ബെയ്ജിംഗ്: 2025ൽ ചൈനയിലെ ജനനനിരക്കിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്. മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും. തുടർച്ചയായ നാലാം വർഷമാണ് ചൈനയിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 2025ൽ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ൽ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികൾ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന് 2021ൽസർക്കാർ ഉത്തരവിറക്കി. ജനസംഖ്യ ഈ നിലയിൽ താഴ്ന്നാൽ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയൽരാജ്യങ്ങളായ സിംഗപ്പൂർ, തായ്വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കിൽ…
Read MoreCategory: NRI
പാക് സൈന്യം ബലൂചിസ്ഥാനിൽ നാൽപ്പതോളം പള്ളികൾ തകർത്തു
ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സൈന്യം വ്യാപകമായി പള്ളികൾ തകർക്കുന്നതായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ യാർ ബലൂച് ആരോപിച്ചു. ഇന്ത്യയിൽ പള്ളികൾക്കെതിരേ ആക്രമണമുണ്ടാകുന്നുവെന്ന് ആരോപിക്കുന്ന പാക്കിസ്ഥാൻ സ്വന്തം രാജ്യത്ത് നാൽപ്പതോളം പള്ളികളാണു തകർത്തതെന്നും മിർ യാർ ചൂണ്ടിക്കാട്ടി. ജമ്മു കാഷ്മീരിലെ പള്ളികളെയും ഇമാമുമാരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ഇന്ത്യൻ നീക്കത്തെ പാക്കിസ്ഥാൻ വിമർശിച്ചതിനു പിന്നാലെയാണ് മിർ യാറിന്റെ പ്രതികരണം. പാകിസ്ഥാൻ ഒരു ഭീകരരാഷ്ട്രമാണെന്നും ഹിന്ദുക്കൾ, സിഖുകാർ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാ ന്യൂനപക്ഷങ്ങളെയും വേട്ടയാടപ്പെടുകയാണെന്നും മിർ എക്സിൽ കുറിച്ചു. പാക് സൈന്യം ഖുറാൻ കത്തിക്കുകയും പള്ളികളിലെ ഇമാമുമാരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഭീകരവാദികളെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന പാക്കിസ്ഥാന് മനുഷ്യാവകാശത്തെക്കുറിച്ച് ക്ലാസെടുക്കാൻ അവകാശമില്ലെന്നും മിർ പറഞ്ഞു. ധാതുസമ്പന്നമായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ദശാബ്ദങ്ങളായി പാക് ഭരണകൂടത്തിനെതിരേ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. വിഭവങ്ങളുടെ നിയന്ത്രണവും സ്വയംഭരണാധികാരവും ആവശ്യപ്പെട്ട് തുടങ്ങിയ…
Read More21 മരണം: 75 പേർക്കു പരിക്ക്; മരണസംഖ്യ ഉയർന്നേക്കാം
