ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള ചലച്ചിത്രം “മിണ്ടിയും പറഞ്ഞും’ സൺ എൻഎക്സ്ടി ഒടിടി പ്ലാറ്റ്ഫോമിൽ ആറു മുതൽ സ്ട്രീമിംഗ് ആരംഭിച്ചു. വൈകാരികമായ സത്യസന്ധതയ്ക്കും പക്വതയ്ക്കും ദേശീയതലത്തിൽ തന്നെ അംഗീകാരം നേടിയ ഒരു ഇമോഷണൽ ഡ്രാമയായിരുന്നു “മിണ്ടിയും പറഞ്ഞും’. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. “ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയാണ് കേന്ദ്രബിന്ദുവായി സ്വീകരിച്ചിരിക്കുന്നത്. സൺ എൻഎക്സ്ടി ഒടിടി പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്തതിനെപ്പറ്റി നായകനായ ഉണ്ണിമുകുന്ദൻ പറഞ്ഞത്- മിണ്ടിയും പറഞ്ഞു എന്ന ചിത്രം ദേശീയതലത്തിലെ ഓഡിയൻസിലേക്ക് സൺ എൻഎക്സ്ട് വഴിയെത്തുന്നതിൽ സന്തോഷമുണ്ട്. ഈ ചിത്രം വളരെ ചെറിയ ഒരു കഥയാണ്…
Read MoreCategory: Movies
അത് വെറും വിമർശനങ്ങൾ മാത്രം; കത്രീനയ്ക്ക് ഡ്യൂപ്പിന്റെ ആവശ്യമില്ല
ബോളിവുഡിൽ നിറയെ ആരാധകരുള്ള നായികയാണ് കത്രീന കെയ്ഫ്. ധൂം 3 യിലെ കമ്ലി… എന്ന ഗാനം കത്രീനയുടെ കരിയറിലെ തന്നെ ഹിറ്റ് പാട്ടുകളിൽ ഒന്നാണ്. ഈ പാട്ടിൽ ഡാൻസും സ്റ്റണ്ടും നടി ഒരുപോലെ ചെയ്യുന്നുണ്ട്. കത്രീന ഇത് ഡ്യൂപ്പിനെ വച്ച് ചെയ്യിച്ചതാണ് എന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു. കത്രീനയ്ക്ക് ഡ്യൂപ്പായി എത്തിയത് കൊറിയോഗ്രാഫർ ശക്തി മോഹൻ ആണെന്നായിരുന്നു ചിലർ കണ്ടെത്തിയത്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി ശക്തി തന്നെ എത്തിയിരിക്കുകയാണ്. ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ ഞാൻ സ്റ്റണ്ട് ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ ? കൂടാതെ, കത്രീന കെയ്ഫിന് വേണ്ടി ഞാൻ ബോഡി ഡബിൾ ആകണമെങ്കിൽ, എനിക്ക് അവരുടെ സ്കിൻ ടോൺ ആവശ്യമായി വരില്ലേ? എന്റെ സ്കിൻ ടോണും ഉയരവും അവരുടേതുമായി പൊരുത്തപ്പെടുന്നില്ല. പിന്നെ എനിക്ക് എങ്ങനെ അവരുടെ ബോഡി ഡബിൾ ആകാൻ കഴിയും? ആ സെറ്റിൽ…
Read Moreഡാർക്ക് ട്രാക്കിംഗ് പൂർത്തിയായി
നല്ലൊരു കുറ്റാന്വേഷണ കഥയുമായി എത്തുകയാണ് ഡാർക്ക് ട്രാക്കിംഗ് എന്ന ചിത്രം. കാമറാമാൻ എ.കെ. ശ്രീകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം പൂർത്തിയായി. ഉടൻ തിയറ്ററുകളിലെത്തും. അരിസ്റ്റോ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ, മറ്റ് പ്രമുഖ താരങ്ങളും പുതുമുഖങ്ങും അഭിനയിക്കുന്നു. ഒരു ഓർഫനേജിനെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു ആഷൻ ത്രില്ലർ ചിത്രമാണിത്. ഫാദേഴ്സ് നടത്തുന്ന ഓർഫനേജിൽ നിന്ന് പ്രിൻസ് എന്ന യുവാവ് മിസിംഗ് ആകുന്നു. ഓർഫനേജിലെ കുട്ടികൾ ഡി.ജി.പിക്ക് വിവരം മെയിൽ ചെയ്യുന്നു.സൈബർ സെൽ ഓഫീസർ രാമകൃഷ്ണ (അരിസ്റ്റോ സുരേഷ്) യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവ ബഹുലമായ കഥ നല്ലൊരു അവതരണത്തോടെ അവതരിപ്പിക്കുകയാണ് സംവിധായകൻ എ.കെ. ശ്രീകുമാർ. ചിത്രത്തിന്റെ ഡിഒപി കൈകാര്യം ചെയ്യുന്നതും എ.കെ. ശ്രീകുമാർ തന്നെ. വർഷങ്ങളോളം കാമറാമാനായി പ്രവർത്തിച്ച എ.കെ. ശ്രീകുമാർ, ഡാർക്ക് ട്രാക്കിംഗ് ബഹുഭാഷാ ചിത്രമായാണ് ഒരുക്കുന്നത്. ആർ.ജെ. കംബയിൻസ്…
