സീമ മോഹന്ലാല്പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെളിയുന്ന പേരാണ് പിആര്‍ഒ എ.എസ്. ദിനേശ്. സിനിമാ വാര്‍ത്തയെഴുത്തിന്റെ കാല് നൂറ്റാണ്ടു പിന്നിടുമ്പോള്‍ ദിനേശ് ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ്. ഒരു സിനിമ പ്രഖ്യാപിച്ചാല്‍ അതിന്റെ ആദ്യാവസാനം വരെ കൂടെ നിന്ന് വാര്‍ത്തകള്‍ മാധ്യമലോകത്തേക്ക് എത്തിക്കുന്ന രീതിയാണ് ദിനേശിന്റേത്. പടം റിലീസ് ചെയ്തശേഷവും അതിന്റെ വിശേഷങ്ങളുമായി ദിനേശിന്റെ വാര്‍ത്തകളെത്തും. എഴുത്തുകാരനാകാന്‍ മോഹിച്ച എ.എസ്. ദിനേശ് സിനിമാ എഴുത്തുകാരനായ കഥ വായിക്കാം… കാസറ്റുകളുടെ പിആര്‍ വര്‍ക്ക് ചെയ്ത് തുടക്കംഎറണാകുളം പള്ളുരുത്തി സ്വദേശിയായ ദിനേശിന് കുട്ടിക്കാലം മുതല്‍ എഴുത്തുകാരനാകാനായിരുന്നു മോഹം. അതുകൊണ്ടുതന്നെ പുസ്തകങ്ങളെയും എഴുത്തിനെയും കൂടെകൂട്ടി. കേരള മീഡിയ അക്കാദമിയില്‍ ജേര്‍ണലിസം പഠനത്തിനു ചേരുമ്പോള്‍ തന്നെ അദ്ദേഹം ഫ്രീലാന്‍സായി അഭിമുഖങ്ങള്‍ എഴുതിയിരുന്നു. ജോണി സാഗരിഗ, സര്‍ഗം കബീര്‍, ഈസ്റ്റ് കോസ്റ്റ് വിജയന് തുടങ്ങിയവരൊക്കെ ഓഡിയോ കാസറ്റു രംഗത്ത് നിറഞ്ഞുനില്ക്കുന്ന…
Read MoreCategory: Movies
എന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റുമോ; ചേട്ടന്റെ വിനയത്തെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറഞ്ഞ കഥയിങ്ങനെ…
ചേട്ടൻ വിനീത് വളരെ വിനയമുള്ള ആളാണ്. കാര്യങ്ങളൊക്കെ വളരെ സിംപിൾ ആയി അവതരിപ്പിക്കുന്നയാളാണ്. അല്ലാത്തപ്പോൾ വളരെ ഫോർമൽ ആയിട്ടായിരിക്കും സംസാരിക്കുന്നത്. തിര എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ ഒരു പടം ചെയ്യുന്നുണ്ട്, ധ്യാന്‍ നായകനാവാൻ പറ്റുമോയെന്ന് വളരെ ഫോർമൽ ആയിട്ട് വന്നാണ് പുള്ളി ചോദിച്ചത്. ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്ന ആളാണ്. ആ എന്നോട് വരെ ഇത്രയും വിനയത്തോടെയാണ് പടത്തിൽ അഭിനയിക്കുമോയെന്നു ചോദിക്കുന്നത്. ഈയിടെ എന്റെയൊരു സിനിമ പൊട്ടിപ്പൊളിഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് പുള്ളി എന്റെയടുത്ത് വന്ന് പറയുന്നത്, ഞാൻ ഒരു സിനിമ ചെയ്യാൻ പോകുന്നുണ്ടെന്ന്. പൊട്ടിപ്പൊളിഞ്ഞ സംവിധായകൻ സൂപ്പർ സ്റ്റാറായ നമ്മളോട് ഡേറ്റ് ചോദിക്കാൻ വന്നതാണെന്നാണ് വേറെ ആരെങ്കിലും കണ്ടാൽ തോന്നൂ. ഞാൻ ഒരു സിനിമ ചെയ്യാൻ പോകുവാണ്. ധ്യാന്‍ അതിൽ ഒന്ന് അഭിനയിക്കാൻ പറ്റുമോ? ഡേറ്റ് ഉണ്ടാകില്ലേ എന്നൊക്കെ എന്നോട് ചോദിച്ചു. നമുക്കുതന്നെ തോന്നും നമ്മൾ എന്തോ…
Read Moreനഗ്മയ്ക്കായി ആദ്യഭാര്യയെ ഉപേക്ഷിച്ചു ! എന്നാല്‍ നഗ്മ കൈയ്യോഴിഞ്ഞതോടെ പിന്നെ നിരന്തരം ഭീഷണിയും; ശരത്കുമാറിന്റെ പ്രണയകഥ ഇങ്ങനെ…
