മോഹൻലാൽ-ശ്രീകുമാർ മേനോൻ ചിത്രം ഒടിയന്റെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിനായി സംഘട്ടനമൊരുക്കുന്നത് പീറ്റർ ഹെയ്നാണെന്നുള്ളതാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും പീറ്റർ ഹെയ്ൻ പങ്കുവച്ച വീഡിയോ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒടിയന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള തമാശ എന്ന് കുറിച്ച് അദ്ദേഹം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ അദ്ദേഹം തന്റെ കാർ ഡ്രിഫ്റ്റ് ചെയ്യുന്നതാണുള്ളത്. ആയിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read MoreCategory: Movies
ഇല്യാന പച്ചക്കറിക്കടയിൽ; ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് ആരാധകർ
ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസ് പച്ചക്കറി വാങ്ങാൻ മുംബൈ ബാന്ദ്രയിലെ തെരുവിൽ ഇറങ്ങിയതാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. ജിമ്മിൽ പോയി മടങ്ങവേ വീട്ടിലേക്ക് അല്പം പച്ചക്കറി വാങ്ങിയേക്കാമെന്ന് താരം തീരുമാനിച്ചു. വഴിയോരത്തെ പച്ചക്കറിക്കടയിലെത്തിയ താരം ഓരോ പച്ചക്കറിയുടെയും വില തിരക്കി ഗുണനിലവാരം ഉറപ്പുവരുത്തിയാണ് വാങ്ങിയത്. പക്ഷേ താരം കടക്കാരനോട് വിലപേശിയത്രേ. ഇതാണ് സോഷ്യൽമീഡിയയിൽ വിമർശനത്തിന് ഇടയാക്കിയത്. ആഡംബര ജീവിതം നയിക്കുന്ന താരങ്ങളൊക്കെ അന്നന്നത്തെ ആഹാരത്തിനുവേണ്ടി തെരുവിൽ കച്ചവടം നടത്തുന്ന പാവങ്ങളോട് ഇങ്ങനെ വിലപേശരുതെന്നാണ് പലരും വിമർശിക്കുന്നത്. വലിയ സൂപ്പർമാർക്കറ്റിലോ മറ്റോ പോയാണ് താരം പച്ചക്കറി വാങ്ങുന്നതെങ്കിൽ വില പേശുമോയെന്നും അവർ ചോദിക്കുന്നു.
Read Moreതാര വിവാഹം ഇറ്റലിയിൽ തന്നെ
ബോളിവുഡിലെ യുവസുന്ദരൻ രണ്‍വീർ സിംഗും സൂപ്പർനായിക ദീപിക പദുക്കോണും തമ്മിലുള്ള വിവാഹ ചടങ്ങുകൾ നടക്കുക ഇറ്റലിയിൽവച്ചു തന്നെയെന്ന് റിപ്പോർട്ടുകൾ വരുന്നു. ഇറ്റലിയിലെ ലേക് കോമോയിൽവച്ച് നവംബർ 14,15 തീയതികളിലാണ് വിവാഹചടങ്ങുകൾ നടക്കുക. ഇരുവരും തമ്മിൽ ഏറെ നാളായി കടുത്ത പ്രണയത്തിലായിരുന്നു. വിവാഹത്തെക്കുറിച്ച് നേരത്തെ പല അഭ്യൂഹങ്ങളും ഉയർന്നെങ്കിലും എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ദീപിക കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ കല്യാണക്കുറി പോസ്റ്റായിട്ട് ഇട്ടിരുന്നു. ഇറ്റലിയിൽനിന്ന് തിരിച്ചെത്തിയാലുടൻ മുംബൈയിൽ വച്ച് സിനിമയിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും മറ്റുമൊക്കെയായി വലിയൊരു റിസപ്ഷനാണ് ഒരുക്കുന്നത്. മുംബൈയിൽ ഡിസംബർ ഒന്നിനായിരിക്കും റിസപ്ഷൻ നടക്കുക. വിവാഹത്തിൽ തീരുമാനമായതോടെ ദീപികയും രണ്‍വീറും അത്യധികം സന്തോഷത്തിലാണ്. ഇറ്റലിയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത കുടുംബക്കാരും ഏറ്റവുമടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്.
Read Moreചിത്രീകരണം നേരത്തെ പൂർത്തിയായി; നന്ദി പറഞ്ഞ് രജനീകാന്ത്
വിചാരിച്ചതിലും നേരത്തെ സിനിമയുടെ ചിത്രീകരണം പൂർത്തിയായതിൽ അണിയറപ്രവർത്തകർക്ക് നന്ദി അറിയിച്ച് രജനീകാന്ത്. രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട എന്ന ചിത്രമാണ് പ്രതീക്ഷിച്ചതിലും 15 ദിവസം നേരത്തെ ചിത്രീകരണം പൂർത്തിയാക്കിയത്. രജനീകാന്ത് തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. കൂടാതെ എല്ലാവര്ക്കും വിജയദശമി ആശംസകളും അദ്ദേഹം നേര്‍ന്നു. രജനിയുടെ ട്വീറ്റിന് സംവിധായകൻ കാർത്തിക് സുബ്ബരാജ് നന്ദി അറിയിച്ചു. എല്ലാം ഒരു സ്വപ്നം പോലെയുണ്ടെന്നും രജനീകാന്തിനെ നായകനാക്കി സിനിമ ചെയ്തതത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിജയ് സേതുപതി, ശശികുമാർ, ബോബി സിംഹ, സിമ്രാന്, തൃഷ എന്നിവരാണ് മറ്റു താരങ്ങൾ. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്
Read Moreനസ്റിയ അജിത്തിനോടൊപ്പം അഭിനയിക്കില്ല
മലയാളത്തിന്റെ സുന്ദരി നസ്റിയ നസീം അജിത്തിന്റെ നായികയാകില്ല. വിവാഹത്തിനുശേഷം കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ പൃഥ്വിരാജിനോടൊപ്പം സിനിമയിൽ ഗംഭീര തിരിച്ചുവരാണ് താരം നടത്തിയിരിക്കുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിലും നസ്റിയ നായികയായി എത്തുന്നുണ്ട്. അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നസ്റിയ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത തെറ്റാണെന്നാണ് നസ്റിയയോട് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.
Read Moreമീടു; അനു മാലിക്കിന് വിധികർത്താവിന്റെ സ്ഥാനം നഷ്ടമായി
ബോളിവുഡിൽ കത്തിപ്പടരുന്ന മീടു ആരോപണത്തെ തുടർന്ന് ഇന്ത്യൻ ഐഡൽ10ന്റെ വിധികർത്താവായിരുന്ന സംഗീത സംവിധായകനായ അനു മാലികിനെ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. രണ്ടു ഗായികമാരാണ് അനുമാനിലിക്കിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. തൊണ്ണൂറുകളിൽ സിനിമയിൽ പാടാൻ അവസരം തേടി വന്ന തങ്ങളെ അനുമാലിക് പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്നാണ് ഇവരുടെ ആരോപണം.
Read Moreബിലാലിന്റെ വിശേഷങ്ങളുമായി അമൽ നീരദ്
മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്ന പ്രഖ്യാപനത്തെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ബിലാൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമൽ നീരദാണ്. തിരക്കഥയിൽ നൂറ് ശതമാനം സംതൃപ്തി ലഭിച്ചാൽ മാത്രമേ ചിത്രത്തിന്റെ ഷൂട്ടിംഗിലേക്ക് കടക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ബിലാലിനെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചത്. 2019ൽ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികൾ പൂർത്തിയാകുന്നതേയുള്ളു. മാത്രമല്ല തിരക്കഥയിൽ നൂറ് ശതമാനം ലഭിച്ചാൽ മാത്രമേ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളു. അമൽ നീരദ് പറഞ്ഞു.