Read More‘കാൻസറിന് അങ്ങനെ പ്രത്യേക ദിവസമൊന്നും ഇല്ല, ആർക്കും ഏത് നിമിഷവും എന്തും സംഭവിക്കാം’: മംമ്ത മോഹന്‍ദാസ്
മലയാളികളുടെ ഇഷ്ടനടിയാണ് മംമ്ത മോഹന്‍ദാസ്. രണ്ട് തവണ കാന്‍സറിനെ അതിജീവിച്ച മംമ്ത പോരാട്ടത്തിന്റെ പ്രതീകം കൂടിയാണ്. ഇപ്പോഴിതാ കാന്‍സര്‍ ഡേയുടെ ഭാഗമായുളെളാരു പരിപാടിയില്‍ മംമ്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞാൻ എന്നും പറയുന്നൊരു കാര്യമുണ്ട്. കാൻസറിന് അങ്ങനെ പ്രത്യേക ദിവസമൊന്നും ഇല്ല. ആർക്കും ഏത് നിമിഷവും എന്തും സംഭവിക്കാം. ഇപ്പോൾ വളരെ കോമണായി പറയുന്നൊരു കാര്യമുണ്ട്, ലൈഫ് ഈസ് വെരി ഷോർട്ട്. അല്ലേ? നിങ്ങൾ വലിയ ആളാണെങ്കിലും ചെറിയ ആളാണെങ്കിലും കാന്‍സറെന്നല്ല ഏത് രോഗവും ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം. ഞാനതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്. എന്റെ 24-ാമത്തെ വയസിലായിരുന്നു കാൻസർ കണ്ടുപിടിക്കുന്നത്. ഹോഡ്ജ്കിൻ ലിംഫോമ ആയിരുന്നു എനിക്ക്. അന്നത്തെ കാലത്ത് ഇതെ കുറിച്ചുള്ള ഒരു വിവരവും ഓൺലൈനിൽ ലഭ്യമായിരുന്നില്ല. എന്ത് ചെയ്യണമെന്നൊന്നും എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. മതാപിതാക്കൾക്കും. എന്റെ കാന്‍സര്‍ ടൈപ്പിന്റെ റിസർച്ച്…
Read Moreനേപ്പാളി നടൻ സുനിൽ ഥാപ്പ അന്തരിച്ചു
ന്യൂഡൽഹി: പ്രമുഖ നേപ്പാളി നടൻ സുനിൽ ഥാപ്പ (68) അന്തരിച്ചു. കാഠ്മണ്ഡുവിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഥാപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണ് നിഗമനം. ബോളിവുഡ് സിനിമ ‘മേരി കോമി’ൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നടി പ്രിയങ്ക ചോപ്രയാണ് മേരി കോമിന്റെ വേഷം അവതരിപ്പിച്ചത്. മേരി കോമിന്റെ കോച്ച് നർജിത് സിംഗിന്റെ റോളിലാണ് സുനിൽ ഥാപ്പ അഭിനയിച്ചത്. ഫിലിംഫെയർ അവാർഡ് നോമിനേഷനിൽ അദ്ദേഹത്തിന്റെ പ്രകടനം ഇടം നേടിയിരുന്നു. മുന്നൂറിലേറെ നേപ്പാളി സിനിമകളിൽ സുനിൽ ഥാപ്പ അഭിനയിച്ചിട്ടുണ്ട്. ഗൂർഖ പാൽട്ടൺ, ശിക്കാരി, ശിക്കാരി 2, കർമയോദ്ധ, ദേവാർ ബാബു തുടങ്ങിയവയാണ് പ്രമുഖ സിനിമകൾ. എക്ലോ ആണ് അവസാന നേപ്പാളി സിനിമ. നിരവധി ഹിന്ദി, തമിഴ്, ഭോജ്പുരി സിനിമകളിലും ഥാപ്പ അഭിനയിച്ചിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ കമൽ ഹാസൻ-രതി അഗ്നിഹോത്രി സിനിമ ‘എക് ദുജേ കേ ലിയേ’ ആണ് സുനിൽ ഥാപ്പയുടെ…
Read Moreവെള്ളിത്തിരയില്‍ നെടുങ്കണ്ടത്തുനിന്ന് ഇരട്ട എന്‍ട്രി