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ശരത് കുമാര്‍. അദ്ദേഹത്തിന്റെ ഭാര്യ രാധികയാവട്ടെ ഒരു കാലത്തെ സൂപ്പര്‍ നടിയും. തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് ഇരുവരും പുനര്‍വിവാഹിതരാകുന്നത്. ഇപ്പോള്‍ വളരെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് താരങ്ങള്‍. 2001ലാണ് രാധികയും ശരത് കുമാറും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹവും, ശരതിന്റെ രണ്ടാം വിവാഹവുമായിരുന്നു അത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലെല്ലാം ശരത് കുമാറിന്റെ ഒരു പഴയകാല പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ശ്രദ്ധനേടുന്നത്. 1984ല്‍ ആയിരുന്നു ശരത് കുമാറിന്റെ ആദ്യ വിവാഹം. ഛായയായിരുന്നു ഭാര്യ. ഇരുവരും 2000ത്തില്‍ വിവാഹമോചിതരാവുകയും ചെയ്തു. വിവാഹമോചനത്തിനുള്ള കാരണമായത് ശരത് കുമാറിന്റെ വിവാഹേതര ബന്ധമായിരുന്നുവെന്നാണ് അന്ന് വന്ന വാര്‍ത്തകള്‍. തെന്നിന്ത്യന്‍ താര സുന്ദരി നഗ്മയുമായി ശരത് കുമാറിന് ബന്ധമുണ്ടായിരുന്നുവെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യം പിന്നീട് താരം തുറന്നുസമ്മതിച്ചിരുന്നു. ശരത് കുമാറിന് നഗ്മയുമായി വളരെ ആഴത്തിലുള്ള പ്രണയമായിരുന്നു. ആദ്യ വിവാഹബന്ധം…
Read Moreനടി സ്നേഹ ബാബു വിവാഹിതയാകുന്നു ! വരനും കരിക്കിലെ പ്രിയതാരം
‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയാകുന്നു. കരിക്കിന്റെ ‘സാമര്‍ഥ്യ ശാസ്ത്രം’ എന്ന സീരീസിന്റെ ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് വരന്. അഖിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സ്നേഹ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. ‘സാമര്ഥ്യശാസ്ത്ര’ത്തിന് നന്ദി എന്ന കുറിപ്പോടെയാണ് ചിത്രം സ്നേഹ പങ്കുവച്ചത്. സീരീസില്‍ സ്നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന് താഴെ സഹതാരങ്ങളും ആരാധകരും സ്നേഹയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്. ഗ്രേസി-ബാബു ദമ്പതികളുടെ മകളായി മുംബൈയിലെ ഗോരെഗാവിലാണ് സ്നേഹ ജനിച്ചത്. പഠനം മുംബൈയില്‍ തന്നെയായിരുന്നു. പിന്നീട് ടിക് ടോക് വീഡിയോകളിലൂടെ സ്നേഹ കരിക്കിലെത്തുകയായിരുന്നു. കരിക്കിന്റെ കോമഡി സീരീസുകളിലൂടെയാണ് സ്നേഹ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ആദ്യരാത്രി, ഗാനഗന്ധര്വ്വന്, സൂപ്പര്‍ ശരണ്യ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
Read More‘ഉമ്മന്‍ ചാണ്ടി എനിക്ക് പിതാവിനെപോലെ’; ഓർമ്മകൾ പങ്കുവച്ച് നടൻ ബാല
ഉമ്മന്‍ ചാണ്ടി സാറുമായി എനിക്ക് ഉണ്ടായിരുന്നത് വ്യക്തിപരമായ ബന്ധമാണ്. അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് ഞാനൊരിക്കല്‍ കാണാന്‍ പോയി. അന്ന് അദ്ദേഹത്തിന്റെ കാലിന് എന്തോ അസുഖമുണ്ട്. കാണണം എന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ അനുമതി തന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം കാല് ഒരു സ്റ്റൂളില്‍ കയറ്റി വച്ച് ഇരിക്കുകയാണ്. എന്നെ കണ്ടപ്പോള്‍ കാല് താഴ്ത്തി വച്ച് കെട്ടിപ്പിടിച്ച് കൊണ്ടാണ് സ്വീകരിച്ചത്. ഞാന്‍ ഹിറ്റ്ലിസ്റ്റ് എന്ന സിനിമ നിര്‍മിച്ച് സംവിധാനം ചെയ്തിട്ടുണ്ടെന്നും അതിന്റെ ഓഡിയോ ലോഞ്ചിന് വരണം എന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം യാതൊരു മടിയും കൂടാതെ വരാമെന്നേല്ക്കുകയും പിന്നീട് ഓഡിയോ ലോഞ്ചിന് വരികയും ചെയ്തു. ഉമ്മന്‍ ചാണ്ടി എനിക്ക് പിതാവിനെപോലെയാണ്. എപ്പോഴും മരിച്ചവര്‍ ചെയ്ത നന്മയെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്യണം.’ -ബാല
