മലയാളം സിനിമ ജയിലറിന് തീയറ്റര്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരം. സംവിധായകന് സക്കീര്‍ മഠത്തിലാണ് പ്രതിഷേധം നടത്തിയത്. രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിനൊപ്പം ഓഗസ്റ്റ് പത്തിനാണ് ധ്യാന്‍ ശ്രീനിവാസന് ചിത്രം ജയിലറും റിലീസ് പ്രഖ്യാപിച്ചട്ടുള്ളത്. രണ്ടു സിനിമകള്‍ക്കും ഒരേ പേര് വന്നത് വിവാദമായിരുന്നു. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍ മലയാള സിനിമകള്‍ക്ക് ശ്വാസം മുട്ടുന്നുവെന്ന് ആരോപിച്ചാണ് സംവിധായകന് സക്കീര്‍ മഠത്തില്‍ ഒറ്റയാള്‍ സമരം നടത്തിയത്. 2021 ല്‍ കേരള ഫിലിം ചേമ്പറില്‍ പേര് റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് സക്കീര്‍ മഠത്തില്‍ പറയുന്നത്. റജിസ്ട്രേഷന് തെളിവ് കാണിച്ച് രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിന് മറുപടിയായി സണ്‍ പിക്ച്ചേഴ്സ് തങ്ങള്‍ പേര് മാറ്റില്ലെന്ന് കാണിച്ച് ഇരുന്നൂറ് പേജ് അടങ്ങുന്ന വക്കീല്‍ നോട്ടീസ് അയക്കുകയാണ് ചെയ്തതെന്നും സക്കീര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍…
Read MoreCategory: Movies
പ്രിയയുടെ മൂക്ക് അടിച്ചുപരത്തി ഇസ; എനിക്ക് ചെയ്യാൻ പറ്റാത്ത് കാര്യം; ഉള്ളിൽ സന്തോഷിച്ച് ദുഖം അഭിനയിച്ചതിനെക്കുറിച്ച് ചാക്കോച്ചൻ
എനിക്ക് ചെയ്യാന്‍ പറ്റാത്ത പല കാര്യങ്ങളും മകന് (ഇസഹാഖ്) ചെയ്യുന്നുണ്ടെന്നുള്ളത് സന്തോഷമുള്ള കാര്യമാണ്. ഉദാഹരണമായി പറഞ്ഞാല്‍ പ്രിയയുടെ മൂക്ക് ഇടിച്ച് ഷേപ്പ് മാറ്റും അവന്. ഈയിടെ ഞാന്‍ കോട്ടയ്ക്കലില്‍ ഷൂട്ടിന് പോയ സമയത്ത് രാത്രി പ്രിയ വിളിച്ചിരുന്നു. ഇസയെക്കുറിച്ചുള്ള പരാതി പറയാനായിരുന്നു ആ കോള്‍. ഒറ്റയൊരുത്തനായി പോയി, അല്ലെങ്കില്‍ ഞാന്‍ ചവിട്ടിക്കൂട്ടി പൂച്ചയ്ക്ക് ഇട്ട് കൊടുത്തേനെ എന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ കാര്യം തിരക്കിയത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു ഫോട്ടോ അയയ്ക്കാമെന്നായിരുന്നു മറുപടി. നോക്കിയപ്പോള്‍ പ്രിയയുടെ ചുണ്ട് ഇസു ഇടിച്ചിട്ട് ഷേപ്പൊക്കെ മാറി വീര്‍ത്തിരിക്കുന്നു. ഉള്ളില്‍ ഭയങ്കര സന്തോഷമാണെങ്കിലും ഞാന്‍ ഭയങ്കരമായിട്ട് അഭിനയിച്ചു. എനിക്ക് സന്തോഷിക്കാന്‍ കിട്ടിയ അവസരമായിരുന്നല്ലോ അത്. ആ സാരമില്ല, പോട്ടെ എന്നൊക്കെ പറഞ്ഞ് പ്രിയയെ ആശ്വസിപ്പിച്ചു. -കുഞ്ചാക്കോ ബോബന്
Read Moreഅച്ഛൻ തെലുങ്കൻ, ഞാൻ വളർന്നത് തമിഴ്നാട്ടിൽ; അമ്മയുടെ മലയാള ബന്ധം പറഞ്ഞ് മീന
എന്റെ അമ്മ വളരെ സ്ട്രിക്ട് ആയിരുന്നു, അതേ പോലെതന്നെ ഫൺ ക്യാരക്ടറുമായിരുന്നു. ഞാൻ ഷൂട്ടിംഗിനു പോകേണ്ട സമയം, ഞാൻ ചെയ്യുന്ന ജോലി അതൊക്കെ വളരെ പെർഫെക്ടായി ചെയ്യണം എന്നാണ് അമ്മ പറയുക. