അഡ്ലെയ്ഡ്: സ്വന്തം നാട്ടില്‍ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് 12 മാസം കൂടി ശേഷിക്കേ അതിനുള്ള തയാറെടുപ്പുകള്‍ക്ക് ഓസ്ട്രേലിയ മികച്ച തുടക്കമിട്ടു. ഡേവിഡ് വാര്‍ണറുടെ സെഞ്ചുറി മികവില്‍ ലോകകപ്പിനുള്ള ഒരുക്കമെന്ന നിലയിലെ ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് 134 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. പാക്കിസ്ഥാനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയില്‍ സമ്പൂര്‍ണജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ലങ്കന്‍ ടീം ഓസ്ട്രേലിയയിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അടിച്ചെടുത്തത് 233 റണ്‍സ്. 33-ാം ജന്മദിനം രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ ട്വന്റി20 സെഞ്ചുറിയുമായി ആഘോഷിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ പ്രകടനമാണ് ഓസീസ് ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. വാര്‍ണറാണ് മാന്‍ ഓഫ് ദ മാച്ച്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്സ്വെല് എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.…
Read MoreCategory: Sports
ഐഎസ്എല്‍ ഇന്ത്യയുടെ പ്രധാന ലീഗ്
പനാജി: ഇന്ത്യയുടെ പ്രധാന ഫുട്ബോള്‍ ലീഗായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്സി) അംഗീകരിച്ചു. 2014ല്‍ ലീഗ് സ്ഥാപിതമായതു മുതല്‍ ഐഎസ്എല്‍ ഇന്ത്യയുടെ പ്രധാന ലീഗിനായി ഐ ലീഗുമായുള്ള പോരാട്ടത്തിലായിരുന്നു. ഇതുവരെ ഐ ലീഗായിരുന്നു ഇന്ത്യയുടെ പ്രധാന ഫുട്ബോള്‍ ലീഗ്. വിയറ്റ്നാമിലെ ഡാ നാംഗില്‍ ചേര്‍ന്ന എഎഫ്സി എക്്സിക്യൂട്ടിവ് കമ്മിറ്റിയിലാണ് ഐഎസ്എലിനെ പ്രധാന ലീഗായി അംഗീകരിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മിറ്റി അംഗീകാരം നല്കി. എഐഎഫ്എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി ഐഎസ്എലിനെ ടോപ് ലീഗായി നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. ഇപ്പോള്‍ എഎഫ്സി എക്സിക്യൂട്ടിവ് കമ്മിറ്റി ഈ തീരുമാനമെടുത്തു. ഇത് ഔദ്യോഗികമാണ്-എഐഎഫ്എഫ്് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. പുതിയ മത്സര ക്രമപ്രകാരം ഐഎസ്്എല്‍ ജേതാക്കള്‍, ലീഗ് ഘട്ടത്തിന്റെ അവസാനം വരെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ടീം…
Read Moreമുംബൈയെ തളച്ച് ചെന്നൈയിൻ
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിക്ക് ആറാം സീസണില്‍ ആദ്യ പോയിന്റ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ചെന്നൈയിന് ആദ്യ പോയിന്റ് നേടിയത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ എവേ മത്സരത്തില്‍ തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തിയ മുംബൈയ്ക്ക് ഈ മികവ് ചെന്നൈയിന് എതിരേ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഗോവയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ എഫ്സി ഗോവയോട് എതിരില്ലാത്ത മൂന്ന് ഗോളിനു പരാജയപ്പെട്ട ചെന്നൈയിനു സ്വന്തം ഗ്രൗണ്ടില്‍ വിജയം നേടാനായില്ല. മത്സരത്തില്‍ ഇരുടീമിനും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതെല്ലാം നഷ്ടമാക്കിയാണ് സമനില വഴങ്ങിയത്. അര ഡസനോളം അവസരങ്ങളെങ്കിലും ഇരു ടീമുകള്‍ക്കും ലഭച്ചിട്ടുണ്ട്. മത്സരത്തിന്റെ അവസാന മിനിറ്റില്‍ സൗവിക് ചക്രവര്‍ത്തി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും…
