പാരീസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഒന്നാംനിര ടീമിലേക്കു സൂപ്പർ താരം കൈലിയൻ എംബാപ്പെ തിരിച്ചെത്തി. 2023-24 സീസണിനു ശേഷം ടീമിൽ തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച എംബാപ്പെയെ ഫ്രഞ്ച് ലീഗ് വണ്ണിലെ ആദ്യ മത്സരത്തിൽ പിഎസ്ജി ടീമിൽ ഉൾപ്പെടുത്തിയില്ല. ലോറിയന്റിനെതിരായ സീസണിലെ ഉദ്ഘാടന മത്സരത്തിൽ പിഎസ്ജി ഗോൾരഹിത സമനില വഴങ്ങി. ഇതിനു പിന്നാലെയാണ് എംബാപ്പെയെ ഫസ്റ്റ് സ്ക്വാഡിലേക്കു തിരിച്ചെടുത്തത്. ഇതോടെ 2025വരെ പിഎസ്ജിയുമായി എംബാപ്പെ കരാർ ദീർഘിപ്പിക്കാൻ സാധ്യത തെളിഞ്ഞു. അങ്ങനെയെങ്കിൽ എംബാപ്പെയെ സ്വന്തമാക്കാമെന്ന സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ആഗ്രഹം സഫലമാകില്ല.
Read MoreCategory: Sports
അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ;കപ്പിത്താനു കപ്പ്
റിയാദ്: പോർച്ചുഗൽ സൂപ്പർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ 2023 അറബ് ക്ലബ് ചാന്പ്യൻസ് കപ്പ് അൽ നസർ എഫ്സി സ്വന്തമാക്കി. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷമാണു റൊണാൾഡോയുടെ ഇരട്ട ഗോളിലൂടെ സൗദി ക്ലബ് കിരീടത്തിലെത്തിയത്. ടീമിന്റെ ജയം കുറിച്ച രണ്ടാം ഗോൾ റൊണാൾഡോ നേടിയത് അധികസമയത്തായിരുന്നു. അറബ് ക്ലബ് ചാന്പ്യൻസ് കപ്പിൽ സൗദി ക്ലബ്ബായ അൽ നസർ ചരിത്രത്തിലാദ്യമായാണു കപ്പുയർത്തുന്നത്. ടീമിന്റെ ആദ്യ ഫൈനലുമായിരുന്നു. 51-ാം മിനിറ്റിൽ അൽ ഹിലാലിന്റെ മിഷേൽ ഗോൾ നേടി. റൊണാൾഡോയുടെ ട്രേഡ്മാർക്ക് ആഹ്ലാദമായ ‘സൂ ൂ…’ പുറത്തെടുത്താണു മിഷേൽ ആഘോഷിച്ചത്. 71-ാം മിനിറ്റിൽ അബ്ദുള്ള അൽ അംറി ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ അൽ നസറിന്റെ അംഗബലം 10 ആയി ചുരുങ്ങി. എന്നാൽ, 74-ാം മിനിറ്റിൽ റൊണാൾഡോയുടെ ആദ്യ ഗോൾ. അധിക സമയത്തേക്കു നീണ്ടപ്പോൾ 98-ാം മിനിറ്റിൽ ഹെഡറിലൂടെ…
Read Moreനെയ്മറും സൗദിയിലേക്ക്; ട്രാന്‍സ്ഫര്‍ തുക 160 ദശലക്ഷം യൂറോ
പാരിസ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ സൗദി ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. 160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. പിഎസ്ജിമായുള്ള ആറ് വര്‍ഷത്തെ ബന്ധം അവസാനിച്ചാണ് നെയ്മര്‍ അല്‍ ഹിലാലില്‍ എത്തുന്നത്. 