ആ ​നൊ​ന്പ​രം ത​ന്നെ ഇ​പ്പോ​ഴും വി​ട്ട് പോ​യി​ട്ടി​ല്ല! മമ്മൂട്ടിയെ കണ്ട് രജനി കരഞ്ഞു

റാം ​സം​വി​ധാ​നം ചെ​യ്ത പേ​ര​ൻ​പി​ന് എ​ങ്ങും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ത്രം ഇ​തു​വ​രെ റി​ലീ​സ് ചെ​യ്തി​ട്ടി​ല്ല. പേ​ര​ൻ​പി​ലെ അ​ഭി​ന​യ​ത്തി​ന് മ​മ്മൂ​ട്ടി​ക്ക് മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ക്കു​മെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ച്ഛ​ന്‍റെയും മ​ക​ളു​ടെ​യും സ്നേ​ഹ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് പേ​ര​ൻ​പ്. ഇ​പ്പോ​ഴി​താ, നി​റ​ഞ്ഞ കയ്യ​ടി​ക​ൾ​ക്കും റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും ഒ​ടു​വി​ൽ സ്റ്റൈ​ൽ ​മ​ന്ന​ൻ ര​ജ​നി​കാ​ന്ത് ചി​ത്രം ക​ണ്ടി​രി​ക്കു​ക​യാ​ണ്. റാ​മി​ന്‍റെ ചി​ത്ര​ത്തി​ന്‍റെ ഫാ​ൻ ആ​ണ് ര​ജ​നി​കാ​ന്ത് എ​പ്പോ​ഴും. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ 2.0 യു​ടെ പ്രൊ​മോ​ഷ​ൻ തി​ര​ക്കി​ലാ​യി​രു​ന്നി​ട്ട് പോ​ലും ന​ൻ​പ​നാ​യ മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ചി​ത്രം അ​ദ്ദേ​ഹം ക​ണ്ടു​വെ​ന്ന് അ​ദ്ദേ​ഹ​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ക്കു​ന്നു. ഈ ​ചി​ത്രം ക​ണ്ട് ര​ജ​നി ക​ര​ഞ്ഞു​വെ​ന്നും, ഇ​ത്ര ന​ല്ല ചി​ത്രം ഈ ​അ​ടു​ത്തൊ​ന്നും ക​ണ്ടി​ട്ടി​ല്ല എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ ​നൊ​ന്പ​രം ത​ന്നെ ഇ​പ്പോ​ഴും വി​ട്ട് പോ​യി​ട്ടി​ല്ല എ​ന്നാ​ണ​ത്രേ ര​ജ​നി പ​റ​ഞ്ഞ​ത്. ഗോ​വ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​പ്പോ​ൾ…

Read More

അമലയെ കെട്ടുമോ എന്ന് ചോദ്യം; മറുപടിയുമായി വി​ഷ്ണു

ത​ന്‍റെ വി​വാ​ഹ​വാ​ർ​ത്ത കേ​ട്ട് ആ​കെ ക്ഷോ​ഭി​ച്ച് ഇ​രി​ക്കു​ക​യാ​ണ് ത​മി​ഴ് താ​രം വി​ഷ്ണു വി​ശാ​ൽ. അ​ടു​ത്തി​ടെ വി​വാ​ഹ മോ​ചി​ത​നാ​യ വി​ഷ്ണു അ​മ​ല പോ​ളി​നെ വി​വാ​ഹം ചെ​യ്യാ​ൻ പോ​വു​ക​യാ​ണെ​ന്ന് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് വി​ഷ്ണു ട്വി​റ്റ​റി​ൽ പൊ​ട്ടി​ത്തെ​റി​ച്ച​ത്. രാ​ക്ഷ​സ​ൻ എ​ന്ന ചി​ത്ര​ത്തോ​ടെ​ തെ​ന്നി​ന്ത്യ​യി​ലെ​ങ്ങും വ​ൻ​ജ​ന​പ്രീ​തി​യാ​ണ് വി​ഷ്ണു​വി​നു​ണ്ടാ​യ​ത്. അ​തി​നി​ടെ​യി​ലാ​ണ് ചി​ല ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ളിൽ വി​ഷ്ണു​വി​ന്‍റെ വി​വാ​ഹ വാ​ർ​ത്ത വ​ന്ന​ത്. ഇ​ത്ത​രം അ​സം​ബ​ന്ധ വാ​ർ​ത്ത​ക​ൾ ഒ​ഴി​വാ​ക്കി ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്നും ത​ങ്ങ​ൾ​ക്കും കു​ടും​ബ​മു​ണ്ടെ​ന്നും വി​ഷ്ണു ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More

