നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഇപ്പോൾ ഫീൽഡ് ഔട്ട് ആയി എന്ന തരത്തിലുള്ള ട്രോളുകളാണ് അദ്ദേഹത്തെ തേടി എത്തുന്നത്. ട്രോളുകളോടുള്ള ഷാജി കൈലാസിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകൻ റുഷിൻ ഷാജി കൈലാസിന്റെ യൂട്യൂബ് ചാനലിൽ പുതിയവ്ലോഗിൽ സംസാരിക്കുന്നതിനിടയ്ക്കാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രോളുകൾ ഉണ്ടെങ്കിലേ നമ്മൾ ഇവിടെ ഉണ്ടെന്ന് ആളുകൾ അറിയുകയുള്ളൂ. അതിൽ സന്തോഷം മാത്രമാണ് തോന്നിയിട്ടുള്ളതെന്ന് ഷാജി കൈലാസ് പറഞ്ഞു. ഇവനൊക്കെ പടം എടുക്കാൻ അറിയുമോ എന്നുവരെ ചോദിച്ചിട്ടുണ്ട്. എന്റെ തൊഴിലിൽ ഞാൻ അഡ്ജസ്റ്റ് ചെയ്തു പോകുന്നു. ഇയാൾ ഔട്ട് ഡേറ്റഡ് അല്ലെ എന്ന് ചോദിക്കുന്ന ആളുകളുമുണ്ട്. ഔട്ട് ഡേറ്റഡ് ആയിരിക്കാം നമ്മൾ പഴയ ആളല്ലേ എന്നാണ് ഞാൻ അതിന് പറയുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു.
Read MoreCategory: Movies
‘ആദ്യ സിനിമ റിലീസ് ചെയ്തപ്പോൾ ഞാൻ അഭിനയിച്ച ഭാഗം കട്ട് ചെയ്തു’: സിനിമയിൽ വന്നില്ല എന്നതിനേക്കാൾ കൂട്ടുകാരോട് എന്ത് പറയും എന്നതായിരുന്നു സങ്കടം; ഗിന്നസ് പക്രു
ആദ്യ സിനിമയിലെ മറക്കാനാവാത്ത നിമിഷങ്ങൾ ആരാധകർക്കു മുൻപിൽ വെളിപ്പെടുത്തി ചലച്ചിത്രതാരം ഗിന്നസ് പക്രു എന്ന അജയ് കുമാർ. നാലാം ക്ലാസിൽ എത്തിയപ്പോഴാണ് ആദ്യമായി സ്റ്റേജിൽ കയറിയത്. കഥാപ്രസംഗമാണ് അവതരിപ്പിച്ചത്. വലിയ കരഘോഷമായിരുന്നു. സ്റ്റേജിൽ പെർഫോം ചെയ്യാനുള്ള കഴിവുണ്ടെന്ന് അന്നാണ് മനസിലായത്. ബെസ്റ്റ് പെർഫോമർക്കുള്ള സമ്മാനമായി നിലവിളക്കും കിട്ടി. ആദ്യം കിട്ടിയ അംഗീകാരം. ആദ്യമായി കണ്ട താരങ്ങൾ കുതിരവട്ടം പപ്പു ചേട്ടനും ജഗതി ചേട്ടനും മാള അരവിന്ദൻ ചേട്ടനുമാണ്. ഇവർക്കൊപ്പമായിരുന്നു ആദ്യ സിനിമ. അത്ഭുതദ്വീപിൽ രാജഗുരുവായി അഭിനയിച്ച വെട്ടൂർ പുരുഷൻ ചേട്ടനും സിനിമയിൽ ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ശിഷ്യൻ റോളായിരുന്നു എനിക്ക്. ആ സിനിമയിൽ അഭിനയിച്ചതോടെ സ്കൂളിലും നാട്ടിലും ഞാൻ സിനിമാ നടനായി. ഞാൻ ഷൂട്ടിംഗിന് പോകുമ്പോൾ ഒരു നാടാണ് എന്നെ യാത്രയാക്കിയിരുന്നത്. പ്രീമിയർ പത്മിനി കാറിലായിരുന്നു ലൂസ് ലൂസ് ലൂസ് അരപ്പിരി ലൂസിന്റെ സെറ്റിലേക്ക്…
Read More‘സ്പാ’ ഫെബ്രുവരി 12ന്
ആകർഷണീയതയും നിഗൂഢതയും കുറച്ചധികം ആകാംഷയും ഉണർത്തി, ഇത്തിരി ദുരൂഹത കൂടി കൂട്ടിച്ചേർത്ത് പോസ്റ്ററുകളിലൂടെ അവതരിപ്പിച്ച “സ്പാ’ ഫെബ്രുവരി 12ന് പ്രദർശനത്തിനെത്തുന്നു. എബ്രിഡ് ഷൈൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാർഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്സാണ്ടർ,മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്,ജോജി കെ. ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു സ്പാ സെന്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വളരെ രസകരമായി ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ”രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ’ എന്ന…