2017ല്‍ 243 മില്യണ്‍ ഡോളര്‍ റിക്കാര്‍ഡ് തുകയ്ക്കാണ് ബാഴ്സലോണയില്‍ നിന്നും സൂപ്പര്‍ താരം പിഎസ്ജിയിലേക്ക് എത്തിയത്. നെയ്മര്‍ പിഎസ്ജി വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നിരുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് മുന്‍ ജേതാക്കളായ ചെല്‍സിയും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബുകളും താരത്തിനായി രംഗത്തുണ്ടായിരുന്നു. അതിനിടെ പഴയ തട്ടകമായ എഫ്സി ബാഴ്സലോണയിലേക്ക് തിരികെ പോകാനാണ് നെയ്മര്‍ ആഗ്രഹിക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടു കൂടിയാണ് സൗദി ക്ലബുകളിലേക്ക് താരങ്ങള്‍ എത്തിത്തുടങ്ങിയത്. ജനുവരിയില്‍ ആണ് റൊണാള്‍ഡോയെ റിക്കാര്‍ഡ്…
Read Moreഏഷ്യാകപ്പ് ക്രിക്കറ്റ്; തന്റെ സ്ഥാനംപോലും ഉറപ്പില്ലെന്നു രോഹിത്
മുംബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനംപോലും ഉറപ്പില്ലെന്നു നായകൻ രോഹിത് ശർമ. ലോകകപ്പിലേക്കു പരിഗണിക്കാൻ ടീം ഇന്ത്യയുടെ മുന്നിൽ ഒരുപാട് പേരുകളുണ്ട്. പക്ഷേ, അതിനുമുന്‍പ് ഏഷ്യാകപ്പ് മത്സരങ്ങൾ കളിക്കണം. ഏഷ്യാകപ്പ് ടീമിലേക്ക് ആരും സ്ഥാനമുറപ്പിച്ചെന്നു പറയാനാകില്ല. ചില താരങ്ങൾ ഏഷ്യാകപ്പിനുള്ള ടീമിലുണ്ടാകുമെന്നാണു കരുതുന്നതെന്നും രോഹിത് പറഞ്ഞു. ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് ആരംഭിക്കുക.
Read Moreഅഞ്ചു വർഷത്തിനിടെ ബിസിസിഐക്ക് 12,000 കോടിയുടെ അധികവരുമാനം
ന്യൂഡൽഹി: വൻ സാന്പത്തിക നേട്ടം കൊയ്ത് രാജ്യത്തെ ക്രിക്കറ്റ് ഗവേണിംഗ് സമിതിയായ ബിസിസിഐ. അഞ്ചു വർഷത്തിനിടെ 150 കോടി ഡോളറാണ് (ഏകദേശം 12,000 കോടി) ബിസിസിഐ ലാഭമുണ്ടാക്കിയത്. 2021-22 സാന്പത്തിക വർഷാവസാനംവരെയുള്ള കണക്കാണിത്. 2022 മാർച്ചിൽ അവസാനിച്ച സാന്പത്തിക വർഷത്തിലെ കണക്കുപ്രകാരം ബിസിസിഐക്ക് 919 ദശലക്ഷം ഡോളർ വരുമാനവും 370 ദശലക്ഷം ഡോളർ ചെലവുമുണ്ട്. അതായത്, 549 ദശലക്ഷം ഡോളറിന്റെ ലാഭം (ഏകദേശം 4,500 കോടി രൂപ). സാധാരണയായി ബിസിസിഐയുടെ വരുമാനക്കണക്കുകൾ ബോർഡ് പുറത്തുവിടാറില്ല. ലോകത്തിലെതന്നെ ഏറ്റവും ലാഭം കൊയ്യുന്ന നിയന്ത്രണസമിതികളിലൊന്നാണു ബിസിസിഐ. മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുടെ പതിന്മടങ്ങ് ആസ്തിയുള്ളതിനാൽ പലപ്പോഴും ഐസിസിയിൽ ബിസിസിഐ കാര്യങ്ങൾ തീരുമാനിക്കുന്ന സ്ഥിതിയുമുണ്ട്. ക്രിക് ഇൻഫോയുടെ കണക്കുപ്രകാരം 2024 മുതൽ 2027 വരെ പ്രതിവർഷം 230 ദശലക്ഷം ഡോളറിന്റെ (ഏകദേശം 2,000 കോടി രൂപ) ലാഭമാണു ബിസിസിഐ പ്രതീക്ഷിക്കുന്നത്. അതായത്,…
