ക്വലാലംപുർ (മലേഷ്യ): ഫിഫ ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ കളിക്കുന്നത് സ്വപ്നം കാണുന്നവർക്കു സന്തോഷ വാർത്ത. 2026 ലോകകപ്പ് യോഗ്യതയിൽ ഇന്ത്യ എളുപ്പവഴിയിൽ. ഫിഫ 2026 ലോകകപ്പ്, 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. നിലവിൽ ഫിഫ 99-ാം റാങ്കുകാരായ ഇന്ത്യക്ക് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്യാൻ സാധിച്ചാൽ ഫിഫ ലോകകപ്പ് യോഗ്യതാ നാലാം റൗണ്ടിലേക്കു മുന്നേറാം. ക്വലാലംപുരിലുള്ള എഎഫ്സി ആസ്ഥാനത്തായിരുന്നു ലോകകപ്പ് യോഗ്യത രണ്ടാം റൗണ്ട്, ഏഷ്യൻ കപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ്. ഫിഫ റാങ്കിംഗിൽ ആദ്യ നൂറിനുള്ളിലായതിനാൽ പോട്ട് രണ്ടിലായിരുന്നു ഇന്ത്യ. ഇന്ത്യയുടെ ഗ്രൂപ്പ് ഖത്തർ, കുവൈറ്റ്, അഫ്ഗാനിസ്ഥാൻ/മംഗോളിയ ടീമുകളാണ് 2026 ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യതയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യക്കൊപ്പമുള്ളത്. ഇതിൽ ഖത്തർ (59) മാത്രമാണു റാങ്കിംഗിൽ ഇന്ത്യക്കു മുകളിലുള്ളത്. കുവൈറ്റ് 137-ാം റാങ്കിലും അഫ്ഗാനിസ്ഥാൻ 157-ാം…
Read MoreCategory: Sports
സംസ്ഥാന ഷൂട്ടിംഗ് ചാന്പ്യൻഷിഷ്; റോണ്‍ ജോർജിന് സ്വർണം
തൊടുപുഴ: ആലപ്പുഴയിൽ നടക്കുന്ന 55-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ ജില്ലയുടെ റോണ്‍ ജോർജ് റിക്കാർഡോടെ സ്വർണം നേടി. 22,50 മീറ്റർ പീപ്പ് സൈറ്റ്, പ്രോണ്‍ വിഭാഗത്തിലാണ് റോണ്‍ റിക്കാർഡിട്ടത്. ജില്ലയുടെ സിദ്ധാർഥ് ബാബു 2021ൽ സ്ഥാപിച്ച റിക്കാർഡാണ് റോണ്‍ തിരുത്തിയത്. റോണിനെ ഡിസ്ട്രിക്ട് റൈഫിൾ അസോസിയേഷൻ സെക്രട്ടറി പ്രിൻസ് മാത്യു, വൈസ് പ്രസിഡന്റ് ജോസഫ് ടി. സിറിയക് എന്നിവർ അനുമോദിച്ചു. പാലാ വലിയവീട്ടിൽ കുടുംബാംഗമായ റോണ്‍ മുട്ടം റൈഫിൾ ക്ലബിലെ അംഗമാണ്.
