ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരേയുള്ള മത്സരത്തിലൂടെ റിക്കാർഡ് ബുക്കിൽ ഇടം നേടി ഓസ്ട്രേലിയയുടെ ഓപ്പണിംഗ് ബാറ്റർ ഡേവിഡ് വാർണർ. ഏകദിന ലോകകപ്പിൽ അതിവേഗത്തിൽ 1000 റണ്‍സ് നേടുന്ന കളിക്കാരൻ എന്ന റിക്കാർഡാണ് വാർണർ സ്വന്തമാക്കിയത്. ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്യേഴ്സ് എന്നിവരുടെ പേരിലുള്ള റിക്കാർഡാണ് വാർണർ മറികടന്നത്. ലോകകപ്പിൽ 19 ഇന്നിംഗ്സുകളിൽനിന്നാണ് വാർണർ 1000 റണ്‍സ് എടുത്തത്. ഡിവില്യേഴ്സും സച്ചിനും 1000 റണ്‍സെടുക്കാൻ 20 ഇന്നിംഗ്സുകളെടുത്തു. മത്സരത്തിൽ വാർണർ 41 റണ്‍സെടുത്ത് പുറത്തായി. 21 ഇന്നിംഗ്സുകളിൽനിന്ന് 1000 റണ്‍സെടുത്ത വിവിയൻ റിച്ചാർഡ്സ്, സൗരവ് ഗാംഗുലി എന്നിവരാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
Read MoreCategory: Sports
ഏകദിന ലോകകപ്പ്; ജയത്തോടെ തുടങ്ങി ഇന്ത്യ; കോഹ്ലി – രാഹുൽ കൂട്ടുകെട്ട് പൊളപ്പൻ…
ചെന്നൈ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ഓസ്ട്രേലിയയ്ക്കെതിരേ 200 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 41.2 ഓവറിൽ നാലു വിക്കറ്റിന് 201 റണ്‍സ് നേടി ലോകകപ്പ് ജയത്തോടെ തുടങ്ങി. രണ്ടു റണ്‍സിന് മൂന്നു വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ ഉറ്റുനോക്കിയ ഇന്ത്യയെ വിരാട് കോഹ്ലി - കെ.എൽ. രാഹുൽ നാലാം വിക്കറ്റ് കൂട്ടുകെട്ട് ജയത്തിലേക്ക് എത്തിക്കുകയായിരുന്നു. രാഹുൽ (97 നോട്ടൗട്ട്) ടോപ് സ്കോററായി. കോഹ്ലി (85), ഹർദിക് പാണ്ഡ്യ (11 നോട്ടൗട്ട്). രാഹുലാണ് കളിയിലെ താരം. മൂന്ന് പൂജ്യം! മറുപടി ബാറ്റിംഗിൽ ഇന്ത്യൻ തുടക്കം വന്പൻ തകർച്ചയോടെയായിരുന്നു. വെറും രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാർ ക്രീസ് വിട്ടു. ഇഷാൻ കിഷൻ (0), രോഹിത് ശർമ (0), ശ്രേയസ് അയ്യർ (0) എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാർക്കും രോഹിത്തിനെയും ശ്രേയസിനെയും…
Read Moreഡിസി യുണൈറ്റഡിൻ്റെ പരിശീലക സ്ഥാനം രാജിവച്ച് വെയിൻ റൂണി
അമേരിക്കൻ ഫുട്ബോൾ ലീഗ് ഡിസി യുണൈറ്റഡിൻ്റെ പരിശീലക സ്ഥാനം രാജിവച്ച് വെയിൻ റൂണി. ഇംഗ്ലണ്ടിൻ്റെ മുൻ താരമാണ് വെയിൻ റൂണി. രാജിവെക്കാൻ ഇതാണ് ശരിയായ സമയം എന്ന് റൂണി പറഞ്ഞു. ടീം പ്ലേ ഓഫിൽ പ്രവേശിക്കാതിരുന്നതിനു പിന്നാലെയാണ് റൂണി സ്ഥാനമൊഴിഞ്ഞത്. പരസ്പര ധാരണയിൽ റൂണി സ്ഥാനമൊഴിയുന്നു എന്ന് പ്രസ്താവനയിൽ ക്ലബ് പറയുന്നു. “ടീമിനു പ്ലേ ഓഫ് യോഗ്യത നേടിക്കൊടുക്കാൻ ഞാൻ കഴിയുന്നത്ര ശ്രമിച്ചു. ഒരു കാര്യം കൊണ്ടല്ല ഇത് സംഭവിച്ചത്. ടൈമിങ് ആണ്.”- റൂണി പറഞ്ഞു.
