പൊറാട്ട് നാടകം എന്ന കലാരൂപത്തിന് പെണ്ണും പൊറാട്ടും എന്ന സിനിമയിൽ നേരിട്ട് ബന്ധമില്ലെങ്കിലും പെറാട്ട് എന്ന വാക്കിന് സിനിമയുടെ കഥയുമായി ബന്ധമുണ്ടെന്ന് രാജേഷ് മാധവൻ. പെറാട്ടിന് പാലക്കാട് ഭാഗങ്ങളിൽ അസഭ്യം കലർന്നത് എന്നൊരു അർഥം കൂടിയുണ്ട്. ആ ഒരു അർഥം സിനിമയ്ക്ക് മറ്റൊരു ലെയർ കൊടുക്കുന്നുണ്ട്. അതെന്താണെന്ന് സിനിമ കണ്ട് തന്നെ മനസിലാക്കണം. ഇത് കൂടാതെ സിനിമയിൽ ഒരു പാട്ട് പാടാൻ എത്തിയ യഥാർഥ പൊറാട്ട് നാടകം കലാകാരൻമാരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അവരെല്ലാം ഗംഭീര നടീ നടൻമാരാണെന്നത് എനിക്ക് കിട്ടിയ തിരിച്ചറിവ് കൂടി ആയിരുന്നു എന്ന് രാജേഷ് മാധവൻ.
Read MoreCategory: Movies
നാല്പതുകളിലെ പ്രണയം 13ന്
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ്) പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.ആശ വാസുദേവൻ നായർ, ജെറി ജോൺ, കുടശനാട് കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധർ കൃഷ്ണ, ക്ഷമ, മെർലിൻ, ധന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം. ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, അന്നപൂർണ പ്രദീപ്, അമൃത ജയകുമാർ, കാഞ്ചന ശ്രീറാം, ഐശ്വര്യ മോഹൻ, ശ്രെയ അന്ന ജോസഫ് തുടങ്ങിയവർ ആലപിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഏറേ ശ്രദ്ധേയമാണ്. മഴ ഫിലിംസിന്റെ ബാനറിൽ രമേശ് എസ്. മകയിരം നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവഹിക്കുന്നു. ഗാനരചന-രമേശ് എസ്. മകയിരം, ആശ വാസുദേവൻ…
Read More‘പാപ്പരാസി കൾച്ചർ മോശമായി തോന്നിയിട്ടില്ല, വിളിച്ചുവരുത്തി, കണ്ടന്റ് എടുപ്പിച്ച് അവസാനം അതിനെകുറിച്ച് പരാതി പറയാൻ കഴിയില്ല’: അനാർക്കലി മരിക്കാർ
പാപ്പരാസികളെക്കുറിച്ച് അനാൽക്കലി മരിക്കാർപറഞ്ഞവാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. പാപ്പരാസി കൾച്ചർ മോശമായി തോന്നിയിട്ടില്ല നമ്മൾ ജീവിക്കുന്നത് ഇപ്പോഴത്തെ സമൂഹത്തിലാണ് അതിനനുസരിച്ച് ഓരോരുത്തരും മാറണമെന്ന് അനാൽക്കലി മരിക്കാർ. നമ്മുടെ സിനിമ പ്രമോട്ട് ചെയ്യുന്ന ഒരു ടീം ആയിരിക്കും ഇവരെ വിളിക്കുന്നത്. ഈ ക്യാപ്ഷൻസ് ഒക്കെയാണ് ആളുകൾക്ക് വേണ്ടത്. പിആർ ടീം ഇങ്ങനെയുള്ള പാപ്പരാസി ടീമിനെ വിളിക്കുമ്പോൾ നമ്മുടെ സിനിമയ്ക്കും ഇത് തന്നെയാണ് വേണ്ടത്. സിനിമയെ ഇത് ബെനിഫിറ്റ് ചെയ്യുന്നുണ്ടോ എന്നുള്ളത് വേറെ ചർച്ചയാണ്. നിർഭാഗ്യവശാൽ എല്ലാവർക്കും ഇങ്ങനെയുള്ള വീഡിയോസ് കാണാനാണ് ആഗ്രഹം. ഇവരെ വിളിച്ചുവരുത്തി, കണ്ടന്റ് എല്ലാം എടുപ്പിച്ച് അവസാനം, നമുക്ക് അതിനെകുറിച്ച് പരാതി പറയാൻ കഴിയില്ല എന്ന് അനാൽക്കലി പറഞ്ഞു.
