സ്റ്റാലിൻ ജി. അലക്സാണ്ടർ, അക്ബർ എന്നിവർ രചിച്ച് സംവിധാനം ചെയ്യുന്ന പഴുത് എന്ന ചിത്രം കൊട്ടക എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഐശ്വര്യ സുഭാഷ്, സുഭാഷ് ബാബു എന്നിവർ നിർമിക്കുന്നു. ഡൈസൺ തോമസ്, മോബിൻ, നിള, നിൻസി, സ്റ്റാലിൻ ജി. അലക്സാണ്ടർ, അലീന, വിഷ്ണു,റെജി, അനൂപ്,അമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിഒപി മിഥുൻ, എഡിറ്റർ സജി, സംഗീതം ഫൈസൽ, ലിറിക്സ് – യാസിർ പുതുക്കാട്, കുന്നത്തൂർ ജയപ്രകാശ്, പാടിയിരിക്കുന്നത് നിതിൻ കെ. ശിവ. ശാന്തവും മനോഹരവുമായ റിസോർട്ടിൽ നടക്കുന്ന ഒരു അപ്രതീക്ഷിത മരണം. ആദ്യഘട്ടത്തിൽ അത് ആത്മഹത്യയെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ കേസിലെ ചില സൂക്ഷ്മമായ വൈരുധ്യങ്ങൾ ലോക്കൽ പോലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നു. അവിടെനിന്നാണ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുന്നത്. കേസിന്റെ സങ്കീർണത വർധിച്ചതോടെ ഡിജിപിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങൾ രംഗത്തെത്തുന്നു. ഇത് യഥാർത്ഥത്തിൽ കൊലപാതകമാണോ? അല്ലെങ്കിൽ കൃത്യമായി…
Read MoreCategory: Movies
സ്ത്രീകൾ എന്ത് പറഞ്ഞ് വീഡിയോ ഉണ്ടാക്കിയാലും കോടതിയോ പോലീസോ മാധ്യമങ്ങളോ പുരുഷന്റെ കൂടെ ഉണ്ടാകില്ല: എല്ലാ ആണുങ്ങൾക്കും ഇതൊരു പാഠം: സന്തോഷ് പണ്ഡിറ്റ്
കോഴിക്കോട്: ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിരപരാധിയാണെങ്കിൽ ദീപക് ഈ അവസ്ഥയെ ധൈര്യപൂർവ്വം നേരിടണമായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ആണുങ്ങൾക്ക് ഈ സംഭവം വലിയൊരു പാഠമാണെന്ന് പണ്ഡിറ്റ് പറയുന്നു. സ്ത്രീകൾ എന്ത് പറഞ്ഞ് വീഡിയോ ഉണ്ടാക്കിയാലും കോടതിയോ പോലീസോ മാധ്യമങ്ങളോ പുരുഷനന്റെ കൂടെ ഉണ്ടാകില്ല. അതിനാൽ സ്ത്രീകളിൽ നിന്ന് പരമാവധി വിട്ടുനടക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് മാത്രമല്ല പുരുഷനും അന്തസുണ്ടെന്നും ഇത്തരം ആരോപണങ്ങൾ വരുമ്പോൾ ആയിരം പേരെങ്കിലും അത് വിശ്വസിക്കുമെന്നത് മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം സന്തോഷ് വ്യക്തമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം.തിരക്കുള്ള ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ…
Read Moreമോദിയുടെ പേരിലും നാളിലും 10ടൺ ബസ്മതി അരി സമർപ്പിച്ചു: ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മൂകാംബിക ദർശനം നടത്തി സുരേഷ് ഗോപി
