കെട്ട്യോളാണ് എന്റെ മാലാഖ ചിത്രം കണ്ടിറങ്ങുന്നവര്‍ക്കു പറയാന്‍ ഒന്നേയുള്ളൂ. ഇതു സ്ലീവാച്ചന്റെയും റിന്‍സിയുടെയും സിനിമയാണ്. പിന്നെ കുടുംബ പ്രേക്ഷകരുടെയും. നടീ നടന്മാരില്ല, ജീവിതാനുഭവങ്ങള്‍ നേരില്‍ കണ്ടിറങ്ങുന്ന അനുഭവം. നിസാം ബഷീര്‍ സംവിധാനം നിര്‍വഹിച്ച ആസിഫ് അലി ചിത്രം കെട്ട്യോളാണ് എന്റെ മാലാഖ തിയറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുന്നു. സിനിമയില്‍ ആസിഫ് അലിയാണ് സ്ലീവാച്ചനായി എത്തുന്നത്. സ്ലീവാച്ചന് വിവാഹം കഴിക്കുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. റിന്‍സിയെ അവതരിപ്പിക്കുന്ന വീണ നന്ദകുമാറും പിന്നെ ജാഫര്‍ ഇടുക്കിയും രവീന്ദ്രനുമൊക്കെ കഴിഞ്ഞാല്‍ അഭിനയിക്കുന്നവരില്‍ അധികവും പുതുമുഖങ്ങളാണ്. അടിമാലി സ്വദേശി അജി പീറ്റര്‍ തങ്കമാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ശക്തമായ അടിത്തറയുള്ള തിരക്കഥ തന്നെയാണ് ഈ സിനിമയെ മുന്നോട്ടു നയിക്കുന്നതെന്നു പറയാം. ഉപ്പും മുളകും സീരിയലില്‍ ബാലുവിന്റെ അമ്മയായി അഭിനയിക്കുന്ന മനോഹരിയമ്മയാണ് ആസിഫ് അലിയുടെ അമ്മയായി വേഷമിടുന്നത്. അഭിലാഷ് ശങ്കര്‍…
Read MoreCategory: Movies
സോഷ്യല്‍ മീഡിയയില്‍ ഗ്ലാമര്‍ ഫോട്ടോയുമായി മഞ്ജിമ മോഹന്‍; കണ്ണുതള്ളി ആരാധകര്‍
ബാലതാരമായി അരങ്ങേറ്റം കുറിച്ച് സിനിമയില്‍ നിറസാന്നിധ്യമായിരുന്ന താരമാണ് മഞ്ജിമ മോഹന്‍. ബിജു മേനോന് നായകനായ മധുരനൊമ്പര കാറ്റ് എന്ന സിനിമയിലെ മികച്ച അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരം സ്വന്തമാക്കിയിരുന്നു. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത് പഠനത്തില്‍ ശ്രദ്ധ ചെലുത്തിയ താരം വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് ശക്തമായ മടങ്ങി വരവ് നടത്തിയത്. കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമായ മഞ്ജിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാകുന്നത്. താരത്തിന്റെ ഈ ഗ്ലാമര്‍ ചിത്രം കണ്ട ആരാധകര്‍ വിമര്‍ശിച്ചും അഭിനന്ദിച്ചും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. View this post on Instagram #throwbackto2018❤️ @kiransaphotography @ashwin.thiyagarajan @prakatwork @vivalamore.magazine 🙂 A post shared by manjima mohan (@manjimamohan) on Nov 24,…
Read Moreതാടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തി; ഷെയിൻ നിഗവുമായി കരാറിലായ സിനിമകളിൽനിന്നു പിന്മാറുമെന്ന് നിർമാതാക്കൾ
കൊച്ചി: സിനിമ കരാറും ഒത്തുതീർപ്പ് വ്യവസ്ഥകളും ലംഘിച്ച നടൻ ഷെയിൻ നിഗവുമായി കരാറിലായ മുഴുവൻ സിനിമകളിൽനിന്നും പിന്മാറാൻ നിർമാതാക്കളുടെ തീരുമാനം. ഇത് ഔദ്യോഗികമായി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. സിനിമാ ചിത്രീകരണത്തിനിടയിൽനിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ താടിയും മുടിയും ഷെയ്ൻ വെട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഷെയിനെതിരേ കടുത്ത നടപടിയിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കടന്നിരിക്കുന്നത്. താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്നും രൂപമാറ്റം വരുത്തില്ലെന്നും ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. ആ വിലക്ക് ലംഘിച്ചാണ് ഷെയ്ൻ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയത്. ഷെയ്ൻ സിനിമയുടെ ചിത്രീകരണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന വാദവുമായി വെയിൽ സിനിമയുടെ സംവിധായകൻ ശരത് നേരത്തേ രംഗത്തു വന്നിരുന്നു. ചിത്രീകരണത്തിനിടെ ഷെയ്ൻ ഇറങ്ങിപ്പോയതിനെതിരേ നിർമാതാവ് ജോബി ജോർജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകുകുയം ചെയ്തു. വെയിൽ സിനിമയ്ക്കു വേണ്ടി നീട്ടി വളർത്തിയ താടിയും മുടിയുമാണ് സംവിധായകൻ ഷെയ്നിനോട്…
Read Moreഅജുവിന് ചിലതു പറയാനുണ്ട്….
മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസൻ പരിചയപ്പെടുത്തിയ കോമഡി കാട്ടിയ പയ്യനല്ല ഇന്ന് അജു വർഗീസ്. പത്തു വർഷത്തിലേക്കെത്തുന്ന കരിയറിൽ നൂറിലധികം ചിത്രങ്ങൾ. പതിവായി കണ്ട കഥാപാത്രങ്ങളിൽ നിന്നും പൊളിച്ചെഴുത്തിന്റെ കാലത്തിലൂടെയാണ് ഇപ്പോൾ ഈ നടൻ സഞ്ചരിക്കുന്നത്. സമീപകാലത്ത് പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു ഹെലനിൽ അജു അവതരിപ്പിച്ച പോലീസ് കഥാപാത്രം. അതിനു പിന്നാലെ കമല എന്ന ചിത്രത്തിലൂടെ നായകനായും എത്തുകയാണ് ഇദ്ദേഹം. പാത്രാവിഷ്കാരത്തിൽ പുതിയ തലങ്ങൾ തേടുന്ന തന്റെ സിനിമ സഞ്ചാരത്തെക്കുറിച്ച് അജുവിനു ചിലത് പറയാനുണ്ട്! കമലയുടെ വിശേഷങ്ങൾ എന്തൊക്കെയാണ് ? കമല ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. കമല ആരാണ്, അല്ലെങ്കിൽ എന്താണ് എന്നറിയാനുള്ള ബ്രോക്കറായ സഫറിന്റെ യാത്രയാണ് ചിത്രം പറയുന്നത്. രഞ്ജിത്ത് ശങ്കറിന്റെ സിനിമയിലേക്ക് നായകനായി എന്നെ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. അദ്ദേഹം എപ്പോഴും സബ്ജക്ട് വളരെ ഫോക്കസ് ചെയ്യുന്ന സംവിധായകനാണ്. അതുകൊണ്ടു…
Read More21 വർഷത്തിനുശേഷം വേർപിരിയൽ! ഇരുവർക്കുമിടയിൽ അസ്വാരസ്യത്തിന് വഴിതെളിച്ചത് ഋത്വിക് റോഷന്റെ മുൻ ഭാര്യയുയുമായുള്ള സൗഹൃദമോ?