Read More‘ജനങ്ങൾ അംഗീകരിക്കുമോ എന്ന് പേടിച്ച് ഇന്റിമേറ്റ് സീനുകൾ വേണ്ടെന്ന്വച്ചു’: സോനം ബജ്വ
ബോളിവുഡിലെ ഇന്റിമേറ്റ് രംഗങ്ങളോടുള്ള തന്റെ നിലപാടിനെക്കുറിച്ചും, അതുകാരണം കൈവിട്ടുപോയ അവസരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് പഞ്ചാബി താരം സോനം ബജ്വ. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. “ബോളിവുഡിലെ ചില അവസരങ്ങൾ ഞാൻ വേണ്ടെന്ന് വച്ചു. പഞ്ചാബിലെ ജനങ്ങൾ ഇത് അംഗീകരിക്കുമോ…?’ എന്നതായിരുന്നു എന്റെ പേടി. കുടുംബങ്ങൾ ഒന്നിച്ചിരുന്നാണ് സിനിമ കാണുന്നത് എന്ന ചിന്താഗതിയാണ് നമുക്കുള്ളത്. ആ സമയത്ത് സിനിമയിൽ ഒരു ചുംബനരംഗത്ത് അഭിനയിക്കാൻ എനിക്ക് വലിയ പേടിയായിരുന്നു. എന്നെ ഇന്നത്തെ നിലയിലാക്കിയ പ്രേക്ഷകർ ഇതിനോട് എങ്ങനെ പ്രതികരിക്കും…? ഇത് സിനിമയ്ക്ക് വേണ്ടിയാണെന്ന് എന്റെ കുടുംബത്തിന് മനസ്സിലാകുമോ…? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾ എന്റെ മനസ്സിലുണ്ടായിരുന്നു. -സോനം വ്യക്തമാക്കി. എന്നാൽ, ഈ വിഷയത്തിൽ മുൻകൂട്ടി തീരുമാനമെടുത്തതിൽ തനിക്ക് ഇപ്പോൾ ഖേദമുണ്ടെന്നും താരം വെളിപ്പെടുത്തി. ഏതാനും വർഷങ്ങൾക്ക് മുന്‍പ് തന്റെ മാതാപിതാക്കളോട് ഇക്കാര്യം സംസാരിച്ചപ്പോഴാണ് അവരുടെ നിലപാട് സോനം…
Read Moreപറഞ്ഞത് മറന്നിട്ടില്ല; പക്ഷേ, ഇതു ചെയ്യുന്നതിന് തക്കതായ കാരണമുണ്ട്; ഐറ്റം ഡാന്‍സിനെക്കുറിച്ച് രജിഷ വിജയന്
മസ്തിഷ്ക മരണം എന്ന ചിത്രത്തിലെ രജിഷ വിജയന്റെ ഡാന്‍സ് നമ്പര്‍ വൈറലായി മാറിയിരുന്നു. രജിഷയുടെ മേക്കോവറും ഡാന്‍സുമൊക്കെ കൈയടി നേടിയെങ്കിലും ചിലര്‍ താരത്തെ അവഹേളിക്കുകയും ചെയ്തു. നേരത്തെ താന്‍ ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് പറഞ്ഞത് കുത്തിപ്പൊക്കിയായിരുന്നു പരിഹാസം. ഇതേക്കുറിച്ച് രജിഷ പ്രതികരിക്കുകയാണ്. പറഞ്ഞത് മറന്നിട്ടില്ലെന്നാണ് രജിഷ പറയുന്നത്. എന്തുകൊണ്ടാണ് താന്‍ മസ്തിഷ്ക മരണത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതെന്ന് സിനിമ ഇറങ്ങുമ്പോള്‍ മനസിലാകുമെന്നാണ് രജിഷ പറയുന്നത്. ദ ഫോര്‍ത്ത് വാളിന് നല്കിയ അഭിമുഖത്തിലാണ് രജിഷയുടെ പ്രതികരണം. “ആളുകളെ കുറ്റം പറയാനാകില്ല. ഞാനാണെങ്കിലും ആദ്യം ഒന്ന് പറഞ്ഞ് പിന്നീട് മറ്റൊന്ന് ചെയ്യുമ്പോള്‍ സംശയമുണ്ടാകും. ആ ഞെട്ടല്‍ ഞാന്‍ മനസിലാക്കുന്നു. പക്ഷെ മനുഷ്യര്‍ എല്ലായിപ്പോഴും ഇവോള്‍വ് ചെയ്യുന്നവരാണ്. മാറ്റമാണ് മാറാത്തതായുള്ളതെന്ന് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാറി ചിന്തിക്കാനുള്ള സാധ്യത മനുഷ്യര്‍ക്കുണ്ട്’-രജിഷ പറയുന്നു. “ഞാന്‍ അങ്ങനെ വിശ്വസിച്ചിരുന്ന ആളായിരുന്നു. പക്ഷെ അപ്പോഴും ഞാന്‍…
Read Moreഅമ്മയുടെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ് കൽപന ആദ്യം ഒപ്പുവച്ചു; കല്പനയുടേത് നിലപാടുള്ള വ്യക്തിത്വമായിരുന്നെന്ന് വിനയൻ
