ബം​ഗാ​ളി ന​ടി പാ​യ​ൽ ച​ക്ര​വ​ർ​ത്തി ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ

കോ​ൽ​ക്ക​ത്ത: ടി​വി, സി​നി​മാ ന​ടി​യെ ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​യ​ൽ ച​ക്രബര്‍​ത്തി എ​ന്ന ന​ടി​യെ​യാ​ണു പ​ശ്ചി​മ ബം​ഗാ​ളി​ലെ സി​ലി​ഗു​രി​യി​ൽ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​വ​ർ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ഇ​വ​ർ സി​ക്കി​മി​ലെ ഗാം​ഗ്ടോ​ക്കി​ലേ​ക്കു പോ​കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ മു​റി തു​റ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ജീ​വ​നൊ​ടു​ക്ക​ൽ എ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​ന​മെ​ങ്കി​ലും, മ​റ്റു സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​ലി​ഗു​രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗൗ​ര​ബ് ലാ​ൽ പ​റ​ഞ്ഞു. മു​പ്പ​ത്തെ​ട്ടു​കാ​രി​യാ​യ പാ​യ​ൽ ച​ക്രബ​ർ​ത്തി നി​ര​വ​ധി ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലും വെ​ബ് സീ​രി​സു​ക​ളി​ലും സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. ചോ​ക്ക​ർ താ​റ ടു​യി, ഗോ​യി​ൻ​ഡ ഗി​നി തു​ട​ങ്ങി​യ ടി​വി ഷോ​ക​ളും ശ്ര​ദ്ധേ​യ​മാ​യി. അ​ടു​ത്തി​ടെ വി​വാ​ഹ​മോ​ചി​ത​യാ​യ പാ​യ​ലി​ന് ഒ​രു മ​ക​നു​ണ്ട്.

Read More

‘കേ​ര​ള കേ​ര​ള ഡോ​ണ്ട് വ​റി കേ​ര​ള’; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ.​ആ​ർ റ​ഹ്മാ​ൻ ഒ​രു കോ​ടി രൂ​പ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ഹാ​യ​വു​മാ​യി ലോ​ക പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ എ.​ആ​ർ റഹ്മാ​നും. യു​എ​സി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന എ ​ആ​ര്‍ റ​ഹ്മാ​നും ട്രൂ​പ്പി​ലെ മ​റ്റു ആ​ര്‍​ട്ടി​സ്റ്റു​ക​ളും ചേ​ര്‍​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ ന​ല്‍​കും. റ​ഹ്മാ​ന്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഫേ​സ്‌​ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ച​ത്. ‘മു​സ്‌​ത​ഫ മു​സ്‌​ത​ഫ’ എ​ന്ന ഗാ​ന​ത്തി​ന്‍റെ വാ​ക്കു​ക​ള്‍ മാ​റ്റി ‘കേ​ര​ള കേ​ര​ള ഡോ​ണ്ട് വ​റി കേ​ര​ള’ എ​ന്ന് അ​ദ്ദേ​ഹം പാ​ടു​ന്ന വീ​ഡി​യോ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. റ​ഹ്മാ​നും സം​ഘ​ത്തി​നും ന​ന്ദി​യ​റി​ച്ച് നി​ര​വ​ധി​പേ​ര്‍ രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.

Read More

സ​ൽ​മാ​നൊ​പ്പം അ​ഭി​ന​യി​ക്കു​വാ​ൻ എ​നി​ക്ക് ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു: ശ​ശി ത​രൂ​ർ

സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു​വെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് സി​നി​മാ മേ​ഖ​ല​യി​ൽ നി​ന്നും ത​നി​ക്കു ല​ഭി​ച്ച ക്ഷ​ണ​ത്തെ കു​റി​ച്ച് ശ​ശി ത​രൂ​ർ പ​റ​ഞ്ഞ​ത്. ഒ​രു പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ലേ​ക്കാ​ണ് എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്. എ​ന്നാ​ൽ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. നി​ങ്ങ​ൾ​ക്ക് വി​ദേ​ശ​കാ​ര്യ​മാ​ന്ത്രി​യാ​യി ഇ​രി​ക്ക​ണ​മെ​ങ്കി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യാ​യി അ​ഭി​ന​യി​ക്കാ​തി​രി​ക്കു​ക. അ​ത് ശ​രി​യാ​ണെ​ന്ന് എ​നി​ക്കും തോ​ന്നി. അ​തു​കൊ​ണ്ട് ആ ​അ​വ​സ​രം ഞാ​ൻ നി​ര​സി​ച്ചു. ശ​ശി ത​രൂ​ർ പ​റ​ഞ്ഞു. പി​ന്നീ​ട് ആ ​സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ൾ ഞാ​ൻ യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സി​ൽ ജോ​ലി ആ​രം​ഭി​ച്ചു. താ​ൻ യു​വാ​വും സു​ന്ദ​ര​നു​മാ​യി​രു​ന്ന കാ​ല​ത്ത് എ​ന്തു​കൊ​ണ്ടാ​ണ് ആ​രും സി​നി​മ​യി​ലേ​ക്കു ക്ഷ​ണി​ക്കാ​തി​രു​ന്ന​തെ​ന്ന് എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Read More