മാഡ്രിഡ്: തെക്കൻ സ്പെയിനിലെ കോർഡോബയ്ക്ക് സമീപം രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. മുപ്പതോളം പേരുടെ നില അതീവഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സ്പെയിൻ ഗതാഗതമന്ത്രി പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം മലാഗയിൽനിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ ആദമുസ് എന്ന സ്ഥലത്തിനു സമീപം പാളം തെറ്റുകയും തൊട്ടടുത്ത ട്രാക്കിലേക്കു മറിയുകയുമായിരുന്നു. ഈ സമയം എതിർദിശയിൽ മാഡ്രിഡിൽനിന്ന് ഹുവെൽവയിലേക്ക് സഞ്ചരിക്കുകയായിരുന്ന ട്രെയിനുമായി ഇതു കൂട്ടിയിടിച്ചു. അപകടസമയത്ത് രണ്ട് ട്രെയിനുകളിലുമായി ഏകദേശം അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽനിന്നു യാത്രക്കാരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഏറെ ബുദ്ധിമുട്ടി. അപകടത്തെത്തുടർന്ന് മാഡ്രിഡിനും അന്തലൂഷ്യയ്ക്കും ഇടയിലുള്ള എല്ലാ ട്രെയിൻ സർവീസുകളും താത്കാലികമായി നിർത്തിവച്ചു. കഴിഞ്ഞ വർഷം മെയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ട്രാക്കിലാണ് അപകടം നടന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2013-ൽ ഗലീഷ്യയിലുണ്ടായ അപകടത്തിനു ശേഷം…
Read Moreഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് യുഎസ്
ന്യൂഡൽഹി: ഗാസ ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച സമാധാന സമിതിയിലേക്ക് ഇന്ത്യക്കു ക്ഷണം. ഇതുമായി ബന്ധപ്പെട്ട ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. മധ്യപൂർവേഷ്യയിൽ സമാധാനം ഉറപ്പാക്കാനുള്ള ചരിത്രപരവും മഹത്തരവുമായ നീക്കത്തിൽ പങ്കാളിയാകാൻ പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ട്രംപ് കത്തിൽ കുറിച്ചു. ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായുള്ള തികച്ചും വ്യത്യസ്തവും ധീരവുമായ സമീപനമാണിതെന്നും ട്രംപ് പറഞ്ഞു. 2025 ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ട്രംപ് സമാധാന സമിതി വിഭാവനം ചെയ്തത്. ഗാസയുടെ പുനർനിർമാണവും സുരക്ഷയും മേൽനോട്ടം വഹിക്കുക എന്നതാണ് രാജ്യാന്തര സമിതിയുടെ പ്രാഥമിക ലക്ഷ്യം. ട്രംപ് തന്നെയായിരിക്കും ബോർഡിന്റെ ആജീവനാന്ത ചെയർമാൻ. സമിതിയിൽ അംഗങ്ങളാകുന്ന രാജ്യങ്ങൾക്ക് മൂന്നു വർഷത്തെ…
Read Moreകറാച്ചിയിൽ വൻ തീപിടിത്തം
കറാച്ചി: പാക്കിസ്ഥാനിൽ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. 11 പേർക്കു പരിക്കേറ്റു. നഗരമധ്യത്തിലെ ഗുൽ പ്ലാസ ഷോപ്പിംഗ് മാളിൽ ശനിയാഴ്ച രാത്രി പത്തിനാണു ദുരന്തം ആരംഭിച്ചത്. താഴത്തെ നിലയിലുണ്ടായ തീ അതിവേഗം മുകൾനിലകളിലേക്കു വ്യാപിച്ചു. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തിയെങ്കിലും ഇന്നലെവരെ തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞില്ല. കടുത്ത ചൂടു മൂലം കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ അടർന്നുവീണു. കെട്ടിടത്തിലു ബലക്ഷയം സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്ന് അനുമാനിക്കുന്നു.
