ആദ്യ ജോലി ബാങ്കിൽ! വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന വീ​ണ ന​ന്ദ​കു​മാ​ർ പറയുന്നു…

ആ​സി​ഫ് അ​ലി നാ​യ​ക​നാ​യ കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന ചി​ത്ര​ത്തി​ലെ റി​ൻ​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് വീ​ണ ന​ന്ദ​കു​മാ​ർ. ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തു​ന്ന​തി​നു മു​ന്പ് താ​ൻ ബാ​ങ്കി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്ന് വീ​ണ പ​റ​യു​ന്നു. ബി​എ ഇം​ഗ്ലീ​ഷാ​ണ് പ​ഠി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് ടെ​സ്റ്റെ​ഴു​തി ബാ​ങ്കി​ൽ ജോ​ലി​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. പ​ക്ഷെ ജോ​ലി ചെ​യ്യു​ന്പോ​ഴും ത​ന്‍റെ ഇ​ടം ഇ​ത​ല്ലെ​ന്ന് മ​ന​സ് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​രു വ​ർ​ഷം പോ​ലും ബാ​ങ്കി​ൽ തി​ക​ച്ച് ജോ​ലി ചെ​യ്തി​ല്ല. ആ​ദ്യ​ചി​ത്രം ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​താ​ണെ​ന്‍റെ​യി​ട​മെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി- വീ​ണ പ​റ​യു​ന്നു. വ്യ​ത്യ​സ്ത വേ​ഷ​ങ്ങ​ൾ ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന വീ​ണ ആക‌്ഷ​ൻ റോ​ളു​ക​ൾ കി​ട്ടി​യാ​ൽ ക​ണ്ണു​മ​ട​ച്ച് സ്വീ​ക​രി​ക്കു​മെ​ന്നും പ​റ​യു​ന്നു.

Read More

ധനസഹായവുമായി അക്ഷയ് കുമാർ

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സി​നി​മാ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​തേ ത്തുട​ർ​ന്ന് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന സി​നി​മ-​സീ​രി​യ​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ഹാ​യ​വു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം അ​ക്ഷ​യ് കു​മാ​ർ. സി​നി​മ-​സീ​രി​യ​ൽ ക​ലാ​കാ​ര​ന്മാ​രു​ടെ അ​സോ​സി​യേ​ഷ​ന് 45 ല​ക്ഷം രൂ​പ​യാ​ണ് അ​ക്ഷ​യ് കു​മാ​ർ കൈ​മാ​റി​യ​ത്. 1,500 സി​നി​മാ ടി​വി പ്ര​വ​ര്‍​ത്ത​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 3,000 രൂ​പ വീ​തം അ​ക്ഷ​യ്കു​മാ​ര്‍ അ​യ​ച്ചി​ട്ടു​ണ്ട്. ഷൂ​ട്ടിം​ഗ് നി​ർ​ത്തി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മാ-സീ​രി​യ​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ആ​ണ് കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​യ​ത്. ന​ട​ന്‍ അ​യൂ​ബ് ഖാ​ന്‍ ഇ​വ​രു​ടെ ദു​ര​വ​സ്ഥ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ മ​റ്റു​ള്ള​വ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വി​രം അ​റി​ഞ്ഞ​പ്പോ​ൾ​ത്ത​ന്നെ അ​ക്ഷ​യ് സ​ഹാ​യം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന​യ്ക്ക് ഇ​നി​യും സഹായം ചെയ്യാൻ​ ത​യ്യാ​റാ​ണെ​ന്ന് അ​ക്ഷ​യ് കു​മാ​ർ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Read More

പൊന്മകൾ വന്താൽ റിലീസിനു മുമ്പ്‌ ചോർന്നു!

