സുകന്യ വീണ്ടും തിരിച്ചുവരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, മുകേഷ് തുടങ്ങിയവരുടെ നായികയായി ഒരു കാലത്ത് സിനിമയിൽ തിളങ്ങിനിന്ന സുകന്യ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. മധുപാൽ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ നിമിഷ സജയനും ടൊവിനോ തോമസുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾക്കു ജീവൻ പകർന്ന സുകന്യ അഭിനയിച്ച അവസാനചിത്രം 2014ൽ പ്രിയദർശൻ സംവിധാനം ചെയ്യ്ത ആമയും മുയലുമാണ്. തമിഴിലും തെലുങ്കിലും നായികയായി തിളങ്ങിനിന്ന സുകന്യ മലയാള സിനിമയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ഈ നടി മാറി. 1991 ൽ പുറത്തിറങ്ങിയ പുതു നെല്ല് പുതു നാത്ത് എന്ന സിനിമയാണ് സുകന്യയുടെ ആദ്യ സിനിമ.…
Read MoreCategory: Movies
സിനിമയിലെത്തിയിട്ട് നാലു വർഷം! എല്ലാവർക്കും നന്ദി പറഞ്ഞ് നിക്കി
നിക്കി ഗൽറാണി സിനിമയിലെത്തിയിട്ട് നാലു വർഷം പൂർത്തിയാകുന്നു. എബ്രിഡ് ഷൈൻ എന്ന സംവിധായകൻ പിറന്നിട്ടും ഫെബ്രുവരി ഒന്നിന് നാലു വർഷം തികഞ്ഞു. എബ്രിഡ് ഷൈനും നിവിൻ പോളിയും നിക്കിയും ഒന്നിച്ച 1983 എന്ന ചിത്രത്തിന്റെ നാലാം വാർഷികമായിരുന്നു ഫെബ്രുവരി ഒന്ന്. സഹോദരി സിനിമയിലുണ്ടായിട്ടും ബംഗളൂരുകാരിയായ നിക്കി ഗൽറാണിക്ക് ബിഗ് സ്ക്രീനിന്റെ വെളിച്ചം കാണിച്ചുകൊടുത്തത് ഒരു മലയാള സിനിമയാണ്. നാലു വർഷം താൻ ഇന്‍ഡസ്ട്രിയിൽ പൂർത്തിയാക്കിയത് പ്രേക്ഷകരുടെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണെന്ന് നിക്കി തന്റെ ട്വിറ്ററിൽ കുറിച്ചു. “സിനിമയുടെ വലിയ ലോകത്ത് ഞാനെത്തിയിട്ട് നാലു വർഷം. നാലു വർഷം 27 സിനിമകൾ.. മറക്കാനാവാത്ത സിനിമകൾ.. ഇപ്പോഴും ഞാൻ എണ്ണിക്കൊണ്ടിരിക്കുന്നു. പ്രേക്ഷകരായ നിങ്ങളുടെ സ്നേഹവും പിന്തുണയുമില്ലാതെ എനിക്കിത് അസാധ്യമാണ്. എന്നെ ഇന്ന് കാണുന്ന നടിയാക്കിയതിന് എല്ലാവർക്കും നന്ദി”- നിക്കി എഴുതി. 1993 ജനുവരി മൂന്നിന് ബംഗളൂരുവിലാണ് നിക്കി ഗൽറാണിയുടെ…
Read Moreമടങ്ങി വരവിന് നിമിത്തമായത് അവർ രണ്ടുപേർ:ശാന്തി കൃഷ്ണ
അൽത്താഫ് സലീം സംവിധാനം ചെയ്യ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലെ ഷീല ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശക്തമായ മടങ്ങിവരവാണ് മലയാളികളുടെ പ്രിയനായിക ശാന്തികൃഷ്ണ നടത്തിയത്. ഇരുപത്തിമൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ശാന്തി കൃഷ്ണ സിനിമയിലേക്കു മടങ്ങിയെത്തിയത്. സിനിമയിലേക്കുള്ള തന്റെ മടങ്ങി വരവിന് കാരണം നിവിൻ പോളിയും അൽത്താഫ് സലീമുമാണെന്നാണ് ശാന്തി കൃഷ്ണ പറയുന്നത്. ശാന്തി കൃഷ്ണയുടെ വാക്കുകൾ. ” അതൊരു നിമിത്തമാണ്. വിവാഹ സമയത്ത് പുതിയ പടങ്ങളൊന്നും കമ്മിറ്റ് ചെയ്യ്തിരുന്നില്ല. കുടുംബ ജീവിതത്തിലേക്കു കടന്നതോടെ സിനിമയിൽ നിന്നും അകന്നു പോയി. നിർണായകമായ പല ഘട്ടങ്ങളിലും എന്ന സഹായിച്ചത് സിനിമയാണ്. ഇരുപത്തിമൂന്ന് വർഷമെടുത്തെങ്കിലും എന്നെ കരകയറ്റിയത് സിനിമയാണ്. ദൈവാധീനമെന്നു പറയാം, സിനിമയിലെ ആരയെങ്കിലും വിളിച്ച് എനിക്ക് ഒരു ചാൻസ് തരുമോ എന്നു ചോദിച്ചു വന്നതല്ല. നിവിൻ പോളിയും അൽത്താഫും എന്നെ തെരഞ്ഞു കണ്ടുപിടിക്കുകയായിരുന്നു. ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലുമൊക്കയായി…
