ബെർലിൻ: 2023 ബെർലിൻ ലോക അമ്പെയ്ത്ത് ചാന്പ്യൻഷിപ്പിൽ ഉന്നം തെറ്റാതെ ഇന്ത്യ. ചരിത്രത്തിലാദ്യമായി ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ലോക ചാന്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ വനിതാ താരങ്ങൾ അഭിമാനമായി. ഇതിനു പിന്നാലെ ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടത്തിലേക്ക് ഓജസ് പ്രവീണ്‍ ഡോട്ട്ലെയുമെത്തി. പുരുഷവിഭാഗം വ്യക്തിഗത കോന്പൗട്ട് അന്പെയ്ത്തിലാണ് ഓജസ് പ്രവീണ്‍ സ്വർണം എയ്തു നേടിയത്. നേരത്തേ വനിതാ സിംഗിൾസിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാന്പ്യൻ എന്ന നേട്ടത്തോടെ പതിനേഴുകാരിയായ അദിതി ഗോപീചന്ദ് സ്വാമിയും വനിതാ ടീം ഇനത്തിൽ അദിതി ഗോപീചന്ദ്, പർണീത് കൗർ, ജ്യോതി സുരേഖ വെന്നം എന്നിവരുടെ ടീമും സ്വർണം നേടിയിരുന്നു. ഇതോടെ മൂന്ന് സ്വർണവും ഒരു വെങ്കലവും ഉൾപ്പെടെ നാല് മെഡലുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. രണ്ട് സ്വർണവും ഒരു വെള്ളിയുമുള്ള ദക്ഷിണകൊറിയയാണ് രണ്ടാമത്.…
Read MoreCategory: Sports
ക്രിക്കറ്റർ സർഫറാസ് ഖാൻ വിവാഹിതനായി
ശ്രീനഗർ; രഞ്ജി ട്രോഫിയിലെ മിന്നും ബാറ്ററായ സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കാഷ്മീരിൽ ഞായറാഴ്ചയായിരുന്നു വിവാഹച്ചടങ്ങുകൾ. കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ നിന്നുള്ള യുവതിയാണ് മുംബൈ സ്വദേശിയായ 25-കാരൻ ഖാന്റെ വധു. ഇരുവരുടെയും ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചു. വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രഞ്ജി ട്രോഫി സീസണുകളിൽ തുടർസെഞ്ചുറികൾ നേടിയിട്ടും ഇന്ത്യൻ ടീമിൽ ഇടംനേടാൻ സാധിക്കാത്ത വ്യക്തിയാണ് ഖാൻ. താരത്തെ ദേശീയ ടീമിൽ ഉൾപ്പെടുത്താതിരുന്നത് സാമൂഹ്യമാധ്യമങ്ങളിൽ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
Read Moreഇന്ത്യക്കും ഓസ്ട്രേലിയയ്ക്കും തുല്യ സാധ്യത; മഗ്രാത്ത്
തിരുവനന്തപുരം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പിൽ കിരീടസാധ്യതയിൽ മുന്നിൽ നില്ക്കുന്ന ടീമുകൾ ഇന്ത്യയും ഓസ്ട്രേലിയയുമെന്ന് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മഗ്രാത്ത്. ‘ഇന്ത്യൻ ബൗളിംഗിൽ മിന്നും പ്രകടനം നടത്താൻ കഴിവുള്ള താരമാണ് ജസ്പ്രീത് ബുംറ. അസാധാരണമായ വേഗവും വ്യത്യസ്തമായ ബൗളിംഗ് ശൈലിയും ബുംറയുടെ പ്രത്യേകതയാണ്. ബുംറയുടെ പ്രകടനം ലോകകപ്പിൽ ഇന്ത്യക്ക് ഏറെ നിർണായകമാണ്. കേരളം ക്രിക്കറ്റിന് ഏറെ അനുകൂലമായ നാടാണ്. കൂടുതൽ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങളാണു കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്നത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് രാജ്യത്തെതന്നെ മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ്’- മഗ്രാത്ത് പറഞ്ഞു. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ കെസിഎ സംഘടിപ്പിച്ച ഫാസ്റ്റ് ബൗളേഴ്സ് ക്യാന്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗ്ലെൻ മഗ്രാത്ത്.
Read Moreഅമേരിക്കയിലെ ‘മാർവൽ’ മെസി
ഫ്ളോറിഡ: 2023 ലീഗ്സ് കപ്പ് ഫുട്ബോളിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി നേടിയ ഇരട്ട ഗോളിൽ 3-1ന് ഒർലാന്റോ സിറ്റിയെ തോൽപ്പിച്ച് ഇന്റർ മയാമി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 7, 72 മിനിറ്റുകളിലായിരുന്നു ലയണൽ മെസിയുടെ ഗോളുകൾ. ഇതോടെ ഇന്റർ മയാമിക്കായി ലയണൽ മെസി മൂന്നു മത്സരത്തിൽനിന്ന് അഞ്ചു ഗോൾ സ്വന്തമാക്കി. എന്നാൽ, ഇതെല്ലാം അവിടെ നിൽക്കട്ടെ… യൂറോപ്യൻ ക്ലബ് പോരാട്ടത്തിൽനിന്ന് അമേരിക്കയിലെത്തിയ ലയണൽ മെസിയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഗോളോ, റിക്കാർഡോ അല്ല… ഗോളിനുശേഷം നടത്തുന്ന ആഹ്ലാദപ്രകടനങ്ങളാണ്. അമേരിക്കയിലെത്തിയ മെസി ഇപ്പോൾ ‘മാർവൽ കോമിക്സ്’ കഥാപാത്രങ്ങളെയാണു കളത്തിൽ അനുകരിക്കുന്നത്. ഡിസ്നി പബ്ലിഷിംഗിന്റെ കൈവരിയായ മാർവൽ കോമിക്സ് സിനിമാ കഥാപാത്രങ്ങളുടെ ആംഗ്യങ്ങളാണു ഗോളടിക്കുശേഷം മെസി മൈതാനത്ത് നടത്തുന്നതെന്നതാണു ശ്രദ്ധേയം. ലീഗ്സ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ അത്ലാന്റ യുണൈറ്റഡിനെതിരേ ഇരട്ട ഗോൾ നേടിയ മത്സരത്തിലായിരുന്നു മെസിയുടെ ആദ്യ മാർവൽ…
Read Moreക്രിക്കറ്റിൽനിന്നു വിരമിച്ച് മനോജ് തിവാരി
കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാള്‍ കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 37കാരനായ തിവാരി 2015-ലാണ് അവസാനമായി ഇന്ത്യയ്ക്കായി ജേഴ്സിയണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായി ബാറ്റേന്തിയ തിവാരി ഈ വര്‍ഷം ഫെബ്രുവരി വരെ കളത്തിലുണ്ടായിരുന്നു. ഇത്തവണ പശ്ചിമ ബംഗാളിനെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ കൂടിയാണ് തിവാരി. 2008 മുതല്‍ 2015 വരെ ഇന്ത്യയ്ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിച്ചു. ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്. ക്രിക്കറ്റിനോട് വിട. ഈ കളിയാണ് എനിക്ക് എല്ലാം തന്നത്, എനിക്ക് സ്വപ്നം പോലും കാണാനാകാത്ത പലതും. പ്രത്യേകിച്ചും എന്റെ ജീവിതം വിവിധ പ്രതിസന്ധികളാല്‍ വെല്ലുവിളി നേരിട്ട കാലം മുതല്‍. ഈ കളിയോട് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്ന ദൈവത്തിനും നന്ദിയെന്നും തിവാരി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
Read Moreഇന്ത്യ x വെസ്റ്റ് ഇൻഡീസ് ട്വന്റി-20; പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ നാലാം ട്വന്റി-20
