അണ്ടർ 17 ഫുട്ബോൾ ലോകകപ്പ്: ബ്രസീൽ ടീം കൊച്ചിയിലെത്തി

കൊച്ചി: അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി ബ്രസീൽ ടീം കൊച്ചിയിൽ എത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് താമസസ്ഥലത്തേയ്ക്ക് പോകുന്ന ടീം അംഗങ്ങൾ വൈകിട്ട് മഹാരാജാസ് ഗ്രൗണ്ടിൽ പരിശീലനം നടത്തും. ഉച്ചയ്ക്ക് ശേഷം നൈജർ, ഉത്തരകൊറിയ ടീമുകളും കൊച്ചിയിലെത്തും.

Read More

നിരന്തര അവഗണന: പാക്കിസ്ഥാനിൽ ക്രിക്കറ്റ് താരം പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചു

ലഹോർ: പാക്കിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റർ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. ഖ്വയദ്-ഇ-അസം ട്രോഫി മത്സരങ്ങൾ നടക്കുന്ന ലാഹോർ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്താണ് സംഭവം. ഗുലാം ഹൈദർ എന്ന വലംകൈയൻ ഫാസ്റ്റ് ബൗളറാണ് പെട്രോളൊഴിച്ച് തീകൊളുത്താൻ മുതിർന്നത്. എന്നാൽ തക്കസമയത്ത് അധികൃതർ ഇടപ്പട്ടെതിനേത്തുടർന്ന് ഇയാളെ പിന്തിരിപ്പിക്കാനായി. മികച്ച പ്രകടനം കാഴ്ച വച്ചിട്ടും തന്നെ അധികൃതർ ലഹോർ ടീമിലുൾപ്പെടുത്താൻ തയാറാകുന്നില്ലെന്നും താൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നയാളായതിനാലാണ് അവഗണനയെന്നും ഗുലാം ഹൈദർ പറഞ്ഞു. ഒടുവിൽ ടീമിലിടം നൽകണമെങ്കിൽ പണം നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടവെന്നും അയാൾ വെളിപ്പെടുത്തി. ഇതിലുള്ള മനോവിഷമം മൂലമാണ് താൻ ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും ഗുലാം ഹൈദർ പറഞ്ഞു. ഇനിയും അവഗണന തുടർന്നാൽ ജീവനൊടുക്കുക തന്നെ ചെയ്യുമെന്നും അങ്ങനെ സംഭവിച്ചാൽ പാക്കിസ്ഥാനിലെ ഈസ്റ്റ് സോൺ ക്രിക്കറ്റ് അധികൃതരും ലഹോർ ക്രിക്കറ്റ് അസോസിയേഷനുമായിരിക്കും ഉത്തരവാദികളെന്നും ഹൈദർ പറഞ്ഞു.

Read More

ലോ​ക​ക​പ്പ് നിയന്ത്രിക്കാൻ 7 വ​നി​താ റ​ഫ​റി​മാ​രും 70 പു​രു​ഷ റ​ഫ​റി​മാ​രും

ന്യൂ​ഡ​ല്‍ഹി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ വ​നി​താ റ​ഫ​റി​മാ​രും. മ​ത്സ​ര​ത്തി​ന്‍റെ ലൈ​ന്‍ റ​ഫ​റി​മാ​രാ​യാ​ണ് വ​നി​ത​ക​ളെ​ത്തു​ന്ന​ത്. ഏ​ഴ് വ​നി​താ അ​സി​സ്റ്റ​ന്‍ഡ് റ​ഫ​റി​മാ​രാ​ണ് ലോ​ക​ക​പ്പ് നി​യ​ന്ത്രി​ക്കാ​നെ​ത്തു​ന്ന​തെ​ന്ന് ഫി​ഫ അ​റി​യി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ഫി​ഫ മ​ത്സ​ര​ങ്ങ​ളി​ല്‍ വ​നി​ത​ക​ള്‍ റ​ഫ​റി​മാ​രാ​യി വ​രു​ന്ന​ത്. 52 മ​ത്സ​ര​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് 70 പു​രു​ഷ റ​ഫ​റി​മാ​രും ഏ​ഴു വ​നി​താ റ​ഫ​റി​മാ​രു​മാ​ണ് എ​ത്തു​ന്ന​ത്.

