മുംബൈ: ഈ മാസം യുഎഇയിൽ ആരംഭിക്കാനിരിക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യൻ ടീമിന്റെ ഉപദേശകനായി നിയോഗിക്കപ്പെട്ട എം.എസ്. ധോണി പ്രതിഫലമില്ലാ സേവനമാണു നടത്തുന്നതെന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. കഴിഞ്ഞ മാസമാണു ബിസിസിഐ ധോണിയെ ടീമിന്റെ ഉപദേശകനായി നിയോഗിച്ചത്. 2019 ഐസിസി ഏകദിന ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരേയായിരുന്നു ധോണിയുടെ അവസാന രാജ്യാന്തര മത്സരം.
Read MoreCategory: Sports
ആർസിബി ക്യാപ്റ്റനായി ഇനി കോഹ്ലി ഇല്ല…
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ കാലം കഴിഞ്ഞു… 2008ൽ ഐപിഎൽ പിറവിയെടുത്തതു മുതൽ ആർസിബിക്കൊപ്പമായിരുന്നു കോഹ്ലി. ഇപ്പോൾ നടക്കുന്ന 14-ാം സീസണിന്റെ മധ്യത്തോടെ കോഹ്ലി ഒരു പ്രഖ്യാപനം നടത്തിയിരുന്നു, ഈ സീസണോടെ ആർസിബി ക്യാപ്റ്റൻ സ്ഥാനത്തുനിന്നു താൻ പടിയിറങ്ങുകയാണെന്ന്. അങ്ങനെ വരുന്പോൾ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടമായിരുന്നു ആർസിബി ക്യാപ്റ്റനായുള്ള കോഹ്ലിയുടെ അവസാന മത്സരം. എലിമിനേറ്റർ പോരാട്ടത്തിൽ കെകെആർ നാലു വിക്കറ്റ് ജയം നേടി. അതോടെ കോഹ്ലിയുടെ ആർസിബി 2021 സീസണിൽനിന്നു പുറത്ത്. ലീഗ് റൗണ്ടിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനവുമായാണ് ആർസിബി പ്ലേ ഓഫിലെത്തിയത്. 14 മത്സരത്തിൽ ഒന്‍പതു ജയവും അഞ്ച് തോൽവിയുമായി 18 പോയിന്റായിരുന്നു ആർസിബിക്ക് ഇത്തവണയുണ്ടായിരുന്നത്. അടുത്ത സീസണിനു മുന്‍പ് ഐപിഎല്ലിൽ മെഗാ താരലേലം ഉണ്ടാകും. എല്ലാ ടീമുകളും…
Read Moreയുവേഫ നേഷൻസ് കിരീടം ഫ്രാൻസിന്
മിലാൻ: രണ്ടാമത് യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം ലോക ചാന്പ്യന്മാരായ ഫ്രാൻസ് സ്വന്തമാക്കി. സ്പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കീഴടക്കിയായിരുന്നു ലേ ബ്ലൂസിന്റെ കിരീട ധാരണം. ഒരു ഗോളിനു പിന്നിലായശേഷം രണ്ടെണ്ണം തിരിച്ചടിയായിരുന്നു ഫ്രാൻസ് ലാ റോഹയെ തകർത്തത്. 