ഇൻസ്റ്റഗ്രാമിൽ താൻ പങ്കുവച്ച ചിത്രത്തിന് കമന്റിട്ട കാളിദാസ് ജയറാമിന് നീരജ് മാധവ് നൽകിയ മറുപടിയാണ് സോഷ്യൽമീഡിയ ഏറെ ചർച്ച ചെയ്യുന്നത്. ടീ ഷർട്ട് ധരിച്ച് ഐഫോണ് കൈയിൽ പിടിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് നീരജ് മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇതിനു കാളിദാസ് ജയറാം പങ്കുവച്ച കമന്റ് ഇങ്ങനെയായിരുന്നു. “ഐ ഫോണ് ഉപയോഗിക്കുന്ന പിച്ചക്കാരൻ’. നീരജ് മാധവ് ഉടൻ മറുപടിയും നൽകി. “നീ കുറച്ച് വസ്ത്രം മേടിച്ചു താ. ഞാൻ ഇട്ടോളാം’. ഇരുവരുടെയും സംസാരം ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.
Read MoreCategory: Movies
മീര നന്ദൻ ബിസിനസ് രംഗത്തേക്ക്
നടി, റേഡിയോ ജോക്കി എന്നീ രംഗങ്ങളിൽ നിറഞ്ഞു നിന്ന മീര നന്ദൻ ബിസിനസ് രംഗത്തേക്ക് കടക്കുന്നു. ദുബായ് ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചുവരികയാണ് മീര. ട്രാവൽ ആൻഡ് ടൂറിസം രംഗത്തേക്കാണ് മീര കടക്കുന്നത്. ബട്ടർഫ്ളൈസ് ടൂർസ് എന്നു പേരിട്ടിരിക്കുന്ന ഈ കമ്പനിയുടെ പാർട്ണർ മീരയുടെ അമ്മ മായാ നന്ദകുമാറാണ്. അമ്മയ്ക്ക് ഒരു ടൈംപാസ് എന്ന നിലയ്ക്കാണ് പുതിയൊരു ബിസിനസ് സംരംഭത്തെപ്പറ്റി ആലോചിച്ചതെന്ന് മീര പറയുന്നു. ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, കാബ് അറേഞ്ച്മെന്റ്, ട്രാവൽ ഇൻഷ്വറൻസ് തുടങ്ങിയ നിരവധി സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Read Moreഅർജുൻ കപൂറും മലൈക അറോറയും വിവാഹിതരാകുന്നു ?
ബോളിവുഡ് താരം അർജുൻ കപൂറും മലൈക അറോറയും തമ്മിൽ വിവാഹിതരാകുന്നുവെന്ന് സൂചന. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ മുൻ ഭാര്യയാണ് 45കാരിയായ മലൈക അറോറ. 2016ൽ ഇവർ വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു കുട്ടിയുമുണ്ട്. ഈ ബന്ധം അവസാനിച്ചതിനു പിന്നാലെ 33കാരനായ അർജുൻ കപൂറും മലൈകയും തമ്മിൽ പ്രണയത്തിലാണെന്ന് ബോളിവുഡിൽ നിന്നും വാർത്ത പ്രചരിച്ചിരുന്നു. പല പൊതു സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടപ്പോൾ ഈ വാർത്തയുടെ ശക്തി വർദ്ധിക്കുകയും ചെയ്തു. പിതാവ് ബോണി കപൂറുമായി അർജുൻ പിണങ്ങിയതും ഈ ബന്ധത്തിലുള്ള അദ്ദേഹത്തിന്റെ അതൃപ്തിയെ തുടർന്നായിരുന്നു. മാത്രമല്ല അർബാസ് ഖാന്റെ സഹോദരൻ സൽമാൻ ഖാനും ഈ വാർത്ത പ്രചരിച്ചതിനെ തുടർന്ന് അർജുനോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
Read Moreമഞ്ഞിലും മഴയിലും ബുള്ളറ്റ് ഓടിക്കാമോ? സിനിമയിൽ അഭിനയിക്കാം
മലയാള സിനിമയിലേക്കു ഇനിയൊരു നായികവരും. മഞ്ഞുകൊണ്ടു മഴനനഞ്ഞു അവൾക്കൊരു യാത്ര പോകാനുണ്ട്, ദൂരെ ദൂരേക്ക്. അങ്ങനെയൊരു യാത്ര അവൾ എപ്പോഴെങ്കിലും സ്വപ്നം കണ്ടിരിക്കണം. എങ്കിൽ ആ യാത്രയ്ക്ക് ഒരുങ്ങാം. ധ്യാൻ ശ്രീനിവാസന്റെ റിലീസിന് ഒരുങ്ങുന്ന സച്ചിൻ എന്നി സിനിമയ്ക്ക് ശേഷം ജെ.ജെ. പ്രൊഡക്ഷൻസും ടി.ജി.എഫ്. ഫിലിംസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രത്തിന് നായികയെ തേടുകയാണ്. ഇരുപതിനും ഇരുപത്തിയാറിനും ഇടയിൽ പ്രായം ഉണ്ടാവണം. നിരവധി വേദികളിൽ ഓഡിഷൻ നടത്തും. ബുള്ളറ്റിന്റെ മുന്നിലിരിക്കാൻ അഞ്ചിനും പത്തിനും ഇടയിൽ പ്രായമുള്ള ആൺകുട്ടിയെയും പിന്നിലിരിക്കാൻ പന്ത്രണ്ടിനും പതിനാറിനും ഇടയിൽ പ്രായമുള്ള പെൺകുട്ടിയെയും അണിയറക്കാൻ തേടുകയാണ്. അഭിനയമോഹികൾ ബയഡേറ്റയും വീഡിയോയും ഉൾപ്പെടുത്തി [email protected] എന്ന ഇ മെയിലിലേക്ക് അയയ്ക്കുക.