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ അമ്മ വളരെ സ്ട്രിക്ട് ആയിരുന്നു. നമ്മൾ ഒട്ടും ഡൗൺ ആകാതെ, ചെയ്യുന്ന കാര്യത്തിൽ പൂർണ ശ്രദ്ധ കൊടുക്കണം എന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. ഞാൻ പൂർണമായും മലയാളി ആണെന്ന് പറയാൻ കഴിയില്ല. അമ്മ കണ്ണൂർക്കാരിയാണ്. അച്ഛൻ തെലുങ്ക് നാട്ടിൽനിന്നുമാണ്. ഞാൻ ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. എന്റെ മോൾ ഇപ്പോൾ ഏഴാം ക്ലാസിലാണ്. എന്റെ മോൾ ഞാൻ ഒരു സൂപ്പർ അമ്മ ആണെന്ന് ഇപ്പോൾ പറയുമെന്ന് തോന്നുന്നില്ല. ഇപ്പോൾ ഞാൻ കുറച്ചു സ്ട്രിക്ടാണ്. ഈ സമയത്ത് അങ്ങനെ വേണമെന്ന് തോന്നുന്നു. ഒരു കാര്യം വേണ്ടെന്ന് പറഞ്ഞാൽ വേണ്ട എന്ന രീതിയിലാണ് ഇപ്പോൾ പോകുന്നത്. പക്വത…
Read Moreഅഭിനേതാക്കള്‍ സമ്പന്നരാണെന്ന പൊതുധാരണ തെറ്റ്; ഇപ്പോഴും താമസം വാടകവീട്ടിലെന്ന് സന
താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെ വെള്ളിത്തിരയിലെത്തിയ ഫാത്തിമ സന ഇന്നു ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്. ആമിര്‍ ഖാന് നായകനായ ദംഗലിലൂടെയാണ് ഫാത്തിമ സന ശ്രദ്ധ നേടുന്നത്. ചിത്രം വലിയ വിജയമായതോടെ ഫാത്തിമയും താരമായി മാറി. ചിത്രത്തിലെ പ്രകടനത്തിലൂടെ ഒരു രാത്രി കൊണ്ട് താരമായി മാറുകയായിരുന്നു ഫാത്തിമ. കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രമായിരുന്നു ദംഗല്‍. ഇപ്പോഴിതാ താരങ്ങളെക്കുറിച്ച് ആരാധകര്‍ക്കുള്ള തെറ്റിദ്ധാരണകളെക്കുറിച്ച് സംസാരിക്കുകയാണ് ഫാത്തിമ സന. അഭിനേതാക്കള്‍ സമ്പന്നരാണെന്ന പൊതുധാരണ തെറ്റാണെന്നാണ് ഫാത്തിമ സന പറയുന്നത്. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. താന്‍ ഇപ്പോഴും താമസിക്കുന്നത് വാടകയ്ക്കാണെന്നാണ് ഫാത്തിമ സന പറയുന്നത്. ഞാന്‍ മിഡില്‍ ക്ലാസ് കുടുംബത്തില്‍നിന്നാണ് വരുന്നത്. ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുണ്ടായിരുന്ന വീട്ടിലാണ്. പാര്‍ക്കിംഗ് ബേസ്മെന്റ് വീടാക്കി മാറ്റിയതാണ്. ഇപ്പോഴും വീട് വാങ്ങിയിട്ടില്ല. സ്ട്രഗിള്‍ ചെയ്യുമ്പോള്‍തന്നെ എനിക്ക് മറികടക്കാനുണ്ടായിരുന്ന നാഴികക്കല്ല് ഞാന്‍ മറികടന്നിട്ടുണ്ട്. ഇപ്പോഴും…
Read Moreപോട്ടെടാ ബാലേട്ടാ..! മറ്റൊരു സൂപ്പർ സ്റ്റാറും അങ്ങനെ ചെയ്യില്ല; എന്റെ കാല് പിടിച്ച് മോഹൻലാൽ ചോദിച്ചത്
ആറാട്ടിൽ ലാൽ സാർ എന്റെ കാലിൽ പിടിക്കുന്ന രംഗമുണ്ട്. മറ്റൊരു സൂപ്പർസ്റ്റാറും അത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ലാൽ സാർ എന്റെ കാലിൽ പിടിച്ചിട്ട് ചോദിച്ചത് മോനെ, മുണ്ട് കറക്ട് മടക്കി കുത്തിയിട്ടുണ്ടോ എന്നാണ്. ഒരിക്കൽ സിസിഎൽ നടക്കവെ ഞാനും പൃഥ്വിരാജും ഷാജി കൈലാസിന്റെ പടത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. സിസിഎല്ലിന് വന്നുകൂടെ എന്ന് ഞാൻ പൃഥ്വിരാജിനോടു ചോദിച്ചു. ഇല്ല റിയാസ്, എന്റെ മൈൻഡ് അങ്ങനെയാണ്. ചേട്ടന് ഇതൊക്കെ വളരെ ഇഷ്ടമാണ്. ഞാൻ ആ സമയത്ത് ഒരു സ്ക്രിപ്റ്റ് എഴുതാം, അല്ലെങ്കിൽ പടം ചെയ്യാം എന്നാണ് ചിന്തിക്കുന്നത്. സിസിഎല്ലിന്റെ ഭാഗമല്ലാതെ നിൽക്കണം എന്ന് കരുതിയല്ല. എന്റെ മൈൻഡ് സെറ്റ് അങ്ങനെയാണെന്ന മറുപടിയാണ് പൃഥി നൽകിയത്. അദ്ദേഹം പറഞ്ഞ രീതിയിൽ എല്ലാമുണ്ട്. ആ ആത്മാർഥത കൊണ്ടാണ് പൃഥിരാജ് കരിയറിൽ ഇത്രയും വലിയ ഉയരത്തിലെത്തിയത്. -റിയാസ് ഖാൻ
