ന്യൂയോർക്ക്: അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായി ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. പഴയ സിറ്റി ഹാൾ സബ്വേ ട്രെയിൻ സ്റ്റേഷനിൽ സ്വകാര്യമായി നടന്ന ചടങ്ങിൽ ഭാര്യ റമ ദുവാജി കയ്യിലേന്തിയ ഖുറാനിൽ തൊട്ടാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ന്യൂയോർക്കിന്റെ ചരിത്രത്തിൽ പുതിയ യുഗം തുടങ്ങിയതായി മംദാനി പറഞ്ഞു. പ്രശസ്ത സിനിമാ സംവിധായിക മീരാ നായരുടെയും കൊളംബിയ യൂണിവേഴ്സിറ്റി പ്രഫസർ മഹ്മൂദ് മംദാനിയുടെയും മകനായ സൊഹ്റാൻ ജനിച്ചതും വളർന്നതും യുഗാണ്ടയിലാണ്. സൊഹ്റാന് ഏഴു വയസുള്ളപ്പോൾ കുടുംബം യുഎസിലേക്കു കുടിയേറുകയായിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനി അട്ടിമറിജയം നേടുകയായിരുന്നു. പലസ്തീൻ അനുകൂലിയും ഇടതു ചിന്താഗതിക്കാരനുമായ മംദാനി പ്രസിഡന്റ് ട്രംപിന്റെ കടുത്ത എതിർപ്പുകൾ മറികടന്നാണ് നേട്ടം കരസ്ഥമാക്കിയത്.
Read MoreCategory: NRI
പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിൽ ഉഗ്രസ്ഫോടനം; 10 പേർ കൊല്ലപ്പെട്ടു
ബേൺ: പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലുണ്ടായ സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ക്രാൻസ് മൊണ്ടാനയിലെ റിസോർട്ടിലെ ബാറിലുണ്ടായ സ്ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശികസമയം വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് നൂറിലേറെ പേർ ബാറിലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ക്രാൻസ് മൊണ്ടാന. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വക്താവ് പറഞ്ഞു.
Read Moreകെന്നഡിയുടെ കൊച്ചുമകൾ അന്തരിച്ചു
ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊച്ചുമകളും പരിസ്ഥിതികാര്യ മാധ്യമപ്രവർത്തകയുമായ താത്യാന ഷ്ളോസ്ബെർഗ് (35) അന്തരിച്ചു. രക്താർബുദം കടുത്തുവെന്ന് താത്യാന നവംബറിൽ അറിയിച്ചിരുന്നു. കെന്നഡിയുടെ മകളും നയതന്ത്ര ഉദ്യോഗസ്ഥുമായിരുന്ന കരോളൈന്റെയും ഡിസൈനർ എഡ്വിൻ ഷ്ളോസ്ബെർഗിന്റെയും മകളാണ് താത്യാന.
Read Moreഗാസയിൽ 37 സംഘടനകളുടെ ലൈസൻസ് റദ്ദാക്കി ഇസ്രയേൽ
ടെൽ അവീവ്: ഗാസയിലും അധിനിവേശ വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സഹായ സംഘടനകളുടെ ലൈസൻസ് റദ്ദാക്കിയതായി ഇസ്രയേൽ അറിയിച്ചു. പുതിയ രജിസ്ട്രേഷൻ നിയമം പാലിക്കാത്തതിന്റെ പേരിലാണ് നടപടി. ആക്ഷൻഎയ്ഡ്, ഇന്റർനാഷണൽ റെസ്ക്യു കമ്മിറ്റി, നോർവീജിയൻ റെഫ്യൂജി കൗൺസിൽ തുടങ്ങിയ പ്രമുഖ സംഘടനകളുടെ ലൈസൻസ് ഇന്ന് അസാധുവാകും. ഈ സംഘടനകൾ 60 ദിവസത്തിനുള്ളിൽ ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. ജീവനക്കാരുടെ സന്പൂർണ വ്യക്തിഗത വിവരങ്ങൾ അടക്കമുള്ളവ സംഘടനകൾ കൈമാറാത്ത സാഹചര്യത്തിലാണ് ലൈസൻസ് റദ്ദാക്കുന്നതെന്ന് ഇസ്രേലി വൃത്തങ്ങൾ വിശദീകരിച്ചു. അതേസമയം, ഇസ്രയേലിലെ പുതിയ നിയമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ഡെന്മാർക്ക്, ഫിൻലൻഡ്, ഐസ്ലൻഡ്, ജപ്പാൻ, നോർവേ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ പത്ത് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ടു വർഷത്തെ യുദ്ധത്തിൽ തകർന്ന ഗാസയിൽ സഹായവിതരണവും അടിസ്ഥാന സേവനങ്ങളും ലഭ്യമാകാൻ ഈ സംഘടനകളുടെ പ്രവർത്തനം ആവശ്യമാണെന്നും…
Read Moreട്രംപിന്റെ പ്രവേശനവിലക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ
വാഷിംഗ്ടൺ ഡിസി: ഡൊണൾഡ് ട്രംപ് ഭരണകൂടം നൈജീരിയ, ടാൻസാനിയ, സിംബാബ്വെ തുടങ്ങി 15 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ ഭാഗിക പ്രവേശന വിലക്ക് ഇന്നു മുതിൽ പ്രാബല്യത്തിൽ. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കൻ ഇമിഗ്രന്റ് വിസകളും ബിസിനസ്, വിനോദസഞ്ചാര വിസകളും (ബി-1, ബി-2) ഉൾപ്പെടെയുള്ള വിസകൾക്കു നിയന്ത്രണമുണ്ട്. അങ്കോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെനിൻ, ഐവറി കോസ്റ്റ്, ഡൊമിനിക്ക, ഗാബോൺ, ഗാംബിയ, മലാവി, മൗറിറ്റാനിയ, സെനഗൽ, ടോംഗ, സാംബിയ എന്നിവയാണു മറ്റു രാജ്യങ്ങൾ. അതേസമയം, ട്രംപിന്റെ നടപടിയെത്തുടർന്ന് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ മാലിയും ബുർക്കിനാ ഫാസോയും യുഎസ് പൗരന്മാർക്കും സന്പൂർണ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി അറിയിച്ചു. നേരത്തേ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഈ രണ്ടു രാജ്യങ്ങൾക്കും പ്രവേശനവിലക്ക് പ്രഖ്യാപിച്ചിരുന്നു. പകരത്തിനു പകരം എന്ന നിലയിലാണ് നടപടിയെന്ന് ബുർക്കിനാ ഫാസോ വിദേശകാര്യമന്ത്രി കരമാക്കോ ഷോൺ മെരി ട്രാവോർ വിശദീകരിച്ചു. പരസ്പരബഹുമാനവും തുല്യതയുമാണ് ആഗ്രഹിക്കുന്നതെന്ന്…
Read Moreതുർക്കിയിൽ ആറ് ഐഎസ് ഭീകരരെ വധിച്ചു
അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു. മൂന്നു പോലീസുകാരും കൊല്ലപ്പെട്ടു. എട്ടു പോലീസുകാർക്കും ഒരു നൈറ്റ് ഗാർഡിനും പരിക്കേറ്റു. യാലോവ പ്രവിശ്യയിലെ എൽമാലി ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് പോലീസ് ഇരച്ചുകയറുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന അഞ്ച് സ്ത്രീകളെയും ആറ് കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരരെല്ലാം തുർക്കി പൗരന്മാരാണ്. രാജ്യത്തെ 15 പ്രവിശ്യകളിൽ റെയ്ഡ് നടന്നുവെന്ന് ആഭ്യന്തരമന്ത്രി അലി യേർലികയ പറഞ്ഞു. കഴിഞ്ഞയാഴ്ച പോലീസ് നടത്തിയ റെയ്ഡിൽ 115 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നു പോലീസ് പറഞ്ഞു.