ഐശ്വര്യാ റായിയുടെ ഓമനപ്പേര് ആഷ് എന്നല്ല; അവിചാരിതമായി ഐശ്വര്യയുടെ യഥാര്‍ഥ ഓമനപ്പേര് ആരാധകര്‍ക്ക് വീണു കിട്ടി

ആ​ഷ് എ​ന്നു പ​റ​ഞ്ഞാ​ൽ ഇ​ന്ത്യാ​ക്കാ​ർ​ക്ക് ബോ​ളി​വു​ഡ് സു​ന്ദ​രി ഐ​ശ്വ​ര്യ റാ​യ് ആ​ണ്. ബ​ന്ധു​ക്ക​ളും ആ​രാ​ധ​ക​രു​മെ​ല്ലാം ഐശ്വര്യയെ വി​ളി​ക്കു​ന്ന​ത് ആ​ഷ് എ​ന്നാ​ണ്. എ​ന്നാ​ൽ ആ​ഷി​ന്‍റെ യ​ഥാ​ർ​ഥ ഓ​മ​ന​പ്പേ​ര് ആ​ഷ് എ​ന്ന​ല്ല​ത്രേ. അ​വി​ചാ​രി​ത​മാ​യി​ട്ടാ​ണ് ഐ​ശ്വ​ര്യ​യു​ടെ യ​ഥാ​ർ​ഥ ഓ​മ​ന​പ്പേ​ര് ആ​രാ​ധ​ക​ർ​ക്ക് വീ​ണു കി​ട്ടി​യ​ത്. മോ​ഡ​ലും ബ്ലോ​ഗ​റു​മൊ​ക്കെ​യാ​ണ് ഐ​ശ്വ​ര്യ​യു​ടെ സ​ഹോ​ദ​ര​ഭാ​ര്യ ഷി​ർ​മ. ക​ഴി​ഞ്ഞ ദി​വ​സം ഷി​ർ​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യ​വേ​യാ​ണ് ഐ​ശ്വ​ര്യ റാ​യി​യു​ടെ അ​ധി​ക​മാ​രും അ​റി​യാ​ത്ത പേ​ര് പ​റ​ഞ്ഞ​ത്. നി​ങ്ങ​ളു​ടെ ആ​ന്‍റിയെ​പ്പ​റ്റി മ​ക്ക​ളോ​ട് എ​ങ്ങ​നെ​യാ​ണ് പ​റ​ഞ്ഞു​കൊ​ടു​ക്കു​ക എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​രം പ​റ​യ​വേ​യാ​ണ് ഗു​ലു മാ​മി എ​ന്ന പേ​ര് ഷി​ർ​മ പ​റ​ഞ്ഞ​ത്. കു​ട്ടി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ഗു​ലു​മാ​മി ആ​ണ് ഐ​ശ്വ​ര്യ​യെ​ന്ന് ഷി​ർ​മ പ​റ​ഞ്ഞു.

