മലയാള സിനിമയ്ക്കും സാഹിത്യ ലോകത്തിനും മുതുകുളം ഞവരയ്ക്കൽ തറവാടിനും വലിയൊരു ശൂന്യത അവശേഷിപ്പിച്ചാണ് മുപ്പത്തിയഞ്ച് വർഷം മുമ്പ് പപ്പേട്ടൻ കടന്നുപോയത്. എഴുത്തുകാരനും ചലച്ചിത്രകാരനുമായി മലയാളിയുടെ മനസിൽ ഗന്ധർവ സാന്നിധ്യമായി മാറിയ പത്മരാജൻ ഇന്നും ഓർമകളിൽ ഗന്ധർവ്വനായി തന്നെ ജീവിക്കുകയാണ്. അക്ഷരത്തിലും അഭ്രപാളിയിലും ജീവൻ നൽകിയ ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ് പത്മരാജൻ മലയാളിക്ക് സമ്മാനിച്ചത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഗന്ധർവ കഥകളുമായി ഓണാട്ടുകരയിലെ മുതുകുളം ഗ്രാമത്തിൽ ഇപ്പോഴും ആ ഗന്ധർവന്റെ ശക്തമായ സാന്നിധ്യമുണ്ട്. മിക്ക കഥാതന്തുക്കളെയും കഥാപാത്രങ്ങളെയും പത്മരാജൻ കണ്ടെടുത്തത് മുതുകുളം ഗ്രാമത്തിൽ നിന്നാണ്. ആ ഗ്രാമം അദ്ദേഹത്തിന് ഹൃദയത്തുടിപ്പായിരുന്നു. ദീർഘകാലം നഗരങ്ങളിൽ കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളെയും തേടി അദ്ദേഹത്തിന്റെ മനസ് സഞ്ചരിച്ചത് മുതുകുളം ഗ്രാമത്തിന്റെ ഇടവഴികളിലൂടെയായിരുന്നു. അതിനാൽ പത്മരാജന്റെ കഥാപാത്രങ്ങളിലെ പലരെയും ഗ്രാമത്തിലെ ഇടവഴികളിൽ കണ്ടുമുട്ടാൻ സാധിക്കുമായിരുന്നു. വാണിയൻകുഞ്ചുവിന്റെ മകൻ രാമനും തകരയിലെ ചെല്ലപ്പൻ ആശാരിയും പാത്തുമ്മയുമൊക്കെ…
Read MoreCategory: Movies
‘മലയാളികളുടെ ക്രിക്കറ്റ് ആവേശം എന്താണെന്ന് ജനുവരി 31ന് ലോകം അറിയട്ടെ’: പൃഥ്വിരാജ്
തന്റെ ക്രിക്കറ്റ് ഭ്രാന്തിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയില്‍ കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്പന തിരുവന്തപുരത്ത് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. കുട്ടിക്കാലം മുതലേ ഞാൻ ക്രിക്കറ്റ് ഭ്രാന്തനാണ്. ഫുട്ബോള്‍ ചടങ്ങിന്റെ വേദിയില്‍ ക്രിക്കറ്റ് ആണ് എന്റെ പാഷന് എന്ന് പറഞ്ഞ വ്യക്തിയാണ് ഞാൻ. സുപ്രിയയുമായി പ്രണയിക്കുന്ന കാലത്ത് അവര്‍ ആദ്യം നല്കിയ ഗിഫ്റ്റുകളില്‍ ഒന്ന് ക്രിക്കറ്റ് ബാറ്റ് ആയിരുന്നു. ആ ബാറ്റ് ഇപ്പോഴും വീട്ടിലുണ്ട്. ആദ്യമായിട്ടാണ് കെസിഎയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായതുകൊണ്ട് ഈ പരിപാടിക്ക് എത്താന്‍ സാധിച്ചു. ഇത് വലിയ ഭാഗ്യമായി കരുതുന്നു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിക്കേണ്ട സ്ഥലമാണ്. എന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ സിനിമ ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മാത്രമാണ് ഇവിടെ ക്രിക്കറ്റ് നടക്കുന്നത്.…
Read More‘ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പബ്ലിക്കിന്റെ മുൻപിൽ പറയാൻ താല്പര്യമില്ല’: ഭാവന
ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പബ്ലിക്കിന്റെ മുൻപിൽ പറയാൻ താല്പര്യമില്ലെന്ന് ഭാവന. ‘ആക്ച്വലി എനിക്ക് രണ്ട് സൈഡുണ്ട്. ഒരു ഫണ്‍ സൈഡാണ് ഞാന്‍ എപ്പോഴും പുറത്തു കാണിക്കാൻ ആഗ്രഹിക്കുന്നത്. എന്റെ ഇന്റര്‍വ്യൂസ് നോക്കിയാല്‍ കാണാം ഫണ്‍ കാര്യങ്ങളാണ് പറയാറുള്ളത്. തമാശ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. എന്റെ ഉള്ളിലും സീരിയസായൊരു വശമുണ്ട്. അത് ഞാന്‍ പുറത്ത് കാണിച്ചിട്ടില്ല. വളരെ ക്ലോസായിട്ടുള്ളവര്ക്ക് മാത്രമേ അതറിയൂ. പണ്ടേ ഞാന്‍ പേഴ്സണല്‍ ഇന്റര്‍വ്യൂ കൊടുക്കാറില്ല. നേരത്തെ മുതലേ അങ്ങനെയാണ്. കുറച്ച് കാര്യങ്ങള്‍ പ്രൈവറ്റായി വയ്ക്കാനാണ് എനിക്കിഷ്ടം. മൂവി പ്രമോഷന് അഭിമുഖങ്ങള്‍ കൊടുക്കാറുണ്ട്. ഞാന്‍ എപ്പോഴും കുറേ ചിരിക്കുന്ന, തമാശ പറയുന്ന വ്യക്തിയാണെന്ന് ആളുകള്‍ക്ക് തോന്നാം. അതിന്റെ ഓപ്പോസിറ്റായൊരു സൈഡ് എനിക്കുണ്ട്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ എങ്ങനെയെങ്കിലും ഹാപ്പി ഫെയ്സാവും. പ്ലീസിംഗ് ഫേസാവണം എന്നത് മനസിലങ്ങനെ ഉറച്ചുപോയതുകൊണ്ടാണെന്നു തോന്നുന്നു. കുറച്ചുദിവസം നിര്‍ത്താതെ കരഞ്ഞതിനു ശേഷമായിരിക്കാം ഞാന്‍ വരുന്നത്. എന്നാലും…
Read More‘അവള് മൂഡ് ഓഫ് ആണെങ്കിലും, കുറുമ്പ് കാണിക്കുമ്പോഴും അവളെ ചേര്‍ത്തു പിടിക്കുന്ന ഒരു ഭര്‍ത്താവ് എന്നതിലുപരി ഒരു നല്ല സുഹൃത്ത്’: ഭാവനയുടേയും നവീന്റെയും ചിത്രം പങ്കുവച്ച് ഭാഗ്യലക്ഷ്മി
ഭാവനയുടെ ഭർത്താവ് നവീനെ കുറിച്ച് ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഭർത്താവ് എന്നതിൽ ഉപരി നവീൻ അവൾക്ക് നല്ലൊരു സുഹൃത്ത് ആണ്. നവീന്റെയും ഭാവനയുടേയും വിവാഹ വാർഷിക ദിനത്തിൽ ഇരുവരുടേയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്. ‘നവീനെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അവള് മൂഡ് ഓഫ് ആണെങ്കിലും, കുറുമ്പ് കാണിക്കുമ്പോഴും അവളെ ചേര്‍ത്തു പിടിക്കുന്ന ഒരു ഭര്‍ത്താവ് എന്നതിലുപരി ഒരു നല്ല സുഹൃത്ത്. ദൈവം രണ്ട് പേരേയും അനുഗ്രഹിക്കട്ടെ’ എന്നാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്. ചിത്രം വൈറലായതോടെ രണ്ടു പേർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധിപ്പേരാണ് എത്തിയത്. എല്ലാക്കാലവും ഇതുപോലെ പരസ്പരം സ്നേഹത്തോടെയും തണലായും രണ്ടുപേരും ഒന്നിച്ച് കഴിയട്ടെ എന്നാണ് എല്ലാവരും ആശംസിച്ചത്.
