ക​റു​ത്ത വ​ർ​ഗ​ക്കാ​രി​യാ​യ ഗ​ർ​ഭി​ണി​യെ വെ​ടി​വ​ച്ച് കൊ​ന്ന് പോ​ലീ​സ്; ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ക​റു​ത്ത വ​ര്‍​ഗ​ക്കാ​രി​യാ​യ ഗ​ര്‍​ഭി​ണി​യെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ഓ​ഗ​സ്റ്റ് 24ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ബ്ലെ​ന്‍​ഡ​ന്‍ ടൗ​ണ്‍​ഷി​പ്പ് പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് പു​റ​ത്തു​വി​ട്ട​ത്.

താ​കി​യ യം​ഗ്(21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വ​തി മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് ക​ട​യു​ട​മ ആ​രോ​പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നെ​യും വി​ളി​ച്ചു​വ​രു​ത്തി.

ഇ​വി​ടെ​യെ​ത്തി​യ പോ​ലീ​സ് കാ​റി​നു​ള്ളി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ആ​വ​ശ്യം നി​ര​സി​ച്ച യു​വ​തി വാ​ഹ​നം മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ള്‍ പോ​ലീ​സ് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment