ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിൾസെന്നാണ് നടി ഐശ്വര്യ റായി ബച്ചനും നടൻ അഭിഷേക് ബച്ചനും അറിയപ്പെടുന്നത്. ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാൻ കഴിഞ്ഞ നടിയാണ് ഐശ്വര്യ. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചൻ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു. സിനിമയിൽ സജീവമല്ലായിരുന്ന കാലത്തും ഐശ്വര്യ ഗോസിപ്പ് കോളങ്ങളിൽ നിറസാന്നിധ്യമായിരുന്നു. താരങ്ങളുടെ കുടുംബ ജീവിതത്തിലായിരുന്നു പപ്പരാസികളുടെ പ്രധാന നോട്ടം. നിരവധി തവണ വാർത്തകളിലൂടെ ഇവരെ വിവാഹ മോചിതരാക്കിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഐശ്വര്യ അഭിഷേക് വിവാഹ മോചനം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ഒരു ചടങ്ങിനിടെയുള്ള പഴയ വീഡിയോ വൈറലായതിനെ തുടർന്നാണ് ഇരുവരും ഡിവോഴ്സ് വക്കിൽ എത്തി എന്ന വാർത്ത പരക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഷേക് ബച്ചൻ. വാർത്തയുടെ സത്യം എന്തെന്നറിയാം. ഇത്തരം റിപ്പോർട്ടുകളെ…
Read MoreCategory: Movies
എന്റെ കല്യാണം നടത്താൻ നിങ്ങൾ ബുദ്ധിമുട്ടേണ്ട! നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാൻ വന്നു നിൽക്കുന്നത്; അനുശ്രീ
സിനിമകൾക്കും അഭിനയത്തിനും സെലിബ്രിറ്റി സ്റ്റാറ്റസിനുമപ്പുറം കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന കുടുംബം ഏറ്റവും പ്രധാനം എന്ന് വിശ്വസിക്കുന്ന ആളാണ് നടി അനുശ്രീ. ക്വാറന്റൈൻ കാലത്ത് വീട്ടു വിശേഷങ്ങളുടെ ചിത്രങ്ങൾ പല തവണ െഅനുശ്രീ പങ്കുവച്ചിരുന്നു. അടുത്തിടെ തലമുടിയിൽ താരത്തിന്റെ ജ്യേഷ്ഠസഹോദരൻ സ്പാ ചെയ്തു തരുന്ന ഒരു ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തോട് വളരെ സ്നേഹത്തോടെയാണ് ആളുകൾ പ്രതികരിച്ചത്. എന്നാൽ ചില ആളുകൾ അതിൽ കുറ്റം കണ്ടെത്തുകയും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇവർക്ക് മറുപടിയുമായി അനുശ്രീ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നെഗറ്റീവ് കമന്റ് ചെയ്ത ഓരോരുത്തരുടേയും പേര് എടുത്ത് പറഞ്ഞാണ് അനുശ്രീ ലൈവിലൂടെ മറുപടി നൽകിയത്. ആങ്ങളയ്ക്ക് അനുശ്രീയക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ താൻ ജീവിക്കുന്ന കുടുംബത്തിൽ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നതെന്നും പരസ്പരം ഒരുപാട്…
Read Moreഞാനും ഒരു അമ്മയായിരുന്നു, എന്റെ പേര് എവിടെ?