ത​മി​ഴ് താ​രം ജ്യോ​തി​ക നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്രം പൊ​ന്മ​ക​ൾ വ​ന്താ​ൽ ആ​മ​സോ​ൺ പ്രൈ​മി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​ന്പ് ചോ​ർ​ന്നു. ഒ​ടി​ടി റി​ലീ​സി​നു മു​ന്പേ ത​ന്നെ​യാ​ണ് പൈ​റ​സി സൈ​റ്റാ​യ ത​മി​ഴ് റോ​ക്കേ​ഴ്സി​ലൂ​ടെ ചി​ത്രം ചോ​ർ​ന്ന​ത്. സി​നി​മ​യു​ടെ എ​ച്ച്ഡി പ​തി​പ്പ് ത​ന്നെ ഇ​ന്‍റ​ര്‍​നെ​റ്റി​ല്‍ വ​ന്ന​ത് നി​ര്‍​മാ​താ​ക്ക​ളെ ശ​രി​ക്കും ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ്19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തിയ​റ്റ​റു​ക​ൾ പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ചി​ത്രം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ റി​ലീ​സ് ചെ​യ്യു​ന്ന​ത് നേ​ര​ത്തെ വാ​ർ​ത്ത​യാ​യി​രു​ന്നു. ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​മി​ഴ്നാ​ട്ടി​ലെ തിയ​റ്റ​റു​ട​മ​ക​ൾ എ​തി​ർ​ത്ത​തും വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. ചി​ത്രം ഒ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ഇ​ന്ന​ലെ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ത​മി​ഴ് റോ​ക്കേ​ഴ്സ് ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​ത്. ജ്യോ​തി​ക​യു​ടെ ഭ​ർ​ത്താ​വും ന​ട​നു​മാ​യ സൂ​ര്യ​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ജ്യോ​തി​ക അ​ഭി​ഭാ​ഷ​ക​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ജെ​ജെ ഫ്രെ​ഡ്രി​ക് ആ​ണ്…

Read More

ഇതു പൃഥ്വിയല്ല; പിന്നെയാര് ?

ആ​ടുജീ​വി​തം എ​ന്ന ചി​ത്ര​ത്തി​നാ​യി വേ​ഷ​പ്പ​ക​ർ​ച്ച വ​രു​ത്തി​യ പൃ​ഥ്വി​രാ​ജി​ന്‍റെ ചി​ത്ര​മ​ല്ലേ ഇ​തെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ൽ തോ​ന്നാ​മെ​ങ്കി​ലും സ​ത്യ​ത്തി​ൽ ഇ​ത് പൃ​ഥ്വി​രാ​ജ് അ​ല്ല. ന​ട​ൻ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യാ​ണ് ഒ​റ്റ​നോ​ട്ട​ത്തി​ൽ പൃ​ഥ്വി​യാ​ണെ​ന്ന് തോ​ന്നി​ക്കു​ന്ന രൂ​പ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് മു​ടി​യും താ​ടി​യും നീ​ട്ടി​വ​ള​ർ​ത്തി മീ​ശ പി​രി​ച്ച ലു​ക്കി​ലു​ള്ള ചി​ത്രം ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ പോ​സ്റ്റ് ചെ​യ്ത​ത്. 65 ദി​വ​സ​ത്തെ ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം എ​ന്ന് ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്. ടെ​ലി​വി​ഷ​ൻ-​ച​ല​ച്ചി​ത്ര താ​ര​മാ​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ 2008ൽ ​അ​ട​യാ​ള​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ര​ണ്ടു ത​മി​ഴ് ചി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.