Read More

രാ​ഖി സാ​വ​ന്ത് വി​വാ​ഹി​ത​യാ​കു​ന്നു; വരന്‍…

ബോ​ളി​വു​ഡ് താ​രം രാ​ഖി സാ​വ​ന്ത് വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു. ഇ​ന്‍റ​ർ​നെ​റ്റ് സെ​ൻ​സേ​ഷ​ൻ സ്റ്റാ​റാ​യ ദീ​പ​ക് ക​ലാ​ൽ ആ​ണ് 40 വയസുകാരിയായ താ​ര​ത്തി​ന്‍റെ വ​ര​ൻ. രാ​ഖി​യാ​ണ് ഇ​തി​നെ കു​റി​ച്ച് അ​റി​യി​ച്ച​ത്. 2018 ഡി​സം​ബ​ർ 31ന് ​പു​തു​വ​ർ​ഷ പി​റ​വി​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ലോ​സ് ഏ​ഞ്ച​ൽ​സി​ൽ വ​ച്ച് ത​ങ്ങ​ൾ വി​വാ​ഹി​ത​രാ​കു​മെ​ന്ന് രാ​ഖി അ​ഭി​മു​ഖ​ത്തി​ൽ അ​റി​യി​ച്ചു. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കാ​ര്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി ആ​രാ​ധ​ക​രെ അ​റി​യി​ക്കു​മെ​ന്നും താ​രം അ​റി​യി​ച്ചു.

Read More

ഷാ​രൂ​ഖ് ഖാ​ൻ ചി​ത്രം സീ​റോ​യു​ടെ സെ​റ്റി​ൽ തീ​പ്പി​ടി​ത്തം; തീ​പ്പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല

മും​ബൈ: ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ സീ​റോ​യു​ടെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ തീ​പ്പി​ടി​ത്തം. മും​ബൈ ഫി​ലിം സി​റ്റി​യി​ലെ സെ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ഷാ​രൂ​ഖും സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ഞ്ച് ഫ​യ​ർ എ​ൻ​ജി​നു​ക​ൾ എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പ്പി​ടി​ത്ത​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​പ്പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സ്റ്റു​ഡി​യോ​യി​ൽ​നി​ന്ന് തീ ​ഉ​യ​ർ​ന്നെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്. ഷാ​രൂ​ഖ് ഖാ​ൻ, അ​നു​ഷ്ക ശ​ർ​മ, ക​ത്രീ​ന കൈ​ഫ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സി​നി​മ​യാ​ണ് സീ​റോ. വൈ​ക​ല്യ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന സി​നി​മ​യി​ൽ ഷാ​രൂ​ഖ് ശാ​രീ​രി​ക വ​ള​ർ​ച്ച ഇ​ല്ലാ​ത്ത യു​വാ​വാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മ ഡി​സം​ബ​ർ 21-ന് ​റി​ലീ​സ് ചെ​യ്യും.

Read More

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം; ബി.എ ആളൂരിന്‍റെ ചിത്രത്തിനെതിരേ കേസ്

നിയാസ് മുസ്തഫ കോ​ട്ട​യം: കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി ബി.​എ ആ​ളൂ​രി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ഐ​ഡി​യ​ൽ ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ‘അ​വാ​സ്ത​വം’ എ​ന്ന സി​നി​മ​ക്കെ​തി​രേ കേ​സ്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ സ​ലിം ഇ​ന്ത്യ​യെ എ​തി​ർ ക​ക്ഷി​യാ​ക്കി പൊ​ന്നാ​രി​മം​ഗ​ലം സ്വ​ദേ​ശി ജോ​സ​ഫ് പാ​യു​വ ആണ് കേ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യി​ലാ​ണ് കേ​സ് ഫയൽ ചെയ്തിരിക്കുന്നത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ത​ട​യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്രധാന ആ​വ​ശ്യം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബി എ. ആ​ളൂ​രി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സ​ലിം ഇ​ന്ത്യ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കാനിരിക്കേയാണ് കേസ് വന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തു നിൽ ക്കുന്ന ന​ട​ൻ ദി​ലീ​പ് ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ടെന്നും ദി​ലീ​പ് വി​ദേ​ശ​ത്തു നി​ന്ന് തി​രി​ച്ചെ​ത്തി​യ ശേ​ഷം ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും സ​ലിം ഇ​ന്ത്യ കഴിഞ്ഞ ദിവസം അ​റി​യി​ച്ചിരുന്നു. ഐ​ഡി​യ​ൽ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ 10 കോ​ടി…

Read More

ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്; മാ​സ് മ​റു​പ​ടി​യു​മാ​യി ടോ​വി​നോ