Read Moreജൂനിയേഴ്സ് ജേണി ക്രൈം ത്രില്ലർ ഗെയിമുമായി ഒരു ചിത്രം
ക്രൈം ത്രില്ലർ ഗെയിം ചർച്ച ചെയ്യുന്ന വ്യത്യസ്തമായൊരു കഥയുമായി എത്തുകയാണ് ജൂനിയേഴ്സ് ജേണി എന്ന ചിത്രം. യുവതലമുറയുടെ വ്യത്യസ്തമായ ഈ ജീവിത കഥ പറയുന്ന ചിത്രം 13 ന് തിയറ്ററുകളിലെത്തും. ജെറ്റ് മീഡിയ പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ അരവിന്ദ് നിർമിച്ച് ആൻസൻ ആന്റണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സഹ നിർമാണം സലോമി ജോണി പുലിതൂക്കിൽ നിർവഹിക്കുന്നു. വിജയരാഘവൻ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അഡ്വ. ശ്രീധരൻ പിള്ള എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലോഹിതദാസിന്റെ ശിക്ഷണത്തിലൂടെ കടന്നുവന്ന നവാഗതനായ സംവിധായകൻ ആൻസൻ ആന്റണി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജൂനിയേഴ്സ് ജേണിയിൽ മീനാക്ഷി ആദ്യമായി നായിക വേഷത്തിലെത്തുന്നു. ചിത്രത്തിൽ, നായക വേഷം അവതരിപ്പിക്കുന്നത് ശരത് ഗോപാൽ ആണ്. സുധീർ കരമന, അരുൺ സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, സൗമ്യ ഭാഗ്യംപിള്ള, ജയകൃഷ്ണൻ, ദിനേശ് പണിക്കർ, മേഘനാദൻ,…
Read More‘തിരക്കഥയിൽ ഇല്ലാത്ത രംഗങ്ങളിൽ അഭിനയിക്കാൻ സംവിധായകൻ നിർബന്ധിച്ചു, പറ്റില്ലെന്ന് പറഞ്ഞപ്പോൾ നായികയെ മാറ്റാൻ പറഞ്ഞു’: മോശം അനുഭവം പങ്കുവച്ച് തമന്ന
ഇന്ത്യൻ സിനിമാലോകത്ത് രണ്ട് പതിറ്റാണ്ടോളമായി മുൻനിരയിൽ തിളങ്ങിനിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. ഗ്ലാമർ വേഷങ്ങളിലും കരുത്തുറ്റ കഥാപാത്രങ്ങളിലും ഒരേപോലെ തിളങ്ങുമ്പോഴും തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിത്വമാണ് തമന്നയ്ക്കുള്ളത്. കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടിവന്ന കയ്പ്പേറിയ ഒരനുഭവം താരം പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിൽ ആ സംവിധായകനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ആരാധകർ. കരിയറിൽ പച്ചപിടിച്ചു വരുന്നതിനിടെ ഇരുപതാം വയസിലാണ് തമന്നയ്ക്ക് ആ ദുരനുഭവം ഉണ്ടായത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ, തിരക്കഥയിൽ ഇല്ലാത്ത അടുപ്പമുള്ള രംഗങ്ങളിൽ അഭിനയിക്കാൻ സംവിധായകൻ തമന്നയെ നിർബന്ധിച്ചു. ആ രംഗം ചെയ്യാൻ തനിക്ക് ഒട്ടും താത്പര്യമില്ലെന്നും അസ്വസ്ഥതയുണ്ടെന്നും തമന്ന തുറന്നുപറഞ്ഞു. എന്നാൽ, എല്ലാവരുടെയും മുന്നിൽവച്ച് സംവിധായകൻ താരത്തോട് തട്ടിക്കയറുകയും “ഈ നായികയെ മാറ്റൂ’ എന്ന് ആക്രോശിക്കുകയുമായിരുന്നു. “എന്ത് സംഭവിച്ചാലും നേരിടും, പക്ഷേ എനിക്ക് ഇഷ്ടമില്ലാത്തതു ചെയ്യില്ല’ എന്ന ദൃഢനിശ്ചയത്തിൽ തമന്ന ഉറച്ചുനിന്നു. ഒടുവിൽ താരത്തിന്റെ നിശ്ചയദാർഢ്യത്തിനു…
Read Moreകറുപ്പ് ഗൗണിൽ ഗ്ലാമറസായി പാർവതി: ചുമ്മാ ‘തീ’ എന്ന് അരാധകർ
ഇന്ത്യൻ ഫാഷൻ ലോകത്തെ ഞെട്ടിച്ചുകൊണ്ട് മലയാളി താരം പാർവതി തിരുവോത്ത്. വെറൈറ്റി മാസികയുടെ ഇന്ത്യൻ ലോഞ്ചിലാണ് പാർവതി തിളങ്ങിയത്. ബോളിവുഡ് താരങ്ങൾക്കൊപ്പം അൾട്രാ ഗ്ലാമറസ് ലുക്കിലാണ് താരം പരിപാടിക്കെത്തിയത്. കറുപ്പ് നിറത്തിലുള്ള വൺ ഷോൾഡർ സ്ട്രാപ് ഗൗണായിരുന്നു പാർവതിയുടെ ഔട്ട്ഫിറ്റ്. ഇതിനൊപ്പം ഹെവി ചോക്കറും കമ്മലും ആഭരണമായി അണിഞ്ഞു. മുടി പിന്നിക്കെട്ടിയ ഹെയർസ്റ്റൈലാണ് പരീക്ഷിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ ഈ ഗ്ലാമറസ് ഔട്ട്ലുക്ക് പ്രേക്ഷകർക്കിടയിൽ എന്തായാലും ചർച്ച ആയിട്ടുണ്ട്. മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, മാളവിക മോഹനൻ, രാകുൽ സിംഗ് തുടങ്ങി നിരവധി നായികമാർ ചടങ്ങിൽ പങ്കെടുത്തു.പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റു സിനിമകൾ.
Read Moreത്രില്ലടിപ്പിക്കാൻ ഡോൺ മാക്സിന്റെ അറ്റ്
ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അറ്റ്’ന്റെ ട്രെയിലർ പുറത്ത്. കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ മലയാളസിനിമയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ പതിവ് ശൈലിയിൽ നിന്നെല്ലാം മാറി ഒരു പക്കാ ആക്ഷൻ ടെക്നോ ചിത്രമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഡാർക്ക് വെബ്ബിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഗംഭീര വിഷ്വലുകള്‍ കൊണ്ട് സമ്പന്നമാണ് ട്രെയിലർ. ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും ഇമോഷണൽ രംഗങ്ങളും ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലെവലില്‍ ഒരു ചിത്രമായിരിക്കും അറ്റ് എന്നാണ് ട്രെയിലര്‍ പുറത്തിറങ്ങിയിതിനു പിന്നാലെയുള്ള പ്രതികരണങ്ങള്‍. കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമികുന്ന ചിത്രം ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആദ്യ മലയാള സിനിമയാണെന്ന പ്രത്യേകതകൂടിയുണ്ട്. ആകാശ്…
Read More‘ഞാൻ ആരാണെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചറിയാൻ ലണ്ടനിലെ ജീവിതം സഹായിച്ചു’: ശ്രുതി ഹാസൻ
താൻ നേരിട്ട മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ചും 2018ൽ അഭിനയത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുമുള്ള ശ്രുതിയുടെ തുറന്നുപറച്ചിൽ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വർഷങ്ങളോളം തന്നെ വേട്ടയാടിയ ക്രിപ്പിളിംഗ് ആങ്സൈറ്റിയെ (അതിശക്തമായ ഉത്കണ്ഠ) മറികടക്കാൻ ആ ഇടവേള എങ്ങനെ സഹായിച്ചു എന്നു വെളിപ്പെടുത്തുകയാണു ശ്രുതി. ദി ഹോളിവുഡ് റിപ്പോർട്ടറിനോട് സംസാരിക്കുകയായിരുന്നു ശ്രുതി. കലയുടെ, വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്ന മാതാപിതാക്കൾക്കിടയിലാണ് ഞാൻ വളർന്നത്. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള പൂർണ സ്വാതന്ത്ര്യം ആ വീട്ടിൽ ഉണ്ടായിരുന്നു- ശ്രുതി പറഞ്ഞു. 2018ൽ സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെക്കുറിച്ചും ശ്രുതി മനസു തുറന്നു. അന്നത്തെ കാമുകനുമായുള്ള വേർപിരിയലായിരുന്നു ആ ഘട്ടത്തിലെ പ്രയാസകരമായ ഒരേയൊരു കാര്യമെന്ന് ശ്രുതി സൂചിപ്പിച്ചു. ആ സമയത്ത് തിയറ്റർ ആർട്ടിസ്റ്റ് മൈക്കൽ കോർസലുമായി ശ്രുതി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആ ഇടവേള എനിക്ക് ഏറ്റവും നല്ല കാര്യങ്ങളാണ് നൽകിയത്. ഞാൻ ആരാണെന്ന് സ്വയം…