Read More

ട്വ​ന്‍റി-20 ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു: നെ​ഹ്റ​യും ധവനും തി​രി​ച്ചെ​ത്തി, ര​ഹാ​നെ പു​റ​ത്ത്

മും​ബൈ: ഓ​സ്‌​ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി-20 പ​ര​മ്പ​ര​യ്ക്കു​ള്ള പ​തി​ന​ഞ്ചം​ഗ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വെ​റ്റ​റ​ൻ പേ​സ​ർ ആ​ശി​ഷ് നെ​ഹ്റ, ദി​നേ​ഷ് കാ​ർ​ത്തി​ക് എ​ന്നി​വ​ർ ഏ​റെ കാ​ല​ത്തി​ന് ശേ​ഷം ടീ​മി​ൽ തി​രി​ച്ചെ​ത്തി. ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ൻ മ​ട​ങ്ങി​യെ​ത്തി​യ​തോ​ടെ അ​ജി​ങ്ക്യ ര​ഹാ​നെ​യ്ക്ക് ട‌ീ​മി​ൽ സ്ഥാ​നം ന​ഷ്ട​മാ​യി. ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ര​ഹാ​നെ​യെ സ്ഥി​രം ഓ​പ്പ​ണ​റാ​യ ധ​വാ​നു ടീ​മി​ൽ ഇ​ടം​ന​ൽ​കാ​ൻ സെ​ല​ക്ട​ർ​മാ​ർ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പ​ര​ന്പ​ര​യി​ൽ നാ​ലു അ​ർ​ധ സെ​ഞ്ചു​റി അ​ട​ക്കം 244 റ​ൺ​സ് നേ​ടി​യ ശേ​ഷ​മാ​ണ് ര​ഹാ​നെ ഒ​ഴി​വാ​ക്കി​യ​ത്. ഏ​ക​ദി​ന ടീ​മി​ലു​ണ്ടാ​യി​രു​ന്ന ഷ​ർ​ദു​ൽ താ​ക്കൂ​റി​നെ​യും ട്വ​ന്‍റി-20​യി​ൽ ഒ​ഴി​വാ​ക്കി. ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രെ പ​രി​ഗ​ണി​ച്ച​തേ​യി​ല്ല. ഒ​ക്ടോ​ബ​ർ ഏ​ഴി​നാ​ണ് റാ​ഞ്ചി​യി​ലാ​ണ് ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​രം. ഒ​ക്ടോ​ബ​ർ പ​ത്തി​ന് ഗു​വ​ഹാ​ത്തി​യി​ലും പ​തി​മൂ​ന്നി​ന് ഹൈ​ദ​രാ​ബാ​ദി​ലു​മാ​ണ് അ​ടു​ത്ത ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഇ​ന്ത്യ​ൻ ടീം: ​വി​രാ​ട് കോ​ഹ്ലി(​ക്യാ​പ്റ്റ​ന്‍), രോ​ഹി​ത് ശ​ര്‍​മ, ശി​ഖ​ര്‍…