Read Moreപ്രണയമോ ഞങ്ങൾ തമ്മിലോ… ശേ…! രകുല്‍ പ്രീത് സിംഗ് തുറന്നുപറയുന്നു
ഗോസിപ്പുകൾ ഇറങ്ങുന്നതിൽ ഒരു പഞ്ഞവുമില്ലാത്ത സിനിമാമേഖലയിൽ നിന്നും ഒരു പുത്തൻ ഗോസിപ്പ് വാർത്ത കൂടി എത്തിയിരിക്കുകയാണ്. നടൻ റാണ ദഗ്ഗുപതിയും രകുൽ പ്രീത് സിംഗും തമ്മിൽ പ്രണയത്തിലാണെന്നാണ് വാർത്തകൾ പ്രചരിച്ചത്. ഇരുവരും ചില ചടങ്ങുകളിൽ ഒരുമിച്ച് പങ്കെടുത്തതാണ് ഗോസിപ്പിന് വഴിവച്ചത്. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് രകുൽ ഇപ്പോൾ. തങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദ ബന്ധമുണ്ടെന്നും അത് തെറ്റിദ്ധരിപ്പിക്കരുത് എന്നും രകുല്‍ പറയുന്നു.””ഹൈദരാബാദിലുള്ള എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് റാണ. ഈ പ്രണയ ഗോസിപ്പ് ഏറെ നാളായി ഞങ്ങള്‍ കേള്‍ക്കുന്നു. എന്നു കരുതി ഞങ്ങളുടെ സൗഹൃദം അവസാനിപ്പിക്കാൻ പറ്റില്ല. പിന്നെ ഗോസിപ്പ് വരുന്പോൾ ഒന്ന് ചിരിക്കും അത്ര തന്നെ. ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെഎന്ത് സഹായത്തിനും, എനിക്കാവശ്യമുള്ളപ്പോള്‍ റാണ എത്താറുണ്ട്. 15-20 പേര് അടങ്ങുന്ന ഒരു ഗ്യാങ് ഉണ്ട് ഞങ്ങള്‍ക്ക്. അതില്‍ വിവാഹം കഴിക്കാത്ത ഞങ്ങള്‍…
Read Moreകമൽ പ്രതികരണം അർഹിക്കുന്നില്ല: വിദ്യാ ബാലൻ
ആമിയിൽ നിന്നും വിദ്യാബാലൻ പിന്മാറിയതിനെ ചുറ്റിപ്പറ്റി ഒരുപാട് വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. കമലാ സുരയ്യയായി ഒടുവിൽ മഞ്ജു വാര്യർ എത്തുകയും അതിനെ തുടർന്ന് സംവിധായകൻ കമൽ പ്രതികരിച്ചതും വിവാദമായിരുന്നു. ഇതിനെല്ലാം മറുപടിയുമായി ഇപ്പോൾ വിദ്യാ ബാലൻ എത്തിയിരിക്കുകയാണ്. കമൽ ഉന്നയിച്ച സെക്ഷ്വാലിറ്റി പ്രതികരണത്തക്കുറിച്ചുള്ള മറുപടിയാണ് നടി നൽകിയത്. സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെക്കുറിച്ചും ശരീരത്തക്കുറിച്ചും പ്രതിപാദിച്ച് അവരെ കൊച്ചാക്കുന്ന പ്രവണത പണ്ടു മുതലെ നടക്കുന്നതാണെന്നും അതുകൊണ്ടുതന്നെ സംവിധായകൻ ഒരു പ്രതികരണം അർഹിക്കുന്നില്ലെന്നുമായിരുന്നു വിദ്യാ ബാലന്റെ പ്രതികരണം. “” മാധവിക്കുട്ടിയെക്കുറിച്ച് വായിക്കുകയോ അറിയുകയോ ചെയ്യാതെയാണ് മാധവിക്കുട്ടിയുടെ ആത്മകഥ കേട്ടത്. ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ കൂടെ ഒരുപാട് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. അതുപോലെ ചെയ്യുന്ന പടത്തക്കുറിച്ച് സംവിധായകന്റെ വീക്ഷണം നന്നായി മനസിലാക്കാനും ശ്രമിക്കാറുണ്ട്. ഇതൊന്നും പക്ഷേ ഉദ്ദേശിച്ച രീതിയിൽ നടന്നില്ല അതുകൊണ്ടാണ് ചിത്രത്തിൽ നിന്നും പിന്മാറിയത്”- വിദ്യ പറഞ്ഞു. ഇനി…