Read More“ഇത്രയും വേഗം നീ എന്തിനാണ് വളരുന്നത്..’- അസിന്റെ മാലാഖക്കുട്ടിക്ക് ഒരു വയസ്
മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച് ബോളിവുഡ് സിനിമയിൽ വരെ പ്രതിഭ തെളിയിച്ച അസിനെ ആരും മറക്കില്ല. ബിസിനസുകാരനായ രാഹുൽ ശർമയുമായുള്ള വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും മാറി കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുന്ന താരത്തിന്റെ പൊന്നോമന മകൾക്ക് ഒന്നാം പിറന്നാളാണിന്ന്. അരിൻ എന്നാണ് ഇരുവരുടെയും പെണ്കുഞ്ഞിന്റെ പേര്. “തിളങ്ങിയ കണ്ണുകളുള്ള കുഞ്ഞു മാലാഖയെ ഒരു വർഷം മുമ്പാണ് ഞങ്ങൾ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തത്. അവൾക്കിന്ന് ഒരു വയസായി. സമയം എങ്ങോട്ടാണ് പറന്നു പോകുന്നത്. ഇത്രയും വേഗം നീ എന്തിനാണ് വളരുന്നത്. പിറന്നാൾ ആശംസകൾ അരിൻ’. രാഹുൽ ശർമ അരിന്റെ ചിത്രം പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു.
Read Moreപ്രിയ താരത്തെ കാണാൻ ഉറക്കം കളഞ്ഞ് ആരാധകർ
തന്നെ കാണാൻ ഉറക്കം കളഞ്ഞ് കാത്തിരുന്ന ആരാധകരോട് ഇനി ഇങ്ങനെ ആവർത്തിക്കരുതെന്ന് തമിഴകത്തിന്റെ തല അജിത്ത്. അജിത്ത് നായകനാകുന്ന വിശ്വാസത്തിന്റെ ഡബ്ബിംഗിനായാണ് അദ്ദേഹം എവിഎം സ്റ്റുഡിയോയിൽ എത്തിയത്. തങ്ങളുടെ താരം സ്റ്റുഡിയോയിലെത്തിയതറിഞ്ഞ് നൂറുകണക്കിന് ആരാധകർ ഇവിടെ തടിച്ചു കൂടുകയും ചെയ്തു. രാത്രി മുഴുവൻ സ്റ്റുഡിയോയിൽ ചിലവഴിച്ച് താരം വീട്ടിലേക്കു മടങ്ങുവാൻ കാറിൽ പുറത്തേക്കിറങ്ങിയപ്പോഴാണ് തന്നെ കാത്തിരിക്കുന്ന ആരാധകരെ അദ്ദേഹം കാണുന്നത്. എല്ലാവരും രാത്രി മുഴുവൻ തന്നെ കാത്തുനിൽക്കുകയായിരുന്നുവെന്ന് അറിഞ്ഞ അജിത്ത് ഏറെ ദുഖിതനായി. ഇനി ഇങ്ങനെ ആവർത്തിക്കരുതെന്ന് പറഞ്ഞ് എല്ലാവർക്കുമൊപ്പം നിന്ന് ഫോട്ടോയും എടുത്തതിനു ശേഷമാണ് ഇവിടെ നിന്നും മടങ്ങിയത്.