Read Moreഒരേയൊരു മെസി
പ്രാഗ്/ആംസ്റ്റർഡാം: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായ 15-ാം സീസണിലും ഗോൾ നേടി ചരിത്രം കുറിച്ച ലയണൽ മെസിയുടെ മികവിൽ സ്പാനിഷ് വന്പന്മാരായ ബാഴ്സലോണയ്ക്ക് എവേ പോരാട്ടത്തിൽ ജയം. സ്ലാവിയ പ്രേഗിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. മൂന്നാം മിനിറ്റിൽ മെസിയിലൂടെ ബാഴ്സ മുന്നിലെത്തി. അതോടെ ചാന്പ്യൻസ് ലീഗ് ചരിത്രത്തിൽ ആദ്യ മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും ഗോൾ നേടിയ താരമെന്ന റിക്കാർഡിൽ റയൽ മാഡ്രിഡിന്റെ ഇതിഹാസ താരം റൗളിനൊപ്പമെത്താനും മെസിക്കായി, മൂന്ന് ഗോൾ. ഗ്രൂപ്പ് എഫിൽ മെസിയുടെ ഗോളിൽ മുന്നിൽ കടന്നെങ്കിലും 50-ാം മിനിറ്റിൽ ജാൻ ബോറിലൂടെ സ്ലാവിയ ഒപ്പമെത്തി. ഏഴ് മിനിറ്റിനുശേഷം പീറ്റർ ഒലായിങ്കയുടെ സെൽഫ് ഗോളിൽ ബാഴ്സ മുന്നിലെത്തി. ആ ഗോളിൽ ബാഴ്സ ജയം സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇന്റർമിലാൻ സ്വന്തം തട്ടകത്തിൽവച്ച് 2-0ന് ഡോർട്ട്മുണ്ടിനെ കീഴടക്കി. മാർട്ടിനെസ്…
Read Moreവോളിബോളിനോടൊപ്പം ജീവിച്ച കെജി…
കട്ടപ്പന: ഇന്ത്യൻ വോളിബോളിനും സംസ്ഥാന വോളിബോളിനും ജീവരക്തം നൽകി ഒപ്പം ജീവിച്ച കെജി എന്ന കെ.ജി. ഗോപാലകൃഷ്ണൻ ഇനി ഓർമച്ചിത്രം. ബുധനാഴ്ച രാവിലെ നിര്യാതനായ കെജിയുടെ മൃതദേഹം ഇന്നു രണ്ടിന് കാഞ്ഞാർ കുന്നത്താനിക്കൽ വീട്ടുവളപ്പിൽ സംസ്കരിക്കുന്പോൾ സംസ്ഥാന വോളിബോളിന്റെ ഒരു യുഗം അവസാനിക്കുകയാണ്. അര നൂറ്റാണ്ടോളം വോളിബോളിനൊപ്പം ജീവിച്ചു മരിച്ച കെജി കളിക്കാരനും സംഘാടകനും വിധികർത്താവും ഒക്കെയായിരുന്നു. കളത്തിലെ കളിയറിയാതെ കളത്തിനുപുറത്തു കളിച്ചു കളിയുടെ രാജാക്കന്മാരായവർക്ക് അപവാദമായിരുന്നു ഈ മുൻ സംസ്ഥാന ടീം ക്യാപ്റ്റൻ. വോളിബോൾ കളിച്ചാണ് ഇദ്ദേഹം വോളിബോൾ ഫെഡറേഷന്റെയും അസോസിയേഷന്റെയും അമരത്തെത്തിയത്. പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർഥിയായിരിക്കെ 1956-ലെ ഇന്റർ യൂണിവഴ്സിറ്റി ചാന്പ്യൻഷിപ്പു നേടിയ ട്രാവൻകൂർ യൂണിവഴ്സിറ്റി ടീമിൽ അംഗമായാണു ശ്രദ്ധേയനായത്. 58-59ലെ യൂണിവഴ്സിറ്റി ക്യാപറ്റനുമായിരുന്നു. 1959ൽ ജംഷഡ്പുർ ദേശീയ ചാന്പ്യൻഷിപ്പിൽ കേരള ടീം ക്യാപ്റ്റനായിരുന്നു. വോളിബോളിലെ അതികായന്മാരായിരുന്ന പപ്പൻ എന്ന ടി.ഡി.…
Read Moreകലമുടച്ചു ; മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിനു തോൽവി