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കുടുംബസമേതമാണ് താരം എത്തിയത്. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാഗ്യ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ‘‘ലോകഗുരുവായ കൊല്ലൂര്‍ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു. ഈ പുണ്യവേളയിൽ ബംഗളൂരുവില്‍ നിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും എന്റെ പ്രിയ സുഹൃത്തുമായ പുരുഷോത്തം റെഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നല്കുകയുണ്ടായി. എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും, മൂകാംബികാ അമ്മയ്ക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു. ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർഥിക്കാം.’’സുരേഷ് ഗോപിയുടെ വാക്കുകൾ. ഒറ്റക്കൊമ്പനാണ് സുരേഷ് ഗോപിയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. സിനിമയുടെ ചിത്രീകരണം അതിന്റെ…
Read More‘ഞാനൊരു വലിയ നിവിൻ പോളി ഫാൻ ആണ്, അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു’: അഭിമന്യു ഷമ്മി തിലകൻ
നിവിൻ പോളി നായകനായി അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. നടൻ അഭിമന്യു ഷമ്മി തിലകനും ചിത്രത്തിൽ മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ അഭിമന്യു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. “ബേബി ഗേളിലേക്ക് എന്നെ വിളിക്കുന്നത് ലിസ്റ്റിൻ ചേട്ടനാണ്. എന്റെ ആദ്യത്തെ സിനിമ ഇറങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ലിസ്റ്റിൻ ചേട്ടൻ എന്നെ വിളിച്ചു. അങ്ങനെ കഥ കേട്ടു. കഥ കേട്ടപ്പോൾ തന്നെ എളുപ്പമുള്ള കഥയല്ല എന്ന് എനിക്ക് തോന്നിയിരുന്നു. അത്യാവശ്യം ടഫ് ആയിട്ടുള്ള കഥാപാത്രമാണ്. നല്ലൊരു അനുഭവമായിരുന്നു. ഞാനൊരു വലിയ നിവിൻ പോളി ഫാൻ ആണ്. അദ്ദേഹത്തിന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. ഇത് ഒരു ദിവസം നടക്കുന്ന ഒരു കഥയാണ്. അതുകൊണ്ട് തന്നെ നന്നായി ശ്രദ്ധിക്കണം.…
Read More‘അതിൽ വീഴരുത്’: വാലന്റൈൻസ് ദിനത്തിൽ മൃണാളുമായുള്ള വിവാഹം; വ്യാജവാർത്ത നിഷേധിച്ച് ധനുഷിന്റെ അടുത്ത വൃത്തങ്ങൾ
നടൻ ധനുഷും മൃണാൾ ഠാക്കൂറും തമ്മിൽ വിവാഹിതരാകുന്നു എന്ന് കഴിഞ്ഞ ദിവസമാണ് വാർത്ത വന്നത്. എന്നാൽ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനുഷിന്റെ അടുത്ത വൃത്തങ്ങൾ. ‘തീർത്തും വ്യാജവും അടിസ്ഥാന രഹിതവുമായ പ്രചാരണമാണ്. അതിൽ വീഴരുത്’, എന്നാണ് അവർ പറഞ്ഞത്. വാലന്റൈൻസ് ദിനത്തിൽ ഇരുവരും വിവാഹിതരാകുമെന്നായിരുന്നു നേരത്തേ പരന്ന അഭ്യൂഹം. ധനുഷ് ഇതെല്ലാം നിഷേധിച്ചെന്നാണ് റിപ്പോർട്ട്. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ ഇരുവരും കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ധനുഷും മൃണാളും തമ്മിൽ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തതും സംശയത്തിനു കാരണമായി. ധനുഷ് നായകനായ തേരെ ഇഷ്ക് മേമിന്റെ പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നതും ഇരുവരും പ്രണയത്തിലാണെന്ന സൂചന നൽകി.
