ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഒരു യമണ്ടൻ പ്രേമകഥ അടുത്ത വർഷം ആദ്യം പ്രദർശനത്തിനെത്തും. നവാഗതനായ ബി.സി.നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാർ. കോമഡിക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
Read MoreCategory: Movies
എന്നെ എല്ലാവരും കൂടി ദിലീപ് കേസിലെ മാഡമാക്കി, അതിനു പിന്നില്‍ ചില മാധ്യമങ്ങള്‍, നമിത തുറന്നുപറയുന്നു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു നടിയായ മാഡത്തിന് പങ്കുണ്ടെന്ന് വലിയതോതില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ദിലീപിനൊപ്പം അഭിനയിച്ച ഒരു നടിയാണ് ഈ മാഡമെന്ന് വന്നതോടെ പലരും നമിതയെ മാഡമാക്കി. കേസില്‍ തന്നെ എല്ലാവരും ചേര്‍ന്ന് മാഡം ആക്കിയതാണെന്നും അപ്പോള്‍ താന്‍ പ്രിയന് സാറിന്റെ തമിഴ് സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. എന്നെ അത് മാനസികമായി ബാധിച്ചില്ല, പക്ഷേ കുടുംബത്തിന് അങ്ങനെ അല്ലായിരുന്നു.’നമിത വ്യക്തമാക്കി. മലയാളത്തിലെ യുവനടിയുടെ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ദിലീപ് നല്കിയ പ്രതിഫലമാണെന്നുമുള്ള രീതിയിലായിരുന്നു വാര്‍ത്ത. എന്നാല്‍, അത് നമിതയാണെന്ന കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമങ്ങള്‍ തന്റെ പേരു ചേര്‍ത്ത് വാര്‍ത്തകള്‍ നല്‍കിയെന്ന് നമിത ആരോപിക്കുന്നു. കോടികള്‍ അക്കൗണ്ടിലേക്ക് വന്ന നടിക്ക് ദിലീപുമായി ബന്ധമുണ്ടെന്നും ദിലീപിനൊപ്പം ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. പിന്നീട് ഈ നടി നമിത പ്രമോദാണെന്ന തരത്തിലും പ്രചാരണമുണ്ടായി. എന്നാല്‍ കേസ് അന്വേഷണത്തിന്…
Read Moreഎങ്കിൽ എന്നോട് പറ എലിപ്പനിക്കുള്ള ഡോക്സിസൈക്ളിൻ കഴിച്ചെന്ന്….എലിപ്പനിക്കെതിരേ പിആർഡിയുടെ ട്രോൾ പ്രചാരണത്തിൽ പങ്കാളിയായി മോഹൻലാലും
തിരുവനന്തപുരം: എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോൾ പ്രചാരണത്തിൽ പങ്കാളിയായി നടൻ മോഹൻലാലും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ട്രോൾ മോഹൻലാൽ സ്വന്തം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തു. ഇതാദ്യമായാണ് മോഹൻലാൽ ഫേസ്ബുക്കിലൂടെ ഒരു ട്രോൾ ഷെയർ ചെയ്യുന്നത്. വന്ദനം സിനിമയിൽ മോഹൻലാൽ നായികയോടു പറയുന്ന പ്രശസ്തമായ പ്രണയരംഗത്തിലെ എങ്കിൽ എന്നോടു പറ ഐ ലവ്യൂന്ന്… എന്ന ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ഒരുക്കിയ ട്രോളാണ് ഷെയർ ചെയ്തത്. 48 ലക്ഷത്തിനു മേൽ ഫേസ്ബുക്ക് ലൈക്കുകളാണു മോഹൻലാലിന്റെ പേജിലുള്ളത്. ആയിരക്കണക്കിന് ആരാധകരാണ് മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പിആർഡിയുടെ ബോധവത്കരണ ട്രോൾ ഷെയർ ചെയ്യുന്നത്.
Read Moreമിഥുനും ജയസൂര്യയും വീണ്ടും; ടർബോ പീറ്റർ ഒരുങ്ങുന്നു
ആട് 2വിനു ശേഷം മിഥുൻ മാനുവലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ജയസൂര്യ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ടർബോ പീറ്റർ എന്നാണ് ചിത്രത്തിന്റെ പേര്. കോമഡിക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രം എറണാകുളം, നെല്ലിയാമ്പതി എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. ആബേൽ ക്രിയേറ്റീവ് മൂവീസാണ് സിനിമ നിർമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങൾ ആരൊക്കയെന്ന് വ്യക്തമാക്കിയിട്ടില്ല.