Read Moreക്രിക്കറ്റിന്റെ ബാലപാഠങ്ങളറിയില്ലേ; ഹാർദിക് സെൽഫിഷാണെന്നു വിമർശിച്ച് ക്രിക്കറ്റ് ആരാധകർ
ഗയാന: ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണു വയ്പ്. അതേ ക്രിക്കറ്റിൽ സ്ളെഡ്ജിംഗ് (എതിർ കളിക്കാരനെ മാനസികമായി തകർക്കാനുള്ള വായ്ത്താരി) അനുവദനീയമാണുതാനും. ക്രീസിന്റെ മറുവശത്തുള്ള കളിക്കാരനെ ചേർത്തുപിടിക്കുക എന്നതു ക്രിക്കറ്റിന്റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യൻ ട്വന്റി-20 ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തികഞ്ഞ പരാജയമാണെന്നും മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ വാലിൽക്കെട്ടാൻ കൊള്ളില്ലെന്നും വിമർശനമുയർന്നു. ഇന്ത്യ x വെസ്റ്റ് ഇൻഡീസ് മൂന്നാം ട്വന്റി-20യിൽ തിലക് വർമയ്ക്ക് അർധസെഞ്ചുറി നേടാനുള്ള അവസരം ഹാർദിക് പാണ്ഡ്യ ഇല്ലാതാക്കിയെന്നതാണു വിമർശനത്തിനാധാരം. സംഭവം ഇങ്ങനെ മൂന്നാം ട്വന്റി-20യിൽ വിൻഡീസ് മുന്നോട്ടുവച്ച 160 റണ്‍സ് എന്ന വിജയലക്ഷ്യം ഗംഭീരമായി ഇന്ത്യ പിന്തുടരുന്നു. അവസാന 32 പന്തിൽ ഇന്ത്യക്കു ജയിക്കാൻ വേണ്ടിയത് 12 റണ്‍സ്. തിലക് വർമ 32 പന്തിൽ 44 റണ്‍സുമായി ക്രീസിൽ. താങ്കൾ ക്രീസിൽ തുടരണമെന്നും മത്സരം ഫിനിഷ് ചെയ്യണമെന്നുമായിരുന്നു ഹാർദിക് പാണ്ഡ്യ ആ…
Read Moreമാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഗോൾ കീപ്പർ കോവാർ ഇനി ലെവർകുസനിൽ
ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ മാറ്റേ കോവാറിനെ ബയേൺ ലെവർകുസൻ സ്വന്തമാക്കി. ഒമ്പതു മില്യൺ യൂറോയുടെ ട്രാൻസ്ഫർ ഫീയുടെ കരാറിൽ ഇരു ക്ലബുകളും എത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെക്ക് ഗോൾകീപ്പർ ആദ്യ ഘട്ട മെഡിക്കലും പൂർത്തിയാക്കി. 2018-ൽ യുണൈറ്റഡ് അക്കാഡമിയിൽ ചേർന്ന കോവർ ഈ വേനൽക്കാലത്ത് പ്രീ-സീസണിൽ കുറച്ച് മത്സരങ്ങളിൽ യുണൈറ്റഡിനായി കളിച്ചിരുന്നു. എന്നാൽ 23കാരനായ താരം ടെൻ ഹാഗിന്റെ പ്ലാനിൽ ഉണ്ടായിരുന്നില്ല. ആന്ദ്രേ ഒനാനയിലേക്ക് ബാക്ക്-അപ്പ് ആകാൻ താരത്തിന് താല്പര്യവും ഉണ്ടായിരുന്നില്ല. യുണൈറ്റഡ് ഒരു ബൈബാക്ക് ക്ലോസും ലെവർകുസനുമായുള്ള കോവാറിന്റെ അടുത്ത നീക്കത്തിൽ ആദ്യം നിരസിക്കാനുള്ള അവകാശവും കരാറിൽ വയ്ക്കാം.
