ബാർസിലോന: പീഡനക്കേസിൽ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലര വർഷം തടവുശിക്ഷ വിധിച്ച് സ്പാനിഷ് കോടതി. മൂന്നു ദിവസത്തെ വിചാരണയ്ക്കുശേഷമാണ് മൂന്നംഗ സമിതിയുടെ വിധി. 2022 ഡിസംബർ 31ന് പുതുവർഷ ആഘോഷത്തിനിടെ ബാർസിലോനയിലെ നിശാ ക്ലബ്ബിലെ ശുചിമുറിയിൽവച്ച് യുവതിയെ ഡാനി ആൽവസ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ സമ്മതമില്ലാതെയാണ് ആൽവസ് ലൈംഗിക ബന്ധത്തിൽലേർപ്പെട്ടതെന്ന് കോടതി വിചാരണയിൽ തെളിഞ്ഞു. എന്നാൽ കുറ്റം ചെയ്തിട്ടിട്ടില്ലെന്ന് ആൽവസ് കോടതിയിൽ പറഞ്ഞു. വിധിക്കെതിരെ താരത്തിന് അപ്പീൽ നൽകാൻ അവസരമുണ്ട്. കഴിഞ്ഞ ജനുവരി 20ന് അറസ്റ്റിലായ ഡാനി ആൽവ്സ് നിലവിൽ ജയിലിലാണ്.
Read MoreCategory: Sports
തുർക്കി വിമൻസ് കപ്പ് ഫുട്ബോൾ; ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ
അലാനിയ(തുർക്കി): തുർക്കി വിമൻസ് കപ്പ് ഫുട്ബോളിൽ ചരിത്രംകുറിച്ച് ഇന്ത്യൻ വനിതകൾ. മനീഷ കല്യാണിന്റെ ഇരട്ട ഗോൾ മികവിൽ ഇന്ത്യ 4-3ന് എസ്റ്റോണിയയെ തോല്പിച്ചു. ആദ്യമായാണ് ഇന്ത്യൻ വനിതകൾ ഒരു യൂറോപ്യൻ രാജ്യത്തെ പരാജയപ്പെടുത്തുന്നത്. ഇതിനുമുന്‍പ് ഇന്ത്യയുടെ സീനിയർ വനിതകൾ യുവേഫ കോണ്ഫെഡറേഷനിൽനിന്നുള്ള ഒരു ടീമിനെ ഔദ്യോഗിക മത്സരത്തിൽ തോൽപ്പിച്ചിട്ടില്ല. 17, 81 മിനിറ്റുകളിലാണ് മനീഷ സ്കോർ ചെയ്തത്. ഇന്ദുമതി കതിരേശൻ (62’), പ്യാരി സാസ (79’) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറർമാർ. ആദ്യപകുതി പിരിയുന്പോൾ 1-1ന് സമനിലയായിരുന്നു. ലിസേറ്റേ താമിക് (32’), വ്ലാദ കുബാസോവ (88’), മേരി ലിസ് ലിലിമെ (90’) എന്നിവരാണ് എസ്റ്റോണിയയ്ക്കായി ഗോൾ നേടിയത്. ഏഷ്യ, യവേഫ കോണ്ഫെഡറേഷനുകളിൽനിന്നുള്ള ഇന്ത്യ, ഹോങ്കോംഗ്, എസ്റ്റോണിയ, കൊസോവ ടീമുകളാണു തുർക്കിഷ് വിമൻസ് കപ്പിൽ പങ്കെടുക്കുന്നത്.
