മീ ടു കാംപെയ്ന് പിന്തുണയുമായി നടി വരലക്ഷ്മി ശരത്കുമാർ. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി പറഞ്ഞത് ശരിയാണെന്ന് വിശ്വസിക്കുന്നു എന്നാണ് വരലക്ഷ്മി പറഞ്ഞത്. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ എല്ലാവരും ധൈര്യം കാണിക്കണമെന്നും വരലക്ഷ്മി പറഞ്ഞു. കണ്ടാല്‍ മാന്യന്മാര് എന്നു തോന്നുന്നവര്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെന്ന് തെളിഞ്ഞുവെന്നും നടി പറഞ്ഞു. മലയാളത്തില്‍ അപമാനിക്കപ്പെട്ട നടിക്ക് കൂടുതല്‍ പേര് പിന്തുണ നല്‍കേണ്ടതായിരുന്നുവെന്നും ഭയം കാരണമാകാം പലരും വിട്ടുനിന്നതെന്നും വരലക്ഷ്മി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വരലക്ഷ്മി ഈ കാര്യങ്ങൾ പറഞ്ഞത്.
Read MoreCategory: Movies
കലാഭവൻ ഷാജോണ്‍ സംവിധാന രംഗത്തേക്ക്; നായകൻ പൃഥ്വിരാജ്
നടൻ കലാഭവൻ ഷാജോണ്‍ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ പേര് ബ്രദേഴ്സ് ഡേ എന്നാണ്. തന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് പൃഥ്വിരാജ് തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഷാജോണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. കോമഡിക്കും, ആക്ഷനും, റൊമാൻസിനും മറ്റും പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കുമിതെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പൃഥ്വി വ്യക്തമാക്കി. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ ആരൊക്കയാണെന്നും വ്യക്തമല്ല.
Read Moreആ തീരുമാനമെടുത്തത് മാതാപിതാക്കൾ! യുവതാരം കാളിദാസ് പറയുന്നു…
ബാലതാരമായി കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാതിരുന്നത് അച്ഛനും അമ്മയും തീരുമാനിച്ചതിനാലാണെന്ന് യുവതാരം കാളിദാസ് ജയറാം. 2000-ൽ പ്രദർശനത്തിനെത്തിയ സത്യൻ അന്തിക്കാട് ചിത്രം കൊച്ചു കൊച്ചു സന്തോഷങ്ങൾ, 2003 – ൽ പ്രദർശനത്തിനെത്തിയ സിബി മലയിൽ ചിത്രം എന്റെ വീട് അപ്പൂന്റേം എന്നീ രണ്ടു ചിത്രങ്ങളിൽ മാത്രമേ കാളിദാസ് ബാലതാരമായി അഭിനയിച്ചിട്ടുള്ളൂ. പിന്നീട് നായകനായി എത്തുന്നത് 2016 – ൽ അമുദേശ്വർ സംവിധാനം ചെയ്ത മീൻ കുഴന്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലൂടെയാണ്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായകനായി. 2003 മുതൽ 2016വരെയുള്ള നീണ്ടകാലം സിനിമയിൽനിന്ന് മാറി നിൽക്കാൻ കാരണം അച്ഛന്റെയും അമ്മയുടെയും തീരുമാനമായിരുന്നു. തന്റെ പഠനത്തെ ബാധിക്കാതിരിക്കാനാണ് അവർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും കാളിദാസ് പറയുന്നു. ജീത്തു ജോസഫ്, മിഥുൻ മാനുവൽ തോമസ്, സന്തോഷ് ശിവൻ എന്നിവരുടെ ചിത്രങ്ങളുടെ തിരക്കിലാണ് കാളിദാസ്. അതിനൊപ്പം…
Read Moreവിനീത് ഗുരുസ്ഥാനത്ത്: നിവിൻ പോളി പറയുന്നു…