നല്ലൊരു വീട്ടമ്മയാകണം! വി​വാ​ഹ​ശേ​ഷം അ​ഭി​ന​യി​ക്കി​ല്ല: ന​മി​താ പ്ര​മോ​ദ് പറയുന്നു…

വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ അ​ഭി​നി​യി​ക്കി​ല്ലെ​ന്ന് ന​മി​താ പ്ര​മോ​ദ്. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ത​ന്‍റെ ഭാ​വി കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. “വി​വാ​ഹ​ത്തെ കു​റി​ച്ചൊ​ന്നും ആ​ലോ​ചി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. വി​വാ​ഹ​ത്തി​നു ശേ​ഷം വീ​ട്ടു​കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​ണം. ഭാ​വി​യെ കു​റി​ച്ച് ഓ​ർ​ത്ത് വ​ട്ടാ​കു​ന്ന പ​രി​പാ​ടി​യൊ​ന്നു​മി​ല്ല. കു​റ​ച്ചു​നാ​ൾ ക​ഴി​യു​മ്പോ​ൾ വി​വാ​ഹം ക​ഴി​ക്കും. അ​തി​നു​ശേ​ഷം കു​ടും​ബ​ത്തി​നു പ്ര​ധാ​ന്യം ന​ൽ​കും. വി​വാ​ഹ​ത്തി​നു​ശേ​ഷം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​ന് സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. കു​ടും​ബ​ത്തി​ന്‍റെ അ​ടി​ത്ത​റ എ​ന്നു പ​റ​യു​ന്ന​ത് അ​മ്മ​യാ​ണ്. എ​ന്‍റെ അ​മ്മ​യെ ക​ണ്ടാ​ണ് ഞാ​നും പ​ഠി​ച്ച​ത്. അ​മ്മ​യു​ടെ ജീ​വി​തം ഞ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​യി​രു​ന്നു. അ​തു​പോ​ലെ ന​ല്ലൊ​രു വീ​ട്ട​മ്മ​യാ​ക​ണ​മെ​ന്നു​ണ്ട്’. ന​മി​ത പ​റ​ഞ്ഞു.

Read More

രാ​ജ​മൗ​ലി​യു​ടെ മ​ഹാ​ഭാ​ര​ത​ത്തി​ൽ ആ​മി​ർ​ഖാ​നൊ​പ്പം പ്ര​ഭാ​സും ദീ​പി​ക​യും

ആ​മി​ർ​ഖാ​നും മു​കേ​ഷ് അം​ബാ​നി​യും ആ​യി​രം കോ​ടി ബ​ജ​റ്റി​ലൊ​രു​ക്കു​ന്ന മ​ഹാ​ഭാ​ര​ത​ത്തി​ൽ നി​ർ​മാ​ണ​പ​ങ്കാ​ളി​യാ​കാ​ൻ ചൈ​നീ​സ് ക​മ്പ​നി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ർ​ജു​ന​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ്ര​ഭാ​സ് ആ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. കൃ​ഷ്ണ​നാ​യി ആ​മി​ർ​ഖാ​ൻ എ​ത്തു​മ്പോ​ൾ ദ്രൗ​പ​തി​യു​ടെ വേ​ഷ​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്ന​ത് ദീ​പി​ക പ​ദു​ക്കോ​ണാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ചി​ത്ര​ത്തെ കു​റി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്ര​ഭാ​സും. അ​ർ​ജു​ന​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ്ര​ഭാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ർ​മാ​ണ​പ​ങ്കാ​ളി​ത്ത​ത്തി​നാ​യി ഒ​രു ചൈ​നീ​സ് ക​മ്പ​ന​മി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