നെടുങ്കണ്ടം: നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശികളായ ഇരട്ട സഹോദരിമാർ അക്സയും അഭിയയും സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നു. നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ സിനിമയായ കൂടോത്രത്തിലൂടെയാണ് അക്സയും അഭിയയും വെള്ളിത്തിരയില്‍ എത്തുന്നത്. ആദ്യ ചിത്രത്തില്‍ത്തന്നെ ഇരട്ട സഹോദരികളായി മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കാനായതിന്റെ ത്രില്ലിലാണ് ഇരുവരും. ഇളപ്പാനിക്കല്‍ ബിജു – ടിന്‍സി ദമ്പതികളുടെ മക്കളായ അക്സയും അഭിയയും അവിചാരിതമായാണ് അഭിനയ ലോകത്ത് എത്തിയത്. സംവിധായകന് ബൈജു എഴുപുന്ന ഇരട്ടക്കുട്ടികളെ അന്വേഷിക്കുന്നതിനിടെ ഇരുവരുടെയും അമ്മ ടിന്‍സി ഫേസ്ബുക്കില്‍ പങ്കുവച്ച കുട്ടികളുടെ ഫോട്ടോ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകര്‍ കാണുകയും അഭിനയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു. നിരവധി സിനിമകളുടെ നിര്‍മാതാവായ ബൈജു എഴുപുന്ന സിനിമയില്‍ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളും ചെയ്തിട്ടുണ്ട്. ബൈജു എഴുപുന്നയുടെ മക്കളായിട്ടാണ് ഇരുവരും സിനിമയിൽ വേഷമിടുന്നത്.ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ഇരുവരും പഠനത്തില്‍ മിടുക്കരാണെങ്കിലും കലാരംഗത്ത്…
Read Moreജെറിൻ എസ്. ബാബുവിന്റെ പുതിയ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി
പെൻഡുലം എന്ന ചിത്രത്തിനു ശേഷം റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കളമശേരിയിൽ ആരംഭിച്ചു. ആറ്റസ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ബസം കാദിയാറാണ് ഈ ചിത്രം നിർമിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ഡാനിഷ്. ജെമിനി സുധീർ ബാബു ആദ്യ ഭദ്രദീപം തെളിയിച്ചു. നിർമാതാവ് ബസം കാദിയാർ ഫസ്റ്റ് ക്ലാപ്പ് നൽകി. മിസ്റ്ററി ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, സാഗർ സൂര്യ, രേവതി ശർമ്മ (തലവര ഫെയിം), ജഗദിഷ്, ജനാർദ്ദനൻ, മധുപാൽ, കനി കുസൃതി, മണിക്കുട്ടൻ, ഭഗത് മാനുവൽ, ഷോബി തിലകൻ, ബിനോജ് വില്ല്യ, കാവ്യാ ഭാനു, അനിതാ നായർ, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ശരൺ വേലായുധനാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- സൂരജ് ഇ.എസ്. പ്രൊഡക്ഷൻ ഡിസൈനർ – അപ്പുണ്ണി സാജൻ. കലാസംവിധാനം – കഥ- ഡോണി…
Read More‘അനോമിയിൽ നിന്ന് സി. ജെ റോയ് പിന്മാറിയതല്ല, പണം തിരികെ നൽകി’; കാരണം വ്യക്തമാക്കി ഭാവന
ഭാവന നായികയായി റിയാസ് മാരത്ത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന അനോമി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ടീ -സീരിസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭാവന പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവനയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. ചിത്രത്തിന്റെ നിർമാണത്തിൽ നിന്ന് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ അന്തരിച്ച സി. ജെയ റോയ് പിൻമാറിയ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഭാവന. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. “ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായതിന് ശേഷമാണ് ഞാൻ പ്രൊഡ്യൂസർ ആകാനുള്ള തീരുമാനം എടുത്തത്. അവർ ഇതിനകം ചെയ്തുവച്ച ജോലിയുടെ ക്വാളിറ്റിയിലുണ്ടായിരുന്ന ആത്മവിശ്വാസമാണ് എന്നെ പ്രൊഡക്ഷൻ ടീമിലേക്ക് എത്തിച്ചത്. ആദ്യം ഞാൻ ഒരു നടിയായി മാത്രമാണ് ഈ പ്രൊജക്ടിൽ എത്തിയത്. പിന്നീട് നിർമാണത്തിന്റെ ഭാഗമാവുകയായിരുന്നു. അനോമിയിൽ നിന്ന് സി. ജെ റോയ് പിന്മാറിയതല്ല. 2025-ലാണ്…