Read Moreമെർക്കോസർ ഉടന്പടി യാഥാർഥ്യം ട്രംപിന് യൂറോപ്യൻ യൂണിയന്റെ മറുപടി
അസുൻസ്യോൺ: അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ തീരുവ ഭീഷണിക്കിടെ യൂറോപ്യൻ യൂണിയൻ തെക്കേ അമേരിക്കയിലെ അർജന്റീന, ബ്രസീൽ, പരാഗ്വെ, ഉറുഗ്വെ രാജ്യങ്ങൾ ഉൾപ്പെടുന്ന മെർക്കോസർ ഗ്രൂപ്പുമായി വ്യാപാരക്കരാർ ഒപ്പുവച്ചു. ശനിയാഴ്ച രാത്രി പരാഗ്വെ തലസ്ഥാനമായ അസുൻസ്യോണിൽ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോർ ദെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, ബ്രസീൽ ഒഴികെയുള്ള മെർ ക്കോസർ രാജ്യങ്ങളിലെ ഭരണാധികാരികൾ എന്നിവർ പങ്കെടുത്തു. യൂറോപ്യൻ യൂണിയൻ പങ്കാളിയാകുന്ന ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരക്കരാർ ആണിത്. ഇറുക്കുമതിത്തീരുവ കുറച്ച് വ്യാപാരം വർധിപ്പിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തീരുവയേക്കാൾ സുതാര്യ വ്യാപാരത്തിനും, ഒറ്റപ്പെടുത്തലിനേക്കാൾ ദീർഘകാല പങ്കാളിത്തത്തിനുമാണ് യൂറോപ്യൻ യൂണിയൻ മുൻഗണന കൊടുക്കുന്നതെന്ന് ഉർസുല ഫോൺ ദെർ ലെയ്ൻ കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര മേഖലയാണു കരാറിലൂടെ ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. കാറ്റും…
Read Moreകസാക്കിസ്ഥാനിൽ മരിച്ച മലയാളി വിദ്യാർഥിനിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
മണ്ണാർക്കാട്: കസാക്കിസ്ഥാനിൽ അപകടത്തിൽ മരിച്ച മണ്ണാർക്കാട് മുണ്ടക്കണ്ണി ചുള്ളിശേരി വീട്ടിൽ മോഹനൻ – സജിത ദമ്പതികളുടെ മകൾ മിലി മോഹന്റെ (25) മൃതദേഹം നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നു ഖസാക്കിസ്ഥാനിലെ ഓസ്കാനിലേക്കു വിനോദയാത്ര പോയി മടങ്ങിവരുമ്പോൾ മൂടൽമഞ്ഞിൽ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശിനി ജെസീനയ്ക്കു പരിക്കേറ്റു. എംബിബിഎസ് നാലാംവർഷ വിദ്യാർഥിനിയായിരുന്നു മിലി മോഹൻ.
Read Moreജനാധിപത്യ ഇറാൻ ഇന്ത്യയുമായി അടുത്ത സൗഹൃദം ആഗ്രഹിക്കുന്നു: റെസ പഹ്ലവി
വാഷിംഗ്ടൺ ഡിസി: ഭാവിയിൽ ഇറാനിൽ ജനാധിപത്യ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ ഇന്ത്യയുമായി ഏറ്റവും അടുത്ത സഹകരണവും സൗഹൃദവും സ്ഥാപിക്കാൻ രാജ്യം താത്പര്യപ്പെടുന്നുവെന്ന് മുൻ ഇറാൻ രാജകുമാരൻ റെസ പഹ്ലവി. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാധികാരവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളുള്ള രാജ്യങ്ങളുമായി കൈകോർക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ അദ്ദേഹം എടുത്തുപറഞ്ഞു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇറാൻ സന്ദർശിച്ച കാലം മുതൽക്കുള്ള ഊഷ്മളമായ ബന്ധം ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടെന്ന് പഹ്ലവി അനുസ്മരിച്ചു. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ചരിത്രത്തെയും പഹ്ലവി പ്രശംസിച്ചു. ഇരു രാജ്യങ്ങൾക്കും തങ്ങളുടെ പൈതൃകത്തിൽ അഭിമാനിക്കാം. ഈ സാംസ്കാരിക സാമ്യം സ്വാഭാവികമായും മികച്ച ബന്ധത്തിലേക്കും സഹകരണത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളായ ഊർജക്ഷാമം, ജനസംഖ്യാ വർധനവ്, ജലപ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിൽ ഇന്ത്യക്കു വലിയ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം…