Read More

വ്യത്യസ്ത ലുക്കിൽ മഞ്ജു…

മ​ഞ്ജു വാ​ര്യ​രെ നാ​യി​ക​യാ​ക്കി സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ക​യ​റ്റം എ​ന്ന സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. പോ​സ്റ്റ​റി​ലെ മ​ഞ്ജു​വി​ന്‍റെ ലു​ക്ക് ആ​രാ​ധ​ക ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. വേ​റി​ട്ട ലു​ക്കി​ലാ​ണ് മ​ഞ്ജു പോ​സ്റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് മ​ഞ്ജു വാ​ര്യർ പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ട​ത്. ഒ​ഴി​വു​ദി​വ​സ​ത്തെ ക​ളി, എ​സ്. ദു​ർ​ഗ, ചോ​ല എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ക​യ​റ്റം. ഹി​മാ​ല​യ​ൻ പ​ർ​വ​ത​നി​ര​ക​ളി​ലൂ​ടെ​യു​ള്ള ട്രെ​ക്കിം​ഗ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം. വേ​ദ് വൈ​ബ്സ്, പു​തു​മു​ഖം ഗൗ​ര​വ് ര​വീ​ന്ദ്ര​ൻ, സു​ജി​ത് കോ​യി​ക്ക​ൽ, ര​തീ​ഷ് ഈ​റ്റി​ല്ലം, ദേ​വ​നാ​രാ​യ​ണ​ൻ, സോ​നി​ത് ച​ന്ദ്ര​ൻ, ആ​സ്ത ഗു​പ്ത, അ​ഷി​ത, ന​ന്ദു ഠാ​ക്കൂ​ർ, ഭൂ​പേ​ന്ദ്ര ഖു​റാ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ തി​രു​വി​ന്‍റെ അ​സോ​സി​യേ​റ്റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ച​ന്ദ്രു സെ​ൽ​വ​രാ​ജ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ സ്വ​ത​ന്ത്ര ഛായാ​ഗ്രാ​ഹ​ക​നാ​വു​ക​യാ​ണ്. ചി​ത്ര​ത്തി​നു​വേ​ണ്ടി ത​യാ​റാ​ക്കി​യ അ​ഹ​ർ​സം​സ…

Read More

തൃ​ഷ​യും ചി​മ്പുവും വീ​ണ്ടും പ്ര​ണ​യി​ക്കു​ന്നു!

ത​മി​ഴി​ൽ വ​ലി​യ വി​ജ​യം നേ​ടി​യ സി​നി​മ​യാ​യി​രു​ന്നു വി​ണ്ണൈ​താ​ണ്ടി വ​രു​വാ​യാ. തൃ​ഷ​യും ചി​ന്പു​വും നാ​യി​ക നാ​യ​കന്മാ​രാ​യി അ​ഭി​ന​യി​ച്ച സി​നി​മ തെ​ന്നി​ന്ത്യ​യി​ലെ ഏ​റ്റ​വും ഹി​റ്റാ​യ റൊ​മ​ന്‍റി​ക് സി​നി​മ​ക​ളി​ലൊ​ന്നാ​യി​രു​ന്നു. ഗൗ​തം മേ​നോ​ന്‍റെ സം​വി​ധാ​ന​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ൽ ജെ​സി എ​ന്ന യു​വ​തി​യും കാ​ർ​ത്തി​ക് എ​ന്ന യു​വാ​വും ത​മ്മി​ലു​ള്ള പ്ര​ണ​യ​മാ​യി​രു​ന്നു ഇ​തി​വൃ​ത്തം. ഇ​പ്പോ​ഴി​താ വി​ണ്ണൈ​താ​ണ്ടി വ​രു​വാ​യാ​ലൂ​ടെ കാ​ർ​ത്തി​ക്കും ജെ​സി​യും വീ​ണ്ടും പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​വ​ണ കാ​ർ​ത്തി​ക് ഡ​യ​ൽ സെ​യ്ത യെ​ൻ എ​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ത്ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജെ​സി​യോ​ടു​ള്ള പ്ര​ണ​യ​ത്തി​ൽ നീ​റി ജീ​വി​ക്കു​ന്ന കാ​ർ​ത്തി​ക്കി​നെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. കാ​ർ​ത്തി​ക്കി​നെ ആ​ശ്വ​സി​പ്പി​ക്കു​ന്ന ജെ​സി​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ജെ​സി​യെ കാ​ർ​ത്തി​ക് ഫോ​ണി​ൽ വി​ളി​ക്കു​ന്ന​തോ​ടെ​യാ​ണ് ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ തു​ട​ക്കം. കേ​ര​ള​ത്തി​ലെ​ത്തി ലോ​ക്ക്ഡൗ​ണി​ൽ കു​ടു​ങ്ങി പോ​യ ജെ​സി ന്യൂ​യോ​ർ​ക്കി​ലെ കോ​വി​ഡ് പ്ര​ശ്ന​ത്തെ കു​റി​ച്ചെ​ല്ലാം കാ​ർ​ത്തി​ക്കി​നോ​ട് സം​സാ​രി​ക്കു​ന്നു​ണ്ട്. സം​ഭാ​ഷ​ണം പ​തി​യെ അ​വ​രു​ടെ പ്ര​ണ​യ​ത്തെ കു​റി​ച്ചാ​കു​ന്നു. നീ​യി​ല്ലാ​തെ എ​നി​ക്ക് ജീ​വി​ക്കാ​നാ​കി​ല്ലെ​ന്നും എ​ന്നെ സ്നേ​ഹി​ക്കെ​ന്നും കാ​ർ​ത്തി​ക്…