Read More

അ​വ​സാ​ന ഏ​ക​ദി​ന​ത്തി​ൽ ഓ​സീ​സി​നെ ത​റ​പ​റ്റി​ച്ച് ഇ​ന്ത്യ ലോ​ക ഒ​ന്നാം റാങ്കിൽ

നാ​ഗ്പു​ര്‍: രോ​ഹി​ത് ശ​ര്‍മ ഒ​രി​ക്ക​ല്‍ക്കൂ​ടി സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി​യ മ​ത്സ​ര​ത്തി​ല്‍ ഓസീസിനെതിരേ ഇ​ന്ത്യ​ക്കു ത​ക​ര്‍പ്പ​ന്‍ വി​ജ​യം. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് ഇ​ത്ത​വ​ണ​യും ക​ത്തി​ക്ക​യ​റി​യ​പ്പോ​ള്‍ ഓ​സീ​സ് ഉ​യ​ര്‍ത്തി​യ 243 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം 43 പ​ന്ത് ശേ​ഷി​ക്കെ ഇ​ന്ത്യ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ഓസീസിനെതിരായ അവസാന ഏകദിനത്തിൽ ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ഉ​ജ്വ​ല ജ​യ​മാ​ണ് ടീം ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏകദിന പ​ര​മ്പ​ര ഇ​ന്ത്യ 4-1നു ​സ്വ​ന്ത​മാ​ക്കി, മാ​ത്ര​വു​മ​ല്ല, വി​ജ​യ​ത്തോ​ടെ ഇ​ന്ത്യ​ക്ക് ലോ​ക റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നു​മാ​യി. 119 പോ​യി​ന്‍റു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മ​റി​ക​ട​ന്ന് 120 പോ​യി​ന്‍റു​മാ​യാ​ണ് ഇ​ന്ത്യ ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. രോഹിത് ശർമയെ മാൻ ഓഫ് ദ മാച്ചായും ഹർദിക് പാണ്ഡ്യയെ മാൻ ഓഫ് ദ സീരീസായും തെര ഞ്ഞെടുത്തു. രോ​ഹി​ത് ശ​ര്‍മ​യു​ടെ സെ​ഞ്ചു​റി​യും (125) അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ (61) അ​ര്‍ധ സെ​ഞ്ചു​റി​യു​മാ​ണ് ഓ​സീ​സി​നെ അ​നാ​യാ​സം മ​റി​ക​ട​ക്കാ​ന്‍ ഇ​ന്ത്യ​യെ സ​ഹാ​യി​ച്ച​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും…

Read More

അ​ണ്ട​ർ-17 ലോ​ക​ക​പ്പ്: ബ്ര​സീ​ലി​ന്‍റെ “അ​ത്ഭു​ത ബാ​ല​ൻ’ ഇ​ന്ത്യ​യി​ലേ​ക്കി​ല്ല

മും​ബൈ: ബ്ര​സീ​ലി​ന്‍റെ ഫു​ട്ബോ​ൾ കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള പു​ത്ര​ൻ വി​നീ​ഷ്യ​സ് ജൂ​നി​യ​ർ ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ൽ മൈ​താ​ന​ത്തി​റ​ങ്ങു​ന്ന​ത് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് നി​രാ​ശ​രാ​കാം. “അ​ത്ഭു​ത ബാ​ല​ൻ’ വി​നീ​ഷ്യ​സ് ഇ​ന്ത്യ​യി​ലേ​ക്ക് വരില്ലെന്ന് ​മീ​ഡി​യ മാ​നേ​ജ​ർ ഗ്രി​ഗോ​റി​യോ ഫെ​ർ​ണാ​ണ്ട​സ് സ്ഥി​രീ​ക​രി​ച്ചു. ബ്ര​സീ​ലി​ന്‍റെ അ​ടു​ത്ത നെ​യ്മ​ർ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​നീ​ഷ്യ​സി​ന്‍റെ അ​ഭാ​വം ടീ​മി​ന്‍റെ കി​രീ​ട​പ്ര​തീ​ക്ഷ​ക​ൾ​ക്കാ​ണ് മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന​ത്. ജൂ​നി​യ​ർ താ​ര​മാ​ണെ​ങ്കി​ലും ഒ​രു​ത​വ​ണ സീ​നി​യ​ർ ടീ​മി​ൽ ‌ഈ 17 ​വ​യ​സു​കാ​ര​ൻ ക​ളി​ച്ചി​ട്ടു​ണ്ട്. മാ​ര്‍​ച്ചി​ല്‍ ന​ട​ന്ന അ​ണ്ട​ര്‍-17 ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ൽ ഏ​ഴു​ഗോ​ളു​ക​ള്‍ നേ​ടി ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യ​തോ​ടെ വി​നീ​ഷ്യ​സ് ലോ​ക​ശ്ര​ദ്ധ​നേ​ടു​ക​യാ​യി​രു​ന്നു. ബ്ര​സീ​ൽ ക്ല​ബ് ഫ്ല​മം​ഗോ​യു​ടെ മു​ന്നേ​റ്റ​നി​ര​താ​ര​മാ​യ വി​നീ​ഷ്യ​സി​നെ സ്വ​ന്ത​മാ​ക്കാ​ൻ സ്പാ​നി​ഷ് ടീ​മാ​യ റ​യ​ൽ മ​ഡ്രീ​ഡ് ഈ​യി​ടെ 46 മി​ല്യ​ൻ യൂ​റോ ചെ​ല​വി​ട്ടി​രു​ന്നു. അടു​ത്ത വ​ര്‍​ഷം ജൂ​ലൈ​ മു​ത​ല്‍ ക​രാ​ര്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. അ​ണ്ട​ർ 17 ലോ​ക​ക​പ്പ് അ​ര​ങ്ങേ​റു​ന്ന ഒ​ക്ടോ​ബ​റി​ലും പ​യ്യ​ൻ​സ് ഫ്ല​മം​ഗോ​യു​ടെ കീ​ഴി​ൽ​ത്ത​ന്നെ ആ​യി​രി​ക്കും.  