80-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയായിരുന്നു ഫ്രാൻസിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ഓഫ് സൈഡിന്റെ മണമുള്ള ഗോളിനെതിരേ സ്പാനിഷ് താരങ്ങൾ രംഗത്തെത്തിയെങ്കിലും റഫറി ഫ്രാൻസിന് അനുകൂല തീരുമാനം കൈക്കൊള്ളുകയായിരുന്നു. രണ്ട് ഉജ്വല ഗോൾ…64-ാം മിനിറ്റിൽ അത്യുജ്വല ഫിനിഷിംഗിലൂടെ മിഖേൽ ഒയർസബാൽ സ്പെയിനിനെ മുന്നിലെത്തിച്ചു. ഒരു മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം ബെൻസെമയുടെ ഉജ്വല ഫിനിഷിംഗ്. 66-ാം മിനിറ്റിൽ ബോക്സിന്റെ ഇടത് കോണിൽനിന്ന് ബെൻസെമ തൊടുത്ത ഷോട്ട് സ്പാനിഷ് ഗോൾപോസ്റ്റിന്റെ വലത് മേൽത്തട്ടിൽ, ക്ലാസിക് ഫിനിഷിംഗ്! 14 മിനിറ്റിനുശേഷം തിയൊ ഹെർണാണ്ടസിന്റെ പാസിൽനിന്ന് എംബാപ്പെയുടെ ഗോളിലൂടെ ഫ്രാൻസ് കിരീടത്തിലും. ഓഫ്…
Read Moreഇഭ ഭാഗ്യചിഹ്നം
മുംബൈ: ഇന്ത്യ ആതിഥേയരാകുന്ന 2022 അണ്ടർ-17 വനിതാ ലോകകപ്പിന്റെ ഭാഗ്യചിഹ്നമായി ഇഭ. പെണ്മക്കളുടെ ദിനമായ ഇന്നലെയാണു ഫിഫ ഭാഗ്യചിഹ്നം പുറത്തിറക്കിയത്. ഏഷ്യൻ പെണ്‍സിംഹത്തിന്റെ പ്രതീകമാണ് ഇഭ. സ്ത്രീ ശക്തിയെയാണ് ഇഭ പ്രതിനിധീകരിക്കുന്നതെന്നു ഫിഫ വ്യക്തമാക്കി. ഖാസി ഭാഷയിൽനിന്നാണ് ഇഭ എന്ന പേര് സ്വീകരിച്ചതെന്നും ഫിഫ ചീഫ് വുമണ്‍സ് ഫുട്ബോൾ ഓഫീസർ സരായി ബരേമാൻ വ്യക്തമാക്കി. 2022 ഒക്ടോബർ 11 മുതൽ 30 വരെയാണു ലോകകപ്പ്. ആതിഥേയരെന്ന നിലയിൽ ഇന്ത്യയും ലോകകപ്പിനുണ്ട്.
Read Moreചാമ്പ്യൻ ടൈസൺ ഫ്യൂരി
നെവാഡ (യുഎസ്): ആധുനിക ഹെവിവെയ്റ്റ് ബോക്സിംഗിലെ ക്ലാസിക് പോരാട്ടമായി വിശേഷിപ്പിക്കപ്പെട്ട മത്സരത്തിൽ അമേരിക്കയുടെ ഡിയോട്രി വിൽഡറിനെ നോക്ക് ഔട്ടാക്കി ഇംഗ്ലീഷുകാരൻ ടൈസണ്‍ ഫ്യൂരി ഡബ്യുബിസി (ലോക ബോക്സിംഗ് കൗണ്‍സിൽ) ചാന്പ്യൻഷിപ്പ് നിലനിർത്തി. 11-ാം റൗണ്ടിലാണ് ഫ്യൂരി, വിൽഡറിനെ നോക്ക് ഔട്ടാക്കിയത് (ഇടിച്ചുവീഴ്ത്തൽ). ദ ബ്രൗണ്‍ ബോംബർ എന്നറിയപ്പെടുന്ന വിൽഡർ പോരാട്ടത്തിനിടെ രണ്ട് തവണ ടൈസണ്‍ ഫ്യൂരിയെ നോക്ക് ഡൗണ്‍ (നിലത്ത് വീഴുക) ചെയ്തിരുന്നു.
