ബോളിവുഡില്‍ സ്വന്തമായൊരു ഇരിപ്പിടമുള്ള നടിയാണ് വിദ്യാ ബാലന്. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ കരിയറിന്റെ തുടക്കകാലം മുതല്‍ ശ്രദ്ധാലുവാണ് വിദ്യ ബാലന്. പ്രാധാന്യം കുറഞ്ഞ വേഷങ്ങള്‍ വിദ്യ ബാലന് തെരഞ്ഞെടുക്കാറില്ല. എന്നും വ്യത്യസ്തമായ സിനിമകള്‍ നടിയെ തേടി എത്തുകയും ചെയ്തു. ശരീര വണ്ണത്തിന്റെ പേരില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് താരം നേരത്തെയും തുറന്ന് സംസാരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിച്ച് നടിക്ക് ഉയരങ്ങളിലേക്ക് കുതിക്കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യ. പിസിഒഡി ഉള്‍പ്പെടെയുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ എനിക്കുണ്ട്. ഇതിന് ചില കാരണങ്ങളുണ്ടെന്നും നടി വ്യക്തമാക്കി. നടിയുടെ വാക്കുകള്‍ ഇങ്ങനെ…എന്നിലെ സ്ത്രീത്വത്തെ ഞാന്‍ നിരസിച്ചത് കൊണ്ടാണ് പിസിഒഡി, അല്ലെങ്കില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ വന്നതെന്ന് ഞാന്‍ കരുതുന്നു. എനിക്കെപ്പോഴും ഒരു ആണ്‍കുട്ടിയേക്കാള്‍ മെച്ചപ്പെട്ട ആളാകണമായിരുന്നു. എന്നെ ഗര്‍ഭിണിയായപ്പോള്‍ എന്റെ അമ്മ ആഗ്രഹിച്ചത് ഒരു ആണ്‍കുട്ടിയെയാണ്. ചെറുപ്പകാലത്ത് എനിക്ക് ചുറ്റുമുള്ള…
Read MoreCategory: Movies
ഞാന്‍ എട്ടല്ല 88 പെണ്ണുങ്ങളെ വെയ്ക്കും ! മിമിക്രിക്കാര്‍ക്ക് എന്താണ് പ്രശ്നമെന്ന് സന്തോഷ് പണ്ഡിറ്റ്
പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെക്കൊണ്ട് കൈയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങള്‍ യൂട്യൂബില്‍ പുറത്തിറങ്ങുന്നത്. വളരെ കുറഞ്ഞ ചിലവില്‍ ഒരു സിനിമാക്കാരനും ചിന്തിക്കാന്‍ കഴിയാത്ത അത്ര കുറഞ്ഞ സിനിമ എടുക്കാന്‍ പോകുന്ന ഒരാളെ പരിഹസിക്കാന്‍ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികള്‍ ചിരിച്ചു. അയാളെ തെറിവിളിച്ച് ആനന്ദം കണ്ടെത്താനും മലയാളികള്‍ മത്സരിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജില്‍ ലക്ഷകണക്കിന് ആരാധകര്‍ ആണുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ സന്തോഷ് തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മിമിക്രിക്കാരെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ഇയാളുടെ എല്ലാ പടത്തിലും എട്ട് പെണ്ണുങ്ങളാണ് എട്ടോളം നായികമാരെന്നും തങ്ങളൊക്കെ നായികമാരെ കിട്ടാഞ്ഞിട്ട്…
Read More25 ദിവസത്തേക്ക് വാങ്ങിയത് കോടികള്‍ ! ചിത്രത്തിന്റെ പ്രൊമോഷനു വരാതെ യൂറോപ്പില്‍ കറങ്ങാന്‍ പോയി; ഗുരുതര ആരോപണവുമായി നിര്‍മാതാവ്