Read More

എഎഫ്സി അണ്ടർ-16 ചാന്പ്യൻഷിപ്പിന് ഇന്ത്യ യോഗ്യത നേടി

ന്യൂഡൽഹി: ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ അണ്ടർ ചാന്പ്യൻഷിന് ഇന്ത്യ യോഗ്യത നേടി. അടുത്ത വർഷം മലേഷ്യയിലാണ് എഎഫ്സി അണ്ടർ-16 ചാന്പ്യൻഷിപ്പ്. കഠ്മണ്ഡുവിൽ നടന്ന യോഗ്യത മത്സരത്തിൽ ഗ്രൂപ്പിൽ രണ്ടാമത് എത്തിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്. പത്ത് ഗ്രൂപ്പുകളിൽനിന്നായി 16 ടീമുകളാണ് ചാന്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്. രണ്ടാം സ്ഥാനത്ത് എത്തുന്ന മികച്ച ആറു ടീമുകളിൽ ഒന്നായാണ് ഇന്ത്യ യോഗ്യത നേടിയത്. സെപ്റ്റംബർ 24ന് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായിരുന്നു. മറ്റു ഗ്രൂപ്പുകളുടെ മത്സര ഫലങ്ങൾക്കായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു.

Read More

ഹോക്കിയിൽ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ എ ടീം

പെർത്ത്: ഓസ്ട്രേലിയൻ ഹോക്കി ലീഗിൽ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യൻ എ ടീം. പെർത്തിൽ നടന്ന മത്സരത്തിൽ 4-1 നാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. അമിൻ ഖുറേഷി, അഫ്സൽ യൂസഫ്, അമിത് രോഹിദാസ്, തൽവിന്ദർ സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. 56-ാം മിനിറ്റിൽ ലിയാണ്‍ ഫ്ലിനാണ് ഓസ്ട്രേലിയയുടെ ആശ്വാസ ഗോൾ നേടിയത്. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ എ ടീം സൗത്ത് വെയ്‌ലിനെ നേരിടും.