Read Moreഒരു മുസ്ലിം പെണ്‍കുട്ടി എന്ന നിലയില്‍ നാടകവും സിനിമയുമൊന്നും എളുപ്പമായിരുന്നില്ല ! ഒത്തിരി അടികിട്ടിയിട്ടുണ്ടെന്ന് സീനത്ത്
മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് സീനത്ത്. നാടക രംഗത്ത് നിന്നും സിനിമാ സീരിയല്‍ രംഗത്തേക്ക് എത്തിയ സീനത്ത് സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലും എല്ലാം തന്റെ മികവു തെളിയിച്ചു. അതേ സമയം നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല. ലപ്പുറത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ ഒത്തിരി കഷ്ടപ്പെട്ടുവെന്നാണ് സീനത്ത് പറയുന്നത്. നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരന് കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വര്‍ഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു. താന്‍ അഭിനയ ലോകത്ത് എത്തിയത് ഇളയമ്മയായ നിലമ്പൂര്‍ ആയിഷ കാരണമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് സീനത്ത്. തന്റെ ചെറിയപ്രായത്തില്‍ ഉപ്പ മരിച്ചിരുന്നു. ഇതോടെ തന്റെ കുടുംബം ഒത്തിരി കഷ്ടപ്പെട്ടാണ് ജീവിച്ചതെന്നും…
Read More‘ജയിലർ’ ഓഡിയോ ലോഞ്ചിൽ ചുവപ്പിൽ തിളങ്ങി തമന്ന; എന്തൊരു ഗ്ലാമറെന്ന് ആരാധകർ
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള നടിമാരില്‍ ഒരാളാണ് തമന്ന ഭാട്ടിയ. രജനീകാന്തിന് ഒപ്പമുള്ള ‘ജയിലർ’ ആണ് തമന്നയുടെ അടുത്ത റിലീസ്. നെൽസൺ സംവിധാനം ചെയ്യുന്ന സിനിമയിൽ ഇന്ത്യൻ സിനിമയിൽ പല സൂപ്പർതാരങ്ങളും അഭിനയിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ആ സിനിമയുടെ ഭാഗമാണ്. മോഹൻലാൽ അതിഥി വേഷത്തിലാണ് അഭിനയിക്കുന്നത്. ഓഗസ്റ്റ് പത്തിനാണ് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങ് ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. രജനികാന്ത്, തമന്ന, ശിവരാജ് കുമാർ, ജാക്കി ഷ്റോഫ്, നെൽസൺ, അനിരുദ്ധ്, രമ്യ കൃഷ്ണൻ തുടങ്ങിയവർ ഓഡിയോ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുനൂറ് കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. ഓഡിയോ ലോഞ്ച് പരിപാടിയിൽ തിളങ്ങിയത് തമന്ന തന്നെയായിരുന്നു. തമന്നയുടെ തകർപ്പൻ ഡാൻസും പരിപാടിയിൽ ഉണ്ടായിരുന്നു. അതിനുശേഷം ചുവപ്പ് നിറത്തിലെ ഔട്ട്ഫിറ്റിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് തമന്ന തിളങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ തമന്ന…
Read Moreരാധ വിട്ടുപോകാതെ ഒന്നരമാസത്തോളം കൂടെയുണ്ടായിരുന്നു; ഇനി അങ്ങനെയായിപ്പോകുമോയെന്ന് ഭയന്നിരുന്നെന്ന് ദിലീപ്
ചാന്തുപൊട്ടിലെ കഥാപാത്രം ഒരു വെല്ലുവിളിതന്നെയായിരുന്നു. ഞാണിന്മേല് പോകുന്നൊരു കഥാപാത്രമാണ് അത്. അങ്ങോട്ടോ ഇങ്ങോട്ടോ പോയി കഴിഞ്ഞാല്‍ കൈയില്‍നിന്നു പോകും. മാത്രമല്ല അവരുടെ ഇമോഷന്‍സ് ഞാന്‍ കണ്ടിട്ടുമില്ല. ഇമോഷന് ചെയ്യുന്നത് കറക്ടായില്ലെങ്കിലും പ്രശ്നമാകുമല്ലോ.അതുപോലെതന്നെ ആ കഥാപാത്രം ചെയ്ത ശേഷം രാധാകൃഷ്ണനില്‍നിന്നു മാറാന്‍ സമയമെടുത്തു. ആദ്യം ഞാന്‍ ഒന്ന് പേടിച്ചുപോയി. ലാല്‍ ജോസിന്റെ അടുത്തിരുന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്.