ബോളിവുഡ് താരം അർജുൻ രാംപാലും മുൻ മോഡൽ മെഹർ ജസിയയും തങ്ങളുടെ 21 വർഷം നീണ്ട ദാന്പത്യം വേർപെടുത്തി. കഴിഞ്ഞ വർഷം തന്നെ ഇരുവരും വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാഹബന്ധം വേർപെടുത്തുവാനായി മേയ് മാസത്തിലാണ് ഇരുവരും കുടുംബ കോടതിയെ സമീപിച്ചത്. കോടതി അനുവദിച്ച ആറുമാസം സമയം കഴിഞ്ഞതോടെ ഇരുവരും വേർപിരിയുകയായിരുന്നു. ഇവരുടെ രണ്ടു മക്കളും മുംബൈയിൽ ബാന്ദ്രയിലുള്ള ഇപ്പോഴത്തെ അപ്പാർട്ട്മെന്റിൽ തന്നെ തുടർന്നും കഴിയും. ഇരുവർക്കുമിടയിൽ അസ്വാരസ്യത്തിന് വഴിതെളിച്ചത് ഋത്വിക് റോഷന്റെ മുൻ ഭാര്യ സൂസാനെയുമായി അർജുൻ രാംപാലിനുണ്ടായിരുന്ന സൗഹൃദമാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അർജുൻ രാംപാലിന് സൂസാനെയുമായുണ്ടായിരുന്ന സൗഹൃദം മെഹറിൽ അസ്വസ്ഥത ജനിപ്പിച്ചിരുന്നുവെന്ന് ബോളിവുഡിൽ കഥകൾ പരന്നു. കഴിഞ്ഞ വർഷം മേയിൽ തന്നെ അവർ തങ്ങളുടെ വേർപിരിയൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം അര്ജുന് രാംപാലിന് ദക്ഷിണാഫ്രിക്കന്‍ മോഡലായ ഗബ്രിയേല ദമത്രിയാഡ്സില് കഴിഞ്ഞ ജൂലായിയില്‍ ഒരു മകന് ജനിച്ചിരുന്നു.
Read Moreകജോൾ വീട്ടിലെപ്പോലെ തന്നെ സെറ്റിലും: അജയ് ദേവ്ഗൺ
അജയ് ദേവ്ഗണ് നായകനാകുന്ന തനാജി: ദ അണ്‍സംഗ് വാരിയർ എന്ന ചിത്രത്തിൽ ഭാര്യയും നടിയുമായ കജോൾ ആണ് നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളെല്ലാം ഓണ്‍ലൈനിൽ തരംഗമായിരുന്നു. ഇപ്പോഴിതാ കജോൾ വീട്ടിലെപ്പോലെ തന്നെയായിരുന്നു സിനിമ സെറ്റിലുമെന്നാണ് അജയ് ദേവ്ഗണ്. സിനിമയുടെ ട്രെയിലർ റിലീസിനോട് അനുബന്ധിച്ച ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു അജയ് ദേവ്ഗണ് ഈ കാര്യം പറഞ്ഞത്. തനാജി മലുസരെയായിട്ടാണ് അജയ് ദേവ്ഗണ് ചിത്രത്തിൽ അഭിനയിക്കുന്നത്. തനാജിയുടെ ഭാര്യ സാവിത്രി മലുസരെ ആയിട്ടാണ് അജയ് ദേവ്ഗണിന്റെ ഭാര്യ കൂടിയായ കജോൾ അഭിനയിക്കുന്നത്. കജോളിനൊപ്പമുള്ള അഭിനയം എങ്ങനെയായിരുന്നുവെന്ന് എനിക്ക് അറിയില്ല. കാരണം ഞങ്ങവീട്ടിൽ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരുന്നു സിനിമ സെറ്റിലും. എല്ലാവരുടെ മുന്നിലും ഞങ്ങൾ വീട്ടിൽ പെരുമാറുന്നതുപോലെ തന്നെയായിരുന്നു പെരുമാറിയത്. അതുകൊണ്ട് ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല- അജയ് ദേവ്ഗണ് പറയുന്നു. ചരിത്രത്തിലെ അങ്ങനെ പാടിപ്പുകഴ്ത്താത്ത വീരനായകൻമാരായി അഭിനയിക്കാൻ ഇനിയും ആഗ്രഹിക്കുന്നുവെന്നാണ് അജയ് ദേവ്ഗണ്…
Read Moreഷെയ്ൻ ഇനി വേണുവിനൊപ്പം
കാർബൺ എന്ന ചിത്രത്തിനുശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഷെയ്ൻ നിഗം ഐ.ടി കമ്പനി ജീവനക്കാരനായി അഭിനയിക്കുന്നു. തിരുവനന്തപുരം നഗരമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. ഏപ്രിൽ ആദ്യം ചിത്രീകരണം ആരംഭിക്കും. നോവലിസ്റ്റും പത്രപ്രവർത്തകനുമായ ജി.ആർ. ഇന്ദുഗോപനാണ് തിരക്കഥ എഴുതുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.