Read More

ഈ ​ഇ​രു​ട്ടി​ന​പ്പു​റം വെ​ളി​ച്ച​മു​ണ്ടാ​കും! പ്ര​ത്യാ​ശ പ​ങ്കു​വ​ച്ച് സ​ണ്ണി ലി​യോ​ണ്‍

ലോ​ക​മെ​ന്പാ​ടും ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് സ​ണ്ണി ലി​യോ​ണ്‍. താ​ര​ത്തോ​ടു​ള്ള അ​തേ സ്നേ​ഹം താ​ര​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടും ആ​രാ​ധ​ക​ർ​ക്കു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​രാ​ധ​ക​ർ​ക്കാ​യി ത​ന്‍റെയും കു​ടും​ബ​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാ​ൻ താ​രം മ​റ​ക്കാ​റി​ല്ല. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഷൂ​ട്ടിം​ഗി​ന്‍റെ തി​ര​ക്കു​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന താ​ര​വും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റും കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ക്കു​ന്ന​ത് മ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ്. ഇ​പ്പോ​ഴി​താ മ​ഴ​ക്കാ​ല​ത്ത് മ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ഒ​രു ചി​ത്ര​മാ​ണ് സ​ണ്ണി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക്ക​ൾ​ക്കൊ​പ്പം ജ​ന​ല​രി​കി​ൽ നി​ൽ​ക്കു​ന്ന സ​ണ്ണി​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. “പു​റ​ത്ത് മ​ഴ​യും ഇ​രു​ണ്ടു​കൂ​ടി​യ അ​ന്ത​രീ​ക്ഷ​വു​മാ​ണ്, പ​ക്ഷേ എ​നി​ക്കു​റ​പ്പു​ണ്ട് ന​മ്മ​ൾ വെ​ളി​ച്ചം ക​ണ്ടെ​ത്തു​മെ​ന്ന്’’ – ചി​ത്ര​ത്തി​നൊ​പ്പം താ​രം കു​റി​ച്ച ഈ ​വാ​ക്കു​ക​ൾ എ​ല്ലാ​വ​ർ​ക്കും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കാ​നും സ​ണ്ണി ലി​യോ​ണ്‍ സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

Read More

പൃഥ്വിരാജും സംഘവും വെള്ളിയാഴ്ച മടങ്ങിയെത്തും

കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ജോ​ര്‍​ദ്ദാ​നി​ല്‍ കു​ടു​ങ്ങി​യ ന​ട​ന്‍ പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യു​മ​ട​ങ്ങു​ന്ന ആ​ടു ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ വെള്ളിയാഴ്ച കൊ​ച്ചി​യി​ല്‍ മ​ട​ങ്ങി​യെ​ത്തും. വ​ന്ദേ ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി വ​ഴി​യാ​ണ് ഇ​വ​ര്‍ കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കും. കോ​വി​ഡ് പ്ര​തി​സ​ന്ധി ആ​രം​ഭി​ക്കു​ന്ന സ​മ​യ​മാ​ണ് 53 പേ​ര​ട​ങ്ങി​യ സി​നി​മ സം​ഘം ജോ​ര്‍​ദ്ദാ​നി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കി​ട​യി​ലും പ്ര​വ​ര്‍​ത്ത​ക​ര്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. ത​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ പൃ​ഥ്വി​രാ​ജ് ആ​രാ​ധ​ക​രെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു.

