1990 കാളഘട്ടത്തിൽ മലയാള സിനിമയിലെ പ്രിയ നായികമാരിൽ ഒരാളായിരുന്നു സിതാര. മഴവിൽക്കാവടി, ചമയം, ജാതകം, ഗുരു തുടങ്ങിയ സിനിമയിലെ സിതാരയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, തമിഴ് സിനിമകളിലും സിതാര തിളങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങിയെത്തിയ സിതാര ഇന്ന് തെലുങ്കിൽ തിരക്കുള്ള നടിയാണ്. 47കാരിയായ സിതാര ഇന്നും അവിവാഹിതയായി തുടരുകയാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സിതാര അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ചെറുപ്രായത്തിൽ തന്നെ തനിക്ക് വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു. പിന്നീട് ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അച്ഛനുമായി വലിയ അത്മബന്ധമുണ്ടായിരുന്നു അതുകൊണ്ടു തന്നെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താൽപര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്തുകയായിരുന്നു- സിതാര പറയുന്നു. അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തതും സ്വന്തം തീരുമാനമായിരുന്നുവെന്ന് സിതാര…
Read MoreCategory: Movies
അറപ്പല്ലാതെ മറ്റൊന്നുമില്ല;അസ്ലീല ചിത്രങ്ങൾ അയയ്ക്കുന്നവർക്കെതിരേ പൊട്ടിത്തെറിച്ച് അനുമോൾ
തനിക്ക് സോഷ്യൽ മീഡിയയിലുണ്ടായ മോശം അനുഭവത്തിനെതിരേ പൊട്ടിത്തെറിച്ച നടി അനുമോൾ രംഗത്ത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അനുവിന്റെ പ്രതികരണം. തനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു തരുന്നവർക്കെതിരേയാണ് താരം രംഗത്തെത്തിയത്. തങ്ങളുടെ സ്വാകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് ഇത്തരക്കാർ അയച്ചത്. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും അനുമോൾ പറയുന്നു. അതേസമയം ഒരാളെക്കുറിച്ച് അനുമോൾ എടുത്തു പറഞ്ഞു. ഒരാൾ പല അക്കൗണ്ടുകളിൽ നിന്നുമായി തനിക്ക് വീഡിയോ അയക്കുകയാണെന്ന് അനു പറയുന്നു. ഇനി ആവർത്തിക്കുകയാണെങ്കിൽ ഇയാളെകുറിച്ച് സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യുമെന്നും താരം പറഞ്ഞു. സ്ത്രീകൾക്ക് ഇത്തരം ചിത്രങ്ങൾ അയയ്ക്കുന്നവർ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും താരം കൂട്ടിച്ചേർത്തു.
Read Moreഡാഡ മടങ്ങിയെത്തുന്നതും കാത്ത് അല്ലി- സുപ്രിയയുടെ കുറിപ്പ്
ലോക്ക്ഡൗണ്‍ എന്നു കഴിയുമെന്ന ചിന്തയിലാണ് മകൾ അല്ലിയെന്ന് സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാമിൽ മകൾക്കൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചുകൊണ്ടാണ് സുപ്രിയയുടെ കുറിപ്പ്. എന്നും മകൾ എന്നോടു ചോദിക്കും ലോക്ക്ഡൗണ്‍ അവസാനിച്ചോ എന്ന്. ഡാഡാ ഇന്നു വരുമോ? സത്യത്തിൽ ഡാഡയെ വീണ്ടും കാണാൻ ഞാനും അല്ലിയും കാത്തിരിക്കുകയാണ് – സുപ്രിയ കുറിച്ചു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോർദാനിലാണ് ഇപ്പോൾ. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു.