മാതൃദിനത്തിൽ സംവിധായകൻ സുജോയ് ഘോഷുമായി രസകരമായ വാക്കേറ്റത്തിൽ ഏർപ്പെട്ടിരിക്കുകയാണ് നടി തപ്സി പന്നു. സുജോയി മാതൃദിനാശംസ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് വിയോജിപ്പ് അറിയിച്ച് തപ്സി രംഗത്ത് എത്തിയത്. സുജോയി സംവിധാനം ചെയ്ത കഹാനി, കഹാനി 2, ബദ്ല എന്നീ ചിത്രങ്ങളിൽ അമ്മമാരായി അഭിനയിച്ച വിദ്യാ ബാലൻ, അമൃത സിംഗ് എന്നിവരുടെ ചിത്രങ്ങളാണ് ട്വീറ്റിൽ പങ്കുവച്ചത്. എന്നാൽ ഇക്കൂട്ടത്തിൽ തന്റെ ചിത്രം ഉൾപ്പെടുത്താതിരുന്നതാണ് തപ്സിയെ പ്രകോപിപ്പിച്ചത്. ബദ്ലയിൽ അമ്മവേഷത്തിൽ താപ്സി അഭിനയിച്ചിരുന്നു. ’ദൈവവുമായി നിങ്ങളെ ഏറ്റവുമധികം അടുപ്പിക്കുന്നത് നിങ്ങളുടെ അമ്മയാണ്’, എന്ന് കുറിച്ചാണ് സുജോയ് ചിത്രം ട്വീറ്റ് ചെയ്തത്. നിമിഷനേരത്തിനുള്ളിൽ തന്നെ ഈ പോസ്റ്റിനോടു പ്രതികരിച്ചുള്ള തപ്സിയുടെ കമന്റ് എത്തി. ’ശ്രദ്ധിക്കൂ! എന്റെ ചിത്രം എവിടെ? ഞാനും താങ്കളുടെ ഒരു ചിത്രത്തിൽ ഒരു അമ്മയായി അഭിനയിച്ചിരുന്നുഎന്നാണു തപ്സി കുറിച്ചത്. ഫോട്ടോ തയാറായിക്കൊണ്ടിരിക്കുന്നു എന്ന് മറുപടിയാണ് സുജോയ് നൽകിയത്. വളരെ…
Read Moreഈ കാലം ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടുന്നു..! അമ്മയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഖുശ്ബു
ഒരുകാലത്ത് തെന്നിന്ത്യയിലെ തിളങ്ങും താരമായിരുന്നു ഖുശ്ബു. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരം. ഖുശ്ബുവിന്റെ പുതിയ ഫോട്ടോകൾ ഫോട്ടോകൾ പോലും ഓണ്‍ലൈനിൽ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ ഖുശ്ബു ഷെയർ ചെയ്ത ഒരു ഫോട്ടോയാണ് ആരാധകർ ചർച്ചയാക്കുന്നത്. ഖുശ്ബുവിന്റെ തലയിൽ അമ്മ മസാജ് ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഖുശ്ബു പങ്കുവച്ചിരിക്കുന്നത്.ഇപ്പോൾ രാജ്യം കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ്. ലോക്ക് ഡൗണിലുമാണ്. അക്കാലം ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടുന്നുവെന്നാണ് ഖുശ്ബു പറയുന്നത്. വീട്ടിലെ കഠിന ജോലികൾക്ക് ശേഷം അമ്മയുടെ കൈകൾ തലയിൽ മാജിക് കാട്ടുന്നുവെന്നാണ് ഖുശ്ബു അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. ഖുശ്ബുവിന് ആശംസയുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.
Read Moreഎന്റെ ജീവിതത്തിന്റെ മറ്റൊരു വർഷം, അതിലേക്ക് കടത്തിയതിന് ദൈവത്തിന് നന്ദി..! ശാലു മേനോന് ജന്മദിനാശംസകളുമായി ആരാധകർ…
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് ശാലു മേനോൻ. വിവാഹം കഴിഞ്ഞെങ്കിലും വീണ്ടും തിരിച്ച് വരവ് നടത്തി. ഇപ്പോഴിതാ തനിക്ക് ജന്മദിനാശംസ അറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ശാലു മേനോൻ. എന്റെ ജീവിതത്തിന്റെ മറ്റൊരു വർഷം. അതിലേക്ക് കടത്തിയതിന് ദൈവത്തിന് നന്ദി. ഒപ്പം എല്ലാ ജന്മദിനാശംസകൾക്കും നന്ദി എന്നുമാണ് ശാലു പറയുന്നത്. ഒപ്പം പുതിയൊരു ഫോട്ടോയും നടി പങ്കുവച്ചിട്ടുണ്ട്. നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ജന്മദിനാശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. 1998 ൽ ബ്രിട്ടീഷ് മാർക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലു മേനോൻ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ഒട്ടവനധി സിനിമകളിൽ അഭിനയിച്ചു. സിനിമകളെക്കാൾ ടെലിവിഷൻ പരന്പരകളായിരുന്നു ശാലുവിന് ഏറെയും ആരാധകരെ സമ്മാനിച്ചത്. അതിനൊപ്പം ഒരുപാട് ആൽബങ്ങളിലും അഭിനയിച്ചു. ഇപ്പോൾ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലും ശാലു മേനോൻ അഭിനയിക്കുന്നുണ്ട്. കുറച്ചു നാൾ…
