രൺവീർ സിങ് നായകനാകുന്ന പുതിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ നായികയാകുമെന്നു റിപ്പോർട്ടുകൾ. സംവിധായകൻ ജെയ് മീത്ത ഒരുക്കുന്ന “പ്രളയ’ എന്ന ചിത്രത്തിലൂടെയായിരിക്കും കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നുളള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മലയാളം, തമിഴ് സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ശേഷമാണ് കല്യാണിയുടെ ബോളിവുഡ് പ്രവേശം. റിപ്പോർട്ടുകൾ പ്രകാരം സിനിമ ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും. ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്സ് ചിത്രത്തിന്റെ പ്രധാന ആകർഷണമായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അതിജീവനവും മനുഷ്യബന്ധങ്ങളുടെ തകർച്ചയും പ്രമേയമാക്കുന്ന കഥയാണ് സിനിമ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. രൺവീർ സിങും ഹൻസൽ മെഹ്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രൺവീറിന്റെ നിലവിലെ ചിത്രങ്ങൾ പൂർത്തിയായതിന് ശേഷം 2026 ഏപ്രിലോടെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന. ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കല്യാണിക്ക് ഇന്ത്യൻ സിനിമ ലോകത്ത് ഉണ്ടാക്കിയ…
Read MoreCategory: Movies
21ന് സിനിമാമേഖല സ്തംഭിക്കും: സര്‍ക്കാരിനെതിരേ സിനിമാസംഘടനകള്‍
കൊച്ചി: സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അതിനു തയാറാകാത്ത സാഹചര്യത്തിലാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് സിനിമാ സംഘടനകള്‍. സര്‍ക്കാര്‍ സംഘടിപ്പിച്ച ഫിലിം കോണ്‍ക്ലേവ് കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു. പണിമുടക്ക് ദിവസം മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൂചന പണിമുടക്കിന് ശേഷവും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ലെങ്കില്‍ ശക്തമായ തുടര്‍ച്ചയായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് സിനിമ സംഘടനകളുടെ തീരുമാനം. താരസംഘടനയായ അമ്മയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 21ന് സിനിമ പ്രദര്‍ശനവും നിര്‍മാണവും അടക്കം എല്ലാ പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുമെന്നാണ് സംഘടനകള്‍ അറിയിച്ചിട്ടുള്ളത്. നിലവില്‍ രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ സേവന നികുതിയും വിനോദ നികുതിയും ഉള്‍പ്പെടെയുള്ള മറ്റ് നികുതികള്‍ അതില്‍ ലയിപ്പിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേരളത്തില്‍ വിനോദ നികുതി പിരിക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍…
Read Moreഒരുമിനിറ്റിന് ഒരു കോടി; റിക്കാർഡ് പ്രതിഫലം വാങ്ങി തമന്ന
ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. പുതുവർഷത്തിൽ താരസുന്ദരി തെന്നിന്ത്യൻ സിനിമയിൽ പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. മിനിറ്റിന് ഒരുകോടി രൂപ എന്ന നിരക്കിൽ താരം പ്രതിഫലം വാങ്ങിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 2005ൽ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച തമന്ന, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തന്റെ കരിയറിലെ ഇരുപതാം വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പ്രതിഫലക്കാര്യത്തിൽ താരം ഈ വൻ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞവർഷം നായികയായി ഒരു സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും, സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും തമന്ന ഭാട്ടിയ തന്നെയായിരുന്നു താരം. വർഷം മുഴുവനും ട്രെൻഡിംഗിൽ തുടരാൻ തമന്നയെ സഹായിച്ചത് സിനിമകളിലെ അവരുടെ നൃത്ത രംഗങ്ങളിലെ പ്രകടനങ്ങളാണ്. ഓരോ പാട്ടിലും തന്റേതായ ശൈലിയും ലുക്കും കൊണ്ട്…