Read Moreജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ച് റിലയൻസ്
ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ച് റിലയൻസ്. ജിയോ മാർട്ടിന്റെ ബ്രാൻഡ് അംബാസഡർ എന്ന പദവിയിലേക്ക് മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചത് വളരെ മികച്ച തെരഞ്ഞെടുപ്പാണെന്ന് ജിയോമാർട്ടിന്റെ സിഇഒ സന്ദീപ് വരഗന്തി പറഞ്ഞു. ഇന്ത്യയിലെ ഡിജിറ്റൽ റീട്ടെയിൽ വിപ്ലവത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോമാർട്ടിനെ നയിക്കുന്നതെന്നും ഒരു സ്വദേശീയ ഇ-കൊമേഴ്സ് ബ്രാൻഡായ ജിയോമാർട്ട് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തിരിച്ചറിയുന്നുവെന്നും ധോണി വ്യക്തമാക്കി. ജിയോ ഉത്സവ് ക്യാമ്പയിൻ രാജ്യത്തെ ഉത്സവങ്ങളോടും ജനങ്ങളോടുമുള്ള ആദരവാണെന്ന് ധോണി കൂട്ടിചേർത്തു.
Read More‘സ്വാഗതം മകളേ, ഞങ്ങൾക്ക് നീ വളരെ പ്രിയപ്പെട്ടവൾ’; നെയ്മറിനും കാമുകിക്കും പെൺകുഞ്ഞ് ജനിച്ചു
സൂപ്പർ താരം നെയ്മറിനും കാമുകി ബ്രൂണ ബിയാൻകാർഡിക്കും പെൺകുഞ്ഞ് ജനിച്ചു. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന സന്തോഷ വാർത്ത പങ്കുവെച്ചത്. നമ്മുടെ ജീവിതം പൂർത്തിയാക്കാൻ ഞങ്ങളുടെ മാവി എത്തി. സ്വാഗതം, മകൾ! ഞങ്ങൾ നിന്നെ വളരെ സ്നേഹിക്കുന്നു നീ ഇതിനോടകം തന്നെ നീ ഞങ്ങൾക്ക് വളരെ പ്രിയപ്പെട്ടവൾ’.- നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആശംസകളുമായി നിരവധി പോരാണ് എത്തിയിരുക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കട്ടെ ദീർഘായുസ് നേരിന്നു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
Read Moreക്രിക്കറ്റ് ഭ്രാന്തിന്റെ മകൻ രചിൻ രവീന്ദ്ര
സബർമതി നദിയുടെ മടിത്തട്ടിൽ വിശ്രമിക്കുന്ന അഹമ്മദാബാദിൽനിന്ന് ക്രിക്കറ്റ് ലോകകപ്പിന്റെ താരപ്രഭയിലേക്ക് ഒരു ഇന്ത്യൻ വംശജന്റെ ബാറ്റിൽനിന്ന് പന്ത് നിലംതൊടാതെ പാഞ്ഞു; ഒരിക്കലല്ല, അഞ്ചുവട്ടം. ഓരോ തവണയും സബർമതി നദിയെ എത്തിനോക്കി ആ പന്തുകൾ ഗാലറിയിൽ പതിച്ചു. ഇംഗ്ലീഷ് ആധിപത്യത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ച മഹാത്മാ ഗാന്ധിയുടെ സ്വന്തം സബർമതി അപ്പോൾ ചിരിച്ചിട്ടുണ്ടാകാം, കാരണം ഇന്ത്യൻ വംശജനായ ക്രിക്കറ്റ് താരത്തിന്റെ പ്രഹരമേറ്റത് ഇംഗ്ലീഷുകാർക്കുതന്നെയായിരുന്നു. 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി കുറിച്ച് താരപ്രഭയിലാണ് ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്ര. ഇംഗ്ലണ്ടിനെതിരായ 13-ാം ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ 96 പന്തിൽ അഞ്ച് സിക്സും 11 ഫോറുമടക്കം 123 റണ്‍സുമായി രചിൻ പുറത്താകാതെനിന്നു. അതോടെ ഏകദിന ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ ന്യൂസിലൻഡിനായി സെഞ്ചുറി നേടുന്ന ചരിത്രത്തിലെ നാലാമൻ എന്ന നേട്ടം ഇരുപത്തിമൂന്നുകാരനായ രചിൻ സ്വന്തമാക്കി. ബംഗളൂരു…
Read Moreഉഷാര്‍, ചെപ്പോക്ക്; ഇന്ത്യയുടെ ആദ്യ ലോകകപ്പ് പോരാട്ടം നാളെ
മുംബൈ: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ പരീക്ഷണത്തിന് ഇന്ത്യ നാളെയിറങ്ങും. കരുത്തരായ ഓസ്ട്രേലിയയാണ് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എതിരാളി. ഇരുരാജ്യങ്ങളും തമ്മിലുള്ള 150-ാമത് ഏകദിന മത്സരമാകുമിത്. ഇതുവരെ കളിച്ച മത്സരങ്ങളിൽ 83 തവണ ഓസീസും 56 വട്ടം ഇന്ത്യയും വിജയിച്ചു. 10 മത്സരങ്ങളിൽ ഫലമുണ്ടായില്ല. പ്രതീക്ഷയോടെ…ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരങ്ങൾക്കായി ഇന്ത്യ വടക്കുകിഴക്കൻ നഗരമായ ഗോഹട്ടിയിലേക്കും ദക്ഷിണേന്ത്യൻ നഗരമായ തിരുവനന്തപുരത്തേക്കും സഞ്ചരിച്ചിരുന്നു. എന്നാൽ, മഴയെത്തുടർന്ന് ഒരു സന്നാഹംപോലും കളിക്കാൻ കഴിഞ്ഞില്ല. ആ ദിവസങ്ങളിൽ വിശ്രമം ലഭിച്ചത് ടീമിനു ഗുണകരമാകുമെന്നാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ പ്രതീക്ഷ. അടുത്തിടെ നടന്ന ഏകദിന പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ഇന്ത്യയോടു പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയ ഇപ്പോഴും കിരീടസാധ്യതയിൽ ഏറെ മുന്നിലാണ്. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത് എന്നിവരുടെ ബാറ്റിംഗ് കരുത്തിനൊപ്പം പേസ് നിരയും…