Read Moreറിമി ടോമിയിൽ നിന്ന് ഞാൻ പഠിച്ചത്; കെ.എസ്. ചിത്ര തുറന്ന് പറയുന്നു
“പുതിയ ഗായകരിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. റിമി ടോമി ഒരു സ്റ്റേജ് ഷോ ലൈവായി കൊണ്ട് പോകുന്നതും കാണികളെ കൈയിലെടുക്കുന്നതും കണ്ട് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്ന് ഞാൻ അന്തംവിട്ടിട്ടുണ്ട്. അങ്ങനെയൊക്കെ ചെയ്താൽ തെറ്റായി എടുക്കുമോ എന്ന ചിന്തയൊക്കെ എനിക്കുണ്ടായിരുന്നു. റിമി ടോമിയുടെ കൺസേർട്ടിൽ അവർ ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി. വേദിയിൽ എന്തെങ്കിലും സംസാരിക്കണം. ഒന്നും പറയാതെ പാടിക്കൊണ്ടിരുന്നാൽ ആൾക്കാർക്ക് ഇഷ്ടപെടില്ല എന്ന് ഞാൻ റിമിയിൽനിന്നു പഠിച്ചു. പുതിയ കുട്ടികളിൽ എന്തെങ്കിലും നല്ലത് കണ്ടാൽ സ്വീകരിക്കും. അതേസമയം എന്നെക്കൊണ്ട് പറ്റാത്തതാണെങ്കിൽ ആസ്വദിക്കുകയേ ഉള്ളൂ”– കെ.എസ്. ചിത്ര
Read More“എന്തിനാണ് ഒരാളുടെ ശരീര ഭാഗങ്ങളെക്കുറിച്ച് അനാവശ്യമായി കമന്റ് പറയുന്നത്” ;എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയെന്ന് ഹണിറോസ്
മലയാള സിനിമയിലെ മിന്നും താരമാണ് ഹണി റോസ്. സോഷ്യല്‍ മീഡിയയിലും വലിയ താരമാണ് ഹണി റോസ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ഉദ്ഘാടന വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും ഹണി റോസിന് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തയിടെ ഒരു അവതാരക ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു. തന്നെ അറിയുന്നവര്‍ തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് ഹണി റോസ് ഇപ്പോൾ. ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്തു തോന്നും എന്നാണ് അവതാരക ചോദിച്ചത്. “”ഒരു പെണ്‍കുട്ടി അങ്ങനെ ചോദിച്ചത് എന്നെ അതിശയപ്പെടുത്തി. അവരുടെ മുന്നില്‍ ഉത്തരം പറയാനിരുന്ന രണ്ടു പേരും എന്റെ സഹപ്രവര്‍ത്തകരാണ്. അവര്‍ ആ ചോദ്യത്തിലെ അപകടം മനസിലാക്കി വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിയാന്‍ നോക്കുന്നുണ്ട്. പക്ഷെ പെണ്‍കുട്ടി അങ്ങനെയല്ല എന്ന് വരുത്തി തീര്‍ക്കാനുള്ള…
Read Moreചെറുപ്പം മുതലേ സിനിമാമോഹം; ഇന്റിമസി സീൻ ചെയ്തത് വീട്ടുകാരോട് പോലും ചോദിക്കാതെയെന്ന് വിൻസി അലോഷ്യസ്
പുരസ്കാരം കരിയറിലെ പ്രധാനപ്പെട്ട നേട്ടമാണ്. വളരെ സന്തോഷമുണ്ട്. രേഖ എന്ന സിനിമയ്ക്ക് എന്തെങ്കിലും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എനിക്ക് ചെറുപ്പം മുതലേ സിനിമാ മോഹം ഉണ്ടായിരുന്നു. അന്ന് കണ്ണാടിയുടെ മുന്നിൽ എന്തെങ്കിലും കോപ്രായം കാട്ടുമ്പോൾ അച്ഛനും അമ്മയും എന്താ ഈ കാട്ടിക്കൂട്ടുന്നതെന്ന് ചോദിക്കും. പക്ഷെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹമായിരുന്നു. നായികാ നായകൻ എന്ന ഷോയിലൂടെ സിനിമയിലേക്ക് ചാൻസ് കിട്ടി. ഇപ്പോൾ അത് രേഖ വരെ എത്തി. കാവ്യ മാധവൻ, മഞ്ജു വാര്യർ, മീര ജാസ്മിൻ എന്നിവരൊക്കെ ഇന്റർവ്യൂ കൊടുക്കുന്നത് കണ്ടപ്പോൾ എപ്പോഴെങ്കിലും അത് പോലെ ആകണം എന്ന് ആഗ്രഹിച്ചിരുന്നു. അടുത്തിടെ ഒരു ചടങ്ങിൽ വച്ച് കണ്ടപ്പോൾ കാവ്യ ചേച്ചിയോട് ഇക്കാര്യം നേരിട്ട് പറഞ്ഞു. രേഖയ്ക്ക് വേണ്ടി ഒരുപാട് പ്രയത്നിച്ചു. വീട്ടുകാരോട് പോലും ചോദിക്കാതെയാണ് സിനിമയിൽ ഇന്റിമസി സീൻ ചെയ്തത്. -വിൻസി അലോഷ്യസ്
Read Moreപുരസ്കാരത്തിന് അർഹനാക്കിയത് സംവിധായകന്റെ മിടുക്ക് ; അലൻസിയർ ആഗ്രഹിച്ചത്…
ഇത്തവണത്തെ പുരസ്കാരം അർഹതപ്പെട്ടത് മമ്മൂക്കയ്ക്ക് ആണെന്ന നല്ല ബോധ്യം എനിക്കുണ്ട്. അതുകൊണ്ടാണ് ഒരു മാധ്യമപ്രവർത്തകന് കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ ഇത്തവണ എനിക്ക് വേണ്ടെന്ന് പറഞ്ഞത്. എനിക്ക് തന്നാല്‍ ഞാന്‍ വാങ്ങിക്കില്ലായിരുന്നു. തന്നാല്‍ തന്നെ ആ അവാർഡ് ഞാന്‍ മമ്മൂട്ടിക്ക് കൊടുക്കുമെന്നും പറഞ്ഞു. പ്രത്യേകം പരാമർശം എന്ന് പറയുന്നതും വെറുതെയല്ല, എവിടെയോ എന്തൊക്കെയോ ഉണ്ടെന്ന് ആ ജൂറിമാർക്കും തോന്നിയതുകൊണ്ടാണ്. അപ്പന് എന്ന സിനിമ സംവിധായകൻ മജുവിന്റെ മിടുക്കാണ്. എനിക്ക് കിട്ടിയ ഈ ബഹുമതി സമർപ്പിക്കുന്നത് മജുവിനും കൂടെ വർക്ക് ചെയ്തവർക്കുമാണ്. അവരുടെ മിടുക്കാണ് എന്നെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. അവർ ഇല്ലെങ്കില്‍ ഞാനില്ല. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാന്‍ പ്രാർഥിച്ചത്. മജുവും അംഗീകരിക്കപ്പെടണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. – അലന്‍സിയർ
Read Moreവിക്രം ചിത്രത്തിൽനിന്ന് ഐശ്വര്യ രാജേഷിനെ വെട്ടിമാറ്റി?
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വിക്രത്തിന്റെ ധ്രുവനച്ചത്തിരം വർഷങ്ങളായി പെട്ടിയിലായിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ സിനിമ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു മുന്നോട്ട് പോകാതിരുന്നത്. എ ന്നാലിപ്പോൾ സിനിമ റിലീസിനൊരുങ്ങുകയാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിലെ ആദ്യ ഗാനമെത്തി വർഷങ്ങൾക്ക് ശേഷം ജൂലൈ 19 നാണ് ചിത്രത്തിലെ രണ്ടാമത്തെ പാട്ടെത്തിയത്. ഒരു മാനം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം മുൻപ് പുറത്തുവന്നിരുന്നു. ഋതു വർമയെയും ഐശ്വര്യ രാജേഷിനെയും ഈ പാട്ട് രംഗത്തിൽ കാണിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ നിലവിലെ എഡിറ്റിംഗിൽ ഐശ്വര്യ രാജേഷ് ഉൾപ്പെട്ട മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്തുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തുവന്ന രണ്ടാമത്തെ ഗാനത്തിൽ അഭിനേതാക്കളുടെ പട്ടികയിൽ ഐശ്വര്യയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2016 ലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഐശ്വര്യ അഭിനയിച്ച ചിത്രത്തിലെ…
Read More