Read Moreമമ്മൂക്ക അതു പറഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു; രാക്ഷസരാജാവിന്റെ ഷൂട്ടിംഗ് തീർന്നത് 35 ദിവസം കൊണ്ട്
രാക്ഷസ രാജാവ് എന്ന സിനിമ പെട്ടെന്നുണ്ടായ ഒരു പ്രോജക്ട് ആയിരുന്നു. ദാദാ സാഹിബ് റിലീസ് കഴിയുന്നതിനു മുൻപു തന്നെ കരുമാടിക്കുട്ടൻ എന്ന സിനിമയുടെ വർക്ക് ആരംഭിച്ചിരുന്നു. അതിനിടയിലാണ് മമ്മൂക്കയുടെ നിർദേശം അനുസരിച്ച് പെട്ടെന്നൊരു പുതിയ കഥ ഉണ്ടാക്കിയത്. ഉടനെ സ്റ്റാർട്ട് ചെയ്യാൻ കഥ ഇല്ലല്ലോന്നു പറഞ്ഞപ്പോൾ വിനയൻ ട്രൈ ചെയ്യ് സബ്ജക്ട് ഉണ്ടായാൽ അടുത്ത മാസം തന്നെ ആരംഭിക്കാം എന്നു മമ്മൂക്ക പറഞ്ഞപ്പോൾ ഞാൻ ത്രില്ലടിച്ചു. സർഗം കബീർ അടുത്ത ചിത്രവും നിർമിക്കാൻ റെഡിയായി നിന്നു. കരുമാടിക്കുട്ടന്റെ റീ റെക്കോഡിംഗ് കഴിഞ്ഞുവന്ന് രാത്രി മുഴുവൻ കഥയുണ്ടാക്കാൻ ശ്രമിച്ചു. അന്ന് ആലുവ കൊലക്കേസ് വലിയ ന്യൂസ് ആയിരിക്കുന്ന സമയമാണ്. മൂന്നു നാലു ദിവസം കൊണ്ട് അതിനെ ബെയ്സ് ചെയ്ത് ഒരു കഥയുണ്ടാക്കി മമ്മുക്കയോടു പറഞ്ഞു. അന്നു ചെന്നൈയിലെ വീട്ടിലാണ് അദ്ദേഹം താമസം. സംഗതി കൊള്ളാം പ്രൊസീഡു ചെയ്തോളു എന്ന്…
Read Moreഅയാൾ എന്റെ ശരീരത്തോട് സ്വന്തം ശരീരം അമർത്തി; ലിഫ്റ്റിലെ ദുരനുഭവം പങ്കുവച്ച് പാർവതി
അന്നെനിക്ക് 19-20 വയസാണ്. ഞാനും ഒരു സുഹൃത്തും കൂടി സിനിമ കാണാൻ പോയതായിരുന്നു. സിനിമ കണ്ടിറങ്ങി മാളിലെ ലിഫ്റ്റിൽ കയറിയപ്പോൾ ഒരാൾ വന്ന് എന്റെ പിന്നിൽ നിന്നു. അയാൾ എന്റെ ശരീരത്തോട് സ്വന്തം ശരീരം അമർത്തുകയായിരുന്നു. ലിഫ്റ്റിൽ നിന്ന് ഇറങ്ങിയ ഉടൻ നീ എന്താ ചെയ്തത് എന്ന് ചോദിച്ചുകൊണ്ട് ഞാൻ അയാളെ അടിച്ചു. ഞാൻ അയാളെ അടിക്കുന്നത് കണ്ട് സെക്യൂരിറ്റി ഓടിവന്നു. എന്തുകൊണ്ടോ ആ മാളിൽ സിസിടിവി കാമറകൾ ഇല്ലായിരുന്നു. ഞാൻ പോലീസിനെ വിളിച്ചു. അവർ വന്ന് എന്നോട് അയാളെ അടിക്കുന്നത് നിർത്താൻ പറഞ്ഞു. അപ്പോഴാണ് ഈ രാജ്യത്ത് നീതി എന്നാലെന്താണ് എന്ന് മനസിലായത്. ഒടുവിൽ അയാൾ എന്റെ കാലിൽ വീണ് പറഞ്ഞു ഗൾഫിൽ ജോലി കിട്ടിയതേ ഉള്ളൂ, കല്യാണം കഴിക്കാൻ പോകുകയാണ് എന്നൊക്കെ. അയാളെ അടിക്കാൻ എല്ലാവരും എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. ഞാൻ അയാളെ…
Read Moreഒരു വയനാടൻ പ്രണയകഥ 16ന് തിയറ്ററുകളിലേക്ക്
നവാഗതനായ ഇല്യാസ് മുടങ്ങാശേരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഒരു വയനാടൻ പ്രണയകഥ 16ന് തിയറ്റർ റിലീസിന് ഒരുങ്ങി. എം. കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശേരി, ഇല്യാസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. സ്കൂൾ കാലഘട്ടങ്ങളിലാണ് കൗമാരക്കാരിൽ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകനു വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്കാരം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധു മാടശേരിയാണ്. പ്രണയ ഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലെയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു. എഡിറ്റിംഗ്- ഇല്യാസ്, സൗണ്ട് എഫക്ട് ആൻഡ് മിക്സിങ്- കരുൺ പ്രസാദ്, കല-…
Read More40-ാം വയസിലും ശരീരം ചെറുപ്പമായി നിലനിർത്തുന്ന രഹസ്യം പങ്കുവച്ച് കാജൽ അഗർവാൾ
തിരക്കേറിയ ഷൂട്ടിംഗിനും ജോലിക്കും ഇടയിലും വ്യായാമവും യോഗയും പതിവായി ചെയ്യാറുണ്ടെന്ന് കാജൽ അഗർവാൾ. 40-ാം വയസിലും ശരീരം ഇത്ര ചെറുപ്പമായി എങ്ങനെയാണ് നിലനിർത്തുന്നതെന്ന രഹസ്യം ആരാധകരോട് പങ്കുവയ്ക്കുകയാണ് താരം. എന്റെ ശരീരത്തിന് ആവശ്യമായ വ്യായാമങ്ങൾ ഞാൻ പതിവായി ചെയ്യുന്നു. യോഗ, സ്ട്രെച്ചിംഗ്, ലളിതമായ ശക്തി വ്യായാമങ്ങൾ എന്നിവ എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇതുമൂലം, ശരീരഭാരം നിയന്ത്രിക്കുന്നതിലും പേശികളുടെ ശക്തിയിലും സന്ധികളുടെ ആരോഗ്യത്തിലും എന്റെ ശരീരം സുരക്ഷിതമാണ് കാജൽ അഗർവാൾ.
