട്ടം കണ്ടാലും മതിവരാത്ത, കണ്ണുനനയിപ്പിക്കുന്ന, നെഞ്ചില്‍ നോവേറ്റുന്ന മമ്മൂട്ടി ചിത്രം – വാത്സല്യം. എ.കെ.ലോഹിതദാസ് എഴുതിയ മണ്ണും മനുഷ്യനും കഥാപാത്രങ്ങളായുള്ള സിനിമ. കൊച്ചിന്‍ഹനീഫയുടെ സിനിമജീവിതത്തിലെ ഏറ്റവും നല്ല ചിത്രം. ഇന്നും ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ പലവട്ടം കണ്ടതാണെങ്കിലും വീണ്ടുമിരുന്ന് കാണുന്ന സിനിമ.. ഉറങ്ങാതെ വാശിപിടിക്കുന്ന കുഞ്ഞുങ്ങളെ ഉറക്കാന്‍ താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണമെന്ന് വാത്സല്യത്തോടെ ഇപ്പോഴും പാടുന്ന എത്രയോ അമ്മമാര്‍ ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.. മുപ്പതുവര്‍ഷം മുന്പിറങ്ങി ഇപ്പോഴും നമ്മുടെ ഇഷ്ടം പിടിച്ചുപറ്റുന്ന വാത്സല്യം…
Read Moreഗര്‍ഭകാലത്ത് ശരീരഭാരം 85 ആയി ഐറ്റം സേംഗിനായി കുറച്ചത് 25 കിലോ; സ്ലിംബ്യൂട്ടിയായി സയേഷ
ഭൂരിഭാഗം നടിമാരും വിവാഹത്തോടെ സിനിമാരംഗം വിടുന്നവരാണ്. അവരില്‍നിന്നു വ്യത്യസ്തയാണ് സയേഷ സൈഗാള്‍. വിവാഹശേഷവും സിനിമയിൽ തുടർന്ന സയേഷ പ്രസവശേഷവും അധികം വൈകാതെതന്നെ സെറ്റിലേക്ക് തിരികെ എത്തി. തെന്നിന്ത്യ ൻ നടൻ ആര്യയാണ് സയേഷയുടെ ഭർത്താവ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാകാത്ത താരമാണ് സയേഷ. പ്രസവശേഷം 25 കിലോയോളമാണ് സയേഷ കുറച്ചത്. ഇപ്പോഴിതാ തന്റെ വെയ്റ്റ് ലോസ് ജേര്‍ണി പങ്കുവയ്ക്കുകയാണ് സയേഷ. അഭിനയത്തിലെന്നതുപോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് സയേഷ. സ്വന്തമായൊരു യുട്യൂബ് ചാനലുമുണ്ട് താരത്തിന്. ഈ ചാനലിലൂടെയാണ് കഴിഞ്ഞ ദിവസം താന്‍ വണ്ണം കുറച്ചത് എങ്ങനെയെന്ന് സയേഷ ആരാധകരുമായി പങ്കുവച്ചത്. എങ്ങനെയാണ് വണ്ണം കുറച്ചതെന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാമുള്ള മറുപടിയാണ് എന്റെ വീഡിയോ. ഗര്‍ഭിണിയാകുമ്പോള്‍ എന്റെ ഭാരം 65 കിലോയായിരുന്നു. പ്രസവ സമയം ആയപ്പോഴേക്കും 85 കിലോയോളം എത്തി. 25 കിലോയോളാണ് ഇങ്ങനെ കൂടിയത്.…
Read Moreഇലവീഴാപൂഞ്ചിറ പകര്‍ത്തിയ മനേഷിനു പൊൻതിളക്കം
കാവ്യാ ദേവദേവന്ഇലവീഴാപൂഞ്ചിറ എന്ന മനോഹരമായ തീരത്തെ പകര്‍ത്തി എന്നതു മാത്രമല്ല മനേഷ് മാധവനെ വ്യത്യസ്തനാക്കുന്നത്. ഇലവീഴാപൂഞ്ചിറ എന്ന സിനിമയിലെ കഥാപാത്രങ്ങളെ പ്രേക്ഷക മനസിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചുവെന്നതുകൂടിയാണ്. തന്റെ ലെന്‍സില്‍ പതിയുന്ന സൂക്ഷ്മാംശുക്കള് തെല്ലും വ്യത്യാസപ്പെടാതെ സ്ക്രീനിലേക്ക് പകര്‍ത്താന്‍ മാനേഷ് മാധവനു സാധിക്കുന്നുവെന്നതു ചെറിയ കാര്യമല്ല. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ഛായാഗ്രാഹകന്‍ മനേഷ് മാധവനെത്തേടി വീണ്ടുമൊരു സംസ്ഥാന അവാര്‍ഡ് കൂടി എത്തിച്ചേര്‍ന്നു. 2017ൽ ‘ഏദൻ’ എന്ന സിനിമയിലൂടെയായിരുന്നു ആദ്യ പുരസ്കാരം. ഇലവീഴാ പൂഞ്ചിറ എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹണത്തിനാണ് മനേഷ് മാധവന് അര്‍ഹനായത്. രണ്ടാം തവണയാണ് മനേഷ് മാധവന് മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് ശോഭയില്‍ തിളങ്ങുന്നത്. മനേഷ് മാധവന് രാഷ്ട്രദീപികയോട് സംസാരിക്കുന്നു: അത്യധികം സന്തോഷപ്രദമായ ദിവസങ്ങളില്‍ കൂടിയാണിപ്പോള്‍ കടന്നു പോകുന്നത്. മികച്ച നവാഗത സംവിധായകന്, മികച്ച ശബ്ദരൂപകല്പന, മികച്ച ഛായാഗ്രാഹകന്‍,…
Read Moreവിനായകന് ചെയ്തത് തെറ്റ് തന്നെയാണ് ! പക്ഷെ മാധ്യമങ്ങള്‍ വിനായകനോട് ചെയ്തത് അതിലും ക്രൂരത; തുറന്നു പറച്ചിലുമായി ഷൈന്‍ ടോം ചാക്കോ
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് നടന് വിനായകന് രംഗത്തെത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി ആളുകളാണ് ഇക്കാര്യത്തില്‍ വിനായകനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച രംഗത്തെത്തിയത്. നിരവധി സിനിമാക്കാരും അക്കൂട്ടരില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ചിലരൊക്കെ വിനായകനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ വാക്കുകള്‍ ഇങ്ങനെ…വിനായകന്റേത് 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. വിനായകന് ആദ്യമായിട്ടല്ല പ്രസ്താവനകള്‍ നടത്തുന്നത്. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് വെറും 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മന്‍ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ് ചെയ്യേണ്ടത് ? അവര്‍ അദ്ദേഹം മരിച്ചതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? അത്രയും…
Read More