സാൻ ഫെർണാണ്ടോ (ട്രിനിഡാഡ്): കരീബിയൻ മണ്ണിൽ ഇന്നു മുതൽ ഏറും അടിയും നൽകുന്ന ജയത്തിന്റെ ദിനങ്ങൾ. ഇന്ത്യ x വെസ്റ്റ് ഇൻഡീസ് അഞ്ച് മത്സര ട്വന്റി-20 ക്രിക്കറ്റ് പരന്പരയ്ക്ക് ഇന്നു തുടക്കം. സാൻ ഫെർണാണ്ടോയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.00നാണ് ഒന്നാം ട്വന്റി-20 പോരാട്ടം. ക്രെയ്ഗ് ബ്രാത്വൈറ്റ് (ടെസ്റ്റ്), ഷായ് ഹോപ്പ് (ഏകദിനം) എന്നീ ക്യാപ്റ്റന്മാർക്കു സാധിക്കാത്ത പരന്പര ജയം റോവ്മാൻ പവലിലൂടെ വിൻഡീസിനു നേടാൻ കഴിയുമോ എന്നതാണു സുപ്രധാന ചോദ്യം. ടെസ്റ്റ് (1-0), ഏകദിന (2-1) പരന്പരകൾ നേടിയശേഷമാണ് ഇന്ത്യ ഇന്നു മുതൽ ട്വന്റി-20 പരന്പര തേടിയിറങ്ങുന്നത്. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ മൂന്നാം ഏകദിനത്തിൽ 200 റണ്‍സിന്റെ കൂറ്റൻ ജയം നേടിയശേഷം 48 മണിക്കൂറിനുള്ളിലാണ് ഇരു ടീമും ട്വന്റി-20 പോരാട്ടത്തിന് ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. ക്യാപ്റ്റൻ പാണ്ഡ്യ… സൂപ്പർ താരങ്ങളായ…
Read Moreഏകദിന ലോകകപ്പ്; മത്സരം മാറ്റാൻ പാക് സമ്മതം
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഒക്ടോബർ 15നു നിശ്ചയിച്ചിരുന്ന ഇന്ത്യൻ ടീമിനെതിരായ മത്സരം 14ലേക്കു മാറ്റാൻ പാക്കിസ്ഥാൻ സമ്മതമറിയിച്ചു. അഹമ്മദാബാദിലാണു ലോകകപ്പിലെ ഗ്ലാമർ പോരാട്ടമായ ഇന്ത്യ x പാക്കിസ്ഥാൻ അരങ്ങേറുക.ഇന്ത്യ x പാക് പോരാട്ടം ഒക്ടോബർ 14ലേക്കു മാറ്റുന്ന പശ്ചാത്തലത്തിൽ 12നു നിശ്ചയിച്ചുരുന്ന പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരം 10ലേക്കും മാറ്റി. നവരാത്രി ആഘോഷത്തിന്റെ സമയമായതിനാൽ ഒക്ടോബർ 15ന് സുരക്ഷാ പ്രശ്നം ഉണ്ടായേക്കും എന്ന അഹമ്മദാബാദ് പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മത്സരം മാറ്റാൻ ബിസിസിഐയും ഐസിസിയും തീരുമാനിച്ചത്.
Read Moreഇറ്റാലിയൻ ഇതിഹാസം ജിയാൻലൂയിജി 45-ാം വയസിൽ ബഫണ് വിരമിച്ചു
മിലാൻ: ഇറ്റാലിയൻ ഇതിഹാസ ഫുട്ബോൾ താരമായ ജിയാൻലൂയിജി ബഫണ് കാൽപ്പന്ത് വേദിയിൽനിന്നു വിരമിച്ചു. 45-ാം വയസിലാണു ബഫണിന്റെ വിരമിക്കൽ. 28 വർഷം നീണ്ട കാൽപ്പന്ത് കരിയറിനാണ് ഇതോടെ വിരാമമായത്. ഇറ്റാലിയൻ ക്ലബ്ബായ പാർമയുമായി 2024 ജൂണ്‍വരെ നീണ്ടുനിൽക്കുന്ന കരാർ ശേഷിക്കേയാണു ബഫണിന്റെ വിരമിക്കൽ തീരുമാനം. തന്റെ ആദ്യകാല ക്ലബ്ബായ പാർമയിൽ 2021ലാണു ബഫണ് തിരിച്ചെത്തിയത്. ഇറ്റാലിയൻ സീരി എയിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റിക്കാർഡ് (657) ബഫണിന്റെ പേരിലാണ്. 10 സീരി എ കിരീടം, ആറു സൂപ്പർ കോപ്പ ഇറ്റാലിയ, ആറ് കോപ്പ ഇറ്റാലിയ, ഇറ്റലിക്കൊപ്പം 2006 ഫിഫ ലോകകപ്പ് തുടങ്ങിയ നേട്ടങ്ങൾ ബഫണ് സ്വന്തമാക്കി.