“വിനീത് എന്നും എനിക്ക് ഗുരുസ്ഥാനത്താണ്. വിനീതാണ് എന്നെ സിനിമയിൽ പരിചയപ്പെടുത്തിയത്. ആ ഒരടുപ്പം ഞങ്ങൾക്കിടയിലുണ്ട്. എപ്പോഴും ആ വിശ്വസ്തത ഞാൻ പുലർത്തുകയും ചെയ്യും. വിനീതും ഞാനും സമപ്രായക്കാരാണ്. നല്ലൊരു കംഫർട്ട് സോണും ഞങ്ങൾക്കിടയിലുണ്ട്”- അടുത്തിടെ നൽകിയ അഭിമുഖത്തിൽ മലയാളത്തിന്റെ യുവതാരം നിവിൻ പോളി പറഞ്ഞു. മലയാളസിനിമയിലെ ശ്രദ്ധേയമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് വിനീത് ശ്രീനിവാസനും നിവിൻ പോളിയുമായുള്ള സൗഹൃദം. നിവിൻപോളിയുടെ അരങ്ങേറ്റചിത്രം വിനീത് സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബ് ആയിരുന്നു. ഇതിനുശേഷം നിവിനു വേണ്ടി ‘തട്ടത്തിൻ മറയത്ത്’, ‘ജേക്കബിന്റെ സ്വർഗരാജ്യം’ എന്നീ ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്തത് വിനീതായിരുന്നു. വിനീത് തിരക്കഥയെഴുതിയ ‘ഒരു വടക്കൻ സെൽഫി’യും ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിനീതിന്റെ സഹോദരൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷൻ ഡ്രാമ’യിലെ നായകനും നിവിൻ തന്നെ. ഗുരുവിനടുത്തേക്ക് തിരിച്ചുപോകുന്നതുപോലെയാണ് എനിക്കിത്-ധ്യാനിന്റെ ആദ്യസംവിധാന സംരംഭത്തിൽ…
Read Moreമഹാഭാരതം നിർമിക്കും, തിരക്കഥയുടെ കാര്യത്തിൽ നിർബന്ധമില്ല; ബി.ആർ. ഷെട്ടി
മലയാള സിനിമയിൽ രണ്ടാമൂഴം വിവാദം കത്തിപ്പടരുകയാണ്. കരാറിൽ പറഞ്ഞ തീയതി കഴിഞ്ഞിട്ടും സിനിമയുടെ ചിത്രീകരണം ആരംഭിക്കാത്തതിനെ തുടർന്ന് എം.ടി. വാസുദേവൻ നായർ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. പ്രശ്നം വഷളായതോടെ സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എം.ടിയെ ഉടൻ തന്നെ നേരിട്ടു കാണുമെന്നും പ്രശ്നങ്ങളെല്ലാം അവസാനിപ്പിക്കുമെന്നുമായിരുന്നു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ എം.ടിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ രണ്ടാമൂഴത്തിന്റെ തിരക്കഥയിൽ ശ്രീകുമാർ മേനോൻ സിനിമ സംവിധാനം ചെയ്യുന്നത് കോഴിക്കോട് മുൻസിഫ് കോടതി താത്കാലികമായി തടഞ്ഞിട്ടുണ്ട്. മാത്രമല്ല, ശ്രീകുമാർ മേനോൻ അടക്കമുള്ളവർക്ക് നോട്ടീസ് അയയ്ക്കുവാനും കോടതി നിർദ്ദേശിച്ചിരുന്നു. തിരക്കഥ ആരുടേതെന്നത് വിഷയമല്ലെന്നും മഹാഭാരതം എന്ന സിനിമ നിർമിക്കുക എന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും വ്യവസായി ബി.ആർ.ഷെട്ടി വ്യക്തമാക്കി. ഒരു യഥാർഥ ഇന്ത്യക്കാരൻ എന്ന നിലയിൽ മഹാഭാരതം ലോകത്തിനു മുമ്പിൽ…
Read Moreഐശ്വര്യാ രാജേഷ് തെലുങ്കിലേക്ക്
ജോമോന്റെ സുവിശേഷങ്ങൾ, സഖാവ് എന്നീ ചിത്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകരെ സ്വന്താക്കിയ ഐശ്വര്യാ രാജേഷ് തെലുങ്കിലേക്ക്. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. യുവതാരം വിജയ് ദേവരകൊണ്ടയാണ് ചിത്രത്തിൽ ഐശ്വര്യയുടെ നായകനാകുന്നത്. നടി റാഷി ഖന്നയും ഒരു പ്രധാന വേഷത്തിലെത്തുന്നു. കെ.എസ്. രാമറാവുവാണ് ചിത്രം നിർമിക്കുന്നത്.