Read Moreലളിതം 50 ! കെപിഎസി ലളിതയുടെ അഭിനയജീവിതത്തിന് സുവര്‍ണജൂബിലി; ആഘോഷം ഫെബ്രുവരി 11 ന്
തൃശൂർ: നടി കെപിഎസി ലളിതയുടെ അഭിനയജീവിതത്തിന്റെ സുവർണജൂബിലിയാഘോഷം അടുത്ത മാസം 11നു മണ്ണുത്തി വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിനു നടക്കുന്ന “ലളിതം 50’ ൽ സിനിമാരംഗത്തെ പ്രശസ്തർ പങ്കെടുക്കും. നടിമാരായ ശാരദ, ഷീല, വിധുബാല, രേവതി, മേനക, ഉർവ്വശി തുടങ്ങി പത്ത് പേർ ചേർന്ന് നിലവിളക്കിന് തിരികൊളുത്തുന്നതോടെയാണ് ലളിതം 50 ആരംഭിക്കുക. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പത്ത് വനിതകളെ വേദിയിൽ ആദരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ പി. ജയചന്ദ്രൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ, മഞ്ജരി, റിമി ടോമി, സിത്താര, മൃദുല എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, ചലച്ചിത്രതാരങ്ങളായ വിനീത്, രചനാ കൃഷ്ണൻകുട്ടി, അപർണ്ണ ബാലമുരളി, അനുശ്രീ, കൃഷ്ണപ്രഭ, പാർവ്വതി നന്പ്യാർ എന്നിവരുടെ നൃത്തനൃത്യങ്ങൾ എന്നിവയ്ക്കൊപ്പം കോമഡി ഷോയും അഞ്ച് മണിക്കൂർ നീളുന്ന ലളിതത്തിന്റെ ഭാഗമാകും. തൃശൂരിന്റെ…
Read Moreമിഴിയിതൾ! ഒരു നർത്തകിയുടെ കഥ
ഒരു നർത്തകിയുടെ ജീവിതകഥ പശ്ചാത്തലമാക്കി ചിത്രീകരിച്ച വീഡിയോ ആൽബമാണ് മിഴിയിതൾ. റോക്സ് സ്റ്റുഡിയോസിനു വേണ്ട ി ബിനോജ് ആന്റണി നിർമിക്കുന്ന ഈ ആൽബത്തിന്റെ സംവിധായകൻ രാഹുൽ ദേവാണ്. പ്രശസ്ത നർത്തകി സൗമ്യ ജോർജാണ് നർത്തകിയുടെ വേഷത്തിൽ എത്തുന്നത്. വാരിക്കാശ്ശേരി മനയിൽ ചിത്രീകരിച്ച മിഴിയിതൾ യൂറ്റ്യൂബിൽ പ്രേക്ഷകരെ ആകർഷിച്ചുകൊണ്ടിരിക്കുന്നു കാമറ-സൻജീവ് കോട്ടയം, ഗാനങ്ങൾ-നിതീഷ് ഒറ്റപ്പാലം, സംഗീതം-ജയസൂര്യ എസ്.ജെ, ആലാപനം-ജ്യോൽസ്ന രാധാകൃഷ്ണൻ, കോറിയോഗ്രാഫി- സൗമ്യ ജോർജ്, എഡിറ്റർ-ശ്രീജിത്ത് കെ.ആർ, കല- അൻസിൽ ഖാൻ, മേക്കപ്പ്-സുനിൽ, പ്രൊഡക്ഷൻ കണ്ട്രോളർ-തുഷാർ തിരുവല്ല, പി.ആർ.ഒ- അയ്മനം സാജൻ. സൗമ്യ ജോർജ്. ബിനോജ്് ആന്റണി, മിനി പ്രിയദർശിനി, എയ്ടൻ ഹെൻട്രി എന്നിവർ അഭിനയിക്കുന്നു. -അയ്മനം സാജൻ
Read Moreഒരു സിനിമ പ്രഖ്യാപിച്ചാൽ ഇത്രയും പൊല്ലാപ്പുണ്ടാകുമോ? മഞ്ജുവിന്റെ അവസരം നഷ്ടമായിട്ടില്ല
ഒരു സിനിമ പ്രഖ്യാപിച്ചാൽ ഇത്രയും പൊല്ലാപ്പുണ്ടാകുമോ. അറിവഴകൻ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് മഞ്ജു വാര്യരെയാണ്. കാരണം മഞ്ജു അറിവഴകന്റെ ചിത്രത്തിലൂടെ തമിഴകത്തേക്ക് ചുവടുവയ്ക്കുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിരുന്നു. അതിനിടെ അറിവഴകൻ തന്റെ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനം കൂടി നടത്തിയതാണ് ആകെ മൊത്തം പൊല്ലാപ്പായത്. നയൻതാരയാണ് ചിത്രത്തിലെ നായികയെന്നും സൈക്കോളജിക്കൽ ത്രില്ലറായിരിക്കും