Read Moreഓവറിലെ ആറ് പന്തും സിക്സ്; അപൂർവ നേട്ടവുമായി വംഷി കൃഷ്ണ
കടപ്പ: ഓവറിലെ ആറ് പന്തുകളില്‍ ആറ് സിക്സര്‍ എന്ന അപൂര്‍വ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി. സി.കെ. നായുഡു അണ്ടര്‍ 23 ട്രോഫിയില്‍ റെയില്‍വേസിനെതിരെ ആന്ധ്ര ഓപ്പണര്‍ വംഷി കൃഷ്ണയാണ് ഈ നേട്ടം കൈവരിച്ചത്. റെയില്‍വേസിന്റെ സ്പിന്നര്‍ ദമന്‍ദീപ് സിംഗാണ് വംഷി കൃഷ്ണയുടെ ബാറ്റിംഗിന് മുന്നിൽ തലകുനിച്ചത്. മത്സരത്തില്‍ വംഷി കൃഷ്ണ 64 പന്തില്‍ 110 റണ്‍സ് നേടി. സെഞ്ചുറി നേടിയ വംഷി കൃഷ്ണയുടെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ആന്ധ്ര 378 റണ്‍സെടുത്തു. റെയില്‍വേസ് ആദ്യ ഇന്നിംഗ്സില്‍ 231 ഓവറില്‍ 865/9 എന്ന സ്കോറില്‍ ഡിക്ലെയര്‍ ചെയ്തിരുന്നു. ഇതോടെ കളി സമനിലയില്‍ അവസാനിച്ചു.
Read Moreസന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു സന്തോഷത്തുടക്കം
ഇറ്റാനഗർ (അരുണാചൽ പ്രദേശ്): സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു സന്തോഷത്തുടക്കം. ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് എ മത്സരത്തിൽ കേരളം ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് ആസാമിനെ തകർത്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സർവീസസ് ജയിച്ചു. മികച്ച ജയത്തോടെ കേരളം ഗ്രൂപ്പിൽ ഒന്നാമതെത്തി. ആദ്യ പകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകളാണ് കേരളം നേടിയത്. അബ്ദു റഹീം (19’), സജീഷ് (67’), നിജോ ഗിൽബർട്ട് (90+5’) എന്നിവരാണു കേരളത്തിനായി വലകുലുക്കിയത്. 78-ാം മിനിറ്റിൽ ദീപു മിർദയാണ് ആസാമിന്റെ ഗോൾ നേടിയത്. ഇരുടീമും വാശിയേറിയ പോരാട്ടമാണ് യുപിയയിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ കാഴ്ചവച്ചത്. രണ്ടാം പകുതിയിൽ ആസമിന്റെ ഭാഗത്തുനിന്ന് മികച്ച മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതെ കേരളം പിടിച്ചുനിന്നു. രണ്ടാം പകുതിയിൽ ആസാം രണ്ടാം തവണയും കേരളത്തിന്റെ ഗോൾവല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 19-ാം മിനിറ്റിൽ…
Read Moreഇന്ത്യ-ഇംഗ്ലണ്ട് റാഞ്ചി ടെസ്റ്റിന് ഭീകരാക്രമണ ഭീഷണി
റാഞ്ചി: ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ 23നു നടക്കാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനു ഭീകരാക്രമണ ഭീഷണി. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെടുത്തണമെന്നു സിഖ് ഫോര്‍ ജസ്റ്റീസിന്റെ ഗുര്‍പത്വന്ത് സിംഗ് പന്നു യൂട്യൂബ് വീഡിയോയിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു. ജാര്‍ഖണ്ഡിലും പഞ്ചാബിലും ആക്രമണം നടത്തണമെന്നു നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുകളോട് പന്നു ആവശ്യപ്പെട്ടു. ഭീഷണിയുടെ ഓഡിയോ-വീഡിയോ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ റാഞ്ചി പോലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചാബ് സ്വദേശിയായ പന്നു നിലവിൽ അമേരിക്കയിലാണ് താമസിക്കുന്നത്. വീഡിയോയില്‍ ഇംഗ്ലണ്ട് ടീം തിരിച്ചുപോകണമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ ഇത് തീവ്രവാദ പ്രവര്‍ത്തനമാണെന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.