എന്റെ സ്വഭാവത്തിലും നോട്ടത്തിലുമെല്ലാം ഷൂട്ട് കഴിഞ്ഞിട്ടും രാധയുണ്ടായിരുന്നു. ഒന്ന് ഒന്നര മാസം അങ്ങനെയായിരുന്നു. എനിക്ക് അപ്പോഴൊക്കെ തോന്നുമായിരുന്നു ഞാന്‍ ഇനി ഇങ്ങനെതന്നെ ആയിപ്പോകുമോ വേറെ കഥപാത്രങ്ങളൊന്നും ചെയ്യാന്‍ സാധിക്കില്ലേയെന്ന്. ആ സിനിമയ്ക്കുശേഷം ഞാന്‍ ചെയ്തത് സ്പീഡാണ്. അതില്‍ അത്ലറ്റിന്റെ കഥാപാത്രമാണ് ചെയ്തത്. അപ്പോഴും ഇടയ്ക്ക് സ്ത്രൈണത വരുമായിരുന്നു. ആ സമയത്തും ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. -ദിലീപ്
Read Moreആദ്യം കണ്ടത് തകർന്ന് നിൽക്കുന്ന ഉണ്ണിയെ ; ഇന്ന് കാണുന്നത് പെരുതിജയിച്ച് ഉണ്ണീമുകുന്ദനെയെന്ന് സിബി മലയിൽ
ലോഹിതദാസ് മരിക്കുന്നതിന് മൂന്നാഴ്ച മുൻപ്, വലിയ ഇടവേളയ്ക്കുശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും ലോഹി അന്ന് എന്നോട് പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ലോഹി അത് പറഞ്ഞത്. ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച് തന്റെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ അയാൾ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് ലോഹി പോയി. അന്ന് മരണവീട്ടിലെ സന്ധ്യയിൽ ഒരാൾ എന്റെ അടുത്തേക്ക് വന്നു. സാർ ഞാനാണ് ഉണ്ണി മുകുന്ദൻ. ലോഹി സാറിന്റെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. ഒറ്റദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതായെന്നും. അങ്ങനെയാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്.…
Read Moreഎന്റെ അഡൾട്ട് സിനിമാ പ്രഫഷൻ അമ്മയെ മദ്യത്തിൽ ആശ്വാസം കണ്ടെത്താൻ പ്രേരിപ്പിച്ചിരിക്കാമെന്ന് സണ്ണി ലിയോൺ
പോൺ സിനിമകളിൽനിന്നു ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. ജിസം2 എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം തുടർന്ന് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലും ചുവടുറപ്പിക്കുകയായിരുന്നു. ഇപ്പോൾ പോൺ സിനിമാ രംഗത്ത് പ്രവർത്തിച്ച കാലത്ത് തന്റെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സണ്ണി ലിയോൺ സംസാരിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ പ്രഫഷനോട് അമ്മയ്ക്ക് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നും അമ്മ മദ്യപാനത്തിന് അടിമയായിരുന്നുവെന്നും സണ്ണി ലിയോൺ പറയുന്നു. അമ്മയുടെ മദ്യപാനം എന്നെ വിഷമിപ്പിച്ചു. മദ്യത്തേക്കാൾ കൂടുതൽ അമ്മ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു. മാനസികപരമായി ഇത് ചികിത്സിച്ച് ശരിയാക്കേണ്ടതായിരുന്നു. ഞാനോ സഹോദരനോ അച്ഛനോ അമ്മയുടെ ദുശീലത്തിന് കാരണക്കാരല്ല. എന്റെ അഡൾട്ട് സിനിമാ പ്രഫഷൻ അമ്മയെ മദ്യത്തിൽ ആശ്വാസം കണ്ടെത്താൻ പ്രേരിപ്പിച്ചിരിക്കാം. എന്റെ പ്രഫഷൻ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ വൈകിയാണ് വീട്ടിലേക്ക് വന്നിരുന്നത്. ഇതെല്ലാം അമ്മയെ…
Read More