Read Moreതരുൺ മൂർത്തി മോഹൻലാൽ കൂട്ട്കെട്ട് വീണ്ടും: ‘എൽ 366’ ന് തുടക്കം; നായിക മീരാ ജാസ്മിൻ
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുതിയ ചിത്രം തൊടുപുഴയിൽ തുടക്കമിട്ടു. ‘തുടരും’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്. “നന്ദിയോടെ ഈ യാത്ര ആരംഭിക്കുന്നു. L 366 ന്റെ സെറ്റിൽ ജോയിൻ ചെയ്തു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങൾക്കും പ്രാർഥനകൾക്കും നന്ദി”.- എന്ന് പൂജ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ കുറിച്ചു. പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് നായിക. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. തിരക്കഥ രതീഷ് രവി ആണ്. ‘തുടരും’ സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
Read More‘ഇതാണ് ഫ്രണ്ട്ഷിപ്പ്’: 30നു തിയറ്ററിൽ
ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ‘ഇതാണ് ഫ്രണ്ട്ഷിപ്പ്’എന്ന സിനിമയുടെ ചിത്രീകരണം കോടനാട്, പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായി പൂർത്തിയായി. എകെബി മൂവീസ് ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ നിർമിച്ചു രചനയും സംവിധാനവും നിർവഹിക്കുന്നു. ചിത്രം ജനുവരി 30ന് തിയറ്ററുകളിലെത്തും. ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, ഉണ്ണി എസ്. നായർ റഫീക് ചോക്ളി എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണിത്. മികച്ചൊരു കുറ്റാന്വേഷണ കഥയാണ് ‘ഇതാണ് ഫ്രണ്ട്ഷിപ്പ് ‘ ന്ന ചിത്രം പറയുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുൽഫിക്കർ, ഡിഒപി- ഷെട്ടി മണി, എഡിറ്റർ- ഷിബു പി.എസ്, ഗാനങ്ങൾ- സുധാംശു, സന്തോഷ് കോടനാട്, സുലൈമാൻ മതിലകം. സംഗീതം- അൻവർ അമൻ, ആലാപനം- നിസാർ വയനാട്. സിയാവുൽ ഹക്, അമൻ, ഫവാസ് അലി, അസോസിയേറ്റ് ഡയറക്ടർ- അർജുൻ ദേവരാജ്, ആർട്ട്- അരവിന്ദ് രവി, മേക്കപ്പ്- നിഷാദ് സുപ്രൻ, കോസ്റ്റ്യൂം- അബ്ബാസ് പാണാവളളി, സ്റ്റിൽ-…
Read Moreഓസ്കറിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു
ന്യൂഡൽഹി: 2026 ലെ ഓസ്കർ പുരസ്കാരത്തിനുള്ള പട്ടികയിൽ നിന്ന് ഇന്ത്യൻ ചിത്രം ‘ഹോംബൗണ്ട്’ പുറത്തായി. രാജ്യാന്തര സിനിമാ വിഭാഗത്തിലെ ഇന്ത്യൻ എൻട്രിയായ ചിത്രം അന്തിമപട്ടികയിൽ ഉൾപ്പെട്ടില്ല. ലോസാഞ്ചലസിൽ ഇന്നലെ രാത്രിയോടെയാണ് അവസാന അഞ്ച് ചിത്രങ്ങളുടെ പട്ടിക അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയസൻസ് പ്രഖ്യാപിച്ചത്. ബ്രസീലിയൻ ചിത്രം ദി സീക്രട്ട് ഏജന്റ്, ഫ്രാൻസിൽ നിന്നുള്ള ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്, നോർവേയുടെ സെന്റിമെന്റൽ വാല്യു, സ്പാനിഷ് ചിത്രം സിറാത്, ടുണീഷ്യൻ ഫീച്ചർചിത്രം ദ വോയിസ് ഓഫ് ഹിന്ദ് രജാബ് എന്നിവരാണ് അവസാന അഞ്ചിൽ സ്ഥാനം പിടിച്ചത്. മാര്‍ച്ച് 15നാണ് പുരസ്കാരവിതരണം.