Read Moreദേശീയ കിക്ക് ബോക്സിംഗ് ; ഐറിൻ ട്രീസ ജോസഫിന് മൂന്നു മെഡലുകൾ
കുമളി: ദേശീയ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ മൂന്നു മെഡലുകൾ കരസ്ഥമാക്കി ഐറിൻ ട്രീസ ജോസഫിന് തിളക്കമാർന്ന വിജയം. പഞ്ചാബിലെ ലുധിയാന ലൗലി യൂണിവേഴ്സിറ്റി സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1200 കായിക പ്രതിഭകൾ പങ്കെടുത്തിരുന്നു. ലൈറ്റ് കോണ്ടാക്ട്, പോയിന്റ് ഫൈറ്റ് എന്നീ മത്സരങ്ങളിൽ വെള്ളിയും മ്യൂസിക്കൽ ഫോം വിഭാഗത്തിൽ വെങ്കലവും നേടി. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്ന ദേശീയ മത്സരത്തിൽ ഇതേ വിഭാഗത്തിൽ സ്വർണ മെഡൽ ജേതാവ് ആയിരുന്നു. ഈ വർഷം നവംബർ 17 മുതൽ 27 വരെ പോർച്ചുഗലിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള ടീമിനെ തെരഞ്ഞെടുക്കുമെന്ന് ഇന്ത്യൻ കിക്ക് ബോക്സിംഗ് ഫെഡറേഷൻ പ്രസിഡന്റ് സന്തോഷ്കുമാർ അഗർവാൾ അറിയിച്ചു. കഴിഞ്ഞമാസം തിരുവനന്തപുരത്ത് നടന്ന അമച്വർ കിക്ക് ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇതേ വിഭാഗത്തിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയാണ് ഐറിൻ ദേശീയ മത്സരത്തിൽ…
Read Moreപ്രതിഫലത്തിൽ ഏഷ്യയിൽ കോഹ്ലി രണ്ടാമൻ; മുന്നിൽ നവോമി ഒസാക്ക
മുംബൈ: ഏഷ്യയിൽ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന കായികതാരത്തിന്റെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം വിരാട് കോഹ്ലി രണ്ടാമത്. 1050 കോടി രൂപയുടെ സ്വത്തുള്ള വിരാട് കോഹ്ലി, ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കളിക്കാരുടെ പട്ടികയിൽ ലോകത്തിൽ 61-ാമതാണ്. ജാപ്പനീസ് വനിതാ ടെന്നീസ് താരം നവോമി ഒസാക്കയാണ് ഏഷ്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കായികതാരം. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ക്രിക്കറ്റ് താരമാണു കോഹ്ലി. ലോകത്തിൽ മൂന്നാം സ്ഥാത്തും, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, അർജന്റീനയുടെ ലയണൽ മെസി എന്നിവരാണ് ആദ്യരണ്ട് സ്ഥാനങ്ങളിൽ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും പ്രതിഫലം ഉള്ള ആളായി റൊണാൾഡോ (19.57 കോടി രൂപ) മാറിയിരുന്നു.
Read Moreഎംബാപ്പെ എങ്ങോട്ട്…? 6329 കോടി രൂപയുടെ ഓഫറുമായി അൽ ഹിലാൽ
പാരീസ്/റിയാദ്: ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയ്ക്ക് ട്രാൻസ്ഫർ വിൻഡോയിൽ വില കുതിച്ചുയർന്നു. 2024 ജൂണ്‍ 30വരെയാണ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായി (പാരീസ് സെന്റ് ജെർമെയ്ൻ) എംബാപ്പെയ്ക്കു കരാർ കാലാവധിയുള്ളത്. പുതിയൊരു കരാർ ഒപ്പുവയ്ക്കാൻ തയാറല്ലെന്ന് എംബാപ്പെ അറിയിച്ചിരുന്നു. എന്നാൽ, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം ഫ്രീ ആയി ക്ലബ് വിടില്ല എന്ന നിലപാട് പിഎസ്ജിക്ക്. അവസരം മുതലാക്കി എംബാപ്പെയെ സ്വന്തമാക്കാൻ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ എഫ്സി രംഗത്തെത്തി. 2713 കോടി രൂപ (300 മില്യണ്‍ യൂറോ) എംബാപ്പെയുടെ ട്രാൻസ്ഫറിനായി പിഎസ്ജിക്കു നൽകാമെന്നാണ് അൽ ഹിലാൽ അറിയിച്ചത്. 6329 കോടി രൂപ (700 മില്യണ്‍ യൂറോ) എംബാപ്പെയ്ക്കും അൽ ഹിലാൽ ഓഫർ ചെയ്തു. അതും 2023-24 സീസണിലേക്കു മാത്രമായി!!! മെസിക്കു ശേഷം എംബാപ്പെ 2023-24 പ്രീ സീസണ് ട്രാൻസ്ഫറിലൂടെ അൽ ഹിലാൽ ആദ്യം…
Read Moreമോശം പെരുമാറ്റം; ഹർമന് മത്സരവിലക്കുമായി ഐസിസി
ദുബായ്: ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിനിടെ മൈതാനത്ത് വച്ച് മോശമായി പെരുമാറിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഹര്‍മന്‍പ്രീത് കൗറിന് മത്സരവിലക്കുമായി ഐസിസി. കൗറിനെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കുമെന്ന് ഐസിസി വ്യക്തമാക്കി. നേരത്തെ, കൗർ മാച്ച് ഫീയുടെ 75 ശതമാനം പിഴ നൽകണമെന്നും ഐസിസി വിധിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയതിനാല്‍ താരത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകളും ലഭിച്ചു. ശനിയാഴ്ച നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെയാണ് കൗർ ഗ്രൗണ്ടില്‍ പൊട്ടിത്തെറിച്ചത്. മത്സരത്തില്‍ പുറത്തായ താരം ബാറ്റുകൊണ്ട് സ്റ്റംപ്സ് അടിച്ചുവീഴ്ത്തിയ ശേഷമാണ് മൈതാനം വിട്ടത്. അംപയറിംഗ് തെറ്റാണെന്ന് ആക്ഷേപമുയർത്തിയ കൗർ, സമ്മാനദാനചടങ്ങിനിടെ ബംഗ്ലാദേശ് താരങ്ങളെ പരിഹസിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെ ബംഗ്ലാ താരങ്ങൾ വേദിയിൽനിനും ഇറങ്ങിപ്പോയിരുന്നു.