2.0 പ​തി​നാ​യി​രം സ്ക്രീ​നു​ക​ളി​ൽ

ര​ജ​നീ​കാ​ന്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് 2.0. ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ സെ​പ്റ്റം​ബ​ർ 13ന് ​പു​റ​ത്തി​റ​ങ്ങും. ന​വം​ബ​ർ 29നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ്. ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി 10000ൽ ​അ​ധി​കം സ്ക്രീ​നു​ക​ളി​ലാ​കും റി​ലീ​സ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ത്രീ​ഡി​യി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം അ​ക്ഷ​യ് കു​മാ​ർ വി​ല്ല​ൻ വേ​ഷ​ത്തി​ൽ എ​ത്തു​ന്നു എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. 400 കോ​ടി​യാ​ണ് ബ​ജ​റ്റ്. എ​മി ജാ​ക്സ​ണ്‍, ആ​ദി​ൽ ഹു​സൈ​ൻ, സു​ധാ​ൻ​ഷു പാ​ണ്ഡെ എ​ന്നി​വ​രോ​ടൊ​പ്പം മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ക​ലാ​ഭ​വ​ൻ ഷാ​ജോ​ണും റി​യാ​സ് ഖാ​നും താ​ര​നി​ര​യി​ലു​ണ്ട്. 450 കോ​ടി ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ഗ്രാ​ഫി​ക്സ് ജോ​ലി​ക​ൾ ചെ​യ്ത​ത് ഹോ​ളി​വു​ഡി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക വി​ദ​ഗ്ധരാ​ണ്. എ.​ആ​ർ. റ​ഹ്‌മാ​ൻ സം​ഗീ​ത സം​വി​ധാ​ന​വും നി​ര​വ് ഷാ ഛാ​യാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്നു. നി​ർ​മാ​ണം ലൈ​ക പ്രൊ​ഡ​ക്ഷ​ൻ​സ്.

Read More

സ്വാ​തി റെ​ഡ്ഡി വി​വാ​ഹി​ത​യാ​യി

സ്വാ​തി റെ​ഡ്ഡി വി​വാ​ഹി​ത​യാ​യി. മ​ലേ​ഷ്യ​ൻ എ​യ​ർ​വേ​സി​ൽ ജോ​ലി ചെ​യ്യു​ന്ന വി​കാ​സാ​ണ് വ​ര​ൻ. ഹൈ​ദ​രാ​ബാ​ദി​ൽ വ​ച്ചു ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​മേ​ൻ, നോ​ർ​ത്ത് 24 കാ​തം, മോ​സ​യി​ലെ കു​തി​ര​മീ​നു​ക​ൾ, ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യ​ല്ല, ഡ​ബി​ൾ ബാ​ര​ൽ എ​ന്നീ മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ സ്വാ​തി അ​ഭി​നി​യി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്ചി​ത്ര​മാ​യ സു​ബ്ര​ഹ്മ​ണ്യ​പു​ര​ത്തി​ലൂ​ടെ​യാ​ണ് സ്വാ​തി പ്ര​ശ​സ്ത​യാ​യ​ത്.

Read More

എ​ണ്‍​പ​തു​ക​ളി​ലെ താ​ര​ങ്ങ​ൾ കേ​ര​ള​ത്തി​നാ​യി സ​മാ​ഹ​രി​ച്ച​ത് 40 ല​ക്ഷം രൂ​പ

പ്ര​ള​യ​ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങു​മാ​യി ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ എ​ത്തി. സു​ഹാ​സി​നി, ഖു​ശ്ബു, ലി​സി എ​ന്നി​വ​ർ നേ​രി​ട്ടെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് 40 ല​ക്ഷം രൂ​പ കൈ​മാ​റി. താ​ര​ങ്ങ​ൾ​ക്കും സം​വി​ധാ​യ​ക​ർ​ക്കും പു​റ​മെ സി​നി​മാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും കേ​ര​ള​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് കൈ​കോ​ർ​ത്തു. സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, ന​ട​ൻ ജാ​ക്കി ഷെ​റോ​ഫ്, സു​ന്ദ​ർ, മ​രി​യ​സേ​ന, രാ​ജ്കു​മാ​ർ സേ​തു​പ​തി, പൂ​ർ​ണി​മ ഭാ​ഗ്യ​രാ​ജ്, സ​രി​ത, ജ​യ​സു​ധ, അ​വ്നി സി​നി​മാ​ക്സ്, കാ​സി​നോ മ​ജോം​ഗ് ഫൗ​ണ്ടേ​ഷ​ൻ, മാ​ൾ​ട്ട ഹോ​ണ​റ​റി കൗ​ണ്‍​സ​ൽ ശാ​ന്ത​കു​മാ​ർ, മൗ​റീ​ഷ്യ​സ് ഹോ​ണ​റ​റി കൗ​ണ്‍​സ​ൽ ര​വി​രാ​മ​ൻ എ​ന്നി​വ​രെ​ല്ലാം സ​ഹാ​യ​ധ​ന സ​മാ​ഹ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. എ​ണ്‍​പ​തു​ക​ളി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കു പു​റ​മെ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യു​മെ​ല്ലാം വി​ഹി​തം കേ​ര​ള​ത്തി​നാ​യി സ്വ​രൂ​പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സം​ഭാ​വ​ന കൈ​മാ​റി​യ​ശേ​ഷം താ​ര​ങ്ങ​ൾ പ​റ​ഞ്ഞു.