Read Moreസ്വന്തം ഫാഷൻ ബ്രാൻഡുമായി ശ്വേതാ ബച്ചൻ
സ്വന്തം ഫാഷൻ ബ്രാൻഡുമായി ബിസിനസ് രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് അമിതാഭ് ബച്ചന്റെ മകൾ ശ്വേതാ ബച്ചൻ. മുംബൈയിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളുൾപ്പടെ നിരവധിയാളുകൾ പങ്കെടുത്തിരുന്നു. ബച്ചൻ കുടുംബത്തിലെ എല്ലാം അംഗങ്ങളും വെള്ളിത്തിരയിൽ തിളങ്ങിയെങ്കിലും അതിൽ നിന്നെല്ലാം മാറി നിൽക്കുകയായിരുന്നു ശ്വേത ബച്ചൻ.
Read Moreകങ്കണ ഭരിക്കാൻ വരുന്നു: സോനു സൂദ്
കങ്കണ റാണൗത്ത് ഝാൻസി റാണിയായി വേഷമിടുന്ന മണികർണിക ദി ക്യൂൻ ഓഫ് ഝാൻസി എന്ന ചിത്രത്തിൽ നിന്ന് സോനു സൂദ് പിൻവാങ്ങിയതായി റിപ്പോർട്ടുകൾ. കങ്കണയുമായുള്ള അഭിപ്രായവ്യത്യാസമാണ് ചിത്രത്തിൽ നിന്നും സോനു പിൻവാങ്ങാൻ കാരണമെന്നും വാർത്തകളുണ്ട്. കങ്കണ സംവിധായികയെപ്പോലെ എല്ലാവരേയും ഭരിക്കാൻ വരികയാണെന്നും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയ്ക്കാനുള്ള നീക്കങ്ങൾ നടത്തിയെന്നുമാണ് സോനു പറയുന്നത്.
Read Moreയുഎസ് ഒാപ്പണ്‍ മത്സരം കാണാൻ നിക്കും പ്രിയങ്കയും എത്തി
ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും കാമുകൻ അമേരിക്കൻ പോപ് ഗായകൻ നിക്ക് ജോനാസും യുഎസ് ഓപ്പണ്‍ മത്സര വേദിയിൽ. റാഫേൽ നദാലും ഡൊമിനിക്ക് തീമും തമ്മിലുള്ള ഏറ്റുമുട്ടൽ കാണാനാണ് ഇവരെത്തിയത്. നിക്കിന്റെ സഹോദരൻ ജോ ജോണ്‍സ്, കൂട്ടുകാരി സോഫി ടർണർ, പ്രയങ്കയുടെ അമ്മ മധു ചോപ്ര എന്നിവരും ഇവർക്കൊപ്പം മത്സരം കാണാനെത്തിയിരുന്നു. മത്സരവേദിയിൽ നിന്നുള്ള ചിത്രങ്ങളും ഇവർ പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.
Read Moreതോൽക്കാൻ മനസില്ലാതെ സൊണാലി
കാൻസറിനെ പേടിക്കുന്നവരുണ്ടാകും. പക്ഷേ, ഒരു കാലത്ത് ബോളിബുഡിന്റെ സൗന്ദര്യറാണിയായിരുന്ന സൊണാലി ബാന്ദ്രേക്കു ഭയമില്ല. കാൻസറിന്റെ വേദനയിലും അവശകതകളിലും മനംമടുത്ത് കാണാമറയത്തൊളിക്കാനും അവർ തയാറല്ല. ചികിത്സയെത്തുടർന്ന് മുടി നഷ്ടപ്പെട്ട സോണാലി, വിഗ്ഗ് അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന പുതിയ ചിത്രങ്ങൾ അവരുടെ തളരാത്ത മനസിന്റെ കണ്ണാടിയാകുന്നു. വിഗ് ധരിച്ചും ധരിക്കാതെയുമുള്ള വിവിധ ഫോട്ടോകൾ കഴിഞ്ഞ ദിവസമാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആരുടെ മനസിനും പ്രചോദമാകുന്ന കുറിപ്പും പോസ്റ്റിലുണ്ട്. “”എപ്പോഴും സന്തോഷമായിരിക്കുന്നതിലാണ് കാര്യം. മുടിയില്ലാതിരിക്കുന്നതിനേക്കാൾ വിഗ് അണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതാണ് എനിക്ക് കൂടുതൽ സന്തോഷം പകരുന്നത് അതിനാൽ അങ്ങനെ ചെയ്യുന്നു. എന്നാൽ, എപ്പോഴും അങ്ങനെയായിരിക്കണമെന്നില്ല, വിഗ്ഗോ മറ്റു ആവരണങ്ങളോ ഒന്നുമില്ലാതെ പുറത്തിറങ്ങി കാറ്റുകൊള്ളാൻ തോന്നിയാൽ അങ്ങനെ ചെയ്യും. ഇനി അതല്ല, കടും ചുവപ്പിലുള്ള സ്കാർഫ് അണിയാൻ തോന്നിയാൽ അങ്ങനെ… നിങ്ങൾക്ക് ഏറ്റവുമിണങ്ങുന്നത് ഏതാണെന്നു നിർണയിക്കാൻ നിങ്ങൾക്കു മാത്രമേ സാധിക്കൂ. എപ്പോഴും സന്തോഷമായിരിക്കൂ…” സൊണാലി…
Read Moreചികിത്സയിൽ കഴിയുന്ന സൊനാലിക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപി എംഎൽഎ
കാൻസർ രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന സൊനാലി ബെദ്രെയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപി എംഎൽഎ റാം കദം. വിവാഹം ചെയ്യാൻ വിസമ്മതിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാൻ ഞാൻ സഹായിക്കാം എന്ന് പ്രസംഗിച്ച് വിവാദത്തിലായ റാം കദം തന്നെയാണ് വീണ്ടും പുലിവാല് പിടിച്ചത്. ചികിത്സയുടെ ഭാഗമായി അമേരിക്കയിലുള്ള സൊനാലി മരിച്ചെന്ന് ട്വിറ്ററിലാണ് റാം കദം കുറിച്ചത്. കൂടാതെ അവർക്കു വേണ്ടി ഞാൻ പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അരമണിക്കൂറിനു ശേഷം ട്വീറ്റ് നീക്കം ചെയ്ത അദ്ദേഹം, പ്രചരിച്ച വാർത്തകൾ റൂമറായിരുന്നുവെന്നും സൊനാലിയുടെ രോഗം എത്രയും വേഗം ഭേദപ്പെടുവാൻ പ്രാർഥിക്കുന്നുവെന്നും കുറിച്ചു.
Read Moreപൃഥ്വിരാജ് ആക്ഷൻ പറഞ്ഞു; ലാലേട്ടനും ആരാധകരും ഒന്നിച്ചഭിനയിച്ചു
ആരാധകരുടെ ആവേശക്കൂട്ടത്തിനു നടുവിൽ നിന്ന് പൃഥ്വിരാജ് ആക്ഷൻ പറഞ്ഞു. ലൂസിഫറിലെ നായക കഥപാത്രമായി മോഹൻലാൽ മാറി, ലാലേട്ടൻ ഫാൻസ് ശ്വാസം അടക്കിപ്പിടിച്ചു നിന്ന് ലാലേട്ടന്റെ അഭിനയം ലൈവായി കണ്‍കുളിർക്കെ കണ്ടു… മോഹൻലാലിന്റെ പുതിയ ചിത്രമായ ലൂസിഫറിന്റെ ഷൂട്ടിംഗ് കാണാനും ചിത്രത്തിൽ അഭിനയിക്കുന്നതിനും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനടുത്തുള്ള ഫ്ളെഓവറിൽ എത്തിയ നൂറുകണക്കിന് ആരാധകരാണ്. സിനിമയുടെ നിർണായക രംഗമാണ് ഇന്നലെ ഫ്ളെഓവറിൽ വച്ചു ചിത്രീകരിച്ചത്. ഫ്ളൈഓവർ സീനിൽ ആയിരത്തിലേറെ ആളുകളാണ് അഭിനയിച്ചത്. മോഹൻലാലിന്റെയും ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിന്റെയും ജന്മനാടായ തിരുവനന്തപുരത്ത് രണ്ടു പേർക്കും ആരാധകർ ഏറെയുണ്ട്. അവരെയാണ് ഈ വേഷങ്ങളിലേക്ക് തെരഞ്ഞെടുത്തത്. വിവരം മോഹൻലാൽ ഫാൻസ് അസോസിയേഷനെ അറിയിച്ചതിനെ തുടർന്ന് നിരവധി ആരാധകർ എത്തിച്ചേർന്നു. മോഹൻലാലിനെ കൂടാതെ കലാഭവൻ ഷാജോണ്‍, ജോണ്‍ വിജയ് തുടങ്ങിയവരാണ് ഈ രംഗത്തിൽ അഭിനയിച്ചത്. സുജിത് വാസുദേവ് രംഗം പകർത്തി. റോഡ് അടച്ചായിരുന്നു ചിത്രീകരണം. കഴിഞ്ഞ…
Read More