Read Moreസ്റ്റംപ് അടിച്ചു തെറിപ്പിച്ച ; ഹർമൻപ്രീതിന് കടുത്ത ശിക്ഷ
ധാക്ക: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിന് കടുത്ത ശിക്ഷ വിധിച്ച് ഐസിസി. ബംഗ്ലാദേശ് വനിതകളും ഇന്ത്യൻ വനിതകളും തമ്മിൽ നടന്ന മൂന്നാം ഏകദിന ക്രിക്കറ്റിനിടെ അന്പയറിന്റെ എൽബിഡബ്ല്യു തീരുമാനത്തോടു പ്രതിഷേധിച്ച് സ്റ്റംപ് അടിച്ചു തെറിപ്പിച്ച ഹർമൻപ്രീത് കൗർ, അന്പയറെ രൂക്ഷമായി വിമർശിച്ചാണു മൈതാനം വിട്ടത്. ഹർമൻപ്രീത് കൗറിന്റെ ഈ പ്രവൃത്തിക്കെതിരേയാണ് ഐസിസിയുടെ കടുത്ത നടപടി. മാച്ച് ഫീസിന്റെ 75 ശതമാനം പിഴയും മൂന്നു ഡിമെറിറ്റ് പോയിന്റുമാണു ഹർമൻപ്രീത് കൗറിനെതിരേ വിധിച്ചിരിക്കുന്നത്. മത്സരശേഷം നടത്തിയ പ്രതികരണത്തിലും അന്പയറിംഗിനെ ഹർമൻപ്രീത് കൗർ രൂക്ഷമായി വിമർശിച്ചു. ഫീൽഡിൽ (വിക്കറ്റ് അടിച്ചുതെറിപ്പിച്ചത്) നടത്തിയ പ്രകടനത്തിന് മാച്ച് ഫീസിന്റെ 50 ശതമാനവും ട്രോഫി സമ്മാനിക്കുന്പോൾ നടത്തിയ വിമർശനത്തിന് 25 ശതമാനവും ഉൾപ്പെടെയാണ് 75 ശതമാനം പിഴ. മത്സരത്തിൽ ബംഗ്ലാദേശ് മുന്നോട്ടുവച്ച 226 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ പിന്തുടരുന്പോഴായിരുന്നു ഹർമൻപ്രീത്…
Read Moreഐപിഎൽ ടീമുകൾക്ക് ലേലത്തിന് 100 കോടി
മുംബൈ: 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് മിനി ലേലത്തിനു ടീമുകൾക്ക് 100 കോടി രൂപയ്ക്കുള്ള കളിക്കാരെ വിളിച്ചെടുക്കാം.2023 മിനി ലേലത്തിൽ 95 കോടിയായിരുന്നു ഓരോ ടീമുകൾക്കും കളിക്കാർക്കായി ചെലവഴിക്കാൻ അനുവദിക്കപ്പെട്ടിരുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിനുശേഷം ഡിസംബറിലായിരിക്കും 2024 മിനി ലേലം നടക്കുക. 2023 മിനി ലേലം കൊച്ചിയിലായിരുന്നു നടന്നത്. 2024 മിനി ലേലം നടക്കാൻ സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയിലും കൊച്ചി ഉൾപ്പെട്ടിട്ടുണ്ട്.