Read Moreകോച്ചിനെ വീണ്ടും മാറ്റി നാപ്പോളി
നേപ്പിൾസ്: ഈ സീസണിൽ രണ്ടാം തവണയും പരിശീലകനെ മാറ്റി നാപ്പോളി. വാൾട്ടർ മസാരിയെയാണു നാപ്പോളി പുറത്താക്കിയത്. ഈ സീസണിലെ മൂന്നാമത്തെ പരിശീലകനായി സ്ലൊവാക്യയുടെ പരിശീലകൻ ഫ്രാൻസെസ്കോ കൽസോനയെ നിയമിച്ചു. ബാഴ്സലോണയ്ക്കെതിരേ സ്വന്തം കളത്തിൽ നടക്കുന്ന യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ഒന്നാംപാദ മത്സരത്തിനു മുന്‍പാണ് ഈ മാറ്റം. നവംബറിൽ റൂഡി ഗാർസിയയ്ക്കു പകരമാണ് മസാരി പരിശീലകനായത്. എന്നാൽ മസാരിയുടെ കീഴിലും ക്ലബ് തുടരുന്ന മോശം ഫോമാണ് പുറത്താക്കലിലെത്തിച്ചത്. ഈ ലീഗ് സീസണിൽ നാപ്പോളി ഒന്‍പതാം സ്ഥാനത്താണ്. ശനിയാഴ്ച ജിനോവയ്ക്കെതിരേ 1-1ന് സമനിലയിൽ കലാശിച്ച മത്സരമാണ് മസാരിയുടെ നാപ്പോളിക്കൊപ്പമുള്ള അവസാന മത്സരം. 2009-2013 സീസണിൽ മസാരി നാപ്പോളിയുടെ പരിശീലകനായിരുന്നു. ഇത്തവണ 17 കളിയിൽ ആറു ജയം മാത്രമേ ഇദ്ദേഹത്തിനു കീഴിൽ ക്ലബ്ബിനു നേടാനായുള്ളൂ. യൂറോ 2024ൽ സ്ലൊവാക്യയെ കൽസോനയാണു നയിക്കുന്നത്. ഈ സീസണ് അവസാനം വരെ മാത്രമേ…
Read Moreഎംബപ്പെ റയലുമായി ചർച്ച നടത്തി
പാരീസ്: ഈ സീസണ് പൂർത്തിയാകുന്നതോടെ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരീസ് സെന്റ് ജർമയിൻ വിടുന്ന കിലിയൻ എംബപ്പെ റയൽ മാഡ്രിഡുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. ഫ്രീ ട്രാൻസ്ഫറായാണ് താരം സ്പാനിഷ് ക്ലബ്ബിലേക്കു നീങ്ങുക. റയലുമായി ഉടൻതന്നെ കരാർ ഒപ്പുവയ്ക്കുമെന്നുമാണു വിവരങ്ങൾ. ഈ സീസണ് അവസാനത്തോടെ പിഎസ്ജിയുമായി എംബപ്പെയുടെ കരാർ അവസാനിക്കും. കരാർ പുതുക്കുന്നില്ലെന്നു താരം കഴിഞ്ഞയാഴ്ച ക്ലബ്ബിനെ അറിയിച്ചിരുന്നു. റയലിൽ ചേരാനാണു താത്പര്യമെന്നും ഫ്രഞ്ച് മുന്നേറ്റതാരം വ്യക്തമാക്കി. കഴിഞ്ഞ മാസം റയൽ സമർപ്പിച്ച കരാറിൽ താരം ഒപ്പുവച്ചിരുന്നില്ല. ചില മാറ്റങ്ങളോടെയുള്ള പുതിയ കരാറിൽ ഉടൻതന്നെ ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷയിലാണു റയൽ. എന്നാൽ, എംബപ്പെയുടെ മനസ് മാറി പാരീസിൽത്തന്നെ തുടരുമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി.
Read Moreഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ… ഇന്ത്യ സ്ത്രീകൾക്കു പറ്റിയ നാടല്ലെന്ന് ഹോക്കി പരിശീലക
മുംബൈ: ഇന്ത്യയിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ഗുരുതര ആരോപണവുമായി വനിതാ ഹോക്കി ടീം പരിശീലക ജാനെകെ ഷോപ്മാൻ. “സ്തീകളെ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്ന നാട്ടിൽനിന്നാണ് ഞാൻ എത്തിയത്. ഇന്ത്യയിൽ കാര്യങ്ങൾ ദാരുണമാണ്. പുരുഷ ഹോക്കി ടീം അംഗങ്ങൾക്കുള്ള പരിഗണന വനിതാ ടീം അംഗങ്ങൾക്കില്ല, പുരുഷ കോച്ചിന്റെ സ്വീകാര്യതയും പരിഗണനയും വനിതാ ടീം പരിശീലകയ്ക്കുമില്ല. ഒരു പരാതിയുമില്ലാതെയാണ് വനിതാ ടീം അംഗങ്ങൾ കഴിഞ്ഞുപോകുന്നത്. അവർക്കുവേണ്ടി ഇത്രയുമെങ്കിലും പറഞ്ഞില്ലെങ്കിൽ അത് മോശമാണ് ”- ജാനെകെ ഷോപ്മാൻ വ്യക്തമാക്കി.