Read Moreകോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്; ഷോട്ട്പുട്ടില്‍ അനുപ്രിയയ്ക്ക് വെങ്കലം
ചെറുവത്തൂര്‍ (കാസര്‍ഗോഡ്): ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിലെ പെണ്‍കുട്ടികളുടെ വിഭാഗം ഷോട്ട്പുട്ടില്‍ കാസര്‍ഗോഡ് സ്വദേശിനി വി.എസ്. അനുപ്രിയക്ക് വെങ്കല മെഡൽ. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ ടീമില്‍ ത്രോ ഇനത്തില്‍ ഇടം നേടിയ ആദ്യ മലയാളി താരമാണ് അനുപ്രിയ. ഇളമ്പച്ചി ജിസിഎസ് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയായ അനുപ്രിയ തൃക്കരിപ്പൂര്‍ തങ്കയത്തെ കെ. ശശി-രജനിയുടെയും മകളാണ്.
Read More2023 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനം; അക്ഷമയോടെ ആരാധകർ
മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ടോസ് വീഴാൻ ഇനിയുള്ളത് 58 ദിനം. ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനത്തിന് ഇന്നലെ ഓസ്ട്രേലിയ തുടക്കമിട്ടു. 15 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ലോകകപ്പിനു യോഗ്യത നേടിയ മറ്റു ടീമുകളൊന്നും തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല. 2011നുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാണ് ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്നത്. 2011നുശേഷം ഇന്ത്യ ഏകദിന ലോകപട്ടം സ്വന്തമാക്കുമോ എന്നതിനായാണു ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് സ്ക്വാഡിൽ ആരെല്ലാം ഉൾപ്പെടും എന്നതിനായും ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്നു. സെപ്റ്റംബർ 28 വരെ 2023 ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപനത്തിന്റെ അവസാന തീയതി സെപ്റ്റംബർ 28 ആണ്. അതിനുശേഷമുള്ള ടീം അംഗങ്ങളുടെ മാറ്റങ്ങൾക്ക് ഐസിസിയുടെ അനുമതി തേടണം. നിലവിൽ ഓസ്ട്രേലിയ മാത്രമാണ് 15 അംഗ ടീം…
Read Moreക്രിക്കറ്റ് മൈതാനത്ത് വീണ്ടും ഏറ്റുമുട്ടുന്നു; സച്ചിൻ x പാക്കിസ്ഥാൻ!
മുംബൈ: സച്ചിൻ തെണ്ടുൽക്കറും പാക്കിസ്ഥാനും തമ്മിൽ വീണ്ടും ക്രിക്കറ്റ് മൈതാനത്ത് ഏറ്റുമുട്ടാനുള്ള അവസരമൊരുങ്ങുന്നു. 2023 സീസണ് റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റ് പോരാട്ടത്തിനു പാക്കിസ്ഥാൻ എത്തുന്നതോടെയാണിത്. കഴിഞ്ഞ രണ്ടു തവണയും ഇന്ത്യൻ ലെജൻഡ്സായിരുന്നു ചാന്പ്യന്മാർ. 2023 സീസണ് ഇംഗ്ലണ്ടിലായിരിക്കും ടൂർണമെന്റ് അരങ്ങേറുക. ആതിഥേയത്വം വഹിക്കാൻ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് സമ്മതമറിയിച്ചതായാണ് റിപ്പോർട്ട്. അടുത്ത മാസമായിരിക്കും മൂന്നാം എഡിഷൻ റോഡ് സേഫ്റ്റി വേൾഡ് സീരീസ് നടക്കുക. ഇത്തവണ ഒന്‍പത് ടീമുകൾ പങ്കെടുക്കും.
Read More