ഒരു കാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് ബോയ് ആയിരുന്നു കുഞ്ചാക്കോ ബോബന്. എന്നാല്‍ ഇന്ന് ചോക്ലേറ്റ് നായകനില്‍ നിന്ന് മലയാളത്തിലെ എണ്ണം പറഞ്ഞ താരങ്ങളിലൊരാളായി ചാക്കോച്ചന് വളര്‍ന്നു. ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബന് വെളിപ്പെടുത്തിയിരുന്നു. ഒരിക്കല്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു ചാക്കോച്ചന്, പിന്നീട് ചാക്കോച്ചന് തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു. മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. ഇപ്പോഴിതാ ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ വലിയ വിജയം നേടിയിരിക്കുകയാണ് ചാക്കോച്ചന്. പദ്മിനിയാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സുവിന് വര്‍ക്കി ചാക്കോച്ചനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. 25 ദിവസത്തേക്ക് പദ്മിനിയില് അഭിനയിക്കാന്‍…
Read Moreആദ്യം ‘അഡ്ജസ്റ്റ്മെന്റ്’ പിന്നെ അഭിനയം ! സംവിധായകന് വഴി നായികയോട് ആവശ്യപ്പെട്ട് എസ്ജെ സൂര്യ; ഗുരുതരമായ ആരോപണം
കാമറയ്ക്കു മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങിയ അപൂര്‍വം ആളുകളില്‍ ഒരാളാണ് എസ്ജെ സൂര്യ. സംവിധായകനായും നടനായും സൂപ്പര്‍ഹിറ്റുകള്‍ തീര്‍ത്ത താരമാണിദ്ദേഹം. ഏറെനാളത്തെ കഷ്ടപ്പാടിലൂടെയാണ് എസ്ജെ സൂര്യ സംവിധായകനായി മാറുന്നത്. നീണ്ട നാള് പല പ്രമുഖ സംവിധായകരുടേയും സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് വാലി, ഖുഷി തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായി മാറി. സംവിധാനത്തില്‍ കയ്യടി നേടിയ എസ്ജെ സൂര്യ അഭിനയത്തിലേക്ക് ചുവടുമാറ്റിയപ്പോഴും ആ വിജയം ആവര്‍ത്തിക്കുകയായിരുന്നു. നായകനായും വില്ലനായും സഹനടനായുമെല്ലാം എസ്ജെ സൂര്യ കയ്യടി നേടിയിട്ടുണ്ട്. ഇരവി, മാനാട്, സ്പൈഡര്‍ തുടങ്ങി തന്റെ പ്രകടനം കൊണ്ട് എസ്ജെ സൂര്യ ഗംഭീരമാക്കിയ സിനിമകള്‍ നിരവധിയാണ്. എന്നാല്‍ ഇതിനിടെ ഇപ്പോഴിതാ എസ്ജെ സൂര്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശ്സത നിരൂപകന് വിധകന് ശേഖര്‍. എസ്ജെ സൂര്യ നടിമാരോട് മോശമായി പെരുമാറുന്നുവെന്നാണ് ശേഖറിന്റെ ആരോപണം. തമിഴ് സിനിമാലോകത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ച് ആര്‍ക്കും അറിയാത്ത…
Read Moreവിവാഹജീവിതം അധികകാലം നീണ്ടില്ല ! ഡൈവോഴ്സ് ആകെ തകര്‍ത്തുകളഞ്ഞു; മനസു തുറന്ന് അഞ്ജു ജോസഫ്
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായികയാണ് അഞ്ജു ജോസഫ്. ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റിഷോയിലൂടെയാണ് അഞ്ജു പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സൗന്ദര്യവും മാധുര്യമുള്ള ശബ്ദവും അഞ്ജുവിന് വളരെപ്പെട്ടെന്നു തന്നെ ആളുകളുടെ പ്രിയങ്കരിയാക്കി. ഇന്ന് ഗായിക എന്ന നിലയില്‍ അഞ്ജുവിന് സ്വന്തമായൊരിടം സംഗീതലോകത്തുണ്ട്. താരത്തിന്റെ ബാന്‍ഡും യൂട്യൂബ് ചാനലുമൊക്കെ പ്രശസ്തമാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമെല്ലാം താരത്തെ ഫോളോ ചെയ്യുന്നത്. അഞ്ജുവിന്റെ പാട്ടുകളുടെ വീഡിയോ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അഞ്ജുവിന്റെ ചാനലില്‍ പാട്ട് മാത്രമല്ല, യാത്രയും ബ്യൂട്ടി ടിപ്പ്സുമെല്ലാം പങ്കുവെക്കാറുണ്ട്. അടുത്ത കാലത്തായി അഭിനയത്തിലേക്കും അഞ്ജു ചുവടുവെച്ചിരുന്നു. വലിയ വേദനകളെയും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തെയും അതിജീവിച്ചാണ് അഞ്ജു ജോസഫ് ഇന്ന് കാണുന്ന അഞ്ജുവിലേക്ക് എത്തിനില്‍ക്കുന്നത്. ഇപ്പോഴിതാ ജോഷ് ടോക്സില്‍ അതേക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം. ഒരു പാട്ടുകാരിക്ക് കിട്ടാവുന്ന ഏറ്റവും മോശം കമന്റാണ് ശബ്ദം…