Read Moreപുരസ്കാര നിറവിൽ ശാരദാംബരം: ജെസി ഡാനിയേൽ പുരസ്കാരം നടി ശാരദയ്ക്ക്
അറുപതുകളുടെ മധ്യത്തിൽ ഉദയാസ്റ്റുഡിയോ അവരുടെ പുതിയ ചിത്രമായ ‘ഇണപ്രാവുകളി’ലേക്ക് നായികയെ തേടുന്ന സമയം. തെലുങ്കിലും കന്നടയിലുമൊക്കെ ശ്രദ്ധേയയായി വരുന്ന ആന്ധ്രയിലെ തെന്നാലി സ്വദേശിയായ ഒരു പെൺകുട്ടിയിലാണ് ആ അന്വേഷണം അവസാനിച്ചത്. അങ്ങനെ സത്യന്റെ നായികയായി റാഹേൽ എന്ന പുതുമുഖ നടി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. 1965ൽ റിലീസായ ഈ ചിത്രത്തിൽ നായികാ കഥാപാത്രത്തിന്റെ പേരാണ് നിർമാതാവ് കുഞ്ചാക്കോ തന്റെ പുതിയ നായികയ്ക്കു നല്‍കിയത്. എന്നാൽ, ചിത്രം റിലീസായതോടെ ശാരദ എന്ന തന്റെ യഥാർഥ പേരിലേക്കു മാറാനുള്ള അനുവാദം കുഞ്ചാക്കോ നൽകി. ഇണപ്രാവുകൾ വൻ ഹിറ്റായതോടെ ശാരദയുഗത്തിന് മലയാളത്തിൽ തുടക്കമിടുകയായിരുന്നു. മലയാളത്തിന്റെ ദുഃഖപുത്രി എന്ന ഇമേജോടെ എൺപതുകളുടെ തുടക്കം വരെ അവർ നിറഞ്ഞുനിന്നു.1968ൽ റിലീസായ തുലാഭാരം എന്ന സിനിമയാണ് ശാരദയുടെ കരിയർ മാറ്റിമറിച്ചത്. എ. വിൻസന്റ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ വിജയ എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് ആഴത്തിൽ…
Read Moreഇതും ഇതിലേറെയുമാണ് എനിക്ക് പ്രേം നസീർ സാർ! ആ ഓർമകൾ എന്നും സജീവം… നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഓർമകൾക്കിന്ന് 37വയസ്; കുറിപ്പുമായി ശ്രീകുമാരൻ തന്പി
നിത്യഹരിത നായകൻ പ്രേം നസീറിന്റെ ഓർമകൾക്കിന്ന് 37വയസ്. പ്രിയ നായകന്റെ ഓർമകൾ പങ്കുവച്ചുകൊണ്ട് ശ്രീകുമാരൻ തന്പി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പിനൊപ്പം പ്രേം നസീറിനൊപ്പമുള്ള ചിത്രം കൂടി അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘ഞാൻ എഴുതിയ ഏറ്റവും കൂടുതൽ പാട്ടുകൾ പാടി അഭിനയിച്ച നായകനടൻ. ഞാൻ എഴുതിയ ഏറ്റവും കൂടുതൽ തിരക്കഥകളിലെ നായകൻ. ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ. ഞാൻ ആദ്യമായി നിർമ്മിച്ച സിനിമയിലെ നായകൻ. സിനിമാരംഗത്തെ നന്മയും പ്രൊഫഷണലിസവും ഡിപ്ലോമസിയും എന്നെ പഠിപ്പിച്ച വലിയ കലാകാരൻ’ എന്ന് കുറിച്ചുകൊണ്ടാണ് ശ്രീകുമാരൻ തന്പി പോസ്റ്റ് എവുതി അവസാനിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇന്ന് അനശ്വര നടൻ പ്രേം നസീറിന്റെ ഓർമദിനം..