Read Moreലൈവ് ഓഫ് ആക്കാൻ മറന്നാൽ സംഭവിക്കുന്നത്… ശോ… പിന്നെ പറയാനുണ്ടോ..? കത്രീനയ്ക്കു പറ്റിയ അബദ്ധം…
ലോകമാകെ കോവിഡ് വ്യാപനത്തിനെതിരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടിനുള്ളിൽ തന്നെ അടഞ്ഞുകിടക്കുകയാണ്. ഇതിനിടയിൽ പലർക്കും ആശ്വാസം സമൂഹമാധ്യമങ്ങളും. നമ്മൾ മാത്രമല്ല. നമ്മുടെ പ്രിയതാരങ്ങളും ഇതേ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ താരങ്ങളെല്ലാം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആണ്. പലരും ലൈവിൽ വരുകയും ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ ലൈവിൽ വരാനുള്ള ഒരുക്കത്തിനിടയിൽ, നമ്മൾ അറിയാതെ വീഡിയോ ലൈവ് ആയാലോ? ശോ… പിന്നെ പറയാനുണ്ടോ… ആകെ ചമ്മി കുളമാകും. ഇത്തരത്തിലൊരു അബദ്ധമാണ് ബോളിവുഡിന്റെ പ്രിയതാരം കത്രീന കെയ്ഫിനു പറ്റിയിരിക്കുന്നത്. കുറച്ചു സമയം തന്റെ ആരാധകർക്കൊപ്പം ചെലവഴിക്കുന്നതിനായാണ് താരം സമൂഹമാധ്യമത്തിൽ ലൈവ് വന്നത്. എന്നാൽ ലൈവിനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനു മുൻപു തന്നെ വീഡിയോ ലൈവ് ആയി. ഇതറിയാതെ താരം ഒപ്പമുള്ളവരോടു സംസാരിച്ചുകൊണ്ടേയിരുന്നു. എന്നാൽ അല്പസമയത്തിനുള്ളിൽ താൻ പറയുന്നതൊക്കെ ലൈവിൽ പോകുന്നു എന്നറിഞ്ഞ…
Read Moreഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്: നൈല
നടി എന്നതിനു പുറമേ അവതാരക, ആർജെ എന്നീ നിലകളിൽ പ്രശസ്തയാണ് നൈല ഉഷ. തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. നൈല ഉഷ മുന്‍പൊരിക്കൽ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. സ്ത്രീകൾക്ക് നേരേയുള്ള ചൂഷണം താനും അനുഭവിച്ചിട്ടുണ്ടെന്നാണ് നൈല തുറന്നു പറഞ്ഞത്. റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പ്രൈവറ്റ് ബസിലെ കന്പിയിൽ തൂങ്ങി നിന്ന് സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്. എതൊരു തൊഴിൽമേഖലയിലും സ്ത്രീകൾ ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട്. കേരളത്തിൽ മാത്രല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്. എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനെ തടയിടാൻ സാധിക്കുകയുള്ളൂ. ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന ദുബായ്യിൽ ഇത്തതത്തിലൊരു പ്രശ്നവും ഇല്ല. എതു പാതിരാത്രിക്കു പോലും സ്ത്രീകൾക്ക് ധൈര്യമായി പുറത്തിറങ്ങാം. ഒരു ആക്രമണവും…
Read Moreആദ്യം പലരും അവഗണിച്ചു: തമന്ന
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് തമന്ന ഭാട്ടിയ. ഇപ്പോഴിതാ കരിയറിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ് തുറക്കുകയാണ താരം. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പതിനഞ്ചാം വയസിലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ബോംബെയിൽ നിന്ന് ആണെങ്കിലും തെന്നിന്ത്യൻ സിനിമാ വ്യവസായം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയില്ലായിരുന്നു. എങ്ങനെ ഇടപെടണം എന്നറിയില്ലായിരുന്നു. അവസരം കിട്ടിയപ്പോൾ ഉപയോഗിച്ചു. പരിശീലനം ലഭിച്ച ഒരു നടി അല്ലായിരുന്നു ഞാൻ. സ്കൂളിലെ നാടകങ്ങളിൽ നിന്നു പോലും എന്നെ ഒഴിവാക്കിയിരുന്നു. മുംബൈയിൽ ഒരു വർഷം നാടകം ചെയ്തു. പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ആദ്യ അനുഭവമായിരുന്നു അത്- തമന്ന അഭിമുഖത്തിൽ പറഞ്ഞു. തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ സജീവമായ തമന്ന രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയിലൂടെ പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയാകുന്നത്. 2005-ൽ പുറത്തിറങ്ങിയ ’ചാന്ദ് സാ റോഷൻ ചെഹ്ര’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന വെള്ളിത്തിരയിൽ…
Read Moreരണ്ടു സിനിമകൾ ചെയ്യാൻ അച്ഛൻ സമ്മതിച്ചില്ല- വരലക്ഷ്മി
തമിഴ് സൂപ്പർ താരം ശരത് കുമാറിന്റെ മകളും യുവ നടിയുമാണ് വരലക്ഷ്മി. കോളിവുഡിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്യുന്ന താരപുത്രിയാണ് വരലക്ഷ്മി. ലോക്ക്ഡൗണ്‍ കാലം വീട്ടിൽ തന്നെ കഴിയുകയാണ് വരലക്ഷ്മി. തന്റെ കരിയറെ തന്നെ മാറ്റിമറിച്ചേക്കാമായിരുന്ന രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ തനിക്ക് നഷ്ടമായതിനെ കുറിച്ച് തുറന്നു പറയുകയാണ് വരലക്ഷ്മി ഇപ്പോൾ. ഒരു തമിഴ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പോടാ പോടി എന്ന സിനിമയ്ക്ക് മുന്‍പേ തന്നെ എനിക്കു നിരവധി ഓഫറുകൾ വന്നിരുന്നു. ശങ്കർ സാറിന്റെ ബോയ്സിൽ പ്രധാന റോൾ ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു. സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞ് എന്നെ സെലക്ട് ചെയ്യുകയും ചെയ്തു. കാതൽ സിനിമയും എനിക്ക് ഓഫർ വന്നതാണ്. പക്ഷേ രണ്ടു സിനിമകളും ചെയ്യാൻ അച്ഛൻ സമ്മതിച്ചില്ല. ഞാൻ ചെറിയ കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അച്ഛൻ സമ്മതിക്കാതിരുന്നത്. ഗൗതം വാസുദേവ് മേനോൻ സാറിന്റെ സിനിമ,…
Read Moreപ്രതിരോധശേഷി കൂട്ടണമെന്നു രാകുൽ പ്രീത്…
ലോക്ക്ഡൗണ്‍ കാലത്ത് പോഷകസമൃദ്ധമായ സമീകൃത ഭക്ഷണം കഴിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യണമെന്ന് ബോളിവുഡ്-തെന്നിന്ത്യൻ നടി രാകുൽ പ്രീത്. തന്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോകളും അപ്ഡേറ്റുകളും പോസ്റ്റ് ചെയ്യുന്നതു താരത്തിന്റെ പതിവാണ്. ലോക്ക് ഡൗണ്‍ കാലയളവിൽ സഹോദരനുമൊത്തുള്ള അവരുടെ അടുത്തിടെയുള്ള വീഡിയോ വൈറലായി മാറിയിരുന്നു. പോഷകവും പ്രതിരോധശേഷിയും എങ്ങനെ നിലനിർത്താമെന്നതിനെക്കുറിച്ച്ാണ് താരസുന്ദരി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം പറഞ്ഞത്. നമ്മളിൽ പലരും കരുതുന്നത് അരി തടിച്ചതാണെന്ന്! ഇല്ല. നേരെമറിച്ച്, ശരീരത്തിന് ആഗിരണം ചെയ്യാനുള്ള ഏറ്റവും എളുപ്പമുള്ള കാർബണുകളാണിത്. ഇത് കുടലിനെ സുഖപ്പെടുത്തുന്നുവെന്നും അവർ പുതിയ പോസ്റ്റിൽ കുറിച്ചു. നേരത്തെ താരം ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ചേരിയിൽ താമസിക്കുന്ന 250 കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നു.
