റൊസാരിയൊ (ഉറുഗ്വെ): ഉറുഗ്വെ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന്റെ മുൻ താരവുമായ ഡിയേഗോ ഗോഡിൻ വിരമിച്ചു. അർജന്റൈൻ ക്ലബ്ബായ വേലെസ് സർസ്ഫീൽഡിനുവേണ്ടിയായിരുന്നു മുപ്പത്തേഴുകാരനായ സെന്റർ ബാക്ക് താരം അവസാനമായി കളിച്ചത്. ഉറുഗ്വെയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരം കളിച്ച റിക്കാർഡ് ഗോഡിന്റെ പേരിലാണ്. 161 രാജ്യാന്തര മത്സരങ്ങളിൽനിന്ന് എട്ട് ഗോളും ഗോഡിൻ ഉറുഗ്വെ ജഴ്സിയിൽ സ്വന്തമാക്കി. ക്ലബ് കരിയറിൽ വിയ്യാറയൽ (116), അത്ലറ്റിക്കോ മാഡ്രിഡ് (389) ടീമുകൾക്കായാണ് ഏറ്റവും കൂടുതൽ മത്സരം കളിച്ചത്. 721 ക്ലബ് മത്സരങ്ങളിൽനിന്ന് 44 ഗോളും ഗോഡിൻ സ്വന്തമാക്കി. 2011 കോപ്പ അമേരിക്ക സ്വന്തമാക്കിയ ഉറുഗ്വെൻ ടീമിൽ അംഗമായിരുന്നു. ക്ലബ് തലത്തിൽ ലാ ലിഗ, യുവേഫ യൂറോപ്പ ലീഗ്, യുവേഫ സൂപ്പർ കപ്പ്, കോപ്പ ഡെൽ റേ തുടങ്ങിയ കിരീടങ്ങൾ സ്വന്തമാക്കി.
Read MoreCategory: Sports
കൗണ്ടി ക്രിക്കറ്റിൽ തിളങ്ങാൻ പൃഥ്വി ഷാ
മുംബൈ: ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ താരം പൃഥ്വി ഷാ. നോർത്താംപ്റ്റൺഷൈയർ ടീമിനായി ആണ് ഷാ പോരാടാനിറങ്ങുന്നത്. കൗണ്ടി ഏകദിന ടൂർണമെന്റിൽ, വെള്ളിയാഴ്ച ഗ്ലൗസ്റ്റർഷൈയർ ടീമിനെതിരെയാകും ഷാ അരങ്ങേറ്റം നടത്തുക. വിസ നടപടികൾ ശരിയാകാൻ താമസിച്ചതിനാൽ ചതുർദിന ടെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ ഷായ്ക്ക് സാധിച്ചിരുന്നില്ല. 2021 ജൂലൈയിൽ ശ്രീലങ്കയ്ക്കെതിരെയാണ് ഷാ അവസാനമായി ദേശീയകുപ്പായം അണിഞ്ഞത്. മോശം പ്രകടനം മൂലം ഈ വർഷത്തെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് നിരയിൽനിന്ന് ഷായെ പാതിവഴിയിൽ ഒഴിവാക്കിയിരുന്നു.
Read Moreഹിജാബ് ധരിച്ച് ലോകകപ്പില്‍ ഇറങ്ങി നൗഹൈല ബെന്‍സിന പന്തു തട്ടിയത് ചരിത്രത്തിലേക്ക്
ഹിജാബ് അണിഞ്ഞുകൊണ്ട് മൊറാക്കോ വനിതാ താരം നൗഹൈല ബെന്‍സിന കളത്തിലിറങ്ങിയപ്പോള്‍ വനിതാ ലോകകപ്പ് ഫുട്ബോളില്‍ പിറന്നത് പുതുചരിതം. ലോകകപ്പ് പോരാട്ടത്തില്‍ ഹിജാബ് ധരിച്ച് പന്ത് തട്ടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ഇത്തരത്തിലുള്ള മത ചിഹ്നങ്ങള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നതിനു നേരത്തെ ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമം മാറ്റി. ഇതോടെ ഹിജാബ് ധരിച്ച് വനിതാ താരങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങാനും തുടങ്ങി. എന്നാല്‍ ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യമായാണ് ഒരു താരം ഹിജാബ് ധരിച്ചിറങ്ങുന്നത്. ദക്ഷിണ കൊറിയക്കെതിരായ പോരാട്ടത്തില്‍ പ്രതിരോധ താരമായ ബെന്‍സിന ഹിജാബ് ധരിച്ചാണ് കളിച്ചത്. മത്സരത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു അവര്‍ കൊറിയയെ അട്ടിമറിച്ച് വനിതാ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ചരിത്രമെഴുതുകയും ചെയ്തു. ഇതാദ്യമായാണ് മൊറോക്കോ വനിതാ ടീം ലോകകപ്പ് കളിക്കുന്നത്. വനിതാ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ രണ്ടാം…
Read Moreറണ്‍മഴ..! രോവറിൽ 48 റണ്‍സടിച്ച് അഫ്ഗാന് ബാറ്റര്‍ സെദ്ദിഖുള്ള