Read Moreഅടിക്കുറിപ്പില്ലാതെ… തൃഷയ്ക്കൊപ്പമുളള നിമിഷങ്ങള്‍ പങ്കുവച്ച് നയന്‍താര
തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിമാരാണ് നയൻതാരയും തൃഷയും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ തങ്ങളുടേതായ സാമ്രാജ്യം കെട്ടിപ്പടുത്ത ഇവർക്കിടയിൽ കടുത്ത മത്സരമാണെന്ന് ആരാധകർക്കിടയിൽ എപ്പോഴും സംസാരമുണ്ട്. എന്നാൽ ഈ മത്സരബുദ്ധിയെയും ശത്രുതയെയും കുറിച്ചുള്ള ഗോസിപ്പുകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ നയൻതാര തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സൂര്യനെ സാക്ഷിയാക്കി ഇരുവരും ഒരുമിച്ച് പോസ് ചെയ്യുന്ന രസകരമായ ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ നയൻതാരയും തൃഷയും ഒരേ സമയം മുൻനിരയിൽ എത്തിയവരാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നയൻതാര സ്വന്തമാക്കിയപ്പോൾ, തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ടും തെന്നിന്ത്യയുടെ പ്രിയങ്കരിയായി തൃഷയും മാറി. ഇരുവരും തമ്മിൽ ശീതസമരത്തിലാണെന്നും സിനിമകളിൽ അവസരങ്ങൾക്കായി മത്സരിക്കാറുണ്ടെന്നുമുള്ള വാർത്തകൾ കാലങ്ങളായി കോളിവുഡിൽ സജീവമായിരുന്നു ശത്രുക്കളാണ് എന്നു പറയുന്ന കാലങ്ങളിലും നയൻസും തൃഷയും ചില സ്റ്റേജുകള്‍ ഒരുമിച്ച്…
Read Moreകുഞ്ഞു മനസിൽ തുടങ്ങിയ ബക്കറ്റ് ലിസ്റ്റ് പറഞ്ഞ് മഞ്ജു വാര്യർ
ശരിക്കും നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കുകയാണ് എന്നുള്ള വളരെ ശുഭകരമായ പ്രതീക്ഷ എനിക്കുണ്ട്. എന്റെ കാര്യത്തില്‍ എനിക്കും ഉണ്ടായിരുന്നു ബക്കറ്റ് ലിസ്റ്റ്. ഡ്രൈവിംഗ് പഠിക്കുക, നീന്തല്‍ പഠിക്കുക എന്നതൊക്കെയായിരുന്നു എന്റെ ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങള്‍. ബൈക്ക് റൈഡിംഗ് എന്നത് എനിക്ക് കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹമായിരുന്നു. അച്ഛന്റെ പിറകില്‍ ബൈക്കില്‍ പോയിട്ടുള്ള ഏതൊരു പെണ്‍കുട്ടിയുടേയും ആഗ്രഹമായിരിക്കും എനിക്കും ബൈക്കോടിക്കണം എന്നത്. ബക്കറ്റ് ലിസ്റ്റിലെ ആഗ്രഹങ്ങള്‍ ചെയ്ത് ടിക്ക് ചെയ്ത് പോയത് കൊണ്ട് മാത്രം അതിന്റെ ഭംഗി മുഴുവനാകില്ല. നമ്മള് ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ കൂടുതല്‍ അപ്ഡേറ്റായിരുന്നാലെ അതിന്റെ ഭംഗി കൂടുതലാകൂ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. –മഞ്ജു വാര്യർ
Read Moreഎന്റെ ജീവിതത്തിൽ ഞാനൊരു വേഷം മാറ്റിവച്ചിരുന്നു; തേപ്പിന്റെ കഥ പറഞ്ഞ് അിഭിലാഷ് പിള്ള
കോളേജിൽ പഠിച്ചിരുന്ന സമയത്ത് ഒരാളെ വളരെ സീരിയസായി ഇഷ്ടപ്പെട്ടിരുന്നു. അയാളും തിരിച്ച് അതേപോലെ തന്നെ ആ ഇഷ്ടം മുന്നോട്ട് കൊണ്ടുപോയിരുന്നുവെങ്കിൽ ഞാൻ ആ കുട്ടിയെ വിവാഹം കഴിച്ചേനെ. പക്ഷേ, ഒരു സമയത്ത്… തേപ്പെന്ന് ഒന്നും ഞാൻ പറയുന്നില്ല. ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോൾ അവർക്കത് വർക്കാകാത്തതുകൊണ്ടാകും. പ്രണയം തകർന്നു. അതിന്റെ കോമഡി എന്താണെന്ന് വെച്ചാൽ ആ ദേഷ്യത്തിന് ആ പെൺകുട്ടിയുടെ റൂംമേറ്റിനെ തന്നെ പ്രണയിച്ച് ഞാൻ കല്യാണം കഴിച്ചു. ആറു വർഷത്തോളം പ്രണയിച്ച ശേഷമാണ് കല്യാണം കഴിച്ചത്. വേറൊരു രസകരമായ സംഭവവുമുണ്ടായി. മാളികപ്പുറം സിനിമ ഞാൻ ചെയ്ത് കഴിഞ്ഞപ്പോൾ ആ പെൺകുട്ടി എനിക്ക് മെസേജ് അയച്ചു. വേറൊരു സ്ഥലത്താണിപ്പോൾ ഇന്ത്യയിലില്ല. എന്റെ നമ്പർ ആ കുട്ടി വാങ്ങി വിളിച്ചു. മാളികപ്പുറം കണ്ടുവെന്നും വളരെ നന്നായിട്ടുണ്ടെന്നും ഭയങ്കര അടിപൊളി സിനിമാക്കാരനായല്ലേ എന്നുമൊക്കെ പറഞ്ഞു. ശേഷം അടുത്ത പടത്തിൽ അഭിനയിക്കാൻ ഒരു…
Read More