Read Moreകുഞ്ഞുവാവയായിരിക്കൂ, മറിയത്തിനോട് ദുൽഖർ
മമ്മൂട്ടിയുടെ കൊച്ചുമകളായ മറിയം അമീറ സൽമാന്റെ പിറന്നാളായിരുന്നു ഇന്നലെ. താരപുത്രിക്ക് ആശംസ നേർന്ന് നിരവധി പേരാണ് എത്തിയത്. ഫാൻസ് ഗ്രൂപ്പുകളിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. സിനിമയിലെത്തുന്നതിന് മുൻപ് തന്നെ ദുൽഖർ സൽമാൻ വിവാഹിതനായിരുന്നു കുടുംബസുഹൃത്തുക്കളായിരുന്നു അമാൽ സൂഫിയയെക്കുറിച്ച് പറഞ്ഞത്. വീട്ടുകാർ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അടുത്തിടെ ദുൽഖർ എത്തിയിരുന്നു. ആർകിടെക്ടാണ് അമാൽ സൂഫിയ. 2017 മെയ് 5നായിരുന്നു ദുൽഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്ക് മറിയം എത്തിയത്. ഇപ്പോൾ മൂന്നുവയസുകാരിയായിരിക്കുകയാണ് മകൾ. മകളെ മടിയിലിരുത്തിയുള്ള ദുൽഖറിന്റെ ചിത്രവും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിന്റെ പ്രായത്തിനൊത്ത് ഞങ്ങളെല്ലാവരും നിന്നോടൊപ്പം ചേരുന്പോൾ നീ പറയുന്നു, ഞാനിപ്പോൾ വലിയ കുട്ടിയായെന്ന്. നീ പറയുന്നത് ശരിയായിരിക്കാം. വളരെ പെട്ടെന്നാണ് നീ വളരുന്നത്. ഇപ്പോൾ നല്ലപോലെ സംസാരിക്കുന്നുമുണ്ട്. മൂന്നു വയസുകാരിയായ വലിയ പെണ്‍കുട്ടിയായി നീ. രാജകുമാരിയെ പോലെ സുന്ദരിയായി. നീ നിന്റേതായ ലോകം സൃഷ്ടിക്കുന്നു.…
Read Moreനന്ദി ലാൽ സാർ- അനുശ്രീ
ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അനുശ്രീ. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരിൽ ഒരാളായാണ് നടി എത്തിയിരുന്നത്. അരങ്ങേറ്റ ചിത്രത്തിൽ തന്നെ മികച്ച പ്രകടനമാണ് അനുശ്രീ കാഴ്ചവച്ചത്. അഭിനയ റിയാലിറ്റി ഷോയിൽ മൽസരാർഥിയായി പങ്കെടുത്ത ശേഷമാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ഡയമണ്ട് നെക്ലേസ് പുറത്തിറങ്ങി ഏട്ട് വർഷം പിന്നിട്ടിരിക്കുകയാണ്. സിനിമയുടെ ഏട്ടാം വാർഷികത്തിൽ ലാൽജോസിന് നന്ദി പറഞ്ഞുകൊണ്ടുളള അനുശ്രീയുടെ ഇൻസ്റ്റഗ്രാം ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. ഡയമണ്ട് നെക്ലേസിന്റെ പോസ്റ്ററും നന്ദി കുറിപ്പിനൊപ്പം അനുശ്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അനുശ്രീയുടെ വാക്കുകളിങ്ങനെ: ലാൽജോസ് മേച്ചേരി എന്ന സംവിധായകനിലൂടെ, എന്റെ ലാൽ സാർ എനിക്ക് നൽകിയ അവസരത്തിലൂടെ, സിനിമ എന്ന മായാലോകത്തിലേക്കു ഞാൻ വന്നിട്ടു എട്ടു വർഷം. എന്റെ ആദ്യ സിനിമ റിലീസ് ആയതു എട്ടു വർഷം മുന്നേ ഉള്ള ഈ ദിവസം ആണ്. ലൊക്കേഷനിലേക്ക്…
Read More