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂൾ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഒരോവറിൽ പിറന്നത് 48 റണ്‍സ്! അബാസിൻ ഡിഫൻഡേഴ്സിനെതിരേ ഷഹീൻ ഹണ്ടേഴ്സിന്റെ സെദ്ദിഖുള്ള അതലാണ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. സ്പിന്നർ അമീർ സസായിയായിരുന്നു ബൗളർ. വൈഡും നോബോളുമെല്ലാം ഉൾപ്പെട്ടതാണു റണ്‍മഴയ്ക്കു കാരണമായത്. അതൽ 56 പന്തുകളിൽനിന്നു 118 റണ്‍സെടുത്തു
Read Moreമഗ്വയറെ ചുളുവിലയ്ക്ക് കിട്ടില്ല! 20 ദശലക്ഷം പൗണ്ടിന്റെ ഓഫർ തള്ളി
ലണ്ടൻ: ഹാരി മഗ്വയറിനായി വെസ്റ്റ് ഹാം മുന്നോട്ടുവച്ച 20 ദശലക്ഷം പൗണ്ടിന്റെ ഓഫർ തള്ളി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനെ വിറ്റതിലൂടെ ലഭച്ച 100 ദശലക്ഷം പൗണ്ടിന്റെ ബലത്തിലാണ് വെസ്റ്റ് ഹാം മേധാവി ഡേവിഡ് മോയസ് മഗ്വയർക്കു വില പറഞ്ഞത്. എന്നാൽ, ഓഫർ യുണൈറ്റഡ് മാനേജ്മെന്റ് നിരസിച്ചു. നിലവിൽ മഗ്വയർക്ക് രണ്ടു ലക്ഷം പൗണ്ട് ആഴ്ചതോറും യുണൈറ്റഡ് നൽകുന്നുണ്ട്. വെസ്റ്റ്ഹാമിലെ സൂപ്പർ താരങ്ങൾക്കുപോലും ഈ വരുമാനമില്ല. മഗ്വയറെ യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പരിശീലകൻ എറിക് ടെൻ ഹാഗ് അടുത്തിടെ നീക്കിയിരുന്നു.
Read Moreക്രിക്കറ്റിനോട് വിടപറയാനൊരുങ്ങി ഇംഗ്ലീഷ് പേസ് ബൗളർ ബ്രോഡ്
ലണ്ടൻ: ആഷസ് പരന്പരയ്ക്കുശേഷം ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റ്യുവർട്ട് ബ്രോഡ്. ഓവലിൽ നടക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിനുശേഷമാണു മുപ്പത്തിയേഴുകാരനായ ബ്രോഡ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് ബ്രോഡിന്റെ മകനായ സ്റ്റ്യുവർട്ട് ബ്രോഡ് 2006ൽ പാക്കിസ്ഥാനെതിരേയുള്ള ട്വന്റി20 പരന്പരയിലൂടെയാണു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2007ലെ ട്വന്റി20 ലോകകപ്പിൽ യുവരാജ് സിംഗ് ഒരോവറിലെ ആറു പന്തിലും സിക്സറടിച്ചപ്പോൾ പന്തെറിഞ്ഞത് ബ്രോഡായിരുന്നു. 2014ൽ ട്വന്റി 20യും 2016ൽ ഏകദിനവും മതിയാക്കിയ ബ്രോഡ് ടെസ്റ്റ് മാത്രമാണു കളിച്ചിരുന്നത്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 167 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 602 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 121 ഏകദിനങ്ങളിൽനിന്ന് 178 വിക്കറ്റുകളും 56 ട്വന്റി20 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റുകളുമാണ് താരത്തിന്റെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ പേസ് ബൗളർ, അഞ്ചാമത്തെ ബൗളർ,…
Read Moreമുംബൈ ഗാങ്! സഞ്ജു സാംസൺ പുറത്ത്
ബാർബഡോസ്: ‘മുംബൈ ഗാങ്’, ഇന്ത്യൻ ക്രിക്കറ്റിൽ ഒരുകാലത്ത് ഏറ്റവും ശക്തമായി വേരോട്ടമുണ്ടായിരുന്ന സംഘം. മുംബൈക്കാരനായാൽ ഇന്ത്യൻ ടീമിൽ കളിക്കാമെന്നതായിരുന്നു അന്നത്തെ അവസ്ഥ. അതേ കാലത്തിലേക്കുള്ള പിന്നോട്ടു നടത്തമാണോ ഇപ്പോഴത്തെ ഇന്ത്യൻ പുരുഷ ടീമിലുള്ളതെന്ന സംശയമാണ് ക്രിക്കറ്റ് നിരീക്ഷകരുടെ ചോദ്യം. ആ ചോദ്യത്തിനു കാരണം ഒന്നുമാത്രം, വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന് അവസരം നൽകാതെ മുംബൈ താരം സൂര്യകുമാർ യാദവിനെ തുടർച്ചയായി കളിപ്പിക്കുന്നു! ഏകദിനത്തിൽ ഇതുവരെ ലഭിച്ച ഒരു അവസരം പോലും മികച്ച രീതിയിൽ ഉപയോഗിക്കാത്ത സൂര്യകുമാർ യാദവിനെ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരേ നടക്കുന്ന രണ്ടാം ഏകദിനത്തിലും ക്യാപ്റ്റൻ രോഹിത് ശർമ കളിപ്പിച്ചേക്കാം. സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടിയും വന്നേക്കാം. രണ്ടാം ഏകദിനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനായാണ് ഇന്ന് ആരാധകരുടെ ഏറ്റവും വലിയ കാത്തിരിപ്പ്. രാത്രി 7.00ന് ബാർബഡോസിലെ കെൻസിങ്ടണ്‍ ഓവലിലാണ് രണ്ടാം ഏകദിനം. ആദ്യ ഏകദിനത്തിൽ ജയിച്ച…
Read Moreഏകദിന പരമ്പര; ചരിത്രത്തിനരികെ ജഡേജ
ബാർബഡോസ്: ഇന്ത്യ x വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന് അരങ്ങേറുന്പോൾ റിക്കാർഡ് വക്കിൽ രവീന്ദ്ര ജഡേജ. ഇന്ന് ഒരു വിക്കറ്റ് വീഴ്ത്താൻ സാധിച്ചാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകദിന പരന്പര ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ബൗളർ എന്ന റിക്കാർഡ് ജഡേജയ്ക്കു സ്വന്തമാക്കാം. ഒന്നാം ഏകദിനത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജ, ഇന്ത്യ x വിൻഡീസ് ഏകദിന ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുള്ള ഇന്ത്യൻ ബൗളർ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. 42 മത്സരങ്ങളിൽ 43 വിക്കറ്റ് വീഴ്ത്തിയ കപിൽ ദേവിന്റെ റിക്കാർഡായിരുന്നു ജഡേജ തിരുത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകദിന പോരാട്ട ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന റിക്കാർഡ് വിൻഡീസിന്റെ മുൻ പേസർ കോട്നി വാൽഷിനൊപ്പം പങ്കിടുകയാണ് ജഡേജ-44 വിക്കറ്റ്. 38 മത്സരത്തിൽനിന്നാണു വാൽഷ് 44 വിക്കറ്റ് വീഴ്ത്തിയത്. 30 മത്സരത്തിലാണ് ജഡേജയുടെ ഈ നേട്ടം.
Read Moreലോകകപ്പ് ക്രിക്കറ്റ് ഷെഡ്യൂൾ മാറും
മുംബൈ: നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 2023 ഏകദിന ലോകകപ്പ് ഷെഡ്യൂളിൽ മാറ്റം വരുമെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ. വരുംദിവസങ്ങളിൽ പുതിയ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിക്കും. അഹമ്മദാബാദിൽ ഒക്ടോബർ 15ന് നടക്കേണ്ട ഇന്ത്യ x പാക്കിസ്ഥാൻ മത്സരം 14ലേക്ക് മാറ്റണമെന്ന ആവശ്യം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ സ്ഥിതിക്കാണു ലോകകപ്പ് ഷെഡ്യൂൾ മാറേണ്ടിവന്നത്.
Read Moreധോണി അഭിനയത്തിലേക്ക് ഇറങ്ങുന്നുവെന്ന് ഭാര്യ സാക്ഷി
റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി വൈകാതെ സിനിമയിലെത്തുമെന്നു ഭാര്യ സാക്ഷി. നിരവധി പരസ്യങ്ങളിൽ അഭിനയിക്കുന്ന എം.എസ്. ധോണിക്കു കാമറയ്ക്കു മുന്നിൽ നിന്നു നല്ല പരിചയമുണ്ടെന്നും സാക്ഷി വ്യക്തമാക്കി. മികച്ച തിരക്കഥയും ക്യാരക്ടറും ലഭിച്ചാൽ ധോണി തീർച്ചയായും അഭിനയിക്കുമെന്നാണു സാക്ഷിയുടെ വെളിപ്പെടുത്തൽ. ആക്ഷൻ സിനിമയിലായിരിക്കും ധോണി ഏറ്റവും സ്യൂട്ടാകുകയെന്നും അവർ കൂട്ടിച്ചേർത്തു. ധോണിയും സാക്ഷിയും ധോണി എന്റർടെയ്ൻമെന്റ് എന്ന പേരിൽ സിനിമ നിർമാണത്തിൽ അടുത്തിടെ രംഗപ്രവേശം ചെയ്തിരുന്നു. യോഗി ബാബു, മിർച്ചി വിജയ് എന്നിവർ അണിനിരക്കുന്ന ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്ന സിനിമയാണു ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യസംരംഭം.
Read More