Read Moreഏറ്റവും കൂടുതൽ ഹെഡർ ഗോൾ; റിക്കാർഡ് കുറിച്ച് റൊണാൾഡോ
റിയാദ്: ഫുട്ബോൾ കരിയറിൽ ഏറ്റവും കൂടുതൽ ഹെഡർ ഗോളിനുടമ എന്ന റിക്കാർഡ് കുറിച്ച് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി ക്ലബ്ബായ അൽ നസർ എഫ്സിക്കുവേണ്ടി അറബ് ക്ലബ് ചാന്പ്യൻസ് കപ്പിൽ ഗോൾ നേടിയതോടെയാണു റൊണാൾഡോ ഈ നേട്ടത്തിലെത്തിയത്. ജർമൻ ഇതിഹാസമായ ഗേർഡ് മ്യുള്ളറിന്റെ പേരിലുണ്ടായിരുന്ന 144 ഹെഡർ ഗോൾ എന്ന റിക്കാർഡാണു റൊണാൾഡോ 145 ആക്കി തിരുത്തിയത്. നിലവിൽ മ്യുള്ളറിനൊപ്പം റിക്കാർഡ് പങ്കിടുകയായിരുന്നു മുപ്പത്തെട്ടുകാരനായ റൊണാൾഡോ. തുടർച്ചയായ 22-ാം സീസണിലും റൊണാൾഡോ ഗോൾ സ്വന്തമാക്കി. സൂപ്പർ താരത്തിന്റെ കരിയറിലെ 839-ാം ഗോളാണ്. അറബ് ക്ലബ് ചാന്പ്യൻസ് കപ്പ് ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ ടുണീഷ്യൻ ക്ലബ്ബായ മൊണാസ്റ്റിറിനെ 1-4നു തകർത്ത് അൽ നസർ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കി. രണ്ട് മത്സരങ്ങളിൽനിന്നു നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. 74-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ…
Read Moreനിന് ഓര്‍മയ്ക്കായ്… മാറഡോണയ്ക്ക് ആദരമര്‍പ്പിച്ച് ലയണല്‍ മെസി
മയാമി: അര്‍ജന്റൈൻ ഇതിഹാസതാരം ഡിയേഗോ മാറഡോണയ്ക്ക് ആദരമര്‍പ്പിച്ച് ലയണല്‍ മെസി പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. 1986ല്‍ അർജന്റീനയെ ലോകകപ്പ് നേട്ടത്തിലെത്തിച്ചതിൽ നിര്‍ണായക പ്രകടനം നടത്തിയ മാറഡോണ 1994 ഫിഫ ലോകകപ്പില്‍ ധരിച്ചിരുന്നതിനു സമാനമായ ജഴ്സിയണിഞ്ഞുള്ള രണ്ടു ചിത്രങ്ങളാണു മെസി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 2026 ലോകകപ്പിൽ മെസി കളിക്കുമെന്ന സൂചനയാണിതെന്നു ചിലർ വിലയിരുത്തുന്നു. 1994 ലോകകപ്പിലായിരുന്നു ഫിഫ ടൂര്‍ണമെന്റില്‍ മാറഡോണ അവസാനമായി അര്‍ജന്റീന ജഴ്സിയണിഞ്ഞത്. 2026ല്‍ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിലൂടെ മെസിയും വിരമിച്ചാൽ, രണ്ടു കാലഘട്ടത്തിലെ ഇതിഹാസതാരങ്ങള്‍ക്ക് അവിചാരിതമായെത്തുന്ന സാമ്യമാകുമത്. 2022 ലോകകപ്പായിരിക്കും തന്റെ അവസാന ലോകകപ്പെന്നു മെസി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Read More