Read More‘പെട്ടെന്നുണ്ടായ പക്ഷാഘാതം, ഇടത് വശത്ത് ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുന്നു’: ഷുക്കൂർ വക്കീൽ ആശുപത്രിയിൽ, പ്രാർഥിക്കണമെന്ന് സഹോദരൻ
നടനും അഭിഭാഷകനുമായ സി. ഷുക്കൂർ ആശുപത്രിയിൽ. സഹോദരൻ മുനീർ അൽ വഫയാണ് രോഗ വിവരം അറിയിച്ചത്. പെട്ടെന്നുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ഷുക്കൂര്‍ വക്കീലിനെ കഴിഞ്ഞ മാസം അവസാനം ആശുപത്രിയിലെത്തിച്ചുവെന്നാണ് സഹോദരന് അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് രോഗവിവരത്തെക്കുറിച്ച് മുനീർ പറഞ്ഞത്. മുനീറിന്റെ വാക്കുകൾ… ‘എന്റെ മൂത്ത സഹോദരന് ഷുക്കൂര്‍ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോള്‍ അദ്ദേഹം കാസര്‍ഗോഡിലെ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട് സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു. ഇടത് വശത്ത് ചില ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂര്‍ണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർഥനകള്‍ സ്നേഹപൂര്‍വം അഭ്യർഥിക്കുന്നു. നിങ്ങള്‍ എല്ലാവരും നല്കുന്ന സ്നേഹത്തിനും പ്രാർഥനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എന്റെ നാട്ടുകാരും സുഹൃത്തുക്കളും, ഷുക്കൂറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അറിയുന്ന എല്ലാവരോടും അപേക്ഷിക്കുകയാണ്. എല്ലാവരും അദ്ദേഹം…
Read Moreഎനിക്കിഷ്ടമുള്ളത് ഞാനിടും… സൈബർ അറ്റാക്കിനെതിരേ ഐശ്വര്യ ലക്ഷ്മി
പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. അടുത്തിടെ താരം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിനെതിരേ വലിയ രീതിയിൽ സൈബർ അറ്റാക്കുകളും അധിക്ഷേപങ്ങളും നടന്നിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അതെന്നും, പുറത്തിറങ്ങിയപ്പോൾ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. സ്റ്റണ്ട് ഷൂട്ടിംഗ് കഴിഞ്ഞ് വളരെയധികം ക്ഷീണിതയായി, ഉറക്കം നഷ്ടപ്പെട്ട്, ഒരുപാടൊന്നും ചിന്തിക്കാതെ ധരിച്ച വസ്ത്രമായിരുന്നു അത്. പുറത്തിറങ്ങിയപ്പോള്‍ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു. അതിനെക്കുറിച്ച് കൂടുതലൊന്നും ആലോചിക്കാന്‍ പോയില്ല. ഞാനിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതിനാല്‍ പരിപാടി കഴിഞ്ഞുള്ള വിഡിയോകളും കമന്റുകളുമൊന്നും കണ്ടില്ല. പിന്നെ എന്തിനാണ് ഇതൊക്കെ ഇത്ര ചര്‍ച്ച ചെയ്യുന്നത്? മറ്റെന്തെല്ലാം സംസാരിക്കാനുണ്ട് ഇവിടെ. എനിക്കിഷ്ടമുള്ളത് ഞാനിടും. അതില്‍ മറ്റുള്ളവര്‍ക്കെന്താണ്?- ഐശ്വര്യ ലക്ഷ്മി പറയുന്നു. സോഷ്യൽ മീഡിയ ഒഴിവാക്കുനുണ്ടായ കാരണത്തെ കുറിച്ചും ഐശ്വര്യ ലക്ഷ്മി പ്രതികരിച്ചിരുന്നു.…
Read More