Read Moreവേറിട്ട പ്രൊമോഷൻ പരിപാടികളുമായി ടീം ഒടിയൻ
വി.എ. ശ്രീകുമാർ മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം ഒടിയൻ റിലീസിനൊരുങ്ങുകയാണ്. ഇതിനു മുന്നോടിയായി അണിയറ പ്രവർത്തകർ തെരഞ്ഞെടുത്തിരിക്കുന്ന വേറിട്ട പ്രൊമോഷൻ പരിപാടികളാണ് സോഷ്യൽമീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നത്. കൊച്ചി ലുലു മാളിലെ പിവിആറിൽ മോഹൻലാലിന്റെ ഒടിയൻ പ്രതിമ സ്ഥാപിച്ചാണ് അണിയറപ്രവർത്തകർ പ്രൊമോഷൻ പരിപാടികൾ ആരംഭിച്ചത്. ഈ പ്രതിമയ്ക്കൊപ്പം ആരാധകർക്ക് സെൽഫിയെടുക്കുവാൻ അവസരമുണ്ടാകും. മാത്രമല്ല മറ്റ് റിലീസിംഗ് കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള പ്രതിമകൾ സ്ഥാപിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ മുപ്പതു മുതൽ അറുപത് വയസുവരെയുള്ള ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, സിദ്ധിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
Read Moreനാടനല്ല, തനി മോഡേൺ
തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട, മാംഗല്യം തന്തുനാനേന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിന്റെ പുതിയ നായികമാർക്കിടയിൽ അഭിനയ മികവുകൊണ്ടു ശ്രദ്ധ നേടുകയാണ് യുവനായിക നിമിഷ സജയൻ. ആദ്യ ചിത്രം മുതൽ തന്നെ കഥാപാത്രങ്ങളുടെ പ്രത്യേകത കൊണ്ടും അഭിനയ മികവുകൊണ്ടും ഈ നായികയുടെ കലാനിപുണതയെ പ്രേക്ഷകർ ശ്രദ്ധിക്കുകയാണ്. നാടൻ പെണ്‍കുട്ടിയുടെ മുഖഭാവവും സ്വാഭാവിക അഭിനയവും കൊണ്ടാണ് നിമിഷ ശ്രദ്ധ നേടിയിട്ടുള്ളതെങ്കിലും യഥാർഥത്തിൽ നിമിഷ നാടനല്ല, മുംബൈ മലയാളിയായ തനി മോഡേൺ തന്നെ. ഇതുവരെയുള്ള കഥാപാത്രങ്ങളിലേക്കു നോക്കുന്പോൾ? നമുക്കു പരിചിതമായ കഥാപാത്രങ്ങളെയാണ് ഇതുവരെ ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. അവ ഓരോന്നും വ്യത്യസ്തവും ബോൾഡുമായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ആദ്യസിനിമയിലെ ശ്രീജ എന്ന കഥാപാത്രത്തെക്കുറിച്ച് ദിലീഷ് പോത്തൻ പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു. അതിനു പിന്നാലെ വന്ന ഈടയിലും അമ്മു എന്ന വളരെ ശക്തമായ കഥാപാത്രമാണ് അവതരിപ്പിച്ചത്. പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യനിൽ വന്നപ്പോൾ…
Read Moreവെള്ളക്കടുവയെ ദത്തെടുത്ത് ശിവകാർത്തികേയൻ
തമിഴ് താരം ശിവകാർത്തികേയൻ വെള്ളക്കടുവയെ ദത്തെടുത്തു. വണ്ടല്ലൂർ അരിനഗർ അണ്ണാ സുവോളജിക്കൽ പാർക്കിൽ നിന്ന് അനു എന്നു പേരുള്ള പെൺ വെള്ളക്കടുവയെയാണ് ശിവകാർത്തികേയൻ ദത്തെടുത്തത്. ഇതിനുള്ള അപേക്ഷ അദ്ദേഹം നേരത്തെ മൃഗശാല അധികൃതർക്ക് നൽകിരുന്നു. കടുവയെ ആറ് മാസത്തേക്ക് ദത്തെടുക്കാനായി 2.12 ലക്ഷം രൂപയുടെ ചെക്ക് ശിവകാർത്തികേയൻ മൃഗശാല ഡയറക്ടർ യുവരാജിന് കൈമാറി. 2009ൽ നടപ്പാക്കിയ അഡോപ്ട് അനിമൽ പദ്ധതിയുടെ ഭാഗമായാണ് ദത്തെടുക്കൽ നടന്നത്. മൃഗങ്ങളെ നേരിട്ട് പരിചരിക്കാനുള്ള സൗകര്യവും പദ്ധതി നൽകുന്നുണ്ട്.
Read More