Read Moreആടുജീവിതം പൃഥ്വിരാജിന്റെ ഏറ്റവും മികച്ച ചിത്രമാവും: അമല പോൾ പറയുന്നു…
പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ആടു ജീവിതം മാറുമെന്ന് തെന്നിന്ത്യൻ താരസുന്ദരി അമല പോൾ. ആടുജീവിതത്തിനായി സ്വന്തം ജീവിതം തന്നെ നൽകിയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് അമല കൂട്ടിച്ചേർത്തു. പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആടുജീവിതത്തിൽ ശക്തമായൊരു കഥാപാത്രമായിട്ട് അമലപോൾ അഭിനയിക്കുന്നുണ്ട്.. തനിക്ക് ഇത്തരത്തിലുള്ള റോൾ കിട്ടിയതിൽ ഏറെ സന്തോഷമുണ്ടെന്ന് അമല പോൾ പറയുന്നു. സ്വപ്ന സാക്ഷാത്കാരം പോലെയുള്ള കഥാപാത്രമാണ് ആടുജീവിതത്തിൽ എനിക്കു ലഭിച്ചത്. ആടുജീവിതം എന്റെ വലിയ സിനിമകളിലൊന്നാണ്. മലയാളസിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കാൻ കഴിയുന്ന സിനിമയായിരിക്കും ഇത്. പൃഥ്വിരാജ്, ബ്ലെസി സാർ, എ.ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, മോഹനൻ സാർ തുടങ്ങി പ്രഗൽഭരുടെ കൂട്ടായ്മയാണ് ഈ സിനിമ.എനിക്ക് ഇതൊരു ബൈബിൾ പോലെയാണ്. ഓരോ ഷോട്ടും എനിക്ക് പുതിയ അനുഭവമായിരുന്നു. ഇവരെയൊക്കെ കണ്ട് പകച്ചുനിൽക്കുന്ന കൊച്ചുകുട്ടിയാണെന്ന് പറയാം. സ്വപ്നസാഫല്യമാണ് എനിക്ക് ആടുജീവിതം.സിനിമയുടെ ഒരു…
Read Moreഹൃത്വിക്കിനോടൊപ്പം അഭിനയിക്കരുതെന്ന് കങ്കണ
ബോളിവുഡിലെ സൂപ്പർനായകൻമാരിലൊരാളായ ഹൃത്വിക് റോഷനെതിരേ വീണ്ടും ബോളിവുഡിലെ സൂപ്പർനായിക കങ്കണ റണൗത്ത്. ഹൃത്വിക്കിനോടൊപ്പം ആരും ജോലി ചെയ്യരുതെന്നാണ് കങ്കണ ആവശ്യപ്പെടുന്നത്. മീ ടൂ വെളിപ്പെടുത്തലിലൂടെ കഴിഞ്ഞ ദിവസം സംവിധായകൻ വികാസ് ബാലിനെതിരേ കങ്കണ റണൗത്ത് ആരോപണവുമായി രംഗത്തുവന്നിരുന്നു. കങ്കണയെ അനുകൂലിച്ച് ഒട്ടുമിക്ക ബോളിവുഡ് താരങ്ങളും രംഗത്ത് എത്തിയിരുന്നു. വികാസ് ബാൽ വിവാദത്തിൽ സിനിമാമേഖലയെടുത്തിരിക്കുന്ന നിലപാട് അഭിനന്ദനം അർഹിക്കുന്നു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ഹൃത്വികിനെയും ഉദ്ദേശിച്ചാണ് ഞാൻ ഇത് പറയുന്നത്. അയാൾക്കൊപ്പവും ആരും ജോലി ചെയ്യരുത് -കങ്കണ തുറന്ന് പറയുന്നു. നടൻ ഹൃത്വിക്കിനെതിരേ കങ്കണ നേരത്തേയും രംഗത്ത് വന്നിട്ടുണ്ട്. തന്റെ ഇമെയിൽ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോർത്തിയെന്നായിരുന്നു കങ്കണയുടെ പഴയ ആരോപണം. തുടർന്ന് പോലീസിൽ അവർ പരാതി നൽകി. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കിൽ അവർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വിക്കും പോലീസിനെ സമീപിച്ചു. എന്നാൽ…