Read Moreവലകുലുക്കൽ തുടരുന്നു… റൊണാൾഡോ @ 112
ലിസ്ബണ്‍: രാജ്യാന്തര ഫുട്ബോൾ ഗോളടിയിൽ റിക്കാർഡുകാരനായ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വലകുലുക്കൽ തുടരുന്നു. റിക്കാർഡ് ഗോൾ നേട്ടം റൊണാൾഡോ 112 ആക്കി പുതുക്കി. രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഖത്തറിനെതിരേ പോർച്ചുഗൽ 3-0നു ജയിച്ച മത്സരത്തിൽ സിആർ7ന്റെ വകയായി ഒരു ഗോളുണ്ടായിരുന്നു. മത്സരത്തിന്റെ 37-ാം മിനിറ്റിൽ റൊണാൾഡോ നേടിയ ഗോളിൽ പോർച്ചുഗൽ ലീഡ് സ്വന്തമാക്കി. 46-ാം മിനിറ്റിൽ റൊണാൾഡോയെ പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പിൻവലിച്ചു. എങ്കിലും ഹൊസെ ഫോണ്ടെ (48’), ആന്ദ്രേ സിൽവ (90’) എന്നിവരിലൂടെ പോർച്ചുഗൽ രണ്ടു തവണകൂടി ഖത്തറിന്റെ വലകുലുക്കി. യൂറോ രാജ രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച യൂറോപ്യൻ പുരുഷ താരമെന്ന റിക്കാർഡ് ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക്, 181 മത്സരങ്ങൾ. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിൽ ഇറങ്ങിയതോടെയാണിത്. സ്പാനിഷ് പ്രതിരോധതാരം സെർജിയൊ റാമോസിനെയാണ് (180) റൊണാൾഡോ പിന്തള്ളിയത്. ലോകത്തിൽ…
Read Moreഗാവി ബോയ്…! ഫുട്ബോൾ കളി ഗാവിക്ക് കുട്ടിക്കളിയല്ല…
ഓർഡിനറി എന്ന മലയാള ചിത്രത്തിൽ ഗവി ബോയ് എന്ന സരസനാമം ഏവർക്കും ചിരിപടർത്തി. സ്പാനിഷ് ഫുട്ബോൾ ടീമിലേക്ക് എത്തിയാൽ ഗവി ഗാവിയാകും, പക്ഷേ ബോയ് എന്നതിനു മാറ്റമില്ല. കാരണം, ഗാവിക്ക് പ്രായം വെറും 17 വർഷവും 62 ദിനവും മാത്രം. പറഞ്ഞുവരുന്നത് ഇറ്റലിക്കെതിരായ യുവേഫ നേഷൻസ് ലീഗ് സെമിയിൽ സ്പാനിഷ് ദേശീയ ജഴ്സിയിൽ അരങ്ങേറിയ പാബ്ലൊ മാർട്ടിനെസ് ഗാവിര എന്ന ഗവിയെക്കുറിച്ച്. രാജ്യാന്തര ഫുട്ബോളിൽ ഇറ്റലിക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം ഇനി ഗാവിക്ക് സ്വന്തം. 85 വർഷം പഴക്കമുള്ള റിക്കാർഡാണ് ഗാവി തിരുത്തിയത്. 1936ൽ ആംഗൽ സുബിയേറ്റ 17 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറിയതായിരുന്നു ഇതുവരെയുള്ള സ്പാനിഷ് റിക്കാർഡ്. ലാ ലിഗ ക്ലബ്ബായ റയൽ ബെറ്റിസിലൂടെയാണ് ഗാവി പന്തു തട്ടി വളർന്നത്. 11-ാം വയസിൽ ബാഴ്സയുടെ കുട്ടിസംഘത്തിലെത്തി. ബാഴ്സലോണ ബി…
Read Moreലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ചരിത്ര നേട്ടം; അൻഷു മാലിക്കിനു വെള്ളി
ഓസ്ലൊ (നോർവെ): ലോക ഗുസ്തി ചാന്പ്യൻഷിപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ താരം അൻഷു മാലിക്കിനു വെള്ളി. ലോക ചാന്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം അൻഷു സ്വന്തമാക്കി. ഇരുപതുകാരിയായ അൻഷു 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ അമേരിക്കയുടെ ഹെലെൻ മറൗലിസിനോട് 4-1നു കീഴടങ്ങി. ഗീത ഫോഗട്ട് (2012), ബബിത ഫോഗട്ട് (2012), പൂജ ധണ്ഡ (2018), വിനേഷ് ഫോഗട്ട് (2019) എന്നിവർ വെങ്കലം നേടിയതാണ് ലോക ചാന്പ്യൻഷിപ്പ് ഗുസ്തിയിൽ ഇന്ത്യൻ വനിതകളുടെ ഇതുവരെയുണ്ടായിരുന്ന മികച്ച നേട്ടം.