Read Moreബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സണുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ഇന്നു പുലർച്ചെ ആറിനായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഹൃദയത്തിലും ശ്വാസകോശത്തിലുമുണ്ടായ അണുബാധയെത്തുടർന്ന് നവംബർ 23ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കരൾ, ഹൃദയം, വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി അവർ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. ഈ മാസം ആദ്യം, ഖാലിദ സിയയെ ചികിത്സയ്ക്കായി വിദേശത്തേക്കുകൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും അവരുടെ ആരോഗ്യാവസ്ഥ മോശമായതിനാൽ ധാക്കയിൽതന്നെ തുടരുകയായിരുന്നു. 17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഈമാസം 25 ന് ഖാലിദ സിയയുടെ മൂത്തമകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇളയ മകൻ അറഫാത്ത് റഹ്മാൻ ഹൃദായാഘാതത്തെത്തുടർന്ന് 2015ൽ മലേഷ്യയിൽ മരിച്ചു. മൂന്നു തവണ…
Read Moreദുരിതം നേരിടുന്ന മേഖലകളിലേക്ക് മൂന്ന് ട്രക്കുകൾ നിറയെ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു: യുക്രെയ്ൻ ജനതയ്ക്കു സഹായഹസ്തവുമായി മാർപാപ്പ
കീവ്: റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്കു വീണ്ടും സഹായവുമായി ലെയോ പതിനാലാമൻ മാർപാപ്പ. രാജ്യത്തു കൂടുതല്‍ ദുരിതം നേരിടുന്ന മേഖലകളിലേക്ക് മൂന്ന് ട്രക്കുകൾ നിറയെ ഭക്ഷ്യവസ്തുക്കൾ മാർപാപ്പ അയച്ചു. ദക്ഷിണകൊറിയൻ ഭക്ഷ്യകമ്പനിയായ സാംയാംഗ് ഫുഡ്സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകൾ ക്രിസ്മസിന് തൊട്ടുമുമ്പ് വത്തിക്കാനിൽ എത്തിയിരുന്നു. പിന്നാലെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയം ഇത് യുക്രെയ്നിലെ ദുരിതബാധിത മേഖലകളില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ലെയോ പതിനാലാമന്‍ മാർപാപ്പയുടെ നിർദേശാനുസരണം ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയം യുക്രെയ്നിലെ ഖാർക്കീവിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരുന്നു. യുക്രെയ്നെ നിരവധി തവണ സഹായിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും രാജ്യത്തു ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്.
Read Moreസമാധാനം അരികെ, പക്ഷേ…! ഫ്ലോറിഡയിൽ ട്രംപ്-സെലൻസ്കി കൂടിക്കാഴ്ച
ഫ്ലോറിഡ: റഷ്യയും യുക്രെയ്നും സമാധാന കരാറിന് അടുത്തെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ചർച്ച സങ്കീർണമാണെന്നും ഇപ്പോഴും തകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലോറിഡയിലെ ട്രംപിന്റെ മാർ-എ-ലാഗോയിലെ റിസോർട്ടിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി രണ്ടര മണിക്കൂർ ഫോണിൽ സംസാരിച്ചതായും ട്രംപ് പറഞ്ഞു. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്ൻ പ്രദേശങ്ങൾ, യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകൾ എന്നിവയുൾപ്പെടെ പരിഹരിക്കപ്പെടാതെ നിൽക്കുന്നുണ്ടെന്നു ട്രംപും സെലൻസ്കിയും സംയുക്തവാർത്താ സമ്മേളനത്തിൽ സമ്മതിച്ചു. ഡോൺബാസ് മേഖലയാണു പ്രധാന തർക്കവിഷയമെന്ന് ഇരുനേതാക്കളും പറഞ്ഞു. അതൊരു വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്, പക്ഷേ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്- ട്രംപ് പറഞ്ഞു. ചർച്ചകൾ ഇപ്പോഴും തകരാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ചർച്ചയ്ക്കുശേഷം യൂറോപ്യൻ നേതാക്കളുമായും ട്രംപ് ഫോണിൽ സംസാരിച്ചു. ചർച്ച ചെയ്ത എല്ലാ വിഷയങ്ങളിലും അന്തിമതീരുമാനമെടുക്കുന്നതിനായി യുക്രെയ്ൻ, യുഎസ്…
Read Moreയുകെയിൽ പാക്ക് സംയുക്ത സേന മേധാവിക്ക് വധഭീഷണി; പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാൻ
ലണ്ടൻ: പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെതിരെ ആക്രമണമുണ്ടാകുമെന്ന് ഒരു സ്ത്രീ പരസ്യമായി പറയുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ മാറ്റ് കാനലിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് പാക്കിസ്ഥാൻ. അസിം മുനീർ കാർ ബോംബ് സ്ഫോടനത്തിൽ വധിക്കപ്പെടുമെന്നായിരുന്നു പരാമർശം. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പിന്തുണ പ്രഖ്യാപിച്ച് യുകെയിലെ ബ്രാഡ്ഫോർഡിൽ സംഘടിപ്പിച്ച റാലിയിലാണ് വിവാദ പരാമർശം ഉണ്ടായത്. റാലിയിലെ ഈ പരാമർശം രാഷ്ട്രീയ പ്രസംഗത്തിന്റെ അതിരുകൾ ലംഘിച്ച് വ്യക്തമായ സുരക്ഷാ ഭീഷണിയായി മാറിയെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ യുകെ ഘടകം ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചെങ്കിലും പിന്നീട് പിൻവലിച്ചു. കാർ ബോംബ് ആക്രമണത്തെക്കുറിച്ചുള്ള പരാമർശം എല്ലാ…
Read More