Read More

നടനവിസ്മയം@60! ചി​​​ല വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ൾ അ​​​ങ്ങ​​​നെ​​​യാ​​​ണ്… അ​​​വ​​​ർ​​​ക്കു മു​​​ന്നി​​​ൽ കാ​​​ല​​​വും പ്രാ​​​യ​​​വു​​​മെ​​​ല്ലാം മാ​​​റി​​നി​​​ൽ​​​ക്കും…

ബി​​​ജോ ജോ ​​​തോ​​​മ​​​സ് ചി​​​ല വ്യ​​​ക്തി​​​ത്വ​​​ങ്ങ​​​ൾ അ​​​ങ്ങ​​​നെ​​​യാ​​​ണ്.. അ​​​വ​​​ർ​​​ക്കു മു​​​ന്നി​​​ൽ കാ​​​ല​​​വും പ്രാ​​​യ​​​വു​​​മെ​​​ല്ലാം മാ​​​റി​​നി​​​ൽ​​​ക്കും. ത​​​ല​​​മു​​​റ​​​ക​​​ളു​​​ടെ പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​യി അ​​​വ​​​ർ നി​​​ല​​​നി​​​ൽ​​​ക്കും. കേ​​​ര​​​ള​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ ഇ​​​ങ്ങ​​​നെ​​​യൊ​​​രു അ​​​പൂ​​​ർ​​​വ ഭാ​​​ഗ്യം ല​​​ഭി​​​ച്ച​​​വ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണു മോ​​​ഹ​​​ൻ​​​ലാ​​​ൽ. പ​​തി​​നെ​​ട്ടാം വ​​​യ​​​സി​​​ൽ തു​​​ട​​​ങ്ങി​​​യ അ​​​ഭി​​​ന​​​യം. ഇ​​​ന്നി​​​പ്പോ​​​ൾ അ​​​റു​​​പ​​​താം വ​​​യ​​​സി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ലാ​​​ലി​​​നു മാ​​​ത്രം മാ​​​റ്റ​​​മി​​​ല്ല. എ​​​ണ്‍പ​​​തു​​​ക​​​ളി​​​ലെ ഒ​​​രു വ​​​യ​​​സു​​​കാ​​​ര​​​നും 2020ലെ ​​​കൊ​​​ച്ചു​​​കു​​​ഞ്ഞി​​​നും ലാ​​​ലേ​​​ട്ട​​​ൻ എ​​​ന്ന ഇ​​​മേ​​​ജ് ഒ​​​ന്നു ത​​​ന്നെ. നാ​​​ൽ​​​പ​​​തു വ​​​ർ​​​ഷ​​​ത്തെ ക​​​രി​​​യ​​​ർ പി​​​ന്നി​​​ട്ട് 60 വ​​​യ​​​സി​​​ൽ എ​​​ത്തി​​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ത​​​ന്‍റെ താ​​​ര​​​പ​​​ദ​​​വി​​​യി​​​ൽ അ​​​ജ​​​യ്യ​​​നാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് അ​​​ദ്ദേ​​​ഹം. ലാ​​​ലി​​​ന്‍റെ ക​​​രി​​​യ​​​റി​​​നെ​​​ക്കു​​​റി​​​ച്ച് അ​​​പ​​​ഗ്ര​​​ഥി​​​ക്കുംമു​​​ന്പ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​മാ​​​യ വ്യ​​​ക്തി​​​ത്വ​​​ത്തെ​​​ക്കു​​​റി​​​ച്ചും അ​​​റി​​​യേ​​​ണ്ടതു​​​ണ്ട്. സി​​​നി​​​മ​​​യി​​​ലെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും യ​​​ഥാ​​​ർ​​ഥ മോ​​​ഹ​​​ൻ​​​ലാ​​​ലും ത​​​മ്മി​​​ൽ വ​​​ലി​​​യ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളു​​​ണ്ട്. ക​​​രി​​​യ​​​റി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പൊ​​​തു​​​വേ ഉ​​​ൾ​​​വ​​​ലി​​​ഞ്ഞ രീ​​​തി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റേ​​ത്. അ​​​ടു​​​ത്ത സു​​​ഹൃ​​​ദ്‌​​വ​​ല​​​യ​​​ത്തി​​​ൽ മാ​​​ത്രം മ​​​ന​​​സു തു​​​റ​​​ക്കു​​​ന്ന പ്ര​​​കൃ​​​തം. പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത വ്യ​​​ക്തി​​​ക​​​ളോ​​​ടോ സ​​​ദ​​​സി​​​നോ​​​ടോ സം​​​വ​​​ദി​​​ക്കാ​​​ൻ ലാ​​​ലി​​​നു വ​​​ലി​​​യ മ​​​ടി​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ,…