Read Moreചരിത്രം കുറിച്ച്… കൊറിയ ഓപ്പണ്‍ കിരീടം സാത്വിക് സായ്രാജ് – ചിരാഗ് സഖ്യത്തിന്
സോൾ: ബാഡ്മിന്റണ്‍ ലോകത്തിൽ സൂപ്പർ ഹീറോസായി ഇന്ത്യയുടെ സാത്വിക്സായ്രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം. കൊറിയ ഓപ്പണ്‍ സൂപ്പർ 500 പുരുഷ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ജേതാക്കളായി. ലോക ഒന്നാം നന്പറായ ഇന്തോനേഷ്യയുടെ ഫജർ അൽഫ്യാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ കൂട്ടുകെട്ടിനെയാണ് ഇന്ത്യൻ സഖ്യം ഫൈനലിൽ കീഴടക്കിയത്. സ്കോർ: 17-21, 21-13, 21-14. 2023 സീസണിൽ സാത്വിക്-ചിരാഗ് സഖ്യത്തിന്റെ മൂന്നാം ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടം. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു സാത്വിക്-ചിരാഗ് സഖ്യം ശക്തമായി തിരിച്ചെത്തി കിരീടം സ്വന്തമാക്കിയത്. ഫൈനൽ പോരാട്ടം ഒരു മണിക്കൂർ രണ്ട് മിനിറ്റ് നീണ്ടുനിന്നു. പുരുഷ ഡബിൾസിൽ ലോക മൂന്നാം നന്പറാണു സാത്വിക്-ചിരാഗ് കൂട്ടുകെട്ട്. ചരിത്രനേട്ടം കൊറിയ ഓപ്പണ്‍ ഡബിൾസ് കിരീടം സ്വന്തമാക്കുന്ന ഇന്ത്യയുടെ ആദ്യ സഖ്യമാണ് ചിരാഗ്-സാത്വിക്. ലോക ഒന്നാം നന്പർ താരങ്ങളെ കീഴടക്കി കൊറിയ 2023 സ്വന്തമാക്കിയതോടെ മൂന്നാം റാങ്കിൽനിന്നു രണ്ടാം റാങ്കിലേക്ക്…
Read Moreഇന്റര്‍ മയാമിക്കുവേണ്ടി മെസിയുടെ അരങ്ങേറ്റ മത്സരം നാളെ
മയാമി: അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗ് ഫുട്ബോളില്‍ ഇന്റര്‍ മയാമിക്കുവേണ്ടിയുള്ള അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റം ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30ന്. ലീഗ്സ് കപ്പ് ഗ്രൂപ്പ് ജെയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്റര്‍ മയാമി മെക്സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂളുമായി ഇറങ്ങുമ്പോള്‍ ടീമിനൊപ്പം ലയണല്‍ മെസിയുമുണ്ടാകും. എന്നാല്‍, സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മെസി ഇറങ്ങില്ലെന്നാണ് സൂചന. ഇന്റര്‍ മയാമി ഉടമയും ഇംഗ്ലീഷ് മുന്‍ താരവുമായ ഡേവിഡ് ബെക്കാമും ക്ലബ് മുഖ്യപരിശീലകന്‍ ജെറാര്‍ഡൊ മാര്ട്ടിനൊയും ഇതു സംബന്ധിച്ച സൂചനകളാണ് നല്‍കിയത്. മെസിയുടെ അരങ്ങേറ്റ മത്സരത്തിന്റെ ടിക്കറ്റ് വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. 90 ലക്ഷം രൂപയാണ് (1,10,000 ഡോളര്‍) നിലവില്‍ ഇന്റര്‍ മയാമിയും ക്രൂസ് അസൂളും തമ്മിലുള്ള മത്സരത്തിന്റെ ടിക്കറ്റ് വിലയെന്നാണ് റിപ്പോര്‍ട്ട്. 40,000 രൂപയ്ക്കുള്ള (487 ഡോളര്‍) ടിക്കറ്റും ലഭ്യമാണ്. ലയണല്‍…
Read More