Read Moreആശുപത്രിയിലെത്തിയ എന്നെ ഡോക്ടർ പിന്നിൽക്കൂടി പിടിച്ചു; ഡോക്ടറുടെ മുഖത്തടിച്ചു ഷക്കീല
അമ്മയെ ഒരു ദിവസം ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടറിൽനിന്നു മോശം പെരുമാറ്റമുണ്ടായി. ഡോക്ടർ മരുന്നുകൾ എഴുതിത്തന്നു. എന്താണ് അതിൽ എഴുതിയതെന്ന് എനിക്ക് മനസിലായില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ എന്താണ് സംശയമെന്ന് ചോദിച്ച് മറുവശത്തിരിക്കുന്ന ഡോക്ടർ എനിക്കരികിലേക്ക് വന്നു. പിറകിൽക്കൂടി മോശമായി സ്പർശിച്ചു. ഞാൻ മുഖത്തടിച്ചു. വെറുതെ അടിച്ചതല്ല. നന്നായി അടിച്ചു. ഇന്ന് അതിനുള്ള ശക്തിയുണ്ടോ എന്ന് എനിക്കറിയില്ല. താൻ അടിക്കുന്ന ശബ്ദം കേട്ട് നഴ്സ് ഓടി വരികയും എന്നെ പിടിച്ച് മാറ്റുകയും ചെയ്തു. -ഷക്കീല
Read Moreആ ഒഴിവാക്കൽ നല്ലതായി മാറി; തമിഴിൽ നിന്നും ചേക്കേറിയത് ബോളിവുഡിലേക്ക്…
എന്റെ ഭൂതകാലത്ത് മോശമായി പെരുമാറിയവരോടൊന്നും എനിക്ക് യാതൊരു വിദ്വേഷവും ഇല്ല. വ്യക്തിജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഞാന്‍ അങ്ങനെയാണ്. നമ്മള് ഒന്നും മനസില്‍ കൊണ്ടു നടക്കരുത്. മറക്കാനും പൊറുക്കാനുമാണ് ശ്രമിക്കേണ്ടത്. എന്റെ കരിയറിന്റെ തുടക്കകാലത്ത് നാലു ദിവസം അഭിനയിച്ച ശേഷം ഒരു സിനിമയില്‍ നിന്ന് എന്നെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ഞാന്‍ വലിയ താരമായി മാറിയപ്പോള്‍ അയാള്‍ തന്നെ നായികയാക്കാന്‍ തയാറായി. ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന റിജക്ഷന് എനിക്ക് നല്ലതായി മാറി. അതോടെ എനിക്ക് സ്വയം തെളിയിക്കാനുള്ള വാശിയായി. അന്ന് എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോഴും തമിഴ് സിനിമകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്നേനെ. ബോളിവുഡിലേക്ക് എത്തില്ലായിരുന്നു. -ഹേമ മാലിനി
Read Moreഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാനറിയില്ല ഇനിയ
മലയാളത്തിലും തമിഴിലുമെല്ലാം ഒരുപോലെ തിളങ്ങുന്ന നടിയാണ് ഇനിയ. മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിൽ സജീവമാകുന്നത്. മലയാളി ആണെങ്കിലും ആദ്യം തമിഴിലാണ് ഇനിയയുടെ ഭാഗ്യം തെളിഞ്ഞത്. തമിഴിൽ നായികയായ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇനിയ പിന്നീട് തമിഴിലെ നിറസാന്നിധ്യമാവുകയായിരുന്നു. തമിഴിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായ ശേഷമാണ് മലയാളത്തിൽ നിന്ന് മികച്ച അവസരങ്ങൾ താരത്തിന് ലഭിക്കുന്നത്. മികച്ച നർത്തകി കൂടിയായ ഇനിയ നിരവധി സിനിമകളിൽ ഡാൻസ് രംഗങ്ങളിലും എത്തിയിട്ടുണ്ട്. അൽപം