Read More

മു​ഖ്യ​മ​ന്ത്രി തുടങ്ങി; കേരളം അടിച്ചത് 1.17 ലക്ഷം ഗോളുകൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​ഡി​​​യ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ഗോ​​​ള്‍ പോ​​​സ്റ്റി​​​ലേ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ശ​​​ക്തി​​​യാ​​​യി പ​​​ന്ത് അ​​​ടി​​​ച്ചു. ഗോ​​​ള്‍! ക​​​ണ്ടു നി​​​ന്ന​​​വ​​​ര്‍ ഹ​​​ര്‍​ഷാ​​​ര​​​വ​​​ത്തോ​​​ടെ​​​യും കൈ​​​യ​​​ടി​​​യോ​​​ടെ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഗോ​​​ളി​​​നെ സ്വീ​​​ക​​​രി​​​ച്ചു. ഫി​​​ഫ അ​​​ണ്ട​​​ര്‍ 17 ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബാ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​യി​​​ക വ​​​കു​​​പ്പും സം​​​സ്ഥാ​​​ന സ്‌​​​പോ​​​ര്‍​ട്‌​​​സ് കൗ​​​ണ്‍​സി​​​ലും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​ണ്‍ മി​​​ല്യ​​​ണ്‍ ഫു​​​ട്ബാ​​​ള്‍ പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. മു​​​ഖ്യ​​​മ​​​ന്ത്രി ഗോ​​​ള്‍ അ​​​ടി​​​ച്ച​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ​​​ല്ലാ​​​യി​​​ട​​​ത്തും വ​​​ണ്‍ മി​​​ല്യ​​​ണ്‍ ഗോ​​​ള്‍ പ​​​രി​​​പാ​​​ടി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി ഗോ​​​ള​​​ടി​​​ച്ച ശേ​​​ഷം സ്പീ​​​ക്ക​​​ര്‍ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, മ​​​ന്ത്രി​​​മാ​​​രാ​​​യ എ. ​​​സി. മൊ​​​യ്തീ​​​ന്‍, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, പി. ​​​തി​​​ലോ​​​ത്ത​​​മ​​​ന്‍, കെ. ​​​രാ​​​ജു, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ഗോ​​​ളു​​​ക​​​ള​​​ടി​​​ച്ചു. മ​​​ന്ത്രി എം. ​​​എം. മ​​​ണി സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു. തു​​​ട​​​ര്‍​ന്ന് എം​​​എ​​​ല്‍​എ​​​മാ​​​രു​​​ടെ ഊ​​​ഴ​​​മാ​​​യി​​​രു​​​ന്നു. വ​​​ണ്‍ മി​​​ല്യ​​​ണ്‍ ഗോ​​​ള്‍ പ​​​രി​​​പാ​​​ടി ച​​​രി​​​ത്ര​​​മാ​​​യി…

Read More

ഹർദിക് പാണ്ഡ്യ എന്നേക്കാൾ കേമൻ: കപിൽ ദേവ്

മും​ബൈ: ഹ​ര്‍ദി​ക് പാ​ണ്ഡ്യ ത​ന്നെ​ക്കാ​ള്‍ മി​ക​ച്ച ക​ളി​ക്കാ​ര​നാ​ണെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ക​പി​ല്‍ ദേ​വ്. ഓ​സ്‌​ട്രേ​ലി​യ​യു​മാ​യു​ള്ള മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ പാ​ണ്ഡ്യ കാ​ഴ്ചവ​ച്ച പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​പി​ല്‍ ദേ​വി​ന്‍റെ പ​രാ​മ​ര്‍ശം. ഇ​പ്പോ​ഴ​ത്തെ പ്ര​ക​ട​ന​ത്തി​ല്‍ നി​ന്ന് ഇ​നി​യും ഏ​റെ വ​ള​രാ​നു​ള്ള സാ​ധ്യ​ത ഈ ​യു​വ​താ​ര​ത്തി​ല്‍ കാ​ണു​ന്നു​വെ​ന്നാ​ണ് ക​പി​ലി​ന്‍റെ അ​ഭി​പ്രാ​യം. പ​ക്ഷേ ക​ഠി​ന പ​രി​ശീ​ല​നം കൊ​ണ്ട് താ​ര​ത്തെ സ​മ്മ​ര്‍ദ​ത്തി​ലാ​ഴ്ത്തു​ന്ന നീ​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ന്‍ ക്യാ​പ്റ്റ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി. ഇ​ത്ര ചെ​റു​പ്പ​ത്തി​ലേ ക​ഠി​ന​പ്ര​യ​ത്‌​നം ചെ​യ്യു​ന്ന​ത് ഭാ​വി​യി​ല്‍ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ഹ​ച​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ ക​ളി​ക്കാ​ന്‍അ​റി​യു​ന്ന താ​ര​മാ​ണ് പാ​ണ്ഡ്യ​യെ​ന്ന് മു​ന്‍ ക്യാ​പ്റ്റ​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ 72 ബോ​ളി​ല്‍ നി​ന്ന് 78 റ​ണ്‍സ് നേ​ടി​യ പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത്.

Read More