Read More

ഇ​തെ​ന്‍റെ പു​ത്ത​ൻ റെ​യ്ബാ​ൻ ഗ്ലാ​സ്…

രാ​ജ്യം ലോ​ക്ക്ഡൗ​ണി​ലാ​യ​തെ​ടെ ത​ങ്ങ​ളു​ടെ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ക​ളും പോ​സ്റ്റ് ചെ​യ്യ​ലാ​ണ് സി​നി​മാ താ​ര​ങ്ങ​ളു​ടേ​യും മ​റ്റ് സെ​ലി​ബ്രി​റ്റി​ക​ളു​ടെ​യും പ്ര​ധാ​ന വി​നോ​ദ​ം. ഈ ​വി​ധം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഒ​രു ചി​ത്ര​വും. ലോ​സ് ആ​ഞ്ച​ൽ​സി​ൽ നി​ന്നു പ​ങ്കു​വ​ച്ച ആ ​ചി​ത്ര​ത്തി​ലെ പ്രി​യ​ങ്ക​യു​ടെ ഡ്ര​സും ലു​ക്കു​മെ​ല്ലാം ഏ​റെ വൈ​റ​ലാ​വു​ക​യും ചെ​യ്തു. സ​ണ്‍ ഗ്ലാ​സി​ലും തൊ​പ്പി​യി​ലും വെ​ള്ള വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന പ്രി​യ​ങ്ക ത​ന്‍റെ ഫോ​ട്ടോ​യ്ക്കൊ​പ്പം ഏ​റെ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​താ​യി തോ​ന്നു​ന്നു. എ​ല്ലാ​വ​ർ​ക്കും ന​ല്ലൊ​രു ദി​നം ആ​ശം​സി​ക്കു​ന്നു. എ​ന്നു കു​റി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്രി​യ​ങ്ക​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളും ചി​ത്ര​ങ്ങ​ളു​മ​ല്ലാം മു​ന്പും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം ദി ​സ്കൈ ഈ​സ് പി​ങ്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം പ്രി​യ​ങ്ക ബോ​ളി​വു​ഡി​ലേ​ക്ക് തി​രി​ച്ചു​വ​ര​വു ന​ട​ത്തി​യി​രു​ന്നു. ഫ​ർ​ഹാ​ൻ അ​ക്ത​ർ, സൈ​റ വാ​സിം എ​ന്നി​വ​രാ​യി​രു​ന്നു ഷൊ​നാ​ലി ബോ​സ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ഓ​ണ്‍ ലൈ​ൻ…

Read More