താ​ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കും മ​റ്റും ആ​രാ​ധ​ക​ർ ആ​യി​ര​ക്ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ൾ ന​ൽ​കു​മെ​ങ്കി​ലും താ​ര​ങ്ങ​ൾ ഇ​വ​ർ​ക്ക് തി​രി​കെ മ​റു​പ​ടി ന​ൽ​കു​ന്ന​ത് വ​ള​രെ വി​ര​ള​മാ​ണ്. അ​ത് ന​ൽ​കി​യാ​ലോ ന​ല്ല മാ​സ് മ​റു​പ​ടി​യും ആ​യി​രി​ക്കും. ഇ​പ്പോ​ഴി​ത താ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് ക​മ​ന്‍റ് ന​ൽ​കി​യ ആ​രാ​ധ​ക​ന് കി​ടി​ല​ൻ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ ടോ​വി​നോ തോ​മ​സ്. ജി​മ്മി​ലെ വ​ർ​ക്കൗ​ട്ടി​നു ശേ​ഷം കാ​ലി​ന്‍റെ മ​സി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​ള്ള ചി​ത്ര​മാ​യി​രു​ന്നു താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ഇ​തി​ന് ഒ​രു ആ​രാ​ധ​ക​ൻ ന​ൽ​കി​യ മ​റു​പ​ടി ഇ​പ്ര​കാ​ര​മാ​യി​രു​ന്നു. “എ​ന്താ അ​ച്ചാ​യാ നീ​രു വ​ന്നോ’. ഉ​ട​ന​ടി വ​ന്നു താ​ര​ത്തി​ന്‍റെ മാ​സ് മ​റു​പ​ടി. “പു​തി​യ കോ​മ​ഡി. ഫ്രെ​ഷ്. ആ​ദ്യ​മാ​യി​ട്ട് കേ​ൾ​ക്കു​ന്ന കോ​മ​ഡി. ഇ​ത്രെ കാ​ലം ജി​മ്മി​ൽ പോ​യി​ട്ടും ആ​രും എ​ന്നോ​ട് പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത കോ​മ​ഡി, വ​ണ്ട​ർ​ഫു​ൾ. ശ്യോ ​എ​ന്തോ​രു ഫ്ര​ഷ് കോ​മ​ഡി’. ഒ​രു പ​ഴ​യ ബോം​ബ് ക​ഥ എ​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ​രാ​ഘ​വ​ൻ പ​റ​യു​ന്ന ഡ​യ​ലോ​ഗ് ക​ട​മെ​ടു​ത്താ​യി​രു​ന്നു…

Read More

ഗോ​വ​യി​ൽ തി​ള​ങ്ങി ഈ.​മ.​യൗ; ചെ​ന്പ​ൻ മി​ക​ച്ച ന​ട​ൻ, പെ​ല്ലി​ശേ​രി സം​വി​ധാ​യ​ക​ൻ

പ​നാ​ജി: ഗോ​വ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ കേ​ര​ളം വീ​ണ്ടും തി​ള​ങ്ങി. മേ​ള​യി​ൽ മി​ക​ച്ച ന​ട​നും സം​വി​ധാ​യ​ക​നു​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ മ​ല​യാ​ള ചി​ത്രം ഈ.​മ.​യൗ സ്വ​ന്ത​മാ​ക്കി. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ചെ​ന്പ​ൻ വി​നോ​ദ് മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി മി​ക​ച്ച സം​വി​ധാ​യ​ക​നു​മു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ ടേ​ക്ക് ഓ​ഫി​ലെ അ​ഭി​ന​യ​ത്തി​ന് മ​ല​യാ​ള താ​രം പാ​ർ​വ​തി മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. കൊ​ച്ചി​യി​ലെ ചെ​ല്ലാ​നം എ​ന്ന പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന ക​ഥ​യി​ൽ ഈ​ശി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചെ​ന്പ​ൻ വി​നോ​ദ് അ​വ​ത​രി​പ്പി​ച്ച​ത്. ഈ​ശി​യു​ടെ അ​പ്പ​ൻ വാ​വ​ച്ച​ൻ മേ​സ്തി​രി​യു​ടെ മ​ര​ണ​ത്തി​ലൂ​ടെ​യും, മ​ര​ണ വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലൂ​ടെ​യും വി​ക​സി​ക്കു​ന്ന ക​ഥ​യി​ൽ, വി​നാ​യ​ക​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​ർ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു.