Read More

ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന​ക്കാ​രി​യാ​യി സാ​മ​ന്ത

പ്ര​താ​യു​ഷ എ​ന്ന ത​ന്‍റെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു വേ​ണ്ടി ന​ഗ​ര​ത്തി​ൽ പ​ച്ച​ക്ക​റി വി​റ്റ് ന​ടി സാ​മ​ന്ത. തി​രു​വ​ള്ളി​ക്കേ​നി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ജാം ​ബ​സാ​ർ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു താ​രം പ​ച്ച​ക്ക​റി വി​റ്റ​ത്. സി​നി​മ​ക​ളി​ൽ മാ​ത്രം കാ​ണാ​ൻ സാ​ധി​ച്ചി​രു​ന്ന ത​ങ്ങ​ളു​ടെ പ്രി​യ​താ​ര​ത്തെ നേ​രി​ൽ കാ​ണു​വാ​നാ​യി ധാ​രാ​ള​മാ​ളു​ക​ൾ ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​ത്ത സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ചി​കി​ത്സാ സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്തു​വാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് പ്ര​താ​യു​ഷ ഫൗ​ണ്ടേ​ഷ​ൻ. 2014രാ​ണ് സാ​മ​ന്ത പ്ര​താ​യു​ഷ ആ​രം​ഭി​ച്ച​ത്.

Read More

ആദ്യ മലയാള സിനിമ മോഹന്‍ലാലിനൊപ്പം ആയിരിക്കും; വിവേക് ഒബ്‌റോയി പറയുന്നു…

മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ആദ്യം മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് താ​ൻ നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ച​താ​ണെ​ന്ന് ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി. പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന മോ​ഹ​ൻ​ലാ​ൽ ലാ​ൽ ചി​ത്ര​ത്തി​ൽ ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ വി​ശേ​ഷം പ​ങ്കു​വെ​യ്ക്കു​ക​യാ​യി​രു​ന്നു വി​വേ​ക് ഒ​ബ്റോ​യി. നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും എ​ന്നെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ വ​ന്നി​രു​ന്നു. അ​വ​യെ​ല്ലാം ഞാ​ൻ വേ​ണ്ട​ന്നു വ​ച്ചു. കാ​ര​ണം മ​ല​യാ​ള​ത്തി​ൽ ഒ​രു സി​നി​മ​യി​ൽ അ​ഭി​നി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ആദ്യം മോ​ഹ​ൻ​ലാ​ലി​നൊ​പ്പം ആ​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം. പൃ​ഥ്വി​രാ​ജാ​ണ് ഈ ​ഓ​ഫ​റു​മാ​യി എ​ന്നെ വി​ളി​ക്കു​ന്ന​ത്. എ​ന്നോ​ട് കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ എ​നി​ക്കു സ​ന്തോ​ഷ​മാ​യി. രം​ഗോ​പാ​ൽ വ​ർ​മ സം​വി​ധാ​നം ചെ​യ്ത ക​മ്പ​നി എ​ന്ന ചി​ത്രം മു​ത​ൽ ആ​രം​ഭി​ച്ച​താ​ണ് ഞങ്ങളുടെ സൗഹൃദമെന്നും വി​വേ​ക് ഒ​ബ്റോ​യി പ​റ​ഞ്ഞു. മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത്ത്, മ​ഞ്ജു വാ​ര്യ​ർ, ടോ​വി​നൊ എ​ന്നി​വ​രും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

Read More