Read Moreസൽമാന്റെയും ജാക്വിലിന്റെയും റൊമാന്റിക് ഹിറ്റ്
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ലോക്ക്ഡൗണിലാണ്. ബോളിവുഡിന്റെ സ്വന്തം താരം സൽമാൻ ഖാനൊപ്പം പനവേലിലെ ഫാം ഹൗസിലാണ് ബോളിവുഡ് സുന്ദരി ജാക്വലിൻ ഫെർണാണ്ടസ് ലോക്ക്ഡൗണ്‍ കാലം ചെലവഴിക്കുന്നത്. ബസാർ ഇന്ത്യയുടെ കവർ ഷൂട്ടിനായി സൽമാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിൻ. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ അവിടെ കുടുങ്ങുകയായിരുന്നു. ഇപ്പോൾ ആരാധകർക്ക് സന്തോഷിക്കാൻ ഇരുവരും ഒന്നിച്ച പ്രണയഗാനം റിലീസ് ചെയ്തിരിക്കുകയാണ്. “ലോക്ഡൗണിനിടയിൽ ഈ വർഷത്തെ ഒരു ഫ്രഷ് റൊമാന്റിക് ഗാനം പുറത്തുവിടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സൽമാൻഖാന്റെ യൂട്യൂബ് ചാനൽ വഴി “തേരേ ബിനാ…’ എന്ന ഗാനം റിലീസ് ചെയ്തത്. സൽമാൻ ഖാൻ തന്നെയാണ് ഗാനം സംവിധാനം ചെയ്തിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. സംഗീതം ഒരുക്കിയത് അജയ് ഭാട്ടിയ ആണ്. ഷബീർ അഹമ്മദിന്റേതാണ് വരികൾ. സൽമാൻ ഖാന്റെ പനവേലിലുള്ള ഫാംഹൗസിൽ തന്നെയാണ് പാട്ട് പൂർണമായും ചിത്രീകരിച്ചിരിക്കുന്നത്. മ്യൂസിക് വിഡിയോയുടെ ഷൂട്ടിംഗ് ചിത്രങ്ങൾ…
Read Moreഓണ്‍ലൈന്‍ റിലീസ്! സിനിമാരംഗത്തു പുതിയ വിവാദം
കൊച്ചി: ജയസൂര്യയും ബോളിവുഡ് താരം അദിഥിറാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ‘സൂഫിയും സുജാതയും’ ആമസോണ്‍ പ്രൈമില്‍ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ചിത്രം നിര്‍മിച്ചത്. ഓണ്‍ലൈന്‍ റിലീസിനെ എതിര്‍ത്തു കേരള ഫിലിം ചേംബര്‍ ഉള്‍പ്പെടെ രംഗത്തെത്തി. സിനിമാതിയറ്റര്‍ വ്യവസായത്തെ പൂര്‍ണമായും ഉന്മൂലനംചെയ്യുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ അധിനിവേശം അശങ്കയുണര്ത്തുന്നതാണെന്നു കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് അറിയിച്ചു. ഇന്ത്യന്‍ സെന്‍സര്‍ നിയമങ്ങള്‍ക്കു വിധേയമല്ലാത്ത സൃഷ്ടികൾ ഒരു നിയന്ത്രണവുമില്ലാതെയാണ് വീടുകളില്‍ എത്തുന്നത്. ഇതിലേക്കു പ്രേക്ഷകര്‍ വഴിമാറുന്നതു കോടികള്‍ കടം വാങ്ങി നിര്‍മിച്ച തിയറ്റര്‍ വ്യവസായത്തിന്റെ നാശത്തിനു കാരണമാകുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. അതേസമയം, സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നതു തിയറ്ററുകള്‍ക്കു വെല്ലുവിളിയല്ലെന്നു നടനും നിര്‍മാതാവുമായ വിജയ് ബാബു പറഞ്ഞു. സിനിമ റിലീസ് ചെയ്യാന്‍ കൊറോണ കാലം കഴിയുംവരെ കാത്തിരിക്കാനാവില്ല. നിലനില്ക്കണമെങ്കില് ഈ വഴിയേയുളളു.…
Read Moreഡിജിറ്റൽ റിലീസ് മലയാളത്തിൽ ആദ്യം! ജയസൂര്യ ചിത്രം ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്യും