ഗ്ലാമറസ് വേഷങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. അതിനിടെ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഇനിയ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തനിക്ക് ഇന്റിമസി രംഗങ്ങളിൽ അഭിനയിക്കാൻ അറിയില്ലായിരുന്നുവെന്ന് ഇനിയ പറയുന്നു. ഒരു സിനിമയിൽ സംവിധായകൻ പറഞ്ഞതനുസരിച്ച് ചെയ്യുകയായിരുന്നുവെന്നും എല്ലാവരും കൈയടിച്ചപ്പോഴാണ് ആത്മവിശ്വാസം വന്നതെന്നും താരം പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇനിയ ഇക്കാര്യം പറഞ്ഞത്.ഇന്റിമസി സീനുകളൊന്നും എനിക്ക്…
Read Moreഅഭിനയത്തിലെ പരിമിതികൾ; എല്ലാം മാറ്റിതന്ന ഉർവശിയോട് കടപ്പാടെന്ന് ജഗദീഷ്
സിനിമയില്‍ കൊമേഡിയനായി മാത്രം നിലനില്ക്കാന് ആഗ്രഹിച്ച എന്നെ അതിനപ്പുറത്തേക്കു ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഉര്‍വശിയാണ്. അഭിനയത്തില്‍ ഒരുപാട് പരിമിതികള്‍ ഉണ്ടെന്ന് കരുതിയിരുന്ന ആളാണ് ഞാന്‍. അതെല്ലാം തിരുത്തിത്തന്ന ഒരാളാണ് ഉർവശി. ഒരു കൊമേഡിയന്‍ മാത്രം ആണെന്ന എന്റെ ധാരണ തിരുത്തി ഒരു നല്ല നായകനാകാനും എനിക്ക് സാധിക്കുമെന്ന് മനസിലാക്കിത്തന്നത് അവരാണ്. അങ്ങനൊരു പിന്തുണ എനിക്ക് ലഭിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷേ ഇന്നും ഞാനൊരു ഹാസ്യനടന് മാത്രമായി മലയാള സിനിമയില്നിന്നേനെ. അക്കാലത്ത് മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിൽക്കുകയായിരുന്നു ഉർവശി. മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനുമൊപ്പം നായികയായി അഭിനയിക്കുന്ന ഉർവശി ജഗദീഷിന്റെ നായികയാകാന്‍ തീരുമാനിച്ചത് ഇന്‍ഡസ്ട്രിയില്‍ വലിയ ചര്‍ച്ചാവിഷയമായി. സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച ഉർവശി എന്റെ നായികയായി എത്തുമ്പോള്‍ അവര്‍ കരിയറില്‍ താഴേക്ക് പോകുമെന്ന് പലരും പറഞ്ഞു. എന്നാല്‍ അതിനൊന്നും ചെവികൊടുക്കാതെ ഉർവശി എന്റെ നായികയായി. തുടര്‍ന്നും ഒട്ടേറെ ചിത്രങ്ങളില്‍ ഞങ്ങള്‍…
Read More“ഇനിയും ഇരുപത് വർഷം ഒപ്പം ഉണ്ടാവട്ടെ”; കുറിപ്പുമായി കത്രീന
പതിറ്റാണ്ടുകളായി ഒരു നിഴല്‍പോലെ കൂടെയുളള തന്റെ പേഴ്സണ്‍ അസിസ്റ്റന്റിനെക്കുറിച്ചു കത്രീന കെയ്ഫ് പങ്കുവച്ച കുറിപ്പാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. 20 വര്‍ഷമായി കത്രീനയുടെ പേഴ്സണല്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് അശോക് ശര്‍മ.കഴിഞ്ഞ 20 വര്‍ഷത്തിനിടെ എനിക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തി. ചിരികള്‍… പ്രചോദിപ്പിക്കുന്ന പെപ് ടോക്കുകള്‍… വഴക്കുകള്‍… സെറ്റില്‍ ആരെങ്കിലും എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ കണ്ണീര് പൊഴിക്കുന്ന അശോക്. ഞങ്ങള്‍ അതിലൂടെയെല്ലാം കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫ്രണ്ട്ലി മുഖം എല്ലായ്പോഴും എനിക്കു മുന്നിലുണ്ട്. എന്താണ് എനിക്ക് വേണ്ടതെന്ന് എന്നേക്കാള്‍ മുന്നേ അറിയുന്നു, എപ്പോഴും എന്നെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നു. ഇനിയും 20 വര്‍ഷം കൂടെയു ണ്ടാവട്ടെ- കത്രീന കുറിച്ചു.
Read More