Read More‘ബാഹുബലി കാലം മുതൽ അദ്ദേഹത്തിന്റെ ആരാധികയാണ്’: പ്രഭാസിനോട് ക്രഷ് എന്ന് മാളവിക മോഹൻ
പ്രഭാസ് നന്നായി ഭക്ഷണം പങ്കുവയ്ക്കുന്ന ആൾ മാത്രമല്ല, നന്നായി പാചകം ചെയ്യുന്ന ആളു കൂടിയാണെന്ന് മാളവിക മോഹൻ. പ്രഭാസ് വളരെ നന്നായി ചിക്കൻ ബിരിയാണി ഉണ്ടാക്കാറുണ്ട്. അദ്ദേഹം എല്ലാവരോടും വളരെ ഊഷ്മളമായി പെരുമാറും. അതോടൊപ്പം എല്ലാവർക്കും ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ബാഹുബലി കാലം മുതൽ ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്. ആ സമയത്ത് എനിക്ക് അദ്ദേഹത്തോട് ക്രഷ് വരെ തോന്നി. ഒരു വലിയ താരം മാത്രമല്ല അദ്ദേഹം, ഒപ്പം പ്രവർത്തിക്കുന്ന ഓരോരുത്തരെയും വളരെയധികം ബഹുമാനിക്കുന്ന ആളു കൂടിയാണ് എന്ന് മാളവിക മോഹൻ പറഞ്ഞു.
Read More‘റൺ ബേബി റൺ’ 16ന് വീണ്ടും വരുന്നു
നരൻ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം, ജോഷി-മോഹൻലാൽ ടീമിന്റെ ഹിറ്റ് ചിത്രമായി പുറത്തുവന്ന “റൺ ബേബി റൺ’ എന്ന ചിത്രം 16ന് വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും. ഗാലക്സി ഫിലിംസിനു വേണ്ടി മിലൻ ജലീൽ നിർമിച്ച ഈ ചിത്രം, റോഷിക എന്റർപ്രൈസസാണ്, 4 K ഡോൾബി അറ്റ് മോസിൽ തിയറ്ററിൽ എത്തിക്കുന്നത്. റോയിട്ടേഴ്സ് കാമറാമാൻ വേണു എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹൻലാൽ നടത്തിയത്. രതീഷ് വേഗ ചിട്ടപ്പെടുത്തിയ സംഗീതത്തിൽ മോഹൻലാൽ ഈ ചിത്രത്തിനു വേണ്ടി പാടിയ, ആറ്റുമണൽപ്പായയിൽ എന്ന ഗാനവും പ്രേഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ വിജയത്തിന്റെ ഒരു ഘടകമായി അത് മാറുകയും ചെയ്തു. ഒരിക്കൽ പ്രണയിനികളായിരുന്ന കാമറാമാൻ വേണുവും (മോഹൻലാൽ) ന്യൂസ് എഡിറ്റർ രേണുവും (അമല പോൾ) വിവാഹത്തിന്റെ വക്കിലെത്തിയപ്പോൾ തെറ്റിപ്പിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം അവർ ഒന്നിക്കുന്നു. ഭരതൻ പിള്ള എന്ന രാഷ്ട്രീയക്കാരനും (സായ്കുമാർ) രാജൻ കർത്ത…
Read Moreഎബ്രിഡ് ഷൈന്റെ പുതിയ ചിത്രം ‘സ്പാ’ ഫെബ്രുവരിയിൽ: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സ്പാ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിദ്ധാർഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ. ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. ഒപ്പം പ്രേക്ഷകരുടെ ആകാംക്ഷ കൂട്ടാൻ ഒരു മാസ്ക് മാൻ കൂടി പ്രത്യക്ഷപ്പെടും. ഒരുവട്ടമെങ്കിലും സ്പായിൽ പോയിട്ടുള്ളവർക്ക് പെട്ടെന്നു മനസിലാക്കാൻ പറ്റുന്ന എന്തൊക്കെയോ ഉള്ള ഒരു ചിത്രം എന്ന ഫീൽ ഈ പോസ്റ്റർ നൽകുന്നത്. ഒരു സ്പാ നടത്തുന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത് എന്നു മനസിലാക്കാനാവും…
Read More