Read Moreഏഷ്യൻ ഗെയിംസിൽ നൂറ് മെഡൽ സ്വന്തമാക്കി ഇന്ത്യ
ഹാംഗ്ഝൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യ മുന്നേറുന്നു. രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറില്തൊട്ടത് സ്വർണതിളക്കത്തോടെ. ശനിയാഴ്ച നടന്ന വനിതാ കബഡിയില്‍ ചൈനീസ് തായ്പേയിയെ തോല്‍പ്പിച്ചതോടെയാണ് നൂറാം മെഡൽ എന്ന ചരിത്ര നേട്ടം ഇന്ത്യ കൊയ്തത് ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് തായ്പേയ്ക്കെതിരേ 26-25 നായിരുന്നു ഇന്ത്യയുടെ വിജയം. വനിതാ കബഡി ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയിരുന്നു. പുരുഷന്മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ മെഡല്‍ വേട്ട 100 കടക്കുമെന്ന് ഉറപ്പായി. നിലവില്‍ 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.
Read Moreഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ പ്രവേശിച്ച് ഇന്ത്യ
ഹാംഗ്ഝൗ: ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ പ്രവേശിച്ച് ഇന്ത്യ. ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയവുമായി നീലപ്പട ഫൈനലിലേക്ക് മാർച്ച് ചെയ്തു. ബംഗ്ലാദേശ് ഉയർത്തിയ 97 റണ്‍സിന്റെ വിജയലക്ഷ്യം 9.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധസെഞ്ചുറി നേടിയ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യൻ സ്പിൻ ആക്രമണമാണ് ചെറിയ സ്കോറിന് ഒതുക്കിയത്. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റണ്‍സെടുക്കാനെ ബംഗ്ലാദേശിനായുള്ളു. മൂന്ന് ബാറ്റ്സ്മാൻമാർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. 24 റണ്‍സെടുത്ത ജാക്കർ അലിയാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി സായ് കിഷോർ 12 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വാഷിംഗ്ടണ്‍ സുന്ദർ 15 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ തിരിച്ചടി നേരിട്ടു.…
Read Moreഏകദിന ലോകകപ്പ് ക്രിക്കറ്റ്; ഇനി ക്രിക്കറ്റ് ലഹരി പതയും 46 ദിനങ്ങൾ
അഹമ്മദാബാദ്: ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് കൊടിയേറുന്നതോടെ ഇനിയുള്ള 46 ദിനങ്ങൾ ക്രിക്കറ്റ് ലഹരി പതഞ്ഞൊഴുകും. തീപ്പൊരി മത്സരങ്ങൾക്കു തുടക്കമിട്ട് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലൻഡും ഏറ്റുമുട്ടും. ഇന്ത്യക്കു പുറമേ പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്സ്, ന്യൂസിലൻഡ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവയാണു ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 10 ടീമുകൾ. ഹൈദരാബാദ്, അഹമ്മദാബാദ്, ധരംശാല, ഡൽഹി, ചെന്നൈ, ലക്നോ, പൂന, ബംഗളൂരു, മുംബൈ, കോൽക്കത്ത എന്നിങ്ങനെ വേദികളും തയാർ. ടൂർണമെന്റിലാകെ 48 മത്സരങ്ങൾ. നവംബർ 15ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും 16ന് കോൽക്കത്ത ഈഡൻ ഗാർഡൻസിലുമാണ് സെമിഫൈനൽ. നവംബർ 19ന് അഹമ്മദാബാദിൽ കലാശക്കൊട്ട്. ആതിഥേയരായ ഇന്ത്യയുടെ ആദ്യമത്സരം എട്ടിന് ഓസ്ട്രേലിയയ്ക്കെതിരേ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം…
Read More