കൊച്ചി: അവസരങ്ങൾ മുതലാക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ രണ്ടാം ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ചു. ആദ്യ മത്സരത്തിൽ എടികെയെ കീഴടക്കിയ ആത്മവിശ്വാസവുമായി ഗ്രൗണ്ടിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിൽ വിജയം ആവർത്തിക്കാനായില്ല. മുംബൈ സിറ്റിക്കെതിരായ കളിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോറ്റു. 82-ാം മിനിറ്റിൽ മുംബൈയുടെ ടുണീഷ്യൻതാരം അമിനെ ചെർമിതി നേടിയ ഗോളിലാണ് മുംബൈ സിറ്റി സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ല. മുന്നേറ്റനിരയിൽ ഒഗ്ബെച്ചെക്കു പന്ത് കൃത്യമായി എത്തിക്കുന്നതിൽ മധ്യനിര പരാജയപ്പെട്ടതാണ് തോൽവിക്കു കാരണം. കഴിഞ്ഞ മത്സരത്തിൽ എടികെയ്ക്കെതിരേ ഇറക്കിയ ടീമിനെ തന്നെയാണ് കോച്ച് എൽകോ ഷട്ടോരി ഇന്നലെ മുംബൈ സിറ്റിക്കെതിരേയും ഗ്രൗണ്ടിലിറക്കിയത്. കളിയുടെ ആദ്യ മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചു. ഇടതുവിംഗിലൂടെ ബ്ലാസ്റ്റഴേസ് നടത്തിയ മുന്നേറ്റം ഗുണം ചെയ്തില്ല. അഞ്ചാം മിനിറ്റിൽ അമീൻ…
Read Moreസഞ്ജു ഇന്ത്യൻ ടീമിൽ
മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളി താരം സഞ്ജു വി. സാംസണ് ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിൽ. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് സഞ്ജു ഉൾപ്പെട്ടത്. ഫോമിലല്ലാത്ത ഋഷഭ് പന്തിന്റെ ബാക്ക് അപ്പ് ആയാണ് സഞ്ജുവിനെ സെലക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ ഓൾ റൗണ്ടർ ശിവം ദുബെയാണ് ടീമിലെ ഏക പുതുമുഖം. ബിസിസിഐയുടെ അധ്യക്ഷനും ഇന്ത്യൻ മുൻ താരവുമായ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ നടന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം മുതൽ തുടർച്ചയായി കളിക്കുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ട്വന്റി-20 പരന്പരയിൽ വിശ്രമം അനുവദിച്ചു. കോഹ്ലിക്കു പകരം രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുക. മൂന്ന് മത്സര പരന്പര നവംബർ മൂന്നിന് ആരംഭിക്കും. അതേസമയം, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പരയിൽ കോഹ്ലി ടീമിൽ തിരിച്ചെത്തും. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇറങ്ങിയ ടീമിനെ നിലനിർത്തി. എന്നാൽ, റാഞ്ചി ടെസ്റ്റിൽ…
Read Moreഫെഡറർ @1500; മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ടു
ബാസൽ: സ്വിറ്റ്സർലൻഡിന്റെ ടെന്നീസ് സൂപ്പർ താരം റോജർ ഫെഡറർ കരിയറിലെ 1500-ാം മത്സരം തകർപ്പൻ ജയത്തോടെ ആഘോഷിച്ചു. സ്വിസ് ഇൻഡോറിൽ പുരുഷ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ ജർമനിയുടെ പീറ്റർ ഗോജോവിസ്കിനെ നേരിട്ടുള്ള തകർത്തു. 6-2, 6-1 എന്ന സ്കോറിനാണ് ഫെഡററുടെ വിജയം. സ്വിസ് ഇൻഡോറിൽ ഫെഡററാണ് നിലവിലെ ചാമ്പ്യൻ. ഈ വിജയത്തോടെ ടൂർണമെന്റിലെ വിജയ പരാജയങ്ങളുടെ കരിയർ റിക്കാർഡ് ഫെഡറർ 72-9 ആയും മെച്ചപ്പെടുത്തി. ബാസലിൽ തുടർച്ചയായ ഇരുപത്തിയൊന്നാം വിജയമാണ് ഫെഡറർ നേടിയത്. കരിയറിലെ 103-ാം കിരീടമാണ് മുപ്പത്തെട്ടുകാരനായ ഫെഡറർ ലക്ഷ്യംവയ്ക്കുന്നത്. സ്വിസ് ഇൻഡോറിലെ പത്താം കിരീടവും.