Read More‘ഏട്ടന്റേ പേട്ടന്റേയും സോ കോൾഡ് അഴിഞ്ഞാട്ടം, അറപ്പ് തോന്നുന്ന ലെവൽ റേപ്പ് ജോക്ക്’: ഒടിടിയിലെത്തിയിട്ടും അടി പതറി ഭഭബ; വിമർശനവുമായി സൈബറിടം
നവാഗതനായ ധനഞ്ജയ് ശങ്കര്‍ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത ചിതമാണ് ഭഭബ. തീയറ്ററിൽ വൻ ഹൈപ്പോടെ എത്തിയ ചിത്രം പക്ഷേ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നു മാത്രമല്ല ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു പോയി. മോഹൻലാലിന്റെ മാസ് എൻട്രി കൊണ്ടുവന്നിട്ട് പോലും ഭഭബ വിജയിച്ചില്ല എന്നത് ആരാധകരെ സങ്കടക്കടലിലാഴ്ത്തി. സീ 5- ലൂടെ ചിത്രം ഒടിടിയിലും എത്തിയിട്ടു പോലും തിയറ്രറിലെ സമാന ഗതിയാണ് ചിത്രം നേരിട്ടത്. സത്യപ്രതിജ്ഞ ചെയ്ത ശേഷം സ്വന്തം മണ്ഡലത്തിലെത്തുന്ന മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോകുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ‘വന്നവരും നിന്നവരും ഒരുപോലെ വെറുപ്പിച്ച മറ്റൊരു സിനിമയുമില്ലെ’ന്നാണ് ഒരുവിഭാഗം പ്രേക്ഷകർ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മോശം സിനിമ എന്നാണ് സോഷ്യൽ മീഡിയയിൽ ഭഭബയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആറാട്ടണ്ണന്റെ അച്ഛൻ എന്നാണ് ചിത്രത്തെക്കുറിച്ച് ചിലർ പറഞ്ഞത്. ഏട്ടന്റേ പേട്ടന്റേയും സോ കോൾഡ് അഴിഞ്ഞാട്ടം, അറപ്പ് തോന്നുന്ന ലെവൽ…
Read Moreശരിയാ നീ കേട്ടത് ശരിയാ… മൃണാളും ധനുഷും വിവാഹിതരാകുന്നു: കല്യാണം വാലന്റൈന്‍സ് ഡേയിലോ?
തമിഴ് നടൻ ധനുഷും ബോളിവുഡ് നടി മൃണാൾ ഠാക്കൂറും വിവാഹിതരാകുന്നു എന്ന് റിപ്പോർട്ട്. വാലന്റെൻസ് ദിനത്തിലാകും വിവാഹമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഒദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ ഇരുവരും കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ധനുഷും മൃണാളും തമ്മിൽ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തതും സംശയത്തിനു കാരണമായി. ധനുഷ് നായകനായ തേരെ ഇഷ്ക് മേമിന്റെ പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നതും ഇരുവരും പ്രണയത്തിലാണെന്ന സൂചന നൽകി.
Read Moreസന്തോഷ് പണ്ഡിറ്റിന്റെ ‘ശാർദൂല വിക്രീഡിതം’
സന്തോഷ് പണ്ഡിറ്റിനെ ഡോൺ ബാബുരാജ് എന്ന കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കാർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ശാർദൂല വിക്രീഡിതം’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഷഫീഖ് മുസ്തഫ, വിനു ജോസഫ്, ജിബ്നു ജേക്കബ്, പാർവതി അയ്യപ്പദാസ്, ഹിൽഡ സാജു, അനു പ്രഭ, ഷിയാസ് ഇസാം, കണ്ണൻ ഉണ്ണി, നിഖിൽ രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിൻറീൽസ് ഡിജിറ്റലിന്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുനിൽ ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. കോ-പ്രൊഡ്യൂസർ-ജിംസൺ ജോൺ, എഡിറ്റർ-രാകേഷ് ചെറുമാടം, പ്രൊഡക്ഷൻ ഡിസൈനർ-രഞ്ജിത്ത് വിജയൻ, കല-വിഷ്ണു ശാരി, വസ്ത്രാലങ്കാരം-ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്-ബിപിൻ തേജ, സൗണ്ട് ഡിസൈനർ-ആനന്ദ് റാഗ് വെയാട്ടുമ്മൽ, റീ റിക്കാർഡിംഗ് മിക്സർ-പ്രശാന്ത് എസ്.പി., പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി. സുശീലൻ, വിഎഫ്എക്സ്-നീലവെളിച്ചം പോസ്റ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കുഞ്ചേരി, സ്റ്റിൽസ്-അമിത് രാജ് ഷെറിം, അഖിൽ, ടൈറ്റിൽ ഡിസൈൻ-അരുൺ നൂറ,…
Read More