Read Moreറിമ പുറത്ത്; പകരം മംമ്ത
ഉടയോൻ എന്ന ചിത്രത്തിനു ശേഷം ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂതൻ. നീണ്ട പതിനാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭദ്രൻ വീണ്ടുമൊരു സിനിമയുമായെത്തുന്നത്. സൗബിൻ ഷാഹിർ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സിനിമ പ്രഖ്യാപിച്ച സമയത്ത് നായിക റിമ കല്ലിങ്കൽ ആണെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽ റിമ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിമയ്ക്ക് പകരം ചിത്രത്തിൽ നായികയാകുന്നത് മംമ്ത മോഹൻദാസ് ആണ്. ഇന്ദ്രൻസ്, ജോയ് മാത്യു എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു. ലോകനാഥൻ ശ്രീനിവാസനാണ് ഛായാഗ്രാഹകൻ. എസ്.സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് ജൂതൻ നിർമിക്കുന്നത്.
Read Moreഅതുപറഞ്ഞപ്പോൾ ജോജു ടി ഷർട്ട് ഊരി: സനൽകുമാർ ശശിധരന്റെ വൈറൽ കുറിപ്പ്
ജോജു ജോർജിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സനൽകുമാർ ശശിധരൻ ഒരുക്കുന്ന ചോല റിലീസിനൊരുങ്ങുകയാണ്. ചോലയിലെ അഭിനയത്തിന് നിമിഷ സജയനും ജോജുവിനും സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഇതിനിടെ സനൽ കുമാർ ശശിധരൻ ജോജുവിനെക്കുറിച്ച് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ജോജുവിനെ ഒരു അടിയുറച്ച സിനിമാപ്രേമിയായാണ് സനൽകുമാർ പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്. താരത്തിനൊപ്പമുള്ള ഒരു അനുഭവവും അദ്ദേഹം പങ്കുവച്ചു. ചിത്രത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, ജോജുവിന് നല്കാൻ തന്റെ പക്കൽ പണമൊന്നുമില്ലെന്ന് സനൽകുമാർ പറഞ്ഞു. അപ്പോൾ ചിരിച്ചു കൊണ്ട് ഇട്ടിരുന്ന ടി ഷർട്ട് ഊരിയിട്ട് “ഇതാണ് എന്റെ ശരീരത്തിന്റെ ഷേപ്പ്, ഇത് ആ കഥാപാത്രത്തിന് ചേരുമോ എന്നത് മാത്രാണ് എന്റെ ആലോചന’ എന്നാണ് ജോജു പറഞ്ഞത്. ചോലയിൽ ജോജു ജീവിക്കുകയായിരുന്നു എന്നും സനൽ കുമാർ പറയുന്നു. സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്:
Read Moreഹോളിവുഡ് താരം മൈക്കേൽ മാഡ്സൺ തെലുങ്കിൽ ?
ഹോളിവുഡ് താരം മൈക്കേൽ മാഡ്സൺ തെലുങ്കിൽ അഭിനയിക്കുന്നോ. അഭിനയിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.ഹേമന്ദ് മധുകർ സംവിധാനം ചെയ്യുന്ന നിശബ്ദം എന്ന തെലുങ്ക് ചിത്രത്തിൽ മൈക്കേൽ മാഡ്സണും ഒരു പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന നിശബ്ദത്തിൽ അനുഷ്കയും മാധവനുമാണ് നായികാനായകന്മാരാകുന്നത്. 37 വർഷമായി ഹോളിവുഡിൽ സജീവമായി നിൽക്കുന്ന മൈക്കേൽ മാഡ്സൺ ക്വന്റിൻ ടരന്റിനോ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ് ലോകമെങ്ങും പ്രേക്ഷകരുടെ പ്രിയങ്കരനായത്. കിൽ ബിൽ, റിസർവോയർ ഡോഗ്സ്, ദ ഹേറ്റ്ഫുൾ എയിറ്റ്, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നീ ടരന്റിനോ ചിത്രങ്ങളിലെല്ലാം മാഡ്സൺ സ്ഥിരം സാന്നിധ്യമായിരുന്നു. ഹോളിവുഡിലെ ഒന്നാം നിര താരങ്ങൾ ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്നത് വിരളമാണ്. രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിദേശികളാണെന്ന് വാർത്തകളുണ്ടായിരുന്നു. കാഴ്ചവൈകല്യമുള്ള ആന്റണി എന്ന ഗായകന്റെ വേഷമാണ് ചിത്രത്തിൽ മാധവന്. കോന…
Read More