ചിത്രമെന്നുമാണ് സംവിധായകൻ പറഞ്ഞത്. ഈ വാർത്തയുടെ ചുവടുപിടിച്ച് സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ – അറിവഴകൻ ചിത്രം ഉപേക്ഷിച്ചെന്നും അതല്ല മഞ്ജുവിനെ ചിത്രത്തിൽ നിന്നും മാറ്റിയതാണെന്നും എല്ലാം ചർച്ചകൾ തുടങ്ങി. മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന സിനിമ ഫാമിലി ത്രില്ലറും നയന്‍താരയുടേത് സൈക്കോളജിക്കല്‍ ത്രില്ലറുമാണെന്ന് അറിവഴകന് ട്വീറ്റ് ചെയ്തതോടെയാണ് ആശയക്കുഴപ്പം മാറിക്കിട്ടിയത്. മഞ്ജു വാര്യരും ഒത്തുള്ള ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ സംവിധായകൻ പുറത്തു വിട്ടിരുന്നില്ല.…
Read Moreഅഭിനയം പോരാ..! തമന്നയ്ക്ക് നേരേ ചെരുപ്പേറ്…
അഭിനയം പോരാ എന്നതിന്റെ പേരിൽ ചെരുപ്പേറ് കിട്ടിയ താരമായി മാറിയിരിക്കുകയാണ് തെന്നിന്ത്യൻ നായിക തമന്ന. ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ തമന്നയ്ക്ക് നേരെയാണ് യുവാവ് ചെരുപ്പെറിഞ്ഞത്. ചെരുപ്പ് തമന്നയുടെ ശരീരത്തിൽ കൊണ്ടില്ലായെങ്കിലും എറിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമന്ന ഹൈദരാബാദിലെ ഹിമായത്ത് നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോളായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. തമന്ന വരുന്നു എന്നറിഞ്ഞ് വന്‍ ജനക്കൂട്ടം ഇവിടെ തടിച്ചു കൂടിയിരുന്നു. ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള പ്രസംഗത്തിനിടെയാണ് തമന്നയ്ക്ക് നേരേ യുവാവ് ചെരുപ്പെറിഞ്ഞത്. സമീപകാലത്തെ ചിത്രങ്ങളിലൊന്നും തമന്നയുടെ അഭിനയം കൊള്ളില്ല.. അതുകൊണ്ടാണ് താൻ ചെരുപ്പെറിഞ്ഞതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
Read Moreലീയാന്‍സ്! ഹരീഷ് പേരടിയും ദിലീഷ് പോത്തനും പ്രധാന വേഷത്തില്‍
കോളേജ് പശ്ചാത്തലത്തിലുള്ള വ്യത്യസ്ത ദ്വിഭാഷാ ഹൊറർ ക്രൈംത്രില്ലറാണ് നിഷ ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ ബിജുദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലീയാൻസ്. ലീയാൻസിൽ ഹരീഷ് പേരടിയും ദിലീഷ് പോത്തനുമാണ് പ്രധാന വേഷത്തിലെത്തുന്നതെന്നു പരസ്യ ചിത്രസംവിധാന രംഗത്തു നിന്നു വെള്ളിത്തിരയിലെത്തുന്ന നവാഗത സംവിധായകൻ ബിജുദാസ് പറഞ്ഞു. പ്രദീപ് കോട്ടയം, ശിവജി ഗുരുവായൂർ, ശശി കുളപ്പുള്ളി, മനോജ് ഗിന്നസ്, ബദരിലാൽ,അനൂപ്, നിരഞ്ചൻ എബ്രഹാം, അജിത്ത് എഡ്വേർഡ്, റാണി സുബ്രഹ്മണ്യൻ, ബീന ആന്റണി, ധനിഷ സുരേന്ദ്രൻ, മങ്ക മഹേഷ്, മിനി അരുണ്‍ എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. നിഷ നായരും ഹരിഗോവിന്ദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒരേസമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പ്രധാനഷൂട്ടിംഗ് ലൊക്കേഷനുകൾ പാലക്കാട്,കൊടൈക്കനാൽ എന്നീ സ്ഥലങ്ങളാണ് . മാർച്ച് അവസാന വാരത്തിൽ ലീയാൻസ് ചിത്രീകരണം ആരംഭിക്കും.
Read More