കൽപന വിടപറഞ്ഞിട്ട് പത്തുവർഷം. കാലം എത്ര പെട്ടന്നാണ് കടന്നുപോകുന്നത്. ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിരുന്ന കല്പനയെ മറക്കാൻ കഴില്ല. അദ്ഭുത ദ്വീപും, ആകാശഗംഗയും, വെള്ളി നക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളിൽ കല്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർത്തിരുന്നു. ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം കല്‍പനയ്ക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്. പൃഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു “അദ്ഭുതദ്വീപ്’ പ്ലാൻ ചെയ്യുന്നത്. ആ നടനോടൊപ്പം അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത്, പക്രുവാണ് നായകൻ എന്നല്ലെ വിനയേട്ടൻ പറഞ്ഞത്? നമുക്കതല്ലേ അറിയു, അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കല്പനയുടെ മുഖം ഞാനിന്നും ഓർക്കുന്നു. ചിരിച്ചുകൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു. ആ വിലക്ക് പൊളിയുകയും ചെയ്തു. പൃഥ്വിയോട് സംഘടന…
Read Moreദക്ഷിണേന്ത്യൻ ചിത്രങ്ങൾ കരുത്തുറ്റത്; ഹിന്ദി സിനിമയ്ക്ക് അതിന്റെ വേരുകൾ നഷ്ടപ്പെട്ടെന്ന് പ്രകാശ് രാജ്
നിലവിലെ സാഹചര്യത്തിൽ മലയാളം, തമിഴ് സിനിമകൾ വളരെ കരുത്തുറ്റ ചിത്രങ്ങളാണ് നിർമിക്കുന്നത്. എന്നാൽ, ഹിന്ദി സിനിമയ്ക്ക് അതിന്റെ വേരുകൾ നഷ്ടപ്പെട്ടു. മാഡം ടുസാഡ്സ് മ്യൂസിയത്തിലെ പ്രതിമകളെപ്പോലെ കാണാൻ എല്ലാം മനോഹരമാണ്. പക്ഷേ പ്ലാസ്റ്റിക് പോലെ കൃത്രിമവുമാണ്. എന്നാൽ, ദക്ഷിണേന്ത്യയിൽ ഇപ്പോഴും കഥകളുണ്ട്. തമിഴിലെ പുതിയ സംവിധായകർ ദളിത് വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അത് വലിയ പ്രതീക്ഷ നൽകുന്നു. മൾട്ടിപ്ലക്സുകളുടെ വരവോടെ ബോംബെ സിനിമാ വ്യവസായം നഗരപ്രദേശങ്ങളിലെ പ്രേക്ഷകർക്ക് വേണ്ടി മാത്രമായി സിനിമകൾ നിർമിക്കാൻ തുടങ്ങി. ഇന്ന് സിനിമ എന്നാൽ വെറും പണവും പുറംമോടിയുമായി മാറി. പേജ്-03 സംസ്കാരത്തിന് പിന്നാലെ പോയ ബോളിവുഡിന് ബിഹാറിലെയും രാജസ്ഥാനിലെയും ഗ്രാമീണ ജീവിതവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സ്വാതന്ത്ര്യാനന്തര കാലത്ത് “അമർ അക്ബർ ആന്റണി’ പോലുള്ള സിനിമകൾ സമൂഹത്തിൽ ഐക്യവും മതേതരത്വവും വളർത്തിയിരുന്നു. എന്നാൽ, ഇന്നത്തെ സിനിമകൾ വെറും റീൽസുകളിലും സെൽഫ് പ്രമോഷനുകളിലും പണത്തിലും മാത്രമാണ്…
Read Moreകുട്ടികൾക്കായുള്ള ചിത്രം “ത തവളയുടെ ത’ ഫെബ്രുവരി 14ന്
അനുമോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു, ശ്രീ പദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നിർവഹിക്കുന്ന “ത തവളയുടെ ത’ എന്ന ചിത്രത്തിന്റെ ആദ്യ പ്രമോഷൻ ഇവന്റ് വീർ മഹീന്ദ്രയുടെ നേതൃത്വത്തിത്തിൽ കണ്ണൂരിൽ വച്ച് നടന്നു. പ്രശസ്ത ചലച്ചിത്ര താരം അനുമോൾ, വീർ മഹീന്ദ്ര സിഇഒ വൈശാഖ് മനോജ്കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. ആനന്ദ് റോഷൻ, ഗൗതമി നായർ, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ, ഹരികൃഷ്ണൻ, അജിത് കോശി, ജോജി ജോൺ, ജെൻസൺ ആലപ്പാട്ട്, സ്മിത അമ്പു, വാസുദേവ് പട്ടറോട്ടം, നെഹ്ല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.ഫോർടീൻ ഇലവൻ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ റോഷിത് ലാൽ, ജോൺപോൾ എന്നിവർ നിർമിച്ച ചിത്രം താര ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക്ഹാറ്റ്…