Read Moreഐ ലീഗിൽ ഗോകുലം കേരളയ്ക്ക് തുടർച്ചയായ അഞ്ചാം ജയം
ലുഥിയാന: ഐ ലീഗ് ഫുട്ബോളിൽ മിന്നും പ്രകടനവുമായി ഗോകുലം കേരള എഫ്സി. ലുഥിയാനയിൽ ഡൽഹി എഫ്സിക്ക് എതിരേ നടന്ന എവേ പോരാട്ടത്തിൽ ഗോകുലം 2-1ന്റെ ജയം ആഘോഷിച്ചു. ഐ ലീഗിൽ കേരളത്തിന്റെ സാന്നിധ്യമായ ഗോകുലം 2023-24 സീസണിൽ തുടർച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. അവസാന അഞ്ച് മത്സരങ്ങളിലും ജയം സ്വന്തമാക്കാൻ ഐ ലീഗിലെ മറ്റ് 12 ടീമുകൾക്കും സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. 15 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗോകുലത്തിന് 29 പോയിന്റാണ്. ഇത്രയും മത്സരങ്ങളിൽ 34 പോയിന്റുള്ള മുഹമ്മദൻ എസ്സിയാണ് ലീഗിന്റെ തലപ്പത്ത്. 45-ാം മിനിറ്റിൽ സെൽഫ് ഗോളിൽ പിന്നിലായശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ചുവരവ് ജയം. ഇഞ്ചുറി ടൈമിലായിരുന്നു വിജയഗോൾ പിറന്നത്. 45-ാം മിനിറ്റിൽ റൈറ്റ് ബാക്കായ നിധിൻ കൃഷ്ണൻ സ്വന്തം വലയിൽ പന്ത് എത്തിച്ച് ഡൽഹിക്ക് ലീഡ് സമ്മാനിച്ചു. കോർണർ ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ അബദ്ധത്തിൽ നിധിന്റെ തലയിൽ…
Read Moreഎടത്വ കോളജില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്നു തുടക്കം
എടത്വ: ആര്‍ച്ച്ബിഷപ് മാര്‍ കാവുകാട്ട് ട്രോഫിക്കുവേണ്ടിയും ഫാ. സക്കറിയാസ് പുന്നപ്പാടം ട്രോഫിക്കുവേണ്ടിയുമുള്ള 35-ാമത് അഖില കേരള ഇന്റര്‍ കൊ ളീജിയേറ്റ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് എടത്വ സെന്റ് അലോഷ്യസ് കോളജ് സ്റ്റേഡിയത്തില്‍ ഇന്നു തുടക്കം കുറിക്കും. കേരളത്തിലെ പ്രമുഖരായ എട്ടു കോളജ് ടീമുകള്‍ മത്സരത്തില്‍ അണിനിരക്കും. 23ന് വൈകുന്നേരം 3.30ന് ഫൈനല്‍ മത്സരം നടക്കും. ഇന്ന് മൂന്നിന് തോമസ് കെ. തോമസ് എംഎല്‍എ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ഇന്ദുലാല്‍ ജി, ഡോ. ബിജു ലൂക്കോസ്, ഫാ. റ്റിജോമോന്‍ പി. ഐസക് എന്നിവര്‍ പ്രസംഗിക്കും. എടത്വ സെന്റ് അലോഷ്യസ് കോളജിലെ താരങ്ങള്‍ അണിനിരക്കുന്ന കോളജ് ടീം, യൂണിവേഴ്സിറ്റി താരങ്ങള്‍ അണിനിരക്കുന്ന റിലയന്‍സ് ഫുട്ബോള്‍ മിഡില്‍ സോണ്‍ ചാമ്പ്യന്മാരായ മൂവാറ്റുപുഴ നിര്‍മല കോളജ് ടീം, അണ്ടര്‍ ട്വന്റി മെന്‍,…
Read More