Read More

“2.0′ തടയണം; രജനികാന്ത് ചിത്രത്തിനെതിരേ മൊബൈൽ കന്പനികൾ രംഗത്ത്

ര​ജ​നി​കാ​ന്ത്-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ൽ നാ​ളെ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ചി​ത്രം “2.0′ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൊ​ബൈ​ൽ ക​ന്പ​നി​കൾ രം​ഗ​ത്ത്. ചി​ത്ര​ത്തി​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം മോ​ശ​മാ​യി കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. സെ​ല്ലു​ലാ​ർ ഓ​പ്പ​റേ​റ്റേ​ഴ്​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ്ഇ​ന്ത്യ​യാ​ണ്(​സി​ഒ​എ​ഐ) പ​രാ​തി​യു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ണ്‍, മൊ​ബൈ​ൽ ട​വ​റു​ക​ൾ, മൊ​ബൈ​ൽ സ​ർ​വീ​സ് എ​ന്നി​വ​യെ മോ​ശ​മാ​ക്കു​ന്ന ആ​ന്‍റി സ​യ​ന്‍റി​ഫി​ക്ക് പ്ര​മേ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റേ​തെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും ട്രെ​യി​ല​റും പ്രൊ​മോ​ഷ​ണ​ൽ വീ​ഡി​യോ​ക​ളും ഉ​ട​ന​ടി നി​രോ​ധി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് വ​രെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​ഘ​ട​ന സെ​ൻ​സ​ർ ബോ​ർ​ഡി​നും കേ​ന്ദ്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റി​ങ് മ​ന്ത്രാ​ല​യ​ത്തി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ലെ, അ​ക്ഷ​യ് കു​മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന, വി​ല്ല​ൻ ക​ഥാ​പാ​ത്രം മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ആ​ക്ര​മി​ക്കു​ന്നു​ണ്ട്. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ​വ​രും കൊ​ല​യാ​ളി​ക​ളാ​ണെ​ന്നും പ​റ​യു​ന്നു​ണ്ട്. മൊ​ബൈ​ൽ ഫോ​ണ്‍ റേ​ഡി​യേ​ഷ​നി​ലൂ​ടെ മ്യൂ​ട്ടേ​ഷ​ൻ സം​ഭ​വി​ക്കു​ന്ന പ​ക്ഷി​ക​ളു​ടെ പ​രി​ണാ​മ​വും തു​ട​ർ​ന്ന് അ​വ​ർ…

Read More

ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ന്‍റെ പ​രാ​ജ​യ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ആ​മി​ർ​ഖാ​ൻ

തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ക്കാ​തെ പോ​യ ബോ​ളി​വു​ഡ് ചി​ത്രം ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ന്‍റെ പ​രാ​ജ​യ ഉ​ത്ത​ര​വാ​ദി​ത്വം പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്ത് ന​ട​ൻ ആ​മി​ർ ഖാ​ൻ. ഒ​രു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നി​ട​യി​ലാ​ണ് താ​രം ഇ​ത് തു​റ​ന്നു പ​റ​ഞ്ഞ​ത്. ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ എ​നി​ക്ക് അ​തി​യാ​യ വി​ഷ​മ​മു​ണ്ട്. ചി​ത്രം പ​ര​മാ​വ​ധി മ​നോ​ഹ​ര​മാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. പ​ക്ഷെ അ​തി​ൽ ഞ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു. ആ ​പ​രാ​ജ​യ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ഞാ​ൻ ഏ​റ്റെ​ടു​ക്കു​ന്നു. എ​ന്നാ​ൽ ചി​ത്രം ഇ​ഷ്ട​പ്പെ​ട്ട​ന്നു പ​റ​ഞ്ഞ​വ​രു​ണ്ട്. അ​വ​ർ​ക്ക് എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു. ആ​മി​ർ ഖാ​ൻ പ​റ​ഞ്ഞു.

Read More