Read Moreധോണിയുടെ വിരമിക്കൽ ചെപ്പോക്ക് സ്റ്റേഡിയത്തിൽ
ഐപിഎല്ലിൽനിന്നു തന്റെ വിരമിക്കൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിൽവച്ചായിരിക്കുമെന്ന് എം.എസ്. ധോണി.രാജ്യാന്തര ക്രിക്കറ്റിൽനിന്ന് 2019ൽ പൂർണമായി വിരമിച്ച ധോണി നിലവിൽ ഐപിഎല്ലിൽ മാത്രമാണുള്ളത്. ചെന്നൈയുടെ മൈതാനമായ ചെപ്പോക്കിൽവച്ചായിരിക്കും തന്റെ വിരമിക്കൽ എന്നും ടീമിന്റെ ആരാധകരെ നേരിൽ കാണാമെന്നാണു പ്രതീക്ഷയെന്നും ധോണി വ്യക്തമാക്കി. ചുരുക്കത്തിൽ അടുത്ത സീസണ് ഐപിഎല്ലിലും ധോണി കളത്തിലുണ്ടാകുമെന്ന സൂചനയാണിതിലൂടെ ലഭിക്കുന്നത്. നാൽപ്പതുകാരനായ ധോണി ഈ സീസണിൽ ബാറ്റിംഗിൽ ശോഭിച്ചില്ല. എന്നാൽ, വിക്കറ്റ് കീപ്പിംഗിലും ക്യാപ്റ്റൻസി തീരുമാനങ്ങളിലും ടൂർണമെന്റിലെ മറ്റുള്ളവരേക്കാൾ മികച്ചു നിന്നു. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിരുന്ന സിഎസ്കെ ഇത്തവണ പ്ലേ ഓഫിൽ ഇടംപിടിച്ച ആദ്യ ടീമായി. ധോണിയുടെ കീഴിൽ 11-ാം തവണയാണു ചെന്നൈ പ്ലേ ഓഫിൽ പ്രവേശിക്കുന്നത്.
Read Moreശ്രീജേഷ് ലോകത്തിലെ മികച്ച ഗോളി, ചരിത്ര നേട്ടം
ലൗസാനെ (സ്വിറ്റ്സർലൻഡ്): അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (എഫ്ഐഎച്ച്) 2020-2021 സീസണ് പുരസ്കാര വേദിയിൽ സർവം ഇന്ത്യൻ മയം. ടോക്കിയോ ഒളിന്പിക്സിലെ കീർത്തി പുരസ്കാര വേദിയിലും ഇന്ത്യ തുടർന്നു എന്ന അടിക്കുറിപ്പോടെയാണ് എഫ്ഐഎച്ച് അവാർഡ് പ്രഖ്യാപിച്ചത്. പുരുഷ-വനിതാ വിഭാഗങ്ങളിലായി ആകെയുള്ള എട്ട് പുരസ്കാരങ്ങളിൽ എട്ടും ഇന്ത്യ സ്വന്തമാക്കി. മികച്ച ഗോൾ കീപ്പറിനുള്ള പുരസ്കാരം മലയാളിയും ഇന്ത്യയെ ടോക്കിയോ ഒളിന്പിക്സ് വെങ്കലത്തിലേക്കു നയിച്ചതിൽ നിർണായക പങ്കുവഹിച്ച താരവുമായ പി.ആർ. ശ്രീജേഷ് സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു മലയാളി താരം എഫ്ഐഎച്ച് പുരസ്കാരം സ്വന്തമാക്കുന്നത്. 2014ൽ മികച്ച ഗോൾ കീപ്പറിനുള്ള പുരസ്കാരപ്പട്ടികയിൽ ഉൾപ്പെട്ടെങ്കിലും ശ്രീജേഷിനെ പിന്തള്ളി ഹോളണ്ടിന്റെ ജാപ് സ്റ്റോക്മാൻ അവാർഡ് സ്വന്തമാക്കി. 2016ലും ശ്രീജേഷ് ഗോൾ കീപ്പർ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു. 58.34 പോയിന്റ് സ്വന്തമാക്കി ശ്രീജേഷ് മികച്ച ഗോൾ കീപ്പർ പുരസ്കാരത്തിൽ മുത്തമിട്ടു. ബെൽജിയത്തിന്റെ വിൻസെന്റ് വനാഹ് (34.40),…
Read More