Read Moreവീരമാദേവി! സണ്ണിക്കെതിരേ പ്രതിഷേധം ശക്തം
വി.സി വടിവുടയാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഗ്ലാമർ റോളുകളിൽ നിന്ന് വ്യത്യസ്തമായി നടി സണ്ണി ലിയോൺ വീരനായികയായി എത്തുന്നതിനെ ചൊല്ലിയാണ് വീരമാദേവി ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുന്നത്. ബംഗളുരുവിൽ സിനിമയ്ക്കെതിരെ കന്നഡ രക്ഷണ വേദികെ യുവ സേന റാലി സംഘടിപ്പിക്കുകയായിരുന്നു. ചിത്രത്തിൽ നടി അഭിനയിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്കാരത്തിന് കളങ്കമേൽപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു ഇവർപ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ നടിയുടെ കോലത്തിൽ ചെരുപ്പുകൊണ്ട് അടിക്കുകയും കോലം കത്തിക്കുകയും ചെയ്തു. വീരമാദേവിയിൽ നിന്ന് നടി പിന്മാറിയില്ലെങ്കിൽ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന് യുവസേന പ്രസിഡന്റ് കെ. ഹരീഷ് പറയുന്നു. ചിത്രത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ നവംബർ മൂന്നിന് ബംഗളുരുവിൽ പരിപാടി അവതരിപ്പിക്കാൻ സമ്മതിക്കില്ലെന്നും യുവസേന ഭീഷണിയുണ്ട്. സിനിമ നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന പോരാളിയായ വീരമാദേവിയുടെ ജീവിതമാണ് സണ്ണി അവതരിപ്പിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന വീരമാദേവി തമിഴിനു പുറമെ മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴി…
Read Moreക്യാപ്റ്റന്‍ രാജുവിന്റെ സ്വപ്നം സഫലമാകുന്നു
ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ”മിസ്റ്റര്‍ പവനായി” എന്ന ചിത്രം വെള്ളിത്തിരയില്‍ എത്തുകയാണ്. ഈ മാസം അവസാനം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോട് അകം തന്നെ ഹിറ്റായി കഴിഞ്ഞു. ഇപ്പോഴത്തെ ട്രെന്‍ഡായി ട്രോള്‍ പേജുകളിലെ സ്ഥിരം കഥാപാത്രമാണ് പവനായി. 1997ല്‍ വിക്രം, ലൈല എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ”ഇതാ ഒരു സ്നേഹഗാഥ”യ്ക്കുശേഷം ക്യാപ്റ്റന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് മിസ്റ്റര്‍ പവനായി. നടന് വിജയരാഘവന്റെ മകനുമായ ദേവദേവനാണ് മിസ്റ്റര്‍ പവനായിലെ മറ്റൊരു നായകന്. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കിയാണ് നായിക. തിരക്കഥ രൂപക്, നിഷാക് ആണ് നിര്‍വ്വഹിച്ചത്.
Read More