Read Moreനിലാവ് മാഞ്ഞു… സംഗീത സംവിധായകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു
മലയാളത്തിനു നിരവധി ഹിറ്റ് പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധാകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു. ചെന്നെയിലെ വീട്ടില്‍ രാവിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണാണ് അന്ത്യം. 1968മുതല്‍ സിനിമാ സംഗീത സംവിധാനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. സൂപ്പര്‍ ഹിറ്റായ നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 1971ല്‍ സംഗീത സംവിധായകന് വിജയഭാസ്കറിനൊപ്പം ഗിറ്റാറിസ്റ്റായിട്ടാണ് എസ്പിവിയുടെ സിനിമാ തുടക്കം. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. രാജാവിന്റെ മകന്, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്മാര്, വ്യൂഹം, കുട്ടേട്ടന്, ധ്രുവം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾ അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു. പൈതൃകം, ജനം തുടങ്ങിയ സിനിമകളുടെ സംഗീത സംവിധാനത്തിന് 1993ലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. വെങ്കിടേഷിന്റെ പിതാവ് പഴനി അറിയപ്പെടുന്ന…
Read More‘ദുരന്ധര്‍’ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാഹുല്‍ ഗാന്ധിയാണോ?
രണ്‍വീര്‍ സിംഗ് നായകനായ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘ദുരന്ധര്‍’ ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമിലെത്തിയിരിക്കുകയാണ്. സിനിമ തിയേറ്ററുകളില്‍ 50 ദിവസങ്ങള്‍ ഓടിയപ്പോഴും ആരുടെയും കണ്ണില്‍പ്പെടാതിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പടത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പേര് രാഹുല്‍ ഗാന്ധി എന്നാണ് എഴുതിക്കാണിക്കുന്നത്. ഇത് കണ്ടു ഞെട്ടിയ രാഹുൽ ഫാൻസ് ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങി. ‘രാഹുല്‍ ഗാന്ധിയാണ് ഏറ്റവും വലിയ ദേശീയവാദിയെന്ന് നേരത്തെ തന്നെ എനിക്ക് അറിയാമായിരുന്നു…നിശബ്ദമായിരിക്കുക, തന്റെ പ്രവര്‍ത്തനമികവിലൂടെ സംസാരിക്കുക എന്നതാണ് അദ്ദേഹം വിശ്വസിക്കുന്ന തത്വം’, ആവേശം മൂത്ത് ഒരു യൂസര്‍ എക്സിൽ എഴുതി. ഇതിനുപിന്നാലെ സമാനശൈലിയിലുള്ള നിരവധി പോസ്റ്റുകളെത്തി. എന്നാൽ ഇതിന്റെ സത്യമെന്താണെന്ന് ഇവരാരും അന്വേഷിച്ചില്ല. രാഹുല്‍ ഗാന്ധിയാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യസര്‍ എന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി പോലും തര്‍ക്കിക്കില്ല. പക്ഷേ, അത് കോണ്‍ഗ്രസ് നേതാവ്…
Read More