കോട്ടയം: മലയാളത്തിൽ ആദ്യമായി ഒരു സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നതിനു മുൻപ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ എത്തുന്നു. കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് തിയറ്റുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ജയസൂര്യ നായകനാകുന്ന ചിത്രം സൂഫിയും സുജാതയും ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസിനെത്തുക. മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റൽ റിലീസ് നടക്കാൻ പോകുന്നത്. ആമസോണ്‍ പ്രൈമും ഇക്കാര്യം സ്ഥിരീകരിച്ചു. നവാഗതനായ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമിച്ചിരിക്കുന്നത്. അദിതി റാവു ഹൈദരിയാണ് നായിക. ജയസൂര്യയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടില്ല. തിയറ്റുകൾ ഇനി എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. അതിനാലാണ് ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും നിർമാതാക്കളുടെ സംഘടനയുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു.…
Read Moreസണ്ണി പറഞ്ഞ ആ സുരക്ഷിതയിടം ആരാധകർ കണ്ടെത്തി
ലോക്ക്ഡൗണിനിടെ ബോളിവുഡ് നടി സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം പറന്നിരുന്നു. ഭർത്താവ് ഡാനിയൽ വെബ്ബറിനും മൂന്ന് മക്കൾക്കുമൊപ്പം താൻ ഇന്ത്യ വിട്ട് അമേരിക്കയിലെത്തിയ കാര്യം സണ്ണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകർക്കായി പങ്കുവച്ചത്. അപകടകാരിയായ അദൃശ്യനായ കൊലയാളി കൊറോണ വൈറസിൽ നിന്ന് തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭർത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചതായും സണ്ണി വ്യക്തമാക്കിയിരുന്നു. സണ്ണി പറഞ്ഞ ആ സുരക്ഷിത ഇടം ഏതാണ് എന്നത് ആരാധകർ അന്നു മുതൽ തിരക്കിയിരുന്നു. ഇപ്പോഴിതാ സണ്ണി പറഞ്ഞ സുരക്ഷിത ഇടം ആരാധകർ കണ്ടെത്തിയിരിക്കുകയാണ്. ലോസ് ആഞ്ചലസിലുള്ള താരത്തിന്റെ ബംഗ്ലാവാണ് വാർത്തകളിൽ നിറയുന്നത്. 2017-ലാണ് സണ്ണിയും ഡാനിയേലും ഈ ബംഗ്ലാവ് സ്വന്തമാക്കുന്നത്. അന്ന് വീടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഒരേക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ബംഗ്ലാവിൽ അഞ്ച്…
Read Moreകീർത്തിയുടെ പെൻഗ്വിൻ ഓണ്‍ലൈൻ റിലീസിന്
കൊറോണ വൈറസിനെ നേരിടാൻ രാജ്യം മുഴുവൻ ലോക്ക്ഡൗണിലായിട്ട് ഒന്നര മാസം കഴിഞ്ഞു. ചില ഇളവുകൾ നൽകിയെങ്കിലും ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസരത്തിൽ ജ്യോതികയുടെ സിനിമയ്ക്ക് പിന്നാലെ തമിഴിൽ മറ്റൊരു സിനിമ കൂടി തിയറ്റർ ഒഴിവാക്കി ഓണ്‍ലൈൻ റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. കീർത്തി സുരേഷ് പ്രധാന കഥാപാത്രമായെത്തുന്ന ത്രില്ലർ ചിത്രം പെൻഗ്വിൻ ആണ് ആമസോണ്‍ പ്രൈമിൽ നേരിട്ടു റിലീസ് ചെയ്യാനായി ഒരുങ്ങുന്നത്. മുന്‍പ് ജ്യോതിക നായികയാവുന്ന പൊന്മകൾ വന്താൽ ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നതിനുള്ള തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ വിവാദങ്ങൾ ഉയർത്തിയിരുന്നു. അതിന് പിന്നാലെയാണിപ്പോൾ അടുത്ത സിനിമയും എത്തുന്നത്. ചർച്ചകൾക്ക് ശേഷം തീരുമാനമായാൽ തമിഴിനൊപ്പം പെൻഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണിൽ ആമസോണ്‍ പ്രൈമിലെത്തുമെന്നും സിനിമയുടെ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിർമിച്ചിരിക്കുന്ന…
Read More