Read Moreമെട്രോയില്‍ അഭ്യാസം വേണ്ടെന്ന് വരുണ്‍ ധവാനോട് അധികൃതര്‍
മുംബൈ മെട്രോയില്‍ സഞ്ചരിക്കുമ്പോള്‍ മുകളിലുള്ള ഗ്രാബ് ഹാന്‍ഡിലുകളില്‍ തൂങ്ങി പുള്‍ അപ്പ് ചെയ്യാന്‍ ശ്രമിച്ച ബോളിവുഡ് നടന് വരുണ്‍ ധവാന് മുംബൈ മെട്രോ അധികൃതരുടെ താക്കീത്. ഒരു യാത്രക്കാരന് നടനെ അനുകരിക്കാനും ശ്രമിച്ചെന്നാണ് വിവരം. നടന് കാട്ടിക്കൂട്ടിയ പ്രവര്‍ത്തിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ശിക്ഷ ലഭിക്കാവുന്ന പ്രവര്‍ത്തിയാണെന്നും അറിയിപ്പ് ലഭിച്ചു. ഇത്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സിനിമകളില്‍ നല്കുന്നതു പോലെ ‘ആരും അനുകരിക്കരുത്’ എന്ന താക്കീത് നല്‍കണമായിരുന്നുവെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍, ഈ പോസ്റ്റ് മെട്രോ അധികൃതര്‍ പിന്‍വലിച്ചിട്ടുണ്ടെന്നും വിഷയം മനസിലാക്കാന്‍ ശ്രമിച്ചതിന് നന്ദിയര്‍പ്പിക്കുന്നതായും നടന്റെ പിആര്‍ ടീം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വരുണ്‍ ധവാന് മേല്‍ പിഴ ചുമത്തിയിട്ടില്ല. നിയമങ്ങളോട് അങ്ങേയറ്റം ബഹുമാനമുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ടീം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍, നടനെതിരേ പൊള്ളയായ ഭീഷണികള്‍ നടത്തുന്നതിനു പകരം ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍…
Read Moreകാന്പസിന്റെ രസക്കൂട്ടുകളുമായി പ്രകമ്പനം ട്രയിലർ
സന്തോഷത്തിന്റേയും തമാശയുടേയും ആഘോഷങ്ങളുടേയുമൊക്കെ വിളനിലമാണ് കാന്പസുകൾ. വീറും വാശിയും സൗഹൃദവും പിണക്കവും പ്രണയുമൊക്കെ കുട്ടികൾക്കിടയിൽ അരങ്ങേറുന്ന ഘടകങ്ങളാണ്. വ്യത്യസ്ഥ സ്ഥലങ്ങൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ അങ്ങനെയുള്ളവർ ഏറെക്കാലം ഒന്നിച്ചു സഹകരിക്കുന്ന ഒരു വേദി കൂടിയാണ് കാന്പസ്. ഇത്തരമൊരു കാന്പസിൽ അരങ്ങേറുന്ന നിരവധി സംഭവങ്ങൾ തികഞ്ഞ നർമമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രകമ്പനം. വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു. ഒരു കാന്പസിന്റെ എല്ലാ രസക്കൂട്ടുകളും ഈ ട്രയിലറിൽ വ്യക്തമാക്കുന്നു.ന ജനുവരി മുപ്പതിന് പ്രദർശനത്തി നെത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് അണിയറ പ്രവർത്തകർ ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്. നവരസ ഫിലിംസ് ആൻഡ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് ബാനറിൽ ശ്രീജിത്ത്. കെ.എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. കോ – പ്രൊഡ്യൂസേർസ് – വിവേക് വിശ്വം, ഐ. എം. പി മോൻസി,…
Read More