Read Moreവിവാദ കുരുക്കിൽ സർക്കാർ
സർക്കാർ സിനിമയുടെ ട്രെയിലറും മറ്റും യുട്യൂബിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്പോഴും ചിത്രം വിവാദ കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. സഹസംവിധായകനായ വരുണിന്റെ കഥ മുരുഗദോസ് മോഷ്ടിച്ചുവെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ വരുൺ പരാതി നൽകിയിട്ടുണ്ട്. 2007 ൽ റൈറ്റേഴ്സ് യൂണിയനിൽ രജിസ്റ്റർ ചെയ്ത സെൻഗോൾ എന്ന കഥയാണ് മുരുഗദോസ് കോപ്പിയടിച്ച് സർക്കാരാക്കി സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് പരാതി. നിർമാതാവും സംവിധായകനും നടനുമായ വിജയ്യുടെ പിതാവ് ചന്ദ്രശേഖറിനോട് താൻ ഫോണിലൂടെ കഥ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അറിയിക്കാം എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്. പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. കേസുമായി മുന്നോട്ട് പോകുകയാണെങ്കിൽ ദീപാവലി റിലീസായി നവംബറിൽ ചിത്രം റിലീസ് ചെയ്യാൻ സാധിക്കുകയില്ല. ഈ പശ്ചാത്തലത്തിൽ നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് വരുണുമായി സമവായ ചർച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
Read Moreപ്രിയതമയ്ക്കായ് നിക്ക് സ്വന്തമാക്കിയത് ആഡംബരത്തിന്റെ അവസാനവാക്ക്
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തമ്മിലുള്ള വിവാഹത്തെപ്പറ്റിയുള്ള ഓരോ വാർത്തയും ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ തന്റെ പ്രിയതമയ്ക്കു വേണ്ടി നിക്ക് അമേരിക്കയിലെ ലൊസാഞ്ചൽസിൽ വാങ്ങിയ ആഡംബര വീട്ടിലാണ് ഏവരുടെയും കണ്ണുടക്കുന്നത്. ബിവേർലി ഹിൽസ് മേഖലയിലുള്ള ഈ വീട് 48 കോടിരൂപയ്ക്കാണ് നിക്ക് സ്വന്തമാക്കിയതെന്നാണ് അറിയുന്നത്. നവംബറിൽ ജോധ്പൂരിലുള്ള ഉമൈദ് ഭവനിൽ വച്ചാണ് ഇരുവരുടെയും വിവാഹം.
Read Moreതെറ്റായ കഥകൾ വേദനിപ്പിച്ചു: അനുശ്രി
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടനടിയായി അനുശ്രീക്ക് മാറാൻ കഴിഞ്ഞു. നാട്ടിൻപുറം കഥാപാത്രങ്ങളെ പക്വതയോടുകൂടി കൈകാര്യം ചെയ്യാൻ കഴിവുള്ള നടിയാണ് അനുശ്രീ. ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ മലയാള സിനിമയിലേക്ക് എത്തുന്നത്. റിയാലിറ്റി ഷോയിൽ വിജയിയായ അനുശ്രീയെ സംവിധായകൻ ലാൽ ജോസാണ് മലയാളിക്ക് പരിചയപ്പെടുത്തിയത്. തന്റെ കരിയറിന്റെ തുടക്കം അത്ര സുഖകരമല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുശ്രീ. കരിയറിന്റെ തുടക്കകാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെപ്പറ്റി ഒരുപാട് കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നെന്നും അനുശ്രീ പറയുന്നു. തന്റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണ സമയത്താണ് മനസ് വിഷമിപ്പിക്കുന്ന അനുഭവങ്ങൾ ഏറെയും. കരിയറിന്റെ തുടക്ക കാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. തന്നെപ്പറ്റി ഒരുപാട് തെറ്റായ കഥകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. ആ കെട്ടുകഥകൾ കേട്ട് മനസു തകർന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു പൊതുവേദിയിൽ തുറന്നു പറഞ്ഞ്…
Read Moreഎറിയാടിന്റെ പെരുമയുമായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് “ഓത്ത് ’
എറിയാട്: എറിയാടിന്റെ പെരുമയുടെ അടിക്കുറിപ്പുമായി ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ’ഓത്ത് ’ ചലച്ചിത്രം. എറിയാട് സ്വദേശിയും പ്രസിദ്ധ നാടക പ്രവർത്തകനുമായ പി.കെ.ബിജു രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് ’ഓത്ത് . ആഷിഖ് അബുവിന്റെ ’മായാനദി’, സൗബിന്റെ ’പറവ ’, ജയരാജിന്റെ ’ഭയാനകം’, ബി.അജിത്കുമാറിന്റെ ’ഈട’ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് പി.കെ.ബിജുവിന്റെ ’ഓത്ത്’ ലിസ്റ്റിൽ ഇടംപിടിച്ചതെന്നത് ശ്രദ്ധേയമാണ്. ബുദ്ധിമാന്ദ്യമുള്ള ഒരു മകനും അവന്റെ വൃദ്ധനായ ബാപ്പയും നേരിടുന്ന ദുരിത ജീവിതവും, അവരുടെ ജീവിതത്തിൽ ആകസ്മികമായി സംഭവിക്കുന്ന ദുരന്തത്തിനുശേഷം ഉണ്ടാകുന്ന മനുഷ്യ ജീവിതാവസ്ഥകളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.സംവിധായകനായ പി.കെ.ബിജു തന്നെയാണ് പ്രധാന കഥാപാത്രമായ ബുദ്ധിമാന്ദ്യമുള്ള മകനെ അവതരിപ്പിക്കുന്നത്. ഷാജിക്ക ഷാജി എന്നറിയപ്പെടുന്ന ഷാജഹാൻ ആണ് വൃദ്ധപിതാവായി വേഷമിടുന്നത്. ശ്രീനി കൊടുങ്ങല്ലൂർ, നവാസ് പുന്നക്കൽ, സിദ്ദീഖ് കാക്കു, നിസാർ പേബസാർ, സത്യൻ പടന്ന, പ്രമോദ് വോൾക്കാനോ, പ്രീതി പിണറായി, നെസ്മൽ, റഫീഖ്,…
Read More