Read Moreഗ്രീൻലാൻഡ് അധിനിവേശം: പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്കെതിരേ തീരുവഭീഷണിയുമായി ട്രംപ്; നിലപാട് കടുപ്പിച്ച് ഡെൻമാർക്കും ഗ്രീൻലാൻഡും
വാഷിംഗ്ടൺ ഡിസി: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കത്തിനു പിന്തുണ നൽകാത്ത രാജ്യങ്ങൾക്കുമേൽ കടുത്ത വ്യാപാര തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ഒഴിച്ചുകൂടാനാകാത്തതാണെന്നും അമേരിക്കയുമായി സഹകരിക്കാത്ത രാജ്യങ്ങൾ കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസിൽ നടന്ന സമ്മേളനത്തിലാണ് ട്രംപ് മുന്നറിയിപ്പു നൽകിയത്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാൻ നടത്തിയ സൈനിക നീക്കത്തിനു പിന്നാലെയാണ്, ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള നീക്കം ട്രംപ് വീണ്ടും സജീവമാക്കിയത്. ആർട്ടിക് മേഖലയിലെ ധാതുസമ്പത്തിലും തന്ത്രപ്രധാന സ്ഥാനങ്ങളിലും റഷ്യയും ചൈനയും കണ്ണുവച്ചിരിക്കുകയാണെന്നും നിലവിൽ ഗ്രീൻലാൻഡ് സുരക്ഷിതമല്ലെന്നുമാണ് ട്രംപിന്റെ വാദം. എന്നാൽ അമേരിക്കയുടെ ഈ വാദങ്ങളെ റഷ്യ തള്ളിക്കളഞ്ഞു. ഗ്രീൻലാൻഡ് പിടിക്കാൻ സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതയും വൈറ്റ് ഹൗസ് തള്ളിക്കളയുന്നില്ല. ഗ്രീൻലാൻഡ് സ്വന്തമാക്കുക എന്നത് അമേരിക്കയുടെ ദേശീയ സുരക്ഷാ മുൻഗണനയാണ്. ആർട്ടിക്…
Read Moreഗ്രീൻലാൻഡ് സുരക്ഷ: സൈന്യത്തെ വിന്യസിപ്പിച്ച് യൂറോപ്പ്
കോപ്പൻഹേഗൻ: ഡെന്മാർക്കിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കാൻ അമേരിക്ക ശ്രമിക്കുന്നതിനിടെ, ഉത്തരധ്രുവ മേഖലയിൽ സുരക്ഷ വർധിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലാൻഡിൽ സൈന്യത്തെ വിന്യസിക്കുന്നു. ഗ്രീൻലാൻഡിന്റെയും ഉത്തരധ്രുവത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കു കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപിനെ ബോധ്യപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു പറയുന്നു. അമേരിക്കയുടെ ഭാഗമായില്ലെങ്കിൽ റഷ്യയും ചൈനയും ഗ്രീൻലാൻഡിനെ സ്വന്തമാക്കുമെന്നാണു ട്രംപ് പറയുന്നത്. ഗ്രീൻലാൻഡിനെ വില കൊടുത്തു വാങ്ങിയോ സൈനിക നടപടിയിലൂടെയോ അമേരിക്കയോടു കൂട്ടിച്ചേർക്കുമെന്നാണ് ട്രംപിന്റെ നിലപാട്. രണ്ടും അംഗീകരിക്കില്ലെന്ന് ഡെന്മാർക്കും ഗ്രീൻലാൻഡും വ്യക്തമാക്കിയിട്ടുണ്ട്. ജർമനി, ഫ്രാൻസ്, സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ ഗ്രീൻലാൻഡിലേക്കു സൈന്യത്തെ അയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജർമൻ സേനയിലെ 13 പേർ ഇന്നലെയെത്തി. സൈനികരുടെ എണ്ണം കുറവാണെങ്കിലും യൂറോപ്യൻ രാജ്യങ്ങളുടെ നീക്കം ട്രംപിനുള്ള വ്യക്തമായ സന്ദേശമാണ്. ഈ യൂറോപ്യൻ രാജ്യങ്ങൾ ഈ വർഷം ഗ്രീൻലാൻഡിൽ വൻ സൈനികാഭ്യാസം നടത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇതിനിടെ…
Read More