Read Moreബ്ലാസ്റ്റേഴ്സിന് സ്വപ്നത്തുടക്കം; ആറാം സീസണിൽ ജയിച്ചുതുടങ്ങി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് സ്വപ്നത്തുടക്കം. പുത്തൻ സീസണിലെ കരുത്തൻമാരായ എടികെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. നൈജീരിയൻ താരം ബർത്തലോമിയോ ഓഗ്ബെച്ചെയുടെ ഇരട്ടഗോളുകളാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. കളിയുടെ ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും. ആർത്തിരുമ്പുന്ന മഞ്ഞക്കടലിനെ നിശബ്ദമാക്കി എടികെയാണ് ആദ്യ ഗോൾ നേടിയത്. കളിയുടെ ആറാം മിനിറ്റിൽ തന്നെ കാൾ മക്ഹുഗ് എടികെയ്ക്കായി സ്കോർ ചെയ്തു. ഐറിഷ് താരത്തിന്റെ സുന്ദരമായ വോളി ബ്ലാസ്റ്റേഴ്സ് വലയിൽ പറന്നിറങ്ങി. കൊമ്പൻമാരുടെ ആരാധകർ ഞെട്ടി. കഴിഞ്ഞ സീസണിലെ വിധിയാണോ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നതെന്ന് പേടിച്ചു. എന്നാൽ ക്യാപ്റ്റൻ കൂൾ ഓഗ്ബെച്ചെ കേരളത്തിന്റെ സ്വപ്നങ്ങളെ കൈപിടിച്ചുയർത്തി. മുപ്പതാം മിനിറ്റിൽ പെനാൽറ്റിയിൽനിന്നും ഒഗ്ബെച്ചെ സമനില പിടിച്ചു. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന നിമിഷമെത്തി. വലത് വിംഗിലൂടെ കയറിയ പ്രശാന്ത് ബോക്സിലേക്ക്…
Read Moreഅപരാജിത കുതിപ്പിന് അന്ത്യം; റയലിനെ അട്ടിമറിച്ച് മയ്യോർക്ക
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിന്റെ തോൽവി അറിയാതെയുള്ള മുന്നേറ്റത്തിനു വിരാമം. എവേ പോരാട്ടത്തിൽ മയ്യോർക്ക ഏകപക്ഷീയമായ ഒരു ഗോളിന് റയലിനെ അട്ടിമറിച്ചു. ഏഴാം മിനിറ്റിൽ ലാഗൊ ജൂണിയർ നേടിയ ഗോളിലായിരുന്നു മയ്യോർക്കയുടെ ജയം. തുടർന്ന് 90 മിനിറ്റ് ആ ലീഡ് കൈവിടാതെ മയ്യോർക്ക പിടിച്ചുനിന്നു. 74-ാം മിനിറ്റിൽ അൽവാരൊ ഒഡ്രിയോസോല ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ റയൽ പത്ത് പേരായി ചുരുങ്ങിയതും തിരിച്ചടിയായി. ജയത്തോടെ മയ്യോർക്ക 15-ാം സ്ഥാനത്തേക്ക് ഉയർന്നു. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡും വലൻസിയയും ഓരോ ഗോൾ വിതംനേടി പോയിന്റ് പങ്കുവച്ചു. ലീഗിൽ ഒന്‍പത് മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. 18 പോയിന്റുമായി റയൽ മാഡ്